സങ്കീർണമായ കള്ളക്കടത്തു വഴികളും സ്വർണക്കടത്തു ‘പൊട്ടിക്കൽ’ നീക്കങ്ങളും വെളിപ്പെടുത്തി, കോഴിക്കോട് വിമാനത്താവളത്തിൽ 2021 ജൂൺ 21ന് പുലർച്ചെ 2.33 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റിന്റെ കാരണം കാണിക്കൽ നോട്ടിസ്. സ്വർണക്കടത്തിലെ ചതിക്കുഴികളും | Karipur Gold Smuggling Case | Arjun Ayanki | Mohammed Shafeek | customs preventive division | Manorama Online

സങ്കീർണമായ കള്ളക്കടത്തു വഴികളും സ്വർണക്കടത്തു ‘പൊട്ടിക്കൽ’ നീക്കങ്ങളും വെളിപ്പെടുത്തി, കോഴിക്കോട് വിമാനത്താവളത്തിൽ 2021 ജൂൺ 21ന് പുലർച്ചെ 2.33 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റിന്റെ കാരണം കാണിക്കൽ നോട്ടിസ്. സ്വർണക്കടത്തിലെ ചതിക്കുഴികളും | Karipur Gold Smuggling Case | Arjun Ayanki | Mohammed Shafeek | customs preventive division | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കീർണമായ കള്ളക്കടത്തു വഴികളും സ്വർണക്കടത്തു ‘പൊട്ടിക്കൽ’ നീക്കങ്ങളും വെളിപ്പെടുത്തി, കോഴിക്കോട് വിമാനത്താവളത്തിൽ 2021 ജൂൺ 21ന് പുലർച്ചെ 2.33 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റിന്റെ കാരണം കാണിക്കൽ നോട്ടിസ്. സ്വർണക്കടത്തിലെ ചതിക്കുഴികളും | Karipur Gold Smuggling Case | Arjun Ayanki | Mohammed Shafeek | customs preventive division | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സങ്കീർണമായ കള്ളക്കടത്തു വഴികളും സ്വർണക്കടത്തു ‘പൊട്ടിക്കൽ’ നീക്കങ്ങളും വെളിപ്പെടുത്തി, കോഴിക്കോട് വിമാനത്താവളത്തിൽ 2021 ജൂൺ 21ന് പുലർച്ചെ 2.33 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിൽ കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് യൂണിറ്റിന്റെ കാരണം കാണിക്കൽ നോട്ടിസ്. സ്വർണക്കടത്തിലെ ചതിക്കുഴികളും കടത്തു സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘങ്ങളുടെ വേരോട്ടവും ‘കാരണം കാണിക്കൽ നോട്ടിസ്’ വെളിപ്പെടുത്തുന്നു. സ്വർണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിയുടെ സംഘം എത്തിയതും ഈ സംഘത്തെ തടയാൻ കള്ളക്കടത്തു സംഘത്തിൽ പെട്ടവർ ശ്രമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ, 5 പേർ കൊല്ലപ്പെട്ടതും ഏറെ വിവാദമുയർത്തിയിരുന്നു. കോഫി മേക്കറിൽ ഒളിപ്പിച്ച, 1.11 കോടി രൂപ വിലവരുന്ന സ്വർണമാണ് എയർ കസ്റ്റംസ് മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ കയ്യിൽ നിന്ന് അന്നു പുലർച്ചെ പിടിച്ചെടുത്തത്. അർജുൻ ആയങ്കിക്കു പുറമേ കണ്ണൂർ സ്വദേശിയായ യൂസഫിന്റെ സംഘവും ഇതേ സ്വർണം തട്ടിയെടുക്കാൻ അന്നേദിവസം കോഴിക്കോട് വിമാനത്താവള പരിസരത്തുണ്ടായിരുന്നുവെന്നും ഇത് അർജുൻ ആയങ്കി അറിഞ്ഞിരുന്നില്ലെന്നും കാരണം കാണിക്കൽ നോട്ടിസ് വ്യക്തമാക്കുന്നു. കള്ളക്കടത്തു സംഘങ്ങൾക്ക് കാരിയർമാരെ തരപ്പെടുത്തിക്കൊടുക്കുന്ന ഏജന്റ്മാർ തന്നെയാണു കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘങ്ങൾക്കു വിവരം ചോർത്തുന്നതെന്നും കാരണം കാണിക്കൽ നോട്ടിസിലെ മൊഴികൾ വെളിപ്പെടുത്തുന്നു. കള്ളക്കടത്തു സംഘങ്ങൾ മാത്രമല്ല, പൊട്ടിക്കൽ സംഘങ്ങളും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ‘സെറ്റിങ്’ നടത്തുന്നുവെന്ന വിവരവും കാരണം കാണിക്കൽ നോട്ടിസിലെ മൊഴികൾ വെളിപ്പെടുത്തുന്നു. 

