സിൽവർലൈനിലൂടെ ഓടുന്ന ട്രെയിനുകളിൽ ദിവസവും വൻതേ‍ാതിൽ യാത്രക്കാരുണ്ടാകുമെന്നു പറഞ്ഞ് കെറെയിൽ പ്രചരിപ്പിക്കുന്ന കണക്ക് എവിടെനിന്നു കിട്ടിയതാണ്? ആകെ 380 പേരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുണ്ടാക്കിയത്. പദ്ധതി സംബന്ധിച്ചു വിവിധ തലങ്ങളിൽ നടത്തിയ സർവേകളും പഠനവും തട്ടിക്കൂട്ടലുകളും ജനങ്ങളുടെ കണ്ണിൽപ്പെ‍ാടിയിടുന്നതാണെന്ന തേ‍ാന്നൽ ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്കിലെ ഈ പെ‍ാലിപ്പിക്കലെന്ന..

സിൽവർലൈനിലൂടെ ഓടുന്ന ട്രെയിനുകളിൽ ദിവസവും വൻതേ‍ാതിൽ യാത്രക്കാരുണ്ടാകുമെന്നു പറഞ്ഞ് കെറെയിൽ പ്രചരിപ്പിക്കുന്ന കണക്ക് എവിടെനിന്നു കിട്ടിയതാണ്? ആകെ 380 പേരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുണ്ടാക്കിയത്. പദ്ധതി സംബന്ധിച്ചു വിവിധ തലങ്ങളിൽ നടത്തിയ സർവേകളും പഠനവും തട്ടിക്കൂട്ടലുകളും ജനങ്ങളുടെ കണ്ണിൽപ്പെ‍ാടിയിടുന്നതാണെന്ന തേ‍ാന്നൽ ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്കിലെ ഈ പെ‍ാലിപ്പിക്കലെന്ന..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർലൈനിലൂടെ ഓടുന്ന ട്രെയിനുകളിൽ ദിവസവും വൻതേ‍ാതിൽ യാത്രക്കാരുണ്ടാകുമെന്നു പറഞ്ഞ് കെറെയിൽ പ്രചരിപ്പിക്കുന്ന കണക്ക് എവിടെനിന്നു കിട്ടിയതാണ്? ആകെ 380 പേരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുണ്ടാക്കിയത്. പദ്ധതി സംബന്ധിച്ചു വിവിധ തലങ്ങളിൽ നടത്തിയ സർവേകളും പഠനവും തട്ടിക്കൂട്ടലുകളും ജനങ്ങളുടെ കണ്ണിൽപ്പെ‍ാടിയിടുന്നതാണെന്ന തേ‍ാന്നൽ ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്കിലെ ഈ പെ‍ാലിപ്പിക്കലെന്ന..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ സിൽവർലൈനിലൂടെ ഓടുന്ന ട്രെയിനുകളിൽ ദിവസവും വൻതേ‍ാതിൽ യാത്രക്കാരുണ്ടാകുമെന്നു പറഞ്ഞ് കെറെയിൽ പ്രചരിപ്പിക്കുന്ന കണക്ക് എവിടെനിന്നു കിട്ടിയതാണ്? ആകെ 380 പേരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുണ്ടാക്കിയത്. പദ്ധതി സംബന്ധിച്ചു വിവിധ തലങ്ങളിൽ നടത്തിയ സർവേകളും പഠനവും തട്ടിക്കൂട്ടലുകളും ജനങ്ങളുടെ കണ്ണിൽപ്പെ‍ാടിയിടുന്നതാണെന്ന തേ‍ാന്നൽ ഉറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്കിലെ ഈ പെ‍ാലിപ്പിക്കലെന്ന ആരേ‍ാപണവും ഇതോടെ ശക്തമായിട്ടുണ്ട്. ഇതിനു ബലം പകരുന്നതാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടും. സിൽവർലൈൻ പദ്ധതിയുടെ പരിസ്ഥിതിക, സാമൂഹികാഘാത പഠനമാണ് പരിഷത്ത് നടത്തിയത്. റിപ്പേ‍ാർട്ട് എറണാകുളത്തു നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ വിശദമായ ചർച്ചയ്ക്കും വിധേയമായി. പാർട്ടിക്കാരായ പരിഷത്തുകാരിൽ വിയേ‍ാജിപ്പുണ്ടായെങ്കിലും ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളെ  അവർക്ക് എതിർക്കാനും ചർച്ചയിൽ മറികടക്കാനുമായില്ലെന്നാണു വിവരം.

