സൗമ്യ സംഭവത്തിൽനിന്നു പാഠമൊന്നും ഉൾക്കൊള്ളാൻ ഇനിയും റെയിൽവേ തയാറായിട്ടില്ലെന്നു പുതിയ സംഭവങ്ങൾ തെളിയിക്കുന്നു. ഗുരുവായൂർ എക്സ്പ്രസിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരി അതിക്രമത്തിനിരയായതു കഴിഞ്ഞ ദിവസമാണ്. ആറംഗ സംഘം പെൺകുട്ടിയുടെ ദേഹത്തു സ്പർശിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച അച്ഛനെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണു പരാതി. ട്രെയിനുകളിൽ എത്രത്തോളമാണു സ്ത്രീസുരക്ഷയുടെ അവസ്ഥ?

സൗമ്യ സംഭവത്തിൽനിന്നു പാഠമൊന്നും ഉൾക്കൊള്ളാൻ ഇനിയും റെയിൽവേ തയാറായിട്ടില്ലെന്നു പുതിയ സംഭവങ്ങൾ തെളിയിക്കുന്നു. ഗുരുവായൂർ എക്സ്പ്രസിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരി അതിക്രമത്തിനിരയായതു കഴിഞ്ഞ ദിവസമാണ്. ആറംഗ സംഘം പെൺകുട്ടിയുടെ ദേഹത്തു സ്പർശിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച അച്ഛനെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണു പരാതി. ട്രെയിനുകളിൽ എത്രത്തോളമാണു സ്ത്രീസുരക്ഷയുടെ അവസ്ഥ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗമ്യ സംഭവത്തിൽനിന്നു പാഠമൊന്നും ഉൾക്കൊള്ളാൻ ഇനിയും റെയിൽവേ തയാറായിട്ടില്ലെന്നു പുതിയ സംഭവങ്ങൾ തെളിയിക്കുന്നു. ഗുരുവായൂർ എക്സ്പ്രസിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരി അതിക്രമത്തിനിരയായതു കഴിഞ്ഞ ദിവസമാണ്. ആറംഗ സംഘം പെൺകുട്ടിയുടെ ദേഹത്തു സ്പർശിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച അച്ഛനെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണു പരാതി. ട്രെയിനുകളിൽ എത്രത്തോളമാണു സ്ത്രീസുരക്ഷയുടെ അവസ്ഥ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെയിനിലെ എല്ലാ കംപാർട്മെന്റിലും ഒരു ‘പാനിക് ബട്ടൺ’ ഉണ്ടായിരുന്നെങ്കിലോ? ചങ്ങല വലിച്ചാൽ ട്രെയിൽ നിൽക്കുന്നതു പോലെ ഈ ബട്ടൺ അമർത്തിയാൽ സുരക്ഷാസേന ഓടിവരുമായിരുന്നെങ്കിലോ? ഇങ്ങനെയൊരു ചിന്ത സതേൺ റെയിൽവേ അധികൃതർ സജീവ ചർച്ചയ്ക്കെടുക്കുന്നത് 2011ൽ ആണ്. കൃത്യമായി പറഞ്ഞാൽ, പാസഞ്ചർ ട്രെയിനിൽ സൗമ്യ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം. സൗമ്യ കൊല്ലപ്പെട്ട് 11 വർഷം പിന്നിടുമ്പോഴും പാനിക് ബട്ടൺ എന്ന ആശയം ചിന്തകളിൽ തന്നെ തുടരുന്നു. സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമിയെ 24 മണിക്കൂറിനകം പിടികൂടാൻ നേതൃത്വം നൽകിയ അന്നത്തെ റെയിൽവേ പൊലീസ് സൂപ്രണ്ട് എ.സി. തോമസ് പറയുന്നു, ‘ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്.’ എന്നാൽ, സൗമ്യ സംഭവത്തിൽനിന്നു പാഠമൊന്നും ഉൾക്കൊള്ളാൻ ഇനിയും റെയിൽവേ തയാറായിട്ടില്ലെന്നു പുതിയ സംഭവങ്ങൾ തെളിയിക്കുന്നു. എറണാകുളത്തു നിന്നു തൃശൂരിലേക്കു ഗുരുവായൂർ എക്സ്പ്രസിൽ (പഴയ പാസഞ്ചർ തന്നെ) അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരി അതിക്രമത്തിനിരയായതു കഴിഞ്ഞ ദിവസമാണ്. ആറംഗ സംഘം പെൺകുട്ടിയുടെ ദേഹത്തു സ്പർശിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച അച്ഛനെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണു പരാതി. ട്രെയിനുകളിൽ എത്രത്തോളമാണു സ്ത്രീസുരക്ഷയുടെ അവസ്ഥ?