അർജുൻ ആയങ്കിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ (ഫയൽ ചിത്രം)

∙ ഒരു കാരിയർ സ്വർണക്കടത്ത് സംഘത്തിലെത്തുന്നത്?

ADVERTISEMENT

മുഹമ്മദ് ഷഫീഖിന്റെ മൊഴിയിൽ നിന്ന്: 

‘2021 ഫെബ്രുവരിയിലാണ് അബുദാബിയിലെത്തിയത്. ട്രാൻസ്പോർട്ട് കമ്പനിയിലായിരുന്നു ജോലി. അതു നഷ്ടപ്പെട്ടു. മറ്റൊരു ജോലിയും തരപ്പെട്ടില്ല. വളാഞ്ചേരി സ്വദേശിയായ മുസ്ഫീർ എന്ന സുഹൃത്തിനൊപ്പമായിരുന്നു താമസം. നാട്ടിലേക്കു മടങ്ങാൻ വല്ല വഴിയുമുണ്ടോയെന്നു മുസ്‌ഫീറിനോടു ചോദിച്ചു. സാജിദ് എന്നയാൾ, ഇന്ത്യയിലേക്കു സ്വർണക്കടത്തു നടത്തുന്നതിനെ പറ്റി പറഞ്ഞിരുന്നുവെന്നും പ്രതിഫലം ലഭിക്കുമെന്നും മുസ്ഫീർ പറഞ്ഞു. ഇതനുസരിച്ച്, സാജിദിനു പാസ്പോർട്ടിന്റെ കോപ്പി അയച്ചു കൊടുത്തു. സാജിദ്, മുഹ്സിൻ എന്നയാളുടെ നമ്പർ തന്നു. സ്വർണം കടത്താൻ തയാറാണെങ്കിൽ, വിമാന ടിക്കറ്റും 40,000 രൂപയുമായിരുന്നു മുഹ്സിന്റെ വാഗ്ദാനം. ഇതിനു സമ്മതം മൂളി. മുഹ്സിന്റെ സുഹൃത്തായ, കണ്ണൂരിലുള്ള ഇജാസ് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്തു. അർജുൻ എന്നയാൾ (അർജുൻ ആയങ്കി) മെസേജ് ചെയ്യുമെന്നും എല്ലാ കാര്യങ്ങളും അയാൾ നോക്കിക്കൊളുമെന്നും വാട്സാപ് മെസേജിൽ ഇജാസ് ഉറപ്പു നൽകി. തുടർന്ന്, അർജുൻ ആയങ്കി എന്നെ വിളിച്ചു. ശരീരത്തിന്റെ പിൻഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താമോ എന്നാണ് അർജുൻ ആയങ്കി ചോദിച്ചത്. സ്വർണം ശരീരത്തിലൊളിപ്പിക്കാൻ സമ്മതിക്കരുതെന്നു നേരത്തേ ഇജാസ് പറഞ്ഞിരുന്നു. പറ്റില്ലെന്നു പറഞ്ഞപ്പോൾ, കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് അർജുൻ ആയങ്കി പറഞ്ഞു.

