മുംബൈ∙ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഇരിക്കുന്നതിനു മുമ്പേ മുഖ്യമന്ത്രി കസേര കൈവിട്ടു പോയ ഫഡ്നാവിസിന്റെ മധുരപ്രതികാരമാണ് ഉദ്ധവിന്റെ നാടകീയ ...Devendra Fadnavis Video | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഇരിക്കുന്നതിനു മുമ്പേ മുഖ്യമന്ത്രി കസേര കൈവിട്ടു പോയ ഫഡ്നാവിസിന്റെ മധുരപ്രതികാരമാണ് ഉദ്ധവിന്റെ നാടകീയ രാജയിൽ കലാശിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ പറയുന്നത്. അതിനിടെ 2019ൽ ഫഡ്നാവിസിന്റേതായി പുറത്തിറങ്ങിയ വിഡിയോ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാൻ നോക്കരുത്. ഞാൻ കടലാണ് തീർച്ചയായും തിരിച്ചുവരും’ എന്നാണ് ഫഡ്നാവിസ് വിഡിയോയിൽ പറയുന്നത്. 2019 ഡിസംബറിൽ ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ബിജെപി നേതാവ് നിതീഷ് റാണെ ഉൾപ്പെടെ ഇപ്പോൾ വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

വളരെ ശ്രദ്ധിച്ച് കരുക്കൾ നീക്കിയിട്ടും മൂന്നു ദിവസം മാത്രം മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനേ 2019ൽ ഫഡ്നാവിസിന് യോഗമുണ്ടായിരുന്നുള്ളൂ. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഭിന്നത മൂലമാണു വേർപിരിഞ്ഞത്. എൻസിപിയെ കൂടെക്കൂട്ടി ഫഡ്നാവിസ് ഭരണം നേടിയെങ്കിലും പിന്നീട് എൻസിപിയും കോൺഗ്രസുമായി കൈകോർത്ത് ഉദ്ധവ് താക്കറെ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിക്കുകയും മുഖ്യമന്ത്രി പദത്തിൽ ഏറുകയുമായിരുന്നു.

ADVERTISEMENT

English Summary : Maharashtra crisis: Fadnavis old video surfaces in social media