മിക്കവരും ഓഫിസ് ഇരിക്കുന്ന നഗരം വിട്ട് ദൂരെ നാട്ടിൽ പോയി കുടുംബ വീട്ടിലിരുന്നാണു ജോലി ചെയ്യുന്നത്. കുട്ടികളെ അവിടുത്തെ സ്കൂളിൽ ചേർത്തു. ജോലി സ്ഥലത്തെ വാടക വീടോ ഫ്ലാറ്റോ വിട്ടു. ഇനി തിരിച്ചു പോക്കില്ല എന്നു കരുതി ഇരിക്കുമ്പോഴാണ് ഓഫിസിലേക്കു തിരിച്ചു വിളിച്ചത്. തിരികെ വരാമെന്നു പറഞ്ഞപ്പോൾ ആരും മൈൻഡ് ചെയ്തില്ല. നിർബന്ധമായി വിളിക്കാനും പറ്റില്ല. രാജി വച്ചു പോയാലോ? കമ്പനിയുടെ പ്രതികരണം എന്താകും?

മിക്കവരും ഓഫിസ് ഇരിക്കുന്ന നഗരം വിട്ട് ദൂരെ നാട്ടിൽ പോയി കുടുംബ വീട്ടിലിരുന്നാണു ജോലി ചെയ്യുന്നത്. കുട്ടികളെ അവിടുത്തെ സ്കൂളിൽ ചേർത്തു. ജോലി സ്ഥലത്തെ വാടക വീടോ ഫ്ലാറ്റോ വിട്ടു. ഇനി തിരിച്ചു പോക്കില്ല എന്നു കരുതി ഇരിക്കുമ്പോഴാണ് ഓഫിസിലേക്കു തിരിച്ചു വിളിച്ചത്. തിരികെ വരാമെന്നു പറഞ്ഞപ്പോൾ ആരും മൈൻഡ് ചെയ്തില്ല. നിർബന്ധമായി വിളിക്കാനും പറ്റില്ല. രാജി വച്ചു പോയാലോ? കമ്പനിയുടെ പ്രതികരണം എന്താകും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്കവരും ഓഫിസ് ഇരിക്കുന്ന നഗരം വിട്ട് ദൂരെ നാട്ടിൽ പോയി കുടുംബ വീട്ടിലിരുന്നാണു ജോലി ചെയ്യുന്നത്. കുട്ടികളെ അവിടുത്തെ സ്കൂളിൽ ചേർത്തു. ജോലി സ്ഥലത്തെ വാടക വീടോ ഫ്ലാറ്റോ വിട്ടു. ഇനി തിരിച്ചു പോക്കില്ല എന്നു കരുതി ഇരിക്കുമ്പോഴാണ് ഓഫിസിലേക്കു തിരിച്ചു വിളിച്ചത്. തിരികെ വരാമെന്നു പറഞ്ഞപ്പോൾ ആരും മൈൻഡ് ചെയ്തില്ല. നിർബന്ധമായി വിളിക്കാനും പറ്റില്ല. രാജി വച്ചു പോയാലോ? കമ്പനിയുടെ പ്രതികരണം എന്താകും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലലോക തൊഴിലാളികളേ സംഘടിച്ചിട്ടു കാര്യമില്ല, വീട്ടിലിരുന്നുള്ള ജോലി അവസാനിക്കുകയാണ്. നിങ്ങൾക്കു നഷ്ടപ്പെടാൻ വീട്ടിലിരിപ്പിന്റെ വിലങ്ങുകൾ മാത്രം. കിട്ടാനുള്ളതോ ഓഫിസിന്റെ ആഡംബര സമന്വിത ലോകം...! ആധുനിക മാർക്സ് ഇങ്ങനെയൊരു ആഹ്വാനം നടത്തുമെങ്കിൽ അദ്ഭുതമില്ല. കാരണം ലോകമാകെ വർക്ക് ഫ്രം ഹോം അവസാനിക്കുന്നതിന്റെ കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. ആഴ്ചയിൽ ഒരു ദിവസം ഓഫിസിൽ വരണമെന്നത് രണ്ടു ദിവസമായി പിന്നെ മൂന്നു ദിവസമായി, അങ്ങനെ കേറിക്കേറി വരുന്നു. അമേരിക്കയിലാണെങ്കിൽ വമ്പൻ സാമ്പത്തിക മാന്ദ്യത്തിന്റെ (റിസഷൻ) കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു. എംപ്ലോയീസ് തൊഴിൽ വിപണി ആയിരുന്നത് എംപ്ലോയേഴ്സ് വിപണിയായി മാറാൻ പോവുകയാണ്. അടുത്ത സെപ്റ്റംബറോടെ വർക്ക് ഫ്രം ഹോം അവസാനിക്കുമെന്നാണു വിലയിരുത്തൽ.