ഇതിനു പിറകെ, ഇജാസിന്റെ സുഹൃത്തെന്നു പരിചയപ്പെടുത്തി യൂസഫ് എന്നയാളുടെ മെസേജ് കിട്ടി. യൂസഫിനെ പറ്റി ഇജാസിനോടു ചോദിച്ചപ്പോൾ, തനിക്ക് അറിയാമെന്നും അർജുൻ ആയങ്കി പറഞ്ഞതടക്കമുള്ള കാര്യങ്ങൾ യൂസഫിനെ അറിയിക്കണമെന്നുമായിരുന്നു ഇജാസിന്റെ നിർദേശം. കാത്തിരിക്കണമെന്നു യൂസഫും പറഞ്ഞു. ഒരാഴ്ച പിന്നിട്ടപ്പോൾ, കേരളത്തിലുള്ള മുഹമ്മദ് എന്നയാളെ വിളിക്കണമെന്നും അയാളുടെ നിർദേശമനുസരിച്ചു നീങ്ങണമെന്നും അർജുൻ ആയങ്കി ആവശ്യപ്പെട്ടു. പാനൂർ സ്വദേശി വി.കെ.അജ്മൽ ആണ് മുഹമ്മദ് എന്ന പേരിൽ ആദ്യം ബന്ധപ്പെട്ടതെന്നു പിന്നീടു വ്യക്തമായി. മുഹമ്മദ് എന്ന അജ്മൽ, അബുദാബിയിലുള്ള സലിം എന്നയാളുടെ നമ്പർ തന്നു. പാസ്പോർട്ടും ഫോട്ടോയും സലിമിന് നൽകി. സ്വർണക്കടത്തു സംഘത്തിന് ഇവ കൈമാറിയതായും അവർ വിളിക്കുമെന്നും സലിം പറഞ്ഞു. 40,000 രൂപയും വിമാന ടിക്കറ്റുമാണ്  പ്രതിഫലം ഉറപ്പിച്ചത്. തുടർന്ന്, സ്വർണക്കടത്തു സംഘം വിളിച്ചു. അന്നു രാത്രി തന്നെ ദുബായിലെത്താമോയെന്നാണു കള്ളക്കടത്തു സംഘം ചോദിച്ചത്. ഇക്കാര്യങ്ങളെല്ലാം അർജുൻ ആയങ്കിയെയും യൂസഫിനെയും അപ്പോൾ തന്നെ അറിയിച്ചു. എയർപോർട്ടിലെത്തിയ ശേഷം മെസേജ് അയച്ചാൽ മതിയെന്നാണ് ഇരുവരും പറഞ്ഞത്. ഇതിനിടെ, മുഹമ്മദ് എന്ന അജ്മൽ വിളിക്കുകയും പിടിയിലാകാൻ സാധ്യതയുണ്ടെന്നും യാത്ര മാറ്റി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ,  മുഹമ്മദിനു കമ്മിഷൻ കുറഞ്ഞു പോയതിന്റെ പ്രയാസമാണ്, അതു ഗൗനിക്കേണ്ടെന്നും യാത്ര ഒഴിവാക്കരുതെന്നുമായിരുന്നു അർജുൻ ആയങ്കിയുടെ മറുപടി. 

