കീവ് ∙ യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കുറഞ്ഞത് 16 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അറുപതോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. മാളിൽ ഏതാണ്ട് ആയിരത്തോളം ആളുകൾ ഉള്ള സമയത്താണ് റഷ്യൻ മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീവ് ∙ യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിലെ ഷോപ്പിങ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കുറഞ്ഞത് 16 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അറുപതോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യം ഇനിയും കൂടുമെന്നാണ് സൂചന. മാളിൽ ഏതാണ്ട് ആയിരത്തോളം ആളുകൾ ഉള്ള സമയത്താണ് റഷ്യൻ മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.

മാൾ പൂർണമായും കത്തിനശിച്ചു. ഇവിടെനിന്നുള്ള രക്ഷാ പ്രവർത്തനത്തിന്റെ ചിത്രങ്ങളും വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. പുറത്തുവന്ന വിഡിയോകളിൽ ഒന്നിൽ, ‘ആരെങ്കിലും ജീവനോടെയുണ്ടോ’ എന്ന് ഒരാൾ വിളിച്ചുചോദിക്കുന്നത് കേൾക്കാം.

ADVERTISEMENT

മിസൈൽ പതിക്കുമ്പോൾ മാളിൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ചിലരെ ഇപ്പോഴും കാണാനില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ജനറേറ്ററുകളും മറ്റു സംവിധാനങ്ങളും എത്തിച്ച് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. 

അതേസമയം, കിഴക്കൻ യുക്രെയ്നിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുകയാണ്. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചു. പടിഞ്ഞാറൻ മേഖലയിലെ സ്ളോവ്യാൻസ്ക് നഗരം ലക്ഷ്യമാക്കി അവർ ആക്രമണം തുടങ്ങി.

ADVERTISEMENT

English Summary: Fire At Ukraine Mall After Russian Missile Hit, At Least 16 Killed