∙ സിസിടിവിയില്ലാത്ത ട്രെയിനുകൾ

ADVERTISEMENT

സൗമ്യ സംഭവത്തിനു ശേഷമാണു രാജ്യത്തെ എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ നടപടി തുടങ്ങിയത്. ട്രെയിനുകളിലും സ്റ്റേഷനുകളിലുമായി 12 ലക്ഷം ക്യാമറകളാണു സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ, ഈ പദ്ധതി എവിടെയുമെത്തിയില്ല. ബസുകളിൽ പോലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്നിരിക്കെയാണു ട്രെയിനുകളുടെ സ്ഥിതി പഴയമട്ടിൽ തുടരുന്നത്. പുതിയ ഏതാനും ട്രെയിനുകളിലെ കോച്ചുകളിൽ ക്യാമറയുണ്ടെങ്കിലും കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെയെല്ലാം അവസ്ഥ പഴയമട്ടിൽ തുടരുന്നു.

മധ്യപ്രദേശിൽ സിസിടിവി സംവിധാനം ഉൾപ്പെടെയുള്ള മെമു ട്രെയിൻ ഉദ്ഘാടനം ചെയ്തപ്പോൾ (ഫയൽ ചിത്രം)

ഓരോ കോച്ചിലും 8 ക്യാമറകൾ വീതം സ്ഥാപിച്ചു സുരക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ ഇന്നും പുരോഗതിയില്ല. കംപാർട്മെന്റുകൾക്കിടയിലെ ഇടനാഴികൾ ഇന്നും രാത്രിയാത്രകളിൽ സ്ത്രീകളുടെ പേടിസ്വപ്നമാണ്. എല്ലാ ട്രെയിനുകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സംഘങ്ങൾക്കു രൂപം നൽകുമെന്ന വാഗ്ദാനവും നടപ്പായില്ല. ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുള്ള ആർപിഎഫ് ഉദ്യോഗസ്ഥരുടെ ചുമതലയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടി വന്നിട്ടില്ല.

ഗുരുവായൂർ – പുനലൂർ എക്സ്പ്രസിലെ യാത്രക്കാരിക്ക് അക്രമിയില്‍നിന്നു രക്ഷപ്പെടാൻ ട്രെയിനിൽനിന്നു ചാടേണ്ടിവന്ന സംഭവം നടന്നത് ഏതാനും മാസം മുൻപാണ്. ഇതുകൊണ്ടൊന്നും റെയിൽവേ പാഠംപഠിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കുന്നു. അതിക്രമത്തിനിരയായ പതിനാറുകാരി ട്രെയിനിലെ ഗാർഡിനെ വിവരമറിയിച്ചെങ്കിലും എറണാകുളത്തുനിന്നു തൃശൂരിലെത്തുന്നതു വരെ റെയിൽവേ പൊലീസ് സഹായത്തിനെത്തിയില്ല. ഇതിനിടെ അക്രമികൾ ഓരോ സ്റ്റേഷനിലായി ഇറങ്ങിപ്പോകുകയും ചെയ്തു.

∙ എവിടെ പാനിക് ബട്ടൺ?