സിൽവർലൈനിനെക്കുറിച്ചുള്ള സംഘടനയുടെ നിലപാട് സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ സാമ്പത്തിക പ്രായേ‍ാഗികത നിർണയിക്കാൻ ഉപയേ‍ാഗിച്ച ഇആർഎർ, എഫ്‌ആർആർ എന്നീ സംവിധാനങ്ങളിലെ പെ‍ാരുത്തക്കേടും അശാസ്ത്രീയതയും പരിഷത്ത് നേരത്തേ നടത്തിയ പ്രാഥമിക പഠനങ്ങളിൽ വിമർശിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. 2019ലെ പദ്ധതിറിപ്പേ‍ാർട്ടിൽ നിന്ന് 2020ലെ ഡിപിആറിലെത്തുമ്പേ‍ാൾ ചില നിർമാണങ്ങളുടെ ചെലവിൽ 74% വരെ കുറവാണ് കാണിക്കുന്നത്. അതതുസമയത്തെ വിലക്കയറ്റം പേ‍ാലും പരിഗണിക്കാതെയാണ് ഈ കണക്ക് നിരത്തുന്നതെന്ന് പരിഷത്ത് പറയുന്നു. യാത്രക്കാരുടെ എണ്ണം കണക്കാക്കിയ സർവേയിൽ 380 പേരുടെ അഭിപ്രായത്തിലാണ് നിത്യയാത്രക്കാർ 80,000 പേരുണ്ടാകുമെന്നു തീരുമാനിക്കുകയും പലയിടത്തും ആധികാരികമായി അത് അവതരിപ്പിക്കുകയും ചെയ്യുന്നത്. ഒരു ഭാഗത്തേയ്ക്കു മാത്രം പ്രതിദിനം 37 ട്രെയിനുകൾ ഉണ്ടാകുമെന്നാണ് പറയുന്നതെങ്കിലും അത് കേ‍ാഴിക്കേ‍ാട്ടേക്കുമാത്രമാണ്. കാസർകേ‍ാടിന് 17 ട്രെയിനുകളേ പറയുന്നുളളൂ. അതിനാൽ യാത്രക്കാർ സാധാരണഗതിയിൽത്തന്നെ ഗണ്യമായി കുറയും. ഇക്കാര്യം വ്യക്തമാക്കാതെ പദ്ധതിയുടെ വിജയത്തെക്കുറിച്ച് ബന്ധപ്പെട്ടവർ തെറ്റിദ്ധാരണ പരത്തുകയാണെന്ന ആരേ‍ാപണവും ചർച്ചയിലുണ്ടായി.

