തങ്ങൾ എഴുതിയതിന്റെയും ചെയ്തതിന്റെയും പറഞ്ഞ കാര്യങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകർ ജയിലിലാവാൻ പാടില്ലെന്ന് യുഎൻ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഓൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഗുട്ടെറസ് ഇങ്ങനെ പ്രതികരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ തങ്ങൾ എഴുതിയതിന്റെയും പ്രവർത്തിച്ചതിന്റെയും പറഞ്ഞ കാര്യങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകർ ജയിലിലാവാൻ പാടില്ലെന്ന് യുഎൻ. ഓൾട്ട് ന്യൂസ് സഹസ്‌ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് യുഎൻ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാനെ ഡ്യൂജ്ജരിക് ഇങ്ങനെ പ്രതികരിച്ചത്. 'ഒരു തരത്തിലുമുള്ള പീഡനത്തിന് വിധേയമാകാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.  

സ്വതന്ത്രമായി പെരുമാറാനും ഇടപെടാനും മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുബൈറിന്റെ ജാമ്യത്തിനു വേണ്ടിയാണോ യുഎൻ വാദിക്കുന്നത് എന്ന ചോദ്യത്തിന് 'ഇവിടെ ഇരിക്കുന്നവർ ഉൾപ്പെടെ എല്ലാ മാധ്യമപ്രവർത്തകരും സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന് അർഹരാണ്' എന്ന് ഡ്യൂജ്ജരിക്ക് മറുപടി നൽകി.  

ADVERTISEMENT

പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ഓൾട്ട് ന്യൂസ്‌ സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ മുഹമ്മദിനെ നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ ഡൽഹി കോടതി അനുമതി നൽകിയിരുന്നു. സുബൈറിനെ അഞ്ചു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ആവശ്യമുന്നയിച്ചു. ആളുകളുടെ മതവികാരം മുറിപ്പെടുത്തുന്ന ട്വീറ്റുകൾ ജനശ്രദ്ധ പിടിച്ചുപറ്റാൻ സുബൈർ പുറത്തുവിട്ടുവെന്ന് പൊലീസ് കോടതിയിൽ ആരോപിച്ചു. 

English Summary: ''Journalists Should Not Be Jailed...": UN On Indian Fact-Checker's Arrest