കരിപ്പൂർ വിമാനത്താവളം (ഫയൽ ചിത്രം)

തുടർന്ന്, സലിം വിളിക്കുകയും യാത്രയ്ക്കു തയാറാകാൻ നിർദേശിക്കുകയും ചെയ്തു. ജൂൺ 20ന്  ദുബായിലെത്തി. അർജുൻ ആയങ്കിയുടെ സുഹൃത്തായ ഷക്കീർക്കയാണു ടാക്സിക്കൂലി നൽകിയത്. ദുബായ് ദേരയിൽ, കള്ളക്കടത്തു സംഘം നിർദേശിച്ച ഒരു സൂപ്പർമാർക്കറ്റിനു സമീപം സ്ഥലത്ത് 3 മണിയോടെ എത്തി. കൊടുവള്ളി സ്വദേശിയായ ‘ഇക്ക’ എന്നയാളാണു നിർദേശങ്ങൾ നൽകിയത്. ഇവിടെ ജലീൽ എന്നയാളും ഉണ്ടായിരുന്നു. ഒരു കാറിൽ നിന്ന് ഇക്ക ഒരു കോഫിമെയ്ക്കർ എടുത്ത്, സ്വന്തം കാറിൽ വച്ചു. തുടർന്നു ഞങ്ങൾ 3 പേരും തൊട്ടടുത്തുള്ള വില്ലയിലേക്കു പോയി. ഒരു ട്രോളി ബാഗും കാർഡ് ബോർഡ് പെട്ടിയും അവിടെ വച്ച് തയാറാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ തന്റെ ആളുകൾ വരുമെന്നും കൂട്ടിക്കൊണ്ടു പോയ്ക്കോളുമെന്നും ഇക്ക പറഞ്ഞു. തുടർന്ന് എന്റെ ഫോട്ടോ എടുത്തു. ബാഗേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വല്ലതും രേഖപ്പെടുത്തിയാൽ മായ്ച്ചു കളയാൻ ദ്രാവകവും കോട്ടണും തന്നു. ഫ്ലൈറ്റ് ടിക്കറ്റ് തന്നു. തുടർന്ന്, ദുബായ് വിമാനത്താവളത്തിൽ ഇറക്കി. 2 പേരും പറഞ്ഞതനുസരിച്ച്, ബോർഡിങ് പാസ് അയച്ചു കൊടുത്തു. ഇതെല്ലാം അർജുൻ ആയങ്കിക്കും യൂസഫിനും കൈമാറുകയും ചെയ്തു. ഷർട്ട് മാറി, പുതിയ ഷർട്ടിട്ട് ഫോട്ടോയെടുക്കാനും അത് അയച്ചു തരാനുമായിരുന്നു അർജുൻ ആയങ്കിയുടെ നിർദേശം. ആയങ്കിക്ക് ഫോട്ടോ അയച്ച ശേഷം ഷർട്ട് മാറ്റാനും അതിനു ശേഷം പുതിയ ഫോട്ടോ അയക്കാനുമായിരുന്നു യൂസഫിന്റെ നിർദേശം. ആയങ്കി തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്’– ഷഫീഖിന്റെ മൊഴിയിൽ പറയുന്നു. 