ADVERTISEMENT

∙ വിശദാംശങ്ങളില്ലാതെ വിശദപദ്ധതി രേഖ

സിൽവർലൈനിന്റെ നടത്തിപ്പും റിയൽ എസ്റ്റേറ്റ് വികസനവും എൽപ്പിക്കുന്നത് 75% സ്വകാര്യ പങ്കാളിത്തമുളള രണ്ട് പ്രത്യേക കമ്പനികളെയാണ്. ടിഒഡി മാതൃകയിലാണ് ഇതു  നടപ്പാക്കുന്നതെന്നതിനാൽ കെറെയിൽ കണക്കാക്കുന്ന യാത്രക്കാരുടെ എണ്ണം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ബ്രേ‍ാഡ്ഗേജിൽ നിന്നുമാറി സ്റ്റാൻഡേർഡ് ഗേജ് നിർദ്ദേശിക്കുമ്പേ‍ാൾ രണ്ടും സംബന്ധിച്ച് താരതമ്യപഠനത്തിന് ബന്ധപ്പെട്ടവർ തയാറാകുന്നില്ല. പാത കടന്നുപേ‍ാകുന്ന ഭൂമിയുടെ ഗുണദേ‍ാഷങ്ങൾ ശാസ്ത്രീയമായി പഠിക്കാതെയാണ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയതെന്നും സമ്മേളനത്തിൽ ചർച്ചയുയർന്നു. വെള്ളത്തിന്റെ ഒഴുക്ക്, പ്രളയദുരന്തസാധ്യത, നിർമാണത്തിനും നടത്തിപ്പിനും ആവശ്യമുളള വെള്ളം എന്നിവയെക്കുറിച്ചുള്ള ഹൈജഡ്രേ‍ാളജി പഠനങ്ങളും നടത്തിയിട്ടില്ല. ഏറ്റെടുക്കേണ്ട ഭൂമി, ബഫർസേ‍ാൺ, ട്രെയിനുകൾ ഭൂമിയിലുണ്ടാക്കുന്ന ചലനം, ലഭിക്കുന്ന തെ‍ാഴിലവസരങ്ങൾ, നിർമാണത്തിനുവേണ്ട പ്രകൃതിവിഭവങ്ങൾ, മാലിന്യസംസ്കരണം,തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചെ‍ാന്നും ഡിപിആർ പറയുന്നില്ല. ഈ വിഷയങ്ങളിൽ പ്രത്യേകം പഠനം നടത്തേണ്ടതുണ്ട്. ഇത്രയും വലിയ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ ഒന്നിനെക്കുറിച്ചും വിശദാംശങ്ങളില്ലാത്തതാണെന്നാണ് സംഘടനയുടെ വിമർശനം.

∙ പാതയ്ക്കിടയിൽ 202 കിലേ‍ാമീറ്റർ പ്രളയപ്രദേശങ്ങൾ

പാതകടന്നുപേ‍ാകുന്ന 202 കിലേ‍ാമീറ്റർ പ്രളയസാധ്യതാ പ്രദേശമാണെന്ന് പഠനം പറയുന്നു. ഇവിടെതന്നെ 1050 ഏക്കർ സ്ഥലത്ത് എംബാങ്ക്മെന്റുകളേ‍ാ, കട്ടിങ്ങുകളേ‍ാ ആണ് നിർമിക്കുക എന്നതിനാൽ ഭാവിയിൽ പ്രതിസന്ധി രൂക്ഷമാകും. 204 സ്ഥലത്ത് അരുവികളെയും 57 സ്ഥലത്ത് നദികളെയും മറ്റും പാത മുറിച്ചുകടക്കുന്നുണ്ട്. 500 അടിപ്പാതകളും ചെറുതും വലുതുമായ 500 പാലങ്ങളും പുതുതായി നിർമിക്കേണ്ടിവരും. ഇവയെ‍ാക്കെ നീരെ‍ാഴുക്ക് തടസ്സപ്പെടുത്തുന്നതുസംബന്ധിച്ച് ഡിപിആറിൽ കാര്യമായെ‍ാന്നും പറയുന്നില്ല. ഇത്തരം നിർമാണങ്ങൾ നടത്തിയാൽ അതു ഭാവിയിൽ കേരളത്തിൽ പ്രളയം ഉണ്ടാകുന്ന, അല്ലെങ്കിൽ വ്യാപിക്കുന്ന പ്രദേശത്തിന്റെ വിസ്തൃതി വർധിപ്പിക്കുകയും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. 

ADVERTISEMENT

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് വരുംകാലങ്ങളിലുണ്ടാകാൻ പേ‍ാകുന്ന ആഘാതങ്ങളും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. പരിസ്ഥിതി പ്രാധാന്യമേറിയ നെൽവയലുകൾ, ചതുപ്പുകൾ, കണ്ടൽക്കാടുകൾ, ചെങ്കൽ കുന്നുകൾ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കേന്ദങ്ങൾ, ജൈവവൈവിധ്യ സങ്കേതങ്ങൾ, എന്നിവയിലൂടെയെല്ലാം സിൽവർലൈൻ കടന്നുപേ‍ാകുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 47 തരം മത്സ്യങ്ങളുടെയും നിരവധി ദേശാടനപക്ഷികളുടെയും ജീവിതകേന്ദ്രങ്ങളിൽക്കൂടിയാണ് ഇതു നിർമിക്കുന്നത്.

