മകയിരം, തിരുവാതിര ഞാറ്റുവേലകാലത്തു കാക്കയ്ക്കു പോലും കണ്ണുതുറക്കാൻ പറ്റാത്തവിധം പെയ്ത തുടർപെരുമഴകളും ഇടവേളകളിൽ ചാറ്റൽ മഴകളും നിറഞ്ഞ ജൂൺമാസത്തിലെ കറുത്തിരുണ്ട മേഘപടലങ്ങൾക്കു പകരം ഇത്തവണ മൂടിക്കെട്ടുന്നത് കാലവർഷത്തിന്റെ അനിശ്ചിതത്വം | Rain | Rain In Kerala | Weather Forecast | climate change | less rainfall | Manorama Online

മകയിരം, തിരുവാതിര ഞാറ്റുവേലകാലത്തു കാക്കയ്ക്കു പോലും കണ്ണുതുറക്കാൻ പറ്റാത്തവിധം പെയ്ത തുടർപെരുമഴകളും ഇടവേളകളിൽ ചാറ്റൽ മഴകളും നിറഞ്ഞ ജൂൺമാസത്തിലെ കറുത്തിരുണ്ട മേഘപടലങ്ങൾക്കു പകരം ഇത്തവണ മൂടിക്കെട്ടുന്നത് കാലവർഷത്തിന്റെ അനിശ്ചിതത്വം | Rain | Rain In Kerala | Weather Forecast | climate change | less rainfall | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം, തിരുവാതിര ഞാറ്റുവേലകാലത്തു കാക്കയ്ക്കു പോലും കണ്ണുതുറക്കാൻ പറ്റാത്തവിധം പെയ്ത തുടർപെരുമഴകളും ഇടവേളകളിൽ ചാറ്റൽ മഴകളും നിറഞ്ഞ ജൂൺമാസത്തിലെ കറുത്തിരുണ്ട മേഘപടലങ്ങൾക്കു പകരം ഇത്തവണ മൂടിക്കെട്ടുന്നത് കാലവർഷത്തിന്റെ അനിശ്ചിതത്വം | Rain | Rain In Kerala | Weather Forecast | climate change | less rainfall | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം, തിരുവാതിര ഞാറ്റുവേലകാലത്തു കാക്കയ്ക്കു പോലും കണ്ണുതുറക്കാൻ പറ്റാത്തവിധം പെയ്ത തുടർപെരുമഴകളും ഇടവേളകളിൽ ചാറ്റൽ മഴകളും നിറഞ്ഞ ജൂൺമാസത്തിലെ കറുത്തിരുണ്ട മേഘപടലങ്ങൾക്കു പകരം ഇത്തവണ മൂടിക്കെട്ടുന്നത് കാലവർഷത്തിന്റെ അനിശ്ചിതത്വം. എവിടെയും കാലവർഷത്തെക്കുറിച്ചുള്ള സൂചന പോലും കൃത്യമായി തെളിയുന്നില്ലെന്നത് ആശയക്കുഴപ്പം വർധിപ്പിക്കുന്നു. മഴപ്പെയ്ത്തിനുള്ള ചുറ്റുപാടുകളും അവ്യക്തം. ആകെക്കൂടി ഒരു കുഴഞ്ഞുമറിച്ചിലുണ്ടെന്നാണ് കാലാവസ്ഥാ മേഖലയിലെ പ്രമുഖ ഏജൻസികളും ശാസ്ത്രജ്ഞന്മാരുടെയും നിരീക്ഷണങ്ങൾ നൽകുന്ന സൂചന. ഈ മാസം സാധാരണ കിട്ടേണ്ട മഴയിൽ കഴിഞ്ഞ ദിവസം വരെ 57% കുറവാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്. താമസിയാതെ ഗുജറാത്ത് തീരത്ത് ഒരു ന്യൂനമർദം ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണു ഒടുവിലത്തെ നിഗമനം. അതിന്റെ സ്വാധീനത്തിൽ അറബിക്കടലിലും മർദമുണ്ടായാൽ മികച്ചരീതിയിൽ മഴ പെയ്യാം. ഗുജറാത്ത് തീരത്ത് ന്യൂനമർദം ശക്തിപ്പെട്ടാൽ അങ്ങേ‍ാട്ട് കാർമേഘങ്ങൾ പേ‍ാകുന്ന വഴിയിൽ ഇവിടെയും മേ‍ാശമല്ലാത്ത മഴ കിട്ടിയേക്കും. 