മഹാമാരിക്കാലത്ത് സർവരും വീട്ടിലായിരുന്നു. വീട്ടിൽ മകനോ മകളോ മരുമക്കളോ മുറി അടച്ച് ഇരിക്കുന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ മാന്യമായ ഏർപ്പാടായി മാറിയിരുന്നു. കാലത്തെ കുളിച്ച് കാപ്പി–പലഹാരാദികൾ കഴിച്ച് മുറിയിൽ കയറി കതകടയ്ക്കും. പിന്നെ ഉച്ചയ്ക്കേ തുറക്കൂ. ഊണു കഴിഞ്ഞ് പിന്നെയും അടയ്ക്കും. രാത്രി 8–9 മണി വരെ ഇങ്ങനെ അടച്ചിരുന്നുള്ള ജോലിതുടരും. കമ്പനികൾ ഹാപ്പിയായിരുന്നു. കാരണം സാമൂഹിക ജീവിതമില്ലാത്ത ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്തു. ഐടി പ്രോജക്ടുകളും കരാറുകളും കൃത്യ സമയത്തു തീർത്തു കൊടുത്തു. ആർക്കും കല്യാണത്തിനു പോകേണ്ട, പുറത്തു ഡിന്നറിനു പോകേണ്ട, സിനിമ കാണലില്ല... ജോലി തന്നെ ജോലി. പക്ഷേ മഹാമാരി കഴിഞ്ഞപ്പോൾ അതു മാറി. കമ്പനികൾക്ക് ജീവനക്കാരെ ഓഫിസിൽ വേണമെന്നായി. പക്ഷേ ആരും വരാൻ തയാറല്ല. അപ്പോൾ കമ്പനികളെന്തു ചെയ്യും?

Representative Image: shutterstock
ADVERTISEMENT

മിക്കവരും ഓഫിസ് ഇരിക്കുന്ന നഗരം വിട്ട് ദൂരെ നാട്ടിൽ പോയി കുടുംബ വീട്ടിലിരുന്നാണു ജോലി ചെയ്യുന്നത്. കുട്ടികളെ അവിടുത്തെ സ്കൂളിൽ ചേർത്തു. ജോലി സ്ഥലത്തെ വാടക വീടോ ഫ്ലാറ്റോ വിട്ടു. ഇനി തിരിച്ചു പോക്കില്ല എന്നു കരുതി ഇരിക്കുമ്പോഴാണ് ഓഫിസിലേക്കു തിരിച്ചു വിളിച്ചത്. തിരികെ വരാമെന്നു പറഞ്ഞപ്പോൾ ആരും മൈൻഡ് ചെയ്തില്ല. നിർബന്ധമായി വിളിക്കാനും പറ്റില്ല. രാജി വച്ചു പോയാലോ? കമ്പനികളിൽ ജോലി ചാടൽ നിരക്ക് 40% വരെ ഉയർന്നിരുന്നു. ഇവിടെ എന്തെങ്കിലും പിടിക്കുന്നില്ലെങ്കിൽ വേറെ കമ്പനി നോക്കും. ഇപ്പോഴും തിരുവനന്തപുരം ടെക്നോപാർക്കിലും കൊച്ചി ഇൻഫോപാർക്കിലും 30% പേരിൽ താഴെ മാത്രമേ വരുന്നുള്ളു.

∙ ‘വേറിട്ട്’ കോഴിക്കോട് സൈബർ പാർക്ക്

ജീവനക്കാരുടെ ഓഫിസിലേക്കുള്ള വരവിൽ വേറിട്ടു നിന്നത് കോഴിക്കോട് സൈബർ പാർക്കാണ്. അവിടെ ആകെയുള്ള 1200 ടെക്കികൾ മിക്കവാറും എല്ലാവരും ഓഫിസിൽ വരുന്നു. കാരണം രസകരമാണ്– അവിടെ വീട്ടിലിരുന്നുള്ള പണിക്ക് തെക്കുള്ളതുപോലെ സാമൂഹിക അംഗീകാരമായിട്ടില്ല. വീട്ടിൽ അടച്ചിരിക്കുന്നു എന്നതു നാണക്കേടാണ്. ചെക്കന് പണിയില്ലേ എന്നാവും അയൽക്കാരുടെ ചോദ്യം. മരുമകളായി വന്ന പെൺകുട്ടിയാണെങ്കിലോ? വീട്ടിൽ മുറിക്കകത്ത് അടച്ചിരിക്കുന്നു, അടുക്കള ജോലികളിൽ പങ്കെടുക്കുന്നില്ല എന്നത് അമ്മായി അമ്മയുടെ മുറുമുറുപ്പിനു കാരണമാകും. ജോലിക്ക് ഓഫിസിൽ പോകുന്നതാ ഭേദം!