∙ 30 കിലേ‍ാ മീറ്ററിൽ നശിക്കുന്നത് 1927 ഏക്കർ കൃഷി സ്ഥലം

സിൽവർലൈനിനുവേണ്ടി പലയിടത്തും 30 കിലേ‍ാ മീറ്റർ പരിധിയിൽ ഏതാണ്ട് 8469 കെട്ടിടങ്ങൾ പെ‍ാളിച്ചുമാറ്റേണ്ടിവരും. ആശുപത്രികൾ, സ്കൂളുകൾ, അരാധനാലയങ്ങൾ എന്നിങ്ങനെ 40 ഇനത്തിൽപ്പെടുന്നവയാണ് കെട്ടിടങ്ങൾ. 6.82 ഏക്കർ മത്സ്യകൃഷിയടക്കം ശരാശരി  1927 കൃഷിസ്ഥലം പൂർണമായി നശിക്കും. പാത നിർമിക്കുന്ന സ്ഥലത്തെ എംബാങ്ക്മെന്റ്, നേരിട്ടുളള കട്ടിങ്, ടണൽ, പാലം, എന്നിവയെ‍ാക്കെ ഏതെ‍ാക്കെ ജില്ലയിൽ, ഏത്രമാത്രം, എവിടെയൊക്കെ എന്നീ കാര്യങ്ങളും പരിഷത്ത് പഠനത്തിൽ വേർതിരിച്ചിട്ടുണ്ട്. അതനുസരിച്ച് എംബാങ്ക്മെന്റും കട്ടിങ്ങും നിർമിക്കാൻ മാത്രം 1050 ഏക്കർ സ്ഥലം ഏറ്റെടുക്കണം.. ഇവ കൂടുതൽ കേ‍ാഴിക്കേ‍ാടാണ്– 60. കണ്ണൂർ–48, കാസർകേ‍ാട്–  48, തൃശൂർ– 42,എന്നിങ്ങനെയാണ് ഭൂമി കൂടുതൽ വേണ്ട മറ്റു ജില്ലകൾ. 

പ്രതീകാത്മക ചിത്രം

ഈ ജില്ലകളിലാണ് സിൽവർലൈനിന്റെ ആകെ നീളത്തിന്റെ ശരാശരി 75 ശതമാനത്തിലധികവും വരുന്നത്. കേ‍ാഴിക്കേ‍ാട് ജില്ലയിൽ വരുന്ന പാതയുടെ 75 ശതമാനത്തിലധികം എംബാങ്ക്മെന്റും കട്ടിങ്ങും ചേർന്നതാണ്. മറ്റെ‍ാരു ആറു കിലേ‍ാമീറ്റർ കേ‍ാഴിക്കേ‍ാട് നഗരത്തിനും കല്ലായിപ്പുഴയ്ക്കും അടിയിലൂടെയുള്ള ടണലാണ്. എംബാങ്ക്മെന്റ് പലയിടത്തും 8 മീറ്റർ വരെ ഉയരവും അത് 293 കിലേ‍ാമീറ്ററിലും ഉണ്ടെന്നതും ഭാവിയിൽ ദൂരവ്യാപകമായ പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു പഠനം പറയുന്നു..

ADVERTISEMENT

∙ ന്യായീകരിക്കാൻ ‘തള്ളലുകൾ’

കേരളത്തിന്റെ കെട്ടുറപ്പിനെ സിൽവർലൈൻ സാരമായി ബാധിക്കുമെന്നാണ് പരിഷത്ത് പഠനം വ്യക്തമാക്കുന്നത്. സംസ്ഥാന സമ്മേളന ചർച്ചകളിലും പലരും ഇക്കാര്യം തുറന്നുപറഞ്ഞെങ്കിലും പാർട്ടിയേ‍ാട് കൂടുതൽ ഒട്ടിനിൽക്കുന്നവർ ചർച്ചയിൽ പ്രതികരിച്ചില്ലെന്നാണ് വിവരം. ചിലർ കരുതലേ‍ാടെയാണ് അഭിപ്രായം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് ഭരണാധികാരികളുടെ ‘തള്ളലുകൾ’ ശാസ്ത്രത്തിനും വസ്തുതകൾക്കും എതിരാകരുതെന്നായിരുന്നു ചിലർ ആവശ്യപ്പെട്ടത്. നിർദ്ദിഷ്ട സിൽവർലൈൻ കടന്നുപേ‍ാകുന്ന 30 മീറ്റർ പ്രദേശവും അതിന് ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശവും പ്രത്യേകമായി എടുത്താണ് പഠനം നടത്തിയത്. 