ADVERTISEMENT

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ശേഷം ഷർട്ട് മാറ്റാനാണ് ആയങ്കിയും യൂസഫും നിർദേശിച്ചതെങ്കിലും വിമാനം പറന്നുയരും മുൻപു തന്നെ ഷഫീഖ് അതൊക്കെ ചെയ്തു. അതോടെ, വിവരം ചോർന്നു. കള്ളക്കടത്തുകാരുടെ ദുബായിലെ വാട്സാപ് ഗ്രൂപ് ആയ ‘കോവിഡ്–19’ ലൂടെ, ഷഫീഖ് ഷർട്ട് മാറ്റിയ വിവരം കള്ളക്കടത്തുകാരറിഞ്ഞു. അവർ സലിമിനെ വിളിച്ചു. സലിം, മുഹമ്മദ് എന്ന അജ്മലിനെ വിളിച്ചു. അജ്മൽ, ആയങ്കിയെയും. 25 തവണ വിളിച്ചിട്ടും ആയങ്കി ഫോണെടുത്തില്ലെന്നാണ് അജ്മലിന്റെ മൊഴി. ഷഫീഖ് പൊട്ടിക്കാൻ കൂട്ടു നിൽക്കുന്നതു തിരിച്ചറിഞ്ഞ കള്ളക്കടത്തു സംഘം, അവനെ വെറുതെ വിടില്ലെന്നും ജീവനു തന്നെ ഭീഷണിയുണ്ടെന്നും തിരിച്ചറിഞ്ഞാണ് ആയങ്കിയെ വിളിച്ചതെന്നും അജ്മലിന്റെ മൊഴിയിൽ പറയുന്നു. വിവരം ചോർന്നതോടെയാണ്, കള്ളക്കടത്തു സംഘം വൻ സന്നാഹത്തോടെ കോഴിക്കോട് വിമാനത്താവളത്തിൽ സജ്ജമായി നിന്നത്. കാരിയറെ മാത്രമല്ല, പൊട്ടിക്കൽ സംഘത്തെയും കയ്യോടെ പിടികൂടാനായി അറുപതോളം വാഹനങ്ങളിലായി നൂറോളം പേർ സ്വർണക്കടത്തു സംഘത്തിനു വേണ്ടി ജൂൺ 21ന് പുലർച്ചെ കോഴിക്കോട് വിമാനത്താവള പരിസരത്തുണ്ടായിരുന്നു. പുറത്ത് ഇത്രയും നാടകീയ നീക്കങ്ങൾ നടക്കുമ്പോഴാണ്, കില്ലർ മൂവുമായി കസ്റ്റംസ് എത്തിയതും ഷഫീഖ് പിടിയിലാകുന്നതും.

പൊലീസ് കസ്റ്റഡിയിലെടുത്ത സൂഫിയാന്റെ കാർ, സൂഫിയാൻ (ഫയൽ ചിത്രം)

ഷഫീഖിനെ സ്വർണം ഏൽപിച്ച അതേ സംഘത്തിന്റെ 6 കിലോഗ്രാം സ്വർണം അതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പൊട്ടിക്കൽ സംഘങ്ങൾ തട്ടിയെടുത്തിരുന്നു. കൊച്ചി, കോഴിക്കോട് വിമാനത്താവള പരിസരങ്ങളിലായി 3 സംഭവങ്ങളിലായാണ് ഇത്രയും സ്വർണം സംഘത്തിനു നഷ്ടപ്പെട്ടത്. ഇതിലൊന്ന് ആയങ്കിയുടെ സംഘമാണെന്നും ഷഫീഖിന്റെ കയ്യിലുള്ള സ്വർണം അടിച്ചു മാറ്റാൻ കോഴിക്കോട് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത് ആയങ്കിയാണെന്നുമാണു സ്വർണക്കടത്തു സംഘത്തിനു ലഭിച്ച വിവരമെന്നും കാരണം കാണിക്കൽ നോട്ടിസിലെ മൊഴികളിലുണ്ട്. ഇതോടെയാണ്, കനത്ത സന്നാഹം മണിക്കൂറുകൾ കൊണ്ട് ഒരുങ്ങിയത്. കോഴിക്കോട് വിമാനത്താവള പരിസരത്തുണ്ടായിരുന്ന സകല സംഘാംഗങ്ങളെയും സൂഫിയാൻ ഏകോപിപ്പിക്കുകയായിരുന്നു, ‘ടുഡെ’ എന്ന വാട്സാപ് ഗ്രൂപ്പിലൂടെയെന്നും കാരണം കാണിക്കൽ നോട്ടിസ് വെളിപ്പെടുത്തുന്നു. 

