മുംബൈ∙ ശിവസേനയുടെ 39 എംഎൽഎമാർ കോൺഗ്രസ്-എൻസിപിയുമായി സഖ്യത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെന്ന് അറിയിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് കത്തു നൽകിയതായി ബിജെപി നേതാവും മുൻ | Maharashtra political crisis | Uddhav Thackeray | Maharashtra Political Crisis 2022 | Devendra Fadnavis | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ശിവസേനയുടെ 39 എംഎൽഎമാർ കോൺഗ്രസ്-എൻസിപിയുമായി സഖ്യത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെന്ന് അറിയിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് കത്തു നൽകിയതായി ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെടണമെന്ന് ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ, ഫഡ്‌നാവിസ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മുംബൈയിൽ തിരിച്ചത്തിയതിനു പിന്നാലെയാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി കത്തു നൽകിയത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു.

ADVERTISEMENT

ഈയാഴ്ച ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 17 വിമത എംഎൽഎമാർക്കെതിരെയുള്ള അയോഗ്യതാ നോട്ടിസ് കേസ് തീർപ്പാക്കുന്നതുവരെ വിശ്വാസവോട്ടെടുപ്പ് അനുവദിക്കരുതെന്ന് ഉദ്ധവ് താക്കറെ സുപ്രീം കോടതിയിൽ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.

English Summary: Uddhav Thackeray Has Lost Majority, Must Face Floor Test: BJP To Governor