സംസ്ഥാനത്തിന്റെ സവിശേഷമായ എല്ലാ ആവാസ വ്യവസ്ഥകളെയും പാതയുടെ നിർമാണം ബാധിക്കും. കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങൾ, നീരൊഴുക്ക് തുടങ്ങിയ സ്വാഭാവിക വ്യവസ്ഥകളെയും ജനങ്ങൾ താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടെയുള്ള നിർമിത പ്രകൃതിയെയും, സാമൂഹിക–സാമ്പത്തിക വ്യവസ്ഥകളെയും ഒരുപേ‍ാലെ, ഒരേസമയം ബാധിക്കുന്ന പദ്ധതിയാണ് സിൽവർലൈൻ എന്ന് പരിഷത്ത് അവതരിപ്പിച്ച പ്രമേയത്തിൽ വിലയിരുത്തുന്നു. പദ്ധതിക്കുവേണ്ടി കെറെയിൽ  നടത്തിയ പഠനങ്ങൾ എല്ലാ തലത്തിലും, ശാസ്ത്രീയമല്ലെന്നു സ്ഥാപിക്കുന്നതാണ് റിപ്പേ‍ാർട്ടും അതിൽ ഉയർന്നുവന്ന നിരീക്ഷണങ്ങളും‍ അഭിപ്രായങ്ങളും.

∙ ആരാണീ പൗരപ്രമുഖർ?

പദ്ധതി കേരളത്തിന് അനിവാര്യമെന്നു ബേ‍ാധ്യപ്പെടുത്താനും നടപ്പാക്കാനും അഭിപ്രായരൂപീകരണത്തിന്റെ പേരിൽ സർക്കാർ സംഘടിപ്പിച്ച പൗരപ്രമുഖരുടെ യേ‍ാഗത്തിന്റെ  പ്രസക്തിയെക്കുറിച്ചും ചർച്ചയിൽ രൂക്ഷമായ വിമർശനം ഉയർന്നതായാണ് സൂചന. ആരെതിർത്താലും എന്തുവന്നാലും സിൽവർലൈൻ നടപ്പാക്കുമെന്നാണു മുഖ്യമന്ത്രിയുടെയും പ്രഖ്യാപനം. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൗരപ്രമുഖരുടെ യേ‍ാഗങ്ങൾ വിളിച്ചുചേർത്തത്. തിരുവനന്തപുരത്ത് നടത്തിയ ആദ്യ യേ‍ാഗത്തിൽ പദ്ധതി അനുകൂലിക്കുന്നവർ മാത്രമാണ് എത്തിയതെന്ന ആക്ഷേപവും ഉയർന്നു. 

തിരുവനന്തപുരത്തു നടന്ന സിൽവർലൈൻ സംവാദത്തിൽ ആർവിജി മേനോൻ സംസാരിക്കുന്നു.

രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമായതേ‍ാടെ കെ.റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ പരിഷത്ത് മുൻഭാരവാഹി കൂടിയായ ‍ഡേ‍ാ. ആർവിജി മേനേ‍ാൻ മാത്രമാണ് എതിർപക്ഷത്തുനിന്ന് ക്ഷണിക്കപ്പെട്ടത്. സംസ്ഥാനത്തെ എല്ലാവരെയും ബാധിക്കുന്ന പദ്ധതിയെക്കുറിച്ച്, പൗരപ്രമുഖർ എന്ന പേരിൽ ചിലരുടെ മാത്രം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഏകപക്ഷീയമായി തേടിയത് ന്യായീകരിക്കാനാകില്ലെന്നും സമ്മേളനത്തിൽ വിമർശമുയർന്നു. ആരാണ് ഈ പൗരപ്രമുഖർ,എല്ലാവരും പൗരന്മാരല്ലേ എന്ന ചേ‍‍ാദ്യവും ഉണ്ടായി.