കോഴിക്കോട് ബീച്ചിൽ മഴയ്ക്കായി ഉരുണ്ടുകൂടുന്ന കാർമേഘം. (ചിത്രം: മനോരമ, ഫയൽ ചിത്രം)

∙ എന്തുമാറ്റവും ഏതുസമയവും

ADVERTISEMENT

തെക്കുപടിഞ്ഞാറൻ കാറ്റ് ദുർബലമായ സ്ഥിതിയാണ്. പടിഞ്ഞാറൻകാറ്റ് വരേണ്ട സമയമായെങ്കിലും ലക്ഷണങ്ങളെ‍ാന്നുമില്ല. തീരദേശത്ത് മേ‍ാശമല്ലാത്ത ഒറ്റമഴ ലഭിക്കുന്നുണ്ട്. രാത്രി കടലിൽ മിന്നലിന്റെ അകമ്പടിയോടെ മഴപെയ്യുന്നതായാണ് മീൻപിടുത്തക്കാരുടെ അറിവ്. ചിലയിടത്തു ഉഷ്ണവും അനുഭവപ്പെടുന്നു. കാലാവസ്ഥാ മാറ്റം അതിസൂക്ഷ്മ തലത്തിലേയ്ക്കു മാറിയതിനാൽ മഴയെക്കുറിച്ചുളള പ്രവചനവും വ്യക്തമായ നിരീക്ഷണവും അസാധ്യമാകുന്നതായി വിദഗ്ധർ സൂചിപ്പിക്കുന്നു. എന്തുമാറ്റവും ഏതുസമയവും ഉണ്ടാകാം. അഞ്ചുവർഷം മുൻപുവരെ ഉണ്ടായിരുന്ന ഏതാണ്ട് ഒരു നിശ്ചിത രീതി ഇപ്പേ‍ാൾ കാണുന്നില്ല. നിശ്ചിത ദിവസങ്ങളിലേയ്ക്കേ‍ാ, ദിവസത്തേയ്ക്കേ‍ാ അല്ല മാറ്റം കാണുന്നതും. ചെറിയ സമയത്തിൽ തന്നെ വ്യാപകവും അതിശക്തവുമായ വ്യതിയാനം എന്ന സാഹചര്യമുണ്ട്. കാലവർഷക്കാറ്റ് എപ്പേ‍ാൾ ശക്തമാകുമെന്നു പറയാനാകാത്ത സ്ഥിതിയും. വേനൽമഴ കിട്ടേണ്ടതിന്റെ ഇരട്ടി പെയ്തതിനാൽ മിക്കയിടത്തും ഈർപ്പം തുടരുന്നുണ്ട്. 

മഴ മാറിനിൽക്കുന്നതിന്റെ ഗൗരവം മനസിലാക്കാതെ ഒരു വിഭാഗം സന്തേ‍ാഷിക്കുമ്പേ‍ാൾ, ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ കാർഷിക രംഗത്ത് അതു നീണ്ടുനിൽക്കുന്ന പ്രത്യാഘാതം ഉണ്ടാക്കാനാണ് സാധ്യത. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇതു സംബന്ധിച്ച റിപ്പേ‍ാർട്ടുകൾ വന്നുതുടങ്ങി. ഇത്തരം കാര്യങ്ങളിൽ ഗൗരവമായ ഇടപെടലുകൾക്കും അറിവുകൾ നൽകുന്നതിനും സർക്കാർ തലത്തിലും പ്രത്യേക നീക്കങ്ങളെ‍ാന്നുമില്ല. 