മുഹമ്മദ് ഷാഫി

∙ കടത്തിയാൽ 40,000, പൊട്ടിച്ചാൽ 5 ലക്ഷം: രണ്ട് ഓഫറുകളും സാജിദ് വക

കാരിയറാകാൻ തയാറായപ്പോൾ, ആദ്യമായി പൊട്ടിക്കൽ ഓഫർ വച്ചത് സാജിദ് ആണെന്നു മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലുണ്ട്. ‘2 ഓഫറുകളാണു സാജിദ് നൽകിയത്. കരിപ്പൂരിൽ വച്ച് കള്ളക്കടത്തുകാരുടെ സംഘത്തെ സ്വർണം ഏൽപിച്ചാൽ 40,000 രൂപ പ്രതിഫലം. അതല്ല, ‘പൊട്ടിക്കൽ’ സംഘത്തെ ഏൽപിക്കാൻ തയാറാണെങ്കിൽ പ്രതിഫലം 5 ലക്ഷം രൂപ. പൊട്ടിച്ചാലും പേടിക്കേണ്ടെന്നും സുരക്ഷ നൽകുമെന്നും സാജിദ് ഉറപ്പു നൽകി. കണ്ണൂർ സ്വദേശിയാണു മുഹ്സിൻ. യുഎഇയിൽ ജോലി ചെയ്യുന്ന മുഹ്സിൻ, ആ സമയത്തു നാട്ടിലായിരുന്നു. മുഹ്സിനും പൊട്ടിക്കൽ ഓഫർ അടക്കം 2 ഓഫറുകൾ ആവർത്തിച്ചു. കൊടി സുനി, ഷാഫിക്ക (മുഹമ്മദ് ഷാഫി) എന്നിവരെ പറ്റി കേട്ടിട്ടുണ്ടോയെന്നു ചോദിച്ചതും മുഹ്സിനാണ്. ‘പൊട്ടിക്കാൻ’ തയാറാണെങ്കിൽ ഇവരാണു ഷഫീഖിന്റെ സുരക്ഷ നോക്കുകയെന്നും ഇവരുടെ സംഘമാണു പൊട്ടിക്കലിനു പിറകിലെന്നും ഒരാഴ്ച സുരക്ഷിതമായ താമസം അവർ നൽകുമെന്നും മുഹ്സിൻ പറഞ്ഞു. നാട്ടിലെത്തിയ ശേഷം, സ്വർണക്കടത്തുകാർ തേടിയെത്തിയാൽ മുഹമ്മദ് ഷാഫിയായിരിക്കും സ്വർണക്കടത്തുകാരെ ബന്ധപ്പെടുക. അതുകൊണ്ട്, ഒന്നും ഭയക്കേണ്ട. നാട്ടുകാരായ ചിലരെയും സുരക്ഷയ്ക്ക് ഏർപ്പെടുത്തും. കസ്റ്റംസ് പിടിക്കുമോയെന്ന ചോദ്യത്തിന്, അതൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്നായിരുന്നു മുഹ്സിന്റെ ഉറപ്പ്. പിന്നീടു വിളിച്ച ഇജാസും പൊട്ടിക്കൽ പ്ലാനിനെ പറ്റിയാണു സംസാരിച്ചത്. കൊടി സുനി, ഷാഫിക്ക എന്നിവരെ പറ്റിയും പറഞ്ഞു.’ ഷഫീഖിന്റെ മൊഴിയിൽ പറയുന്നു. 

ADVERTISEMENT

പൊട്ടിക്കാൻ കൂടെ നിന്നാൽ, 5 മുതൽ 10 ലക്ഷം രൂപ നൽകാമെന്നു ഷഫീഖിനു വാഗ്ദാനം നൽകിയിരുന്നതായി അർജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. പ്രണവ്, മജീഫ്, റമീസ് എന്നിവർക്കൊപ്പം 2 കാറുകളിലായാണ് അർജുൻ ആയങ്കിയുടെ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 

∙ പൊട്ടിക്കൽ സംഘത്തിനും സെറ്റിങ്?