Representative Image: Shutterstock

∙ അമേരിക്കയിലെ സ്ഥിതി വശക്കേട്

ADVERTISEMENT

നമ്മുടെ ഐടി കരാറുകൾ ഭൂരിപക്ഷവും അമേരിക്കയിൽനിന്നാണ്. അവിടുത്തെ സ്ഥിതി കുറേശ്ശെ വശക്കേടായി വരുന്നു. തൊഴിലവസരങ്ങൾ ഒരുപാടുണ്ട്, ആവശ്യത്തിന് ആളില്ല എന്നതായിരുന്നു അടുത്തിടെ വരെ സ്ഥിതി. തൊഴിലന്വേഷകരേക്കാൾ 56 ലക്ഷം തൊഴിലുകളുണ്ട് എന്നൊരു കണക്ക് പുറത്തു വന്നിരുന്നു. വേതനവും കൂടി. വീട്ടിലിരുന്നു പണി അവിടെ ഐടിയിൽ മാത്രമല്ല ബാങ്കിലും സർവ കോർപറേറ്റ് സ്ഥാപനങ്ങളിലും പതിവായി. അപ്പോഴാണ് നമ്മുടെ റിസർവ് ബാങ്ക് പോലുള്ള അവരുടെ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കൂട്ടാൻ തുടങ്ങിയത്. സാമ്പത്തിക മാന്ദ്യം വരുന്നതിന്റെ സൂചന. യുക്രെയ്ൻ യുദ്ധവും ചൈനയിൽനിന്ന് ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും വരാത്തതും വിലക്കയറ്റവും അങ്ങനെ പല കാരണങ്ങളുണ്ട്. ഓഹരി വിപണികൾ തലകുത്തി വീണപ്പോഴേ കാര്യം പിടികിട്ടി. അതോടെ വൻകിട കമ്പനികൾ തയാറെടുപ്പ് തുടങ്ങി.

∙ ഹയറിങ് നിർത്തി, ലേ ഓഫും വന്നു

വൻകിട കമ്പനികളായ ഫെയ്സ്ബുക്കും ഊബറും ട്വിറ്ററും നെറ്റ്ഫ്ലിക്സും മറ്റും ആളെടുക്കുന്നതു നിർത്തി. ആളെണ്ണം കൂട്ടുന്നത് ഇനി വളരെ സൂക്ഷിച്ചു മതിയെന്ന് ഊബർ സിഇഒ കമ്പനി ജീവനക്കാർക്ക് ഇമെയിൽ അയച്ചു. അമേരിക്കൻ ഫിനാൻഷ്യൽ സർവീസസ് കമ്പനി റോബിൻഹുഡ് മാർക്കറ്റ്സ് സിഇഒ ആകെയുള്ള 3800 ജീവനക്കാരിൽ ഒൻപതു ശതമാനം പേരെ ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചു. നെറ്റ്ഫ്ളിക്സ് തുടക്കമെന്ന പോലെ 50 പേരെ പറഞ്ഞുവിട്ടു. കാറ്റു വീശുന്നത് എങ്ങോട്ടാണെന്ന് അതോടെ ജീവനക്കാർക്കും തിരിഞ്ഞു.

ഏപ്രിൽ 14ന് ഫോഡ് കമ്പനി പൂർണമായി തുറന്ന് എല്ലാവരെയും ഓഫിസിലേക്കു ക്ഷണിച്ചപ്പോൾ ആരും വന്നില്ലത്രെ. ഭയങ്കര സർപ്രൈസ് ആയിപ്പോയി ഫോഡിന്! ഗോൾഡ്മാൻ സാക്ക്സ് സിഇഒ ഡേവിഡ് സോളമൻ പറയുന്നത് ഡബ്ല്യുഎഫ്എച്ച് അഥവാ വർക്ക് ഫ്രം ഹോം ചരിത്രത്തിലെ ഒരു അപഭ്രംശം ആയിരുന്നുവെന്നാണ്. മഹാമാരിക്കാലത്ത് നിവൃത്തിയില്ലാതെ സംഭവിച്ചത്, അതു മാറും.

