സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് ഒരു മാസം മുൻപ് ശ്രീലക്ഷ്മിയെ പട്ടി കടിച്ചിരുന്നതായി മുത്തശ്ശി ഡോക്ടറോടു പറഞ്ഞത്. ശ്രീലക്ഷ്മിയുടെ മുഖം നോക്കിയപ്പോൾ ഡോക്ടർക്കു സംശയം തോന്നി. പേവിഷബാധയേറ്റയാളുകളുടേതുപോലെ കഴുത്തിലെ ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു. ദാഹമുണ്ടെങ്കിലും പേശികൾ വരിഞ്ഞുമുറുകുമെന്നതിനാൽ വെള്ളം കുടിക്കാൻ കഴിയില്ല. ഇതാണ് വെള്ളം കാണുമ്പോഴുള്ള ഭയം എന്നു പറയുന്നത്... Sreelakshmi Death Palakkad, Rabies Virus, Dog Bite Kerala

സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് ഒരു മാസം മുൻപ് ശ്രീലക്ഷ്മിയെ പട്ടി കടിച്ചിരുന്നതായി മുത്തശ്ശി ഡോക്ടറോടു പറഞ്ഞത്. ശ്രീലക്ഷ്മിയുടെ മുഖം നോക്കിയപ്പോൾ ഡോക്ടർക്കു സംശയം തോന്നി. പേവിഷബാധയേറ്റയാളുകളുടേതുപോലെ കഴുത്തിലെ ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു. ദാഹമുണ്ടെങ്കിലും പേശികൾ വരിഞ്ഞുമുറുകുമെന്നതിനാൽ വെള്ളം കുടിക്കാൻ കഴിയില്ല. ഇതാണ് വെള്ളം കാണുമ്പോഴുള്ള ഭയം എന്നു പറയുന്നത്... Sreelakshmi Death Palakkad, Rabies Virus, Dog Bite Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് ഒരു മാസം മുൻപ് ശ്രീലക്ഷ്മിയെ പട്ടി കടിച്ചിരുന്നതായി മുത്തശ്ശി ഡോക്ടറോടു പറഞ്ഞത്. ശ്രീലക്ഷ്മിയുടെ മുഖം നോക്കിയപ്പോൾ ഡോക്ടർക്കു സംശയം തോന്നി. പേവിഷബാധയേറ്റയാളുകളുടേതുപോലെ കഴുത്തിലെ ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു. ദാഹമുണ്ടെങ്കിലും പേശികൾ വരിഞ്ഞുമുറുകുമെന്നതിനാൽ വെള്ളം കുടിക്കാൻ കഴിയില്ല. ഇതാണ് വെള്ളം കാണുമ്പോഴുള്ള ഭയം എന്നു പറയുന്നത്... Sreelakshmi Death Palakkad, Rabies Virus, Dog Bite Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടടുത്ത വീട്ടിലെ നായ് കടിച്ചതിനു ശേഷം പ്രതിരോധ വാക്സീനും സീറവും എടുത്തിട്ടും പേ വിഷബാധ ബാധിച്ച് പാലക്കാട് മങ്കരയിലെ കോളജ് വിദ്യാർഥിനി മരിച്ചതിന്റെ കാരണമെന്താകും? വാക്സീനെടുത്താലും പേ വിഷബാധ വരുമോയെന്ന് ആശങ്കപ്പെടുന്ന മലയാളികളോട് വൈദ്യശാസ്ത്രം പറയുന്നു–സാധ്യതകൾ വിരളമാണെങ്കിലും വാക്സീനെടുത്താലും പേ വിഷബാധ വരാം. പറയാൻ ഒട്ടേറെ കാരണങ്ങളുണ്ട്. കോവിഡ് മുതൽ എല്ലാ മഹാമാരികളെയെല്ലാം ശാസ്ത്രബോധത്തോടെ നേരിട്ട മലയാളികളോട് ഈ വിഷയത്തിലും വൈദ്യശാസ്ത്രം പറയുന്നത്, ഭയമല്ല, ജാഗ്രത തന്നെയാണ് വേണ്ടത് എന്നാണ്. കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച പാലക്കാട് മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ശ്രീലക്ഷ്മി 4 ഡോസ് വാക്സീനും സീറവുമെല്ലാം കൃത്യസമയത്ത് സ്വീകരിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഇനിയൊന്നും ഭയക്കാനില്ലെന്നു കരുതിയ ശ്രീലക്ഷ്മിക്കു പനി വരികയായിരുന്നു. മങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരുന്നിനൊപ്പം ഒരു ഗ്ലാസ് വെള്ളം നൽകിയപ്പോഴാണ് അതു ശ്രദ്ധിച്ചത്. പേവിഷബാധയേൽക്കുന്നവർ കാണിക്കുന്നതുപോലെ വിറയലും അസ്വസ്ഥതയും ശ്രീലക്ഷ്മി കാണിക്കുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പേ വിഷബാധയേറ്റാൽ മരണമല്ലാതെ മറ്റൊരു വഴിയില്ല. ശ്രീലക്ഷ്മി പ്രത്യേക വാർഡിൽ മരണത്തിലേക്ക്. എന്തുകൊണ്ടായിരിക്കാം വാക്സീൻ സ്വീകരിച്ചിട്ടും പേ വിഷബാധയേറ്റതെന്ന് അന്വേഷണം നടക്കുകയാണെങ്കിലും ഈ വിഷയത്തിൽ അതിലുപരിയായ പഠനം വേണമെന്നാണ് ഉയരുന്ന ആവശ്യം.