ആഗേ‍ാളതലത്തിലാകട്ടെ, ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തവർഷത്തേ‍ാടെ അതികഠിനമായ വരൾച്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവയ്ക്കാനും നിർദേശിച്ചതായാണ് വിവരം. ഇടയ്ക്കു മഴയും തുടർന്നുണ്ടാകുന്ന കഠിനമായ ചൂടും വിവിധരേ‍ാഗങ്ങളുടെ വ്യാപനവും അവയുടെ തീവ്രതയും വർധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതിനിടയിൽ കേ‍ാവിഡ് വർധിക്കുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. അതിന്റെ വ്യാപന തീവ്രതയും കാലാവസ്ഥയും തമ്മിൽ അടുത്തബന്ധമുണ്ടെന്നാണ് ഇതുവരെയുളള പഠനങ്ങളിലെ കണ്ടെത്തൽ.

ഡൽഹിയിൽ കഴിഞ്ഞവർഷം അതു പേടിപ്പെടുത്തുന്നവിധം ഉണ്ടാകുകയും ചെയ്തു. നിരവധിപേരാണ് കോവിഡ് ബാധിച്ചു അവിടെ മരിച്ചത്. അതേക്കുറിച്ച് ഡോ. എം.ജി.മനേ‍ാജ്, ഡോ‍. എം.കെ.സതീഷ്കുമാർ, ഡോ. കെ.ടി.വൽസരാജ്, സൗമ്യ കെ.വിജയൻ, ടി.നിഷാന്ത് എന്നിവരുൾപ്പെട്ട സംഘം നടത്തിയ പഠന റിപ്പേ‍ാർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ കേ‍ാവിഡ് വ്യാപനവും മഴയുടെ മാറിമറിച്ചലും അടുത്ത മാസം മധ്യത്തോടെ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമേ‍ാ എന്നതും ആശങ്കയാണ്.

ADVERTISEMENT

ന്യൂനമർദം കെ‍ാണ്ടുമാത്രം കാലവർഷം ശക്തമാകുന്ന സ്ഥിതി മേ‍ാശം സൂചനയായി എടുക്കണമെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ. എം.കെ.സതീഷ്കുമാർ അഭിപ്രായപ്പെടുന്നു. ന്യൂനമർദം ശക്തികുറഞ്ഞാൽ മഴ ഇല്ലാതാകുന്ന സ്ഥിതിവിശേഷം കൂടുതൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക.

കനത്ത മഴയിൽ കണ്ണൂർ തായത്തെരുവിൽ നിന്നുള്ള കാഴ്ച. (ചിത്രം: മനോരമ, ഫയൽ ചിത്രം)

∙ മഴ പ്രാദേശികമാകുന്നു

കേട്ടും കണ്ടും അനുഭവിച്ചും അറിഞ്ഞ മഴക്കാലത്തിന്റെ രീതിയിൽ നിന്നുവ്യത്യസ്തമാണ് കുറച്ചുകാലമായി കാലാവസ്ഥ വ്യതിയാനക്കാലത്തെ കാലവർഷം. ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ തൃശൂരും കാഞ്ഞങ്ങാടുമാണ് വലിയ കാർമേഘപടലങ്ങൾ കൂടുതലുളളത്. മഴ കൂടുതൽ കൂടുതൽ പ്രാദേശികമായി മാറുന്നതിന്റെ ഒരു രീതി കൂടുതലായി അനുഭവപ്പെടുന്നുണ്ട്.

ഒരു നിശ്ചിതപ്രദേശത്തുമാത്രം ശക്തവും അതിശക്തവും തീവ്രവുമായ മഴപെയ്യുകയും ചുഴലിയും മഴയും ഒന്നിച്ചുണ്ടാവുകയും ചെയ്യുന്നതിനും കേരളം നാലുവർഷമായി സാക്ഷിയാണ്. വേനൽമഴ ഇരട്ടിയും രണ്ടിരട്ടിയുമാകുകയും കാലവർഷത്തിന്റെ ആദ്യമാസം വലിയതേ‍ാതിൽ കുറഞ്ഞ്, പിന്നീട് വർധിച്ചുവരികയും മേഘപടലങ്ങൾ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പെയ്തെ‍ാഴിയുകയും ചെയ്യുന്ന പ്രതിഭാസവും കഴിഞ്ഞവർഷങ്ങളിൽ സംസ്ഥാനത്തുണ്ടായി.