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണക്കടത്ത്, കള്ളക്കടത്തു സംഘങ്ങൾ പ്രവർത്തിക്കാറുണ്ട്. സെറ്റിങ് എന്നാണിതിനെ വിളിക്കുന്നത്. എന്നാൽ, പൊട്ടിക്കൽ സംഘങ്ങളും സെറ്റിങ് നടത്തുന്നുവെന്ന വിവരമാണു കാരണം കാണിക്കൽ നോട്ടിസിലെ മൊഴികളിലുള്ളത്. ഷഫീഖിന്റെ മൊഴിയിൽ, മുഹ്സിൻ, അർജുൻ ആയങ്കി എന്നിവർ ഇക്കാര്യത്തിൽ ഉറപ്പു നൽകിയതായി പറയുന്നുണ്ട്. 

കസ്റ്റംസ് പിടിക്കുമോയെന്ന ഷഫീഖിന്റെ ചോദ്യത്തിന്, അതൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്നായിരുന്നു മുഹ്സിന്റെ ഉറപ്പ്. ശരീരത്തിലൊളിപ്പിച്ചു കടത്താൻ തയാറല്ലെന്ന് അർജുൻ ആയങ്കിയോടു പറഞ്ഞപ്പോൾ, അങ്ങനെയെങ്കിൽ അൽപം കാത്തിരിക്കേണ്ടി വുരമെന്നായിരുന്നു ആയങ്കിയുടെ മറുപടി. ‘ലഗേജിലൊളിപ്പിക്കാനാണെങ്കിൽ, വിമാനത്താവളത്തിൽ ഞങ്ങളുടെ ആൾക്കാരുടെ ഷിഫ്റ്റ് വരുന്ന തീയതിയും സമയവും നോക്കി കാത്തിരിക്കേണ്ടി വരുമെന്നും അതുകൊണ്ട് വൈകും’ എന്നുമാണ് ആയങ്കി പറഞ്ഞതെന്നു ഷഫീഖിന്റെ മൊഴിയിൽ പറയുന്നു. 

അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ (ഫയല്‍ ചിത്രം)

∙ ആയങ്കിയോടുളള പ്രതികാരമെന്ന് ഇജാസ്

അർജുൻ ആയങ്കിയുമായി നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും കണ്ണൂർ സ്വദേശിയായ യൂസഫിനെയും അറിയിക്കണമെന്നും ഷഫീഖിനോട് ഇജാസ് നിർദേശിച്ചിരുന്നു. തന്നെ മുൻപു പറ്റിച്ചതിന് അർജുൻ ആയങ്കിയോടുള്ള പ്രതികാരമാണിതെന്നും ഇജാസ് പറഞ്ഞതായാണു ഷഫീഖിന്റെ മൊഴിയിലുള്ളത്. പ്രതികാരത്തിനിടയാക്കിയ സംഭവമെന്താണെന്നു വ്യക്തമല്ല. അർജുൻ ആയങ്കിയുടെ നേതൃത്വത്തിൽ, കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന സംഘമുണ്ടെന്ന് അജ്മലിന്റെ മൊഴിയിലുമുണ്ട്. 

∙ സ്വർണക്കടത്തിലെ ഡിക്കി

ശരീരത്തിന്റെ പിൻഭാഗത്ത്, സ്വർണം കാപ്സ്യൂൾ പരുവത്തിൽ തള്ളിക്കയറ്റി, ഒളിപ്പിച്ചു കടത്തുന്നതിനു സ്വർണക്കടത്തു സംഘമിട്ട പേരാണ് ‘ഡിക്കി.’ ഈ രീതിയിൽ കടത്താമെങ്കിൽ പെട്ടെന്നു തന്നെ കടത്തു ശരിയാക്കാമെന്ന് അർജുൻ ആയങ്കി പറഞ്ഞതായി ഷഫീഖിന്റെ മൊഴിയിലുണ്ട്.  

English Summary: Customs Show cause notice reveals hidden secrets of Karipur Gold Smuggling Case