ADVERTISEMENT

ട്രെയിനുകളിലെ എല്ലാ കംപാർട്മെന്റുകളിലും സുരക്ഷയ്ക്കായി സ്ഥാപിക്കാവുന്ന ചുവന്ന സ്വിച്ച് സംവിധാനമാണു പാനിക് ബട്ടൺ. ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂം, ഗാർഡ് റൂം എന്നിവിടങ്ങളിലേക്ക് അപായ സൂചനയെത്തും. സുരക്ഷാസേനയ്ക്ക് ഉടൻ ഓടിയെത്താനും കഴിയും. എന്നാൽ, ഈ സംവിധാനവും ഇതുവരെ നടപ്പായിട്ടില്ല. മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറിയപ്പോൾ മുഴുവൻ വനിതാ കംപാർട്മെന്റുകളിലും അധികൃതർ സിസിടിവി ക്യാമറ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടുണ്ട്. ആയിരത്തോളം ക്യാമറകളാണു സ്ഥാപിക്കുന്നത്. എന്നാൽ, ഇവയൊന്നും കേരളത്തിനു ബാധകമായിട്ടില്ല.

മേരി സഹേലി പദ്ധതി പ്രകാരം ട്രെയിനിലെ സ്ത്രീ യാത്രികരിൽനിന്ന് വിവരം ശേഖരിക്കുന്ന ആർപിഎഫ് ഉദ്യോഗസ്ഥ. ചിത്രം: Twitter/RPF

സുരക്ഷയ്ക്കായി ‘മേരി സഹേലി’ എന്ന പദ്ധതി നടപ്പാക്കിയെങ്കിലും അതിക്രമങ്ങൾക്കു കുറവില്ല. 2020ലാണ് റെയിൽവേ മന്ത്രാലയം ട്രെയിൻ യാത്രക്കാരായ വനിതകൾക്കു വേണ്ടി പദ്ധതി നടപ്പാക്കിയത്. ട്രെയിൻ കയറുന്നതു മുതൽ ഇറങ്ങുന്നതു വരെ സ്ത്രീകൾക്ക് സമ്പൂർണ സുരക്ഷ എന്നതായിരുന്നു വാഗ്ദാനം. വനിതാ ഉദ്യോഗസ്ഥരുടെ സംഘത്തെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഇവർ ലേഡീസ് കംപാർട്ട്മെന്റിൽ ഉൾപ്പെടെയെത്തി വനിതാ യാത്രികരുടെ വിവരം ശേഖരിക്കും. ഒറ്റയ്ക്കാണു വനിത സഞ്ചരിക്കുന്നതെങ്കിൽ അവരുടെ കോച്ച് നമ്പറും സീറ്റ് നമ്പറും പ്രത്യേകം എഴുതിയെടുക്കും. ആർപിഎഫ് ഹെൽപ്‌ലൈനായ 182, റെയിൽവേ പൊലീസിന്റെ ഹെൽപ്‌ലൈനായ 151 എന്നീ നമ്പറുകളിലേക്ക് അവശ്യഘട്ടത്തിൽ വിളിക്കണമെന്ന അറിയിപ്പും, യാത്രയ്ക്കിടെയിൽ അപരിചിതരിൽനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കരുത് എന്നതുൾപ്പെടെയുള്ള നിർദേശങ്ങളും നൽകും. പദ്ധതി സൗത്ത് ഈസ്റ്റേൺ റെയിൽവേയ്ക്കു കീഴിലെ രണ്ട് ട്രെയിനുകളിലാണ് ആദ്യം അവതരിപ്പിച്ചത്. പിന്നീട് മറ്റ് റെയിൽവേ സോണുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഇരുനൂറിലേറെ റെയിൽവേ സ്റ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഒട്ടേറെ ഗുണകരമായ പ്രവൃത്തികൾ ചെയ്തതിന്റെ വാർത്തകളും പുറത്തുവരുന്നു. പക്ഷേ എന്നിട്ടും ട്രെയിനിലെ സുരക്ഷയുടെ കാര്യം വരുമ്പോൾ വനിതകളുടെ പേടി മാത്രം കുറഞ്ഞിട്ടില്ല.