കോഴിക്കോട് നടക്കാവിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
ADVERTISEMENT

അവിടങ്ങൾ ദുരന്തകേന്ദ്രങ്ങളായി മാറി. ഒരുമാസത്തിലധികം മഴ ഇല്ലാതിരിക്കുകയും ആ കാലയളവിലെ മഴ കൂടുതൽ ഒന്നേ‍ാ, രണ്ടേ‍ാ ദിവസം കെ‍ാണ്ട് ഒരു പ്രദേശത്തു പെയ്യുകയും ചെയ്യുന്ന സ്ഥിതി ഇനിയും ആവർത്തിക്കില്ലെന്നതിനും ഉറപ്പില്ല. അതുണ്ടാക്കുന്ന പ്രത്യാഘാതം അങ്ങേയറ്റമായിരിക്കുകയും ചെയ്യും. മഹാമാരി കാലത്തിന്റെ ബുദ്ധിമുട്ടിൽ ഇതുണ്ടാക്കുന്ന സാമ്പത്തിക, സാമൂഹിക ആഘാതം കണക്കുകൂട്ടലുകൾക്ക് അപ്പുറത്തും.

കാലവർഷത്തിന്റെ ഭാഗമായ പടിഞ്ഞാറൻകാറ്റ് ഇതുവരെ വന്നിട്ടില്ല. അതെ‍ാരു വൈകൽ മാത്രമായിരിക്കാം. കാലവർഷം പുതുക്കെ ശക്തമാകുന്നുണ്ട്. ഇപ്പേ‍ാൾ പെയ്യുന്ന മഴയും അന്തരീക്ഷവും അതാണ് കാണിക്കുന്നത്. അടുത്തദിവസം മുതൽ രണ്ടാഴ്ചയേ‍ാളം മഴ കാര്യമായി ലഭിച്ചേയ്ക്കും. എവിടെയും ന്യൂനമർദത്തിന്റെ വ്യക്തമായ സൂചനകളെ‍ാന്നും ലഭ്യമല്ല. അതിശക്തവും തീവ്രവുമായ മഴകൾ ഏപ്പേ‍ാൾവേണമെങ്കിലും എവിടെയും ഉണ്ടാകാമെന്ന സ്ഥിതിയിൽ കാലാവസ്ഥ മാറ്റം ഉണ്ടായിക്കഴിഞ്ഞു. അതേക്കുറിച്ചെ‍ാരു നിരീക്ഷണത്തിനും കഴിയില്ല.

∙ മാറ്റം നേരിടാൻ തയാറാകണം

ന്യൂനമർദങ്ങൾ പരക്കെ മഴയുണ്ടാക്കുന്നില്ലെന്നാണ് മുൻകാല അനുഭവങ്ങളിൽ പലതും സൂചിപ്പിക്കുന്നത്. മർദം മാറുമ്പേ‍ാൾ മഴയും മാറുന്ന സ്ഥിതി ആവർത്തിച്ചാൽ വരും വർഷങ്ങളിൽ സ്ഥിതി കൂടുതൽ പ്രയാസകരമായി മാറാം. കാലവർഷത്തിന്റെ തുടക്കത്തിൽ ശക്തിയാർജിച്ച കാറ്റ് ഗതിമാറി അസം മേഖലയിലെത്തിയതേ‍ാടെ അവിടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രളയമുണ്ടായി. ആകെ മൂടിക്കെട്ടിയുളള അന്തരീക്ഷത്തിന്റെ അടുത്തമാറ്റത്തെക്കുറിച്ച് ഇപ്പേ‍ാൾ ഒരു തരത്തിലുള്ള നിരീക്ഷണവും സാധ്യമല്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. മാറ്റം നേരിടാൻ വാർഡുതലം മുതൽ തയാറായി ഇരിക്കുകയാണ് ആവശ്യം. കാലാവസ്ഥാ ഗവേഷണ മേഖലയിലെ ദേശീയ, രാജ്യാന്തര ഏജൻസികളും കേരളത്തിലെ കാലവർഷത്തെക്കുറിച്ച് കുറച്ചു ദിവസമായി ഒന്നും പറയുന്നില്ല. പുതിയ പ്രവണതയിൽ ഒന്നുരണ്ടു ദിവസത്തിനുളളിൽ കാര്യമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടലും പ്രതീക്ഷയും.

English Summary: Low Rainfall in Kerala and Monsoon Uncertainties