ഉദയ്പുർ∙ തയ്യൽക്കാരന്‍ കനയ്യകുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഭിം നഗരത്തിൽ നടന്ന പ്രതിഷേധം സംഘർഷമായി. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. ഭിം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്ദീപ് ചൗധരിയുടെ നില ഗുരുതരമാണ്. ഇയാളെ അജ്മിറിലെ Rajsamand, Udaipur murder, Protest, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദയ്പുർ∙ തയ്യൽക്കാരന്‍ കനയ്യ ലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഭിം നഗരത്തിൽ നടന്ന പ്രതിഷേധം സംഘർഷമായി. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പൊലീസുകാർക്കു പരുക്കേറ്റു. ഭിം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്ദീപ് ചൗധരിയുടെ നില ഗുരുതരമാണ്. ഇയാളെ അജ്മിറിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ജെഎൽഎൻ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിഷേധക്കാരെ നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ കല്ലും ആയുധങ്ങളുമായി ഇവർ ആക്രമിക്കുകയായിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് 10 റൗണ്ട് വെടിയുതിർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കനയ്യ ലാൽ (48) കൊല്ലപ്പെടുന്നത്. പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം പങ്കുവച്ച കനയ്യയ്ക്ക് വധഭീഷണി ഉണ്ടായിരുന്നു.

ADVERTISEMENT

ഭീഷണി ഭയന്ന് കടതുറക്കാതിരുന്ന കനയ്യ ഏറെ നാളുകൾക്കുശേഷം ചൊവ്വാഴ്ചയാണു കട തുറന്നത്. എന്നാൽ തുണി തയ്ക്കാനെന്ന പേരിൽ രണ്ടുപേർ എത്തുകയും കനയ്യയെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary: Police constable injured as protests against Udaipur murder turn violent in Rajsamand district