ട്രെയിനിലെ സ്ത്രീ യാത്രികരിൽനിന്ന് വിവരം ശേഖരിക്കുന്ന ആർപിഎഫ് ഉദ്യോഗസ്ഥ. ചിത്രം: rpfecrdnr/Twitter

കേരളം വിട്ട‍ാൽ ട്രെയിനിൽ സ്ത്രീകളുടെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ലൈംഗിക അതിക്രമത്തിനു പുറമെ കൊള്ളയടിയും പതിവ്. എഫ്ഐആർ ഇടാൻ പോലും അധികൃതർ തയാറാകുന്നില്ലെന്ന പരാതിയും വ്യാപകം. ഓൾ ഇന്ത്യ ഹെൽപ് ലൈൻ നമ്പറായ 139ൽ വിളിച്ചു സഹായമെത്തുമ്പോഴേക്കും കുറ്റവാളി രക്ഷപ്പെട്ടിരിക്കും എന്നതാണു സ്ഥിതി.

∙ വേണം ടോക്ക്‌ബാക്ക് സിസ്റ്റം

ADVERTISEMENT

ഏതു കംപാർട്മെന്റിലായാലും സ്ത്രീ യാത്രക്കാർക്കു ഗാർഡുമാരുമായി സംസാരിക്കാൻ പാകത്തിനു കോച്ചുകളിൽ ടോക്ക്ബാക്ക് സിസ്റ്റം സ്ഥാപിക്കാൻ മധ്യ റെയിൽവേ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതു കേരളത്തിലും പരീക്ഷിക്കാവുന്നതാണെന്നു റെയിൽവേ പാസഞ്ചേഴ്സ് സംഘടന ചൂണ്ടിക്കാട്ടുന്നു. കോച്ചിന്റെ വാതിലിന്റെ ഭാഗത്തു സ്ഥാപിക്കുന്ന സിസ്റ്റത്തിലെ ബട്ടനിൽ അമർത്തിയാൽ ഗാർഡിനു ശബ്ദവും വെളിച്ചവും വഴി സിഗ്നൽ ലഭിക്കും. തുടർന്നു നേരിട്ടു സംസ‍ാരിക്കാനും കഴിയും. സാമൂഹിക വിരുദ്ധർക്കു പെട്ടെന്നു കേടാക്കാൻ കഴിയാത്ത വിധമാണു മൈക്രോഫോൺ, സ്പീക്കർ, പുഷ് ബട്ടൺ എന്നിവ മുംബൈയിലെ ട്രെയ‍ിനുകളിൽ സ്ഥാപിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായാൽ ബന്ധപ്പെടാനുള്ള നമ്പറുകൾ സംബന്ധിച്ചു മുഴുവന്‍ സമയവും റെയിൽവേ സ്റ്റേഷനുകളിൽ അനൗൺസ്മെന്റ് സംവിധാനം വേണമെന്നും ആവശ്യമുണ്ട്.

∙ പരിമിതം സുരക്ഷാസേന

റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിനും (ആർപിഎഫ്) റെയിൽവേ പൊലീസിനും (ജിആർപി) ആണു ട്രെയിനുകളിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ചുമതല. എന്നാൽ, കേരളത്തിലെ ട്രെയിനുകളിൽ ദിവസവും സഞ്ചരിക്കുന്ന ലക്ഷക്കണക്കിനു യാത്രക്കാർക്കു സുരക്ഷ ഉറപ്പാക്കാൻ ആർപിഎഫിൽ ആകെയുള്ളത് 600 ജീവനക്കാർ മാത്രം. കുറ്റകൃത്യം നടന്നാൽ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം സംബന്ധിച്ച് ആർപിഎഫും പൊലീസും തമ്മിൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നതും സ്ത്രീകൾക്കു സഹായമെത്താൻ കാലതാമസം സൃഷ്ടിക്കുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം പരിമിതമാണെന്നതും വലിയ തലവേദന സൃഷ്ടിക്കുന്നു. ചില ചെറിയ സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർ ഉണ്ടാകാറുമില്ല. ഒരു കോച്ചിൽ നിന്നു മറ്റൊന്നിലേക്കു പോകാൻ ഇടനാഴി സംവിധാനം ഇല്ലാത്തവ മാറ്റണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ അലഞ്ഞു തിരിയുന്നവരെ പുറത്താക്കാനും സംവിധാനമില്ല.

English Summary: Train Journey still a Nightmare for Women Travelers in India