ADVERTISEMENT

∙ വന്നേ പറ്റൂ, ഇല്ലേൽ പൊയ്ക്കോ...

ഓഫിസിൽ വന്നേ പറ്റൂ എന്നു കമ്പനികൾ നിർബന്ധം പിടിക്കാൻ തുടങ്ങിയിരിക്കുകയാണിപ്പോൾ. മഹാമാരിക്കു മുൻപ് യുഎസിൽ 10% പേർ മാത്രമാണ് ‘റിമോട്ട്’ ആയി, വിദൂരത്തിരുന്നു, ജോലി ചെയ്തിരുന്നത്. മാരിക്കാലത്ത് അവരുടെ എണ്ണം 80% കവിഞ്ഞു. പക്ഷേ ഒരു വർഷം കൂടി കഴിഞ്ഞാൽ 2024ൽ റിമോട്ട് ജോലിക്കാരുടെ എണ്ണം 20% ആയി കുറയുമെന്നാണു വിലയിരുത്തൽ.

ആഴ്ചയിൽ 2 ദിവസമോ 3 ദിവസമോ ഓഫിസിൽ വരണമെന്നു നിർബന്ധിക്കുന്ന കമ്പനികളുണ്ട്. 4 ദിവസം വന്നേ പറ്റൂ എന്നു പറയുന്ന കമ്പനികളുമുണ്ട്. ഗോൾഡ്മാൻ സാക്ക്സ്, ജെപി മോർഗൻ ചേസ് തുടങ്ങിയ കമ്പനികളൊക്കെ വടിയെടുത്തു. മൻഹാറ്റനിലെ കമ്പനികളിലെ ജീവനക്കാരിൽ 38% പേർ എല്ലാ ദിവസവും ഓഫിസിൽ വരുന്ന സ്ഥിതിയായി. 8% പേർ ആഴ്ചയിൽ എല്ലാ ദിവസവും ഓഫിസിൽ വരുന്നു. സെപ്റ്റംബറോടെ 50% പേരും ഓഫിസിൽ വരുമെന്നാണു കണക്കാക്കുന്നത്. അതായത് അപ്പോഴേക്കും ജോലി അവസരങ്ങളുടെ എണ്ണം കുറയും. പറ്റില്ലേൽ കളഞ്ഞിട്ട് വേറേ കമ്പനിയിൽ ചേക്കേറാമെന്ന സ്ഥിതി മാറും. ഉള്ള ജോലി പോകാതെ നിലനിർത്തണമെന്ന ചിന്ത വരും. മാന്ദ്യ കാലത്ത് അതേ രക്ഷയുള്ളൂ.

ചിത്രം: Shutterstock

∙ ‘ജോലിച്ചാട്ടം’ മതിയാക്കുന്നു

കേരളത്തിലും ലോകമാകെയും ജോലിച്ചാട്ടം പതിവായിരുന്നു. ‘ഇങ്ങോട്ടു വരൂ കൂടുതൽ ശമ്പളം തരാം’ എന്ന വാഗ്ദാനവുമായി അനേകം കമ്പനികൾ നിൽക്കുമ്പോൾ ചാടിയില്ലെങ്കിലേ അദ്ഭുതമുള്ളു. അട്രിഷൻ റേറ്റ് (ജോലിച്ചാട്ട നിരക്ക്) ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും കമ്പനി സിഇഒമാരും പറയുന്നു. ശമ്പളം ഇരട്ടിയിലേറെയായി വർധിച്ച ടെക്കികൾ അനേകമുണ്ട്. അങ്ങനെ അത്യാവശ്യ ഘട്ടത്തിൽ വൻ ശമ്പളം നൽകി വേറെ കമ്പനികളി നിന്നു റാഞ്ചിയവരെയാവും മാന്ദ്യകാലത്ത് ആദ്യം വേണ്ടാതാവുക. ചെലവ് ചുരുക്കണമല്ലോ. അടുത്ത കാലത്തു വന്നവരായതിനാൽ അവരോട് മാനസിക അടുപ്പവുമില്ല. ‘ആയാറാം ഗയാറാം’ മാതിരിയാണ്.

ചുരുക്കത്തിൽ ടെക്കികളേ, കോർപറേറ്റ് ഓഫിസ് ജീവനക്കാരേ... ജാഗ്രതൈ... ടൈംസ് ആർ ഗെറ്റിങ് ബാഡ്...!!

English Summary: Recession Fears: Will IT Companies End 'Work From Home' Soon?