സർക്കാരിന്റെ ആഗ്രഹത്തിന് വിരുദ്ധമായതിനെയും വസ്തുതകളെയും അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതു ശരിയല്ലെന്ന് ഒരു വിഭാഗം നിലപാട് എടുത്തപ്പേ‍ാൾ മറ്റു ചില പ്രധാനികൾ കരുതലേ‍ാടെയാണ് വിഷയത്തിൽ പ്രതികരിച്ചതെന്നറിയുന്നു. പരാമർശങ്ങൾ മയപ്പെടുത്തണമെന്ന നിർദ്ദേശവും ഉയർന്നു. സിൽവർലൈൻ സംബന്ധിച്ച വസ്തുതകൾ എല്ലാ വിഭാഗം ജനങ്ങളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ച ചെയ്യാൻ തയാറാകണമെന്നാണ് സംഘടനയുടെ ആവശ്യം.

∙ വരുത്തിവയ്ക്കുക ദൂരവ്യാപക പ്രത്യാഘാതം

കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യം അടിസ്ഥാനമാക്കി വിലയിരുത്തുമ്പേ‍ാൾ സിൽവർലൈൻ പദ്ധതി സംസ്ഥാനത്തിന് യോജിക്കില്ലെന്നുമാത്രമല്ല, വലിയ ഭാരം വരുത്തിവയ്ക്കുമെന്ന, ശക്തമായ നിലപാടാണ് സമ്മേളന ചർച്ചയിലും ഉയർന്നുവന്നത്. പദ്ധതിയെ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യാനാണ് പരിഷത്ത് ഏപ്പേ‍ാഴും ശ്രമിച്ചതെന്നും നേതാക്കൾ ചർച്ചയിൽ പറഞ്ഞു. സംഘടനയുടെ നിലപാടിനെതിരെ അകത്തും പുറത്തും നിന്നുമുളള നീക്കങ്ങൾക്കുളള  മറുപടികൂടിയായാണ് ഈ വിശദീകരണത്തെ കാണുന്നത്. ചുരുങ്ങിയ ചെലവിൽ, സമയം പാഴാക്കാതെ കൂടുതൽ ജനങ്ങളും ചരക്കുകളും ലക്ഷ്യത്തിലെത്തുന്ന രീതിയിലുളള ഗതാഗതസൗകര്യമാണു വേണ്ടത്.

നേരത്തേ പലതവണ വ്യക്തമാക്കിയതുപേ‍ാലെ പെ‍ാതുഗതാഗതത്തിന് മുൻഗണന നൽകിയുള്ളതായിരിക്കണം പദ്ധതി. സിൽവർലൈൻ കെ‍ാണ്ടുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി നഷ്ടങ്ങൾ, ഡിപിആറിൽ പറഞ്ഞിട്ടുളള അതിന്റെ ഗുണങ്ങളേക്കാൾ വളരെ കൂടുതലായിരിക്കും. ഡിപിആറിലെ അശാസ്ത്രീയതയും അപൂർണതയും ചേർത്തുവായിക്കുമ്പേ‍ാൾ പദ്ധതി സംസ്ഥാനത്തിന് ദൂരവ്യാപകമായ ദേ‍ാഷങ്ങളുണ്ടാക്കുമെന്ന് സമ്മേളനത്തിൽ പലരും ആവർത്തിച്ച് സൂചിപ്പിച്ചു. സിൽവർലൈൻ കേരളത്തിന്റെ വികസനത്തിലെ മുൻഗണനയല്ലെന്ന് പരിഷത്ത് ആവർത്തിച്ചുപറഞ്ഞതിനെ സാധൂകരിക്കുന്ന വസ്തുതകളാണ് പഠനത്തിലും വ്യക്തമാക്കുന്നത്. സംഘടനയുടെ നിലപാടുകളെ അതു ശരിവയ്ക്കുന്നു–നേതൃത്വം വ്യക്തമാക്കി.

English Summary: Why Kerala Sasthra Sahithya Parishad Stands against Silverline?