തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖലയിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ നിലപാടിനെച്ചൊല്ലി ഭരണ–പ്രതിപക്ഷം തമ്മിൽ നിയമസഭയിൽ തർക്കം. ചോദ്യോത്തരവേളയിൽ, വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി വിധി സംബന്ധിച്ച ചോദ്യത്തിന് | Kerala Assembly | Kerala Assembly Session | Eco Sensitive Zone ESZ | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പരിസ്ഥിതി ലോല മേഖലയിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുടെ നിലപാടിനെച്ചൊല്ലി ഭരണ–പ്രതിപക്ഷം തമ്മിൽ നിയമസഭയിൽ തർക്കം. ചോദ്യോത്തരവേളയിൽ, വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി വിധി സംബന്ധിച്ച ചോദ്യത്തിന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി. പരിസ്ഥിതി ലോല മേഖലയിൽ നടപടികള്‍ വിശദീകരിച്ച മന്ത്രി, ജനവാസമേഖലയെ ബാധിക്കുന്നത് എങ്ങനെയെന്ന് കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും അറിയിക്കുമെന്ന് പറഞ്ഞു.

പരിസ്ഥിതി ലോല മേഖല പൂജ്യം മുതൽ 12 കിലോമീറ്റർ വരെ എന്ന് രേഖപ്പെടുത്തിയത് ഉമ്മൻ ചാണ്ടി സർക്കാരെന്നും മന്ത്രി പറഞ്ഞു. 2019ൽ പിണറായി സർക്കാർ തീരുമാനിച്ചത് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ പരിസ്ഥിതി ലോല മേഖല 10 കിലോമീറ്ററാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ADVERTISEMENT

എന്നാൽ, ജനവാസമേഖലയെ യുഡിഎഫ് സർക്കാർ പൂർണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയത് പിണറായി സർക്കാരെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി.സതീശൻ പറഞ്ഞു. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

English Summary: Kerala Assembly Session latest updates