‘അറിയുന്ന നായാണ്, പാവമാണ്, പക്ഷേ..’

ADVERTISEMENT

നായ് കടിക്കുന്ന കേസുകളിലെല്ലാം പറഞ്ഞു കേൾക്കുന്ന ഒന്നാണ് ‘അറിയുന്ന നായ് ആണ്, അടുത്ത വീട്ടിലേതാണ്’ എന്നെല്ലാം. ശ്രീലക്ഷ്മിയെ കടിച്ചതും ഒന്‍പതു വർഷമായി അടുത്ത വീട്ടിൽ വളർത്തുന്ന നായയാണ്.  മേയ് 30ന് കോളജിലേക്കു പോകും വഴിയാണ് ശ്രീലക്ഷ്മിയുടെ ഇടതുകയ്യിൽ നായ് കടിച്ചത്. നന്നായി ചോര വന്നു. മുറിവും കാര്യമായി ഉണ്ടായിരുന്നു. ഉടൻ തന്നെ മുറിവ് കഴുകിയ ശേഷം കുത്തിവയ്പിന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയത് നായയെ വളർത്തുന്ന വീട്ടുടമയാണ്. (കഴിഞ്ഞ ദിവസം ഇതേ നായ വീട്ടുടമയേയും കടിച്ചിരുന്നതാണ്) ശ്രീലക്ഷ്മിയെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേ വിഷബാധയ്ക്കെതിരായ വാക്സീൻ മാത്രമാണ് അവിടെയുള്ളതെന്നും മുറിവിനു ചുറ്റും കുത്തിവയ്ക്കേണ്ട സീറം ഇല്ലെന്നും അറിയുന്നത്. 

കോട്ടയം നഗരത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായ

മുറിവിലെ പേ വിഷബാധയുടെ  വൈറസുകൾ തലച്ചോറിലേക്ക് വ്യാപിക്കാതിരിക്കാനാണ് ആന്റി റാബീസ് സീറം കുത്തിവയ്ക്കുന്നത്. സീറം പാലക്കാട് ഇല്ലെന്നതിനാൽ തൃശൂർ മെഡിക്കൽ കോളജിനെ സമീപിക്കാൻ നിർദേശിച്ചു. അറിയുന്ന നായയാണ്. കുഴപ്പക്കാരനല്ല, സീറം എടുക്കുന്നതിന് വേണ്ടി 50 കിലോമീറ്റർ അകലെയുള്ള തൃശൂരിലേക്ക് എന്തിനു പോകണമെന്നു ചിന്തിക്കാതെ അവർ പോയി. ഒട്ടും സമയം പാഴാക്കാതെ പോയെന്നാണു കൂടെയുള്ളവർ പറയുന്നത്. തൃശൂരിൽ വച്ചു സീറം കുത്തിവച്ചു. രണ്ടാമത്തെ വാക്സീൻ പാലക്കാട്നിന്നു കുത്തിവച്ചെങ്കിലും മൂന്നാമത്തെ വാക്സീൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണു സ്വീകരിച്ചത്. നാലാമത്തെ വാക്സീൻ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നു തന്നെ ചെയ്തു. സാധാരണഗതിയിൽ കടിയേറ്റവരെല്ലാം ചെയ്യുന്നതെല്ലാം ചെയ്തു. ഇനി ഭയക്കാനൊന്നുമില്ലെന്ന സമാധാനമായിരുന്നു. ഇതിനിടെ ശ്രീലക്ഷ്മിയെ കടിച്ച വളർത്തു നായ നാട്ടിലെ തെരുവുനായ്ക്കളെയും കടിക്കാൻ തുടങ്ങി. തെരുവു നായ  മറ്റു നായ്ക്കളെ കടിച്ചതോടെ വളർത്തു നായയെ തല്ലിക്കൊല്ലുകയായിരുന്നു. 

ഒരു മാസത്തിനു ശേഷം ശ്രീലക്ഷ്മിക്കു പനി വന്നു. പതിവ് വൈറൽ പനിയാണെന്നാണു കരുതിയത്. വിറയലും ശരീരവേദനയുമെല്ലാം ഈ പനിയുടെ പ്രത്യേകതയാണെന്നു സമാധാനിച്ചു. 29ന് മങ്കരയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് ഒരു മാസം മുൻപ് ശ്രീലക്ഷ്മിയെ പട്ടി കടിച്ചിരുന്നതായി സാന്ദർഭികമായി മുത്തശ്ശി ഡോക്ടറോടു പറഞ്ഞത്. ശ്രീലക്ഷ്മിയുടെ മുഖം നോക്കിയപ്പോൾ ഡോക്ടർക്കു സംശയം തോന്നി. പേവിഷബാധയേറ്റയാളുകളുടേതുപോലെ കഴുത്തിലെ ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകുന്നുണ്ടായിരുന്നു. അതാണ് പേ വിഷബാധയുടെ ലക്ഷണം. ദാഹമുണ്ടെങ്കിലും പേശികൾ വരിഞ്ഞുമുറുകുമെന്നതിനാൽ വെള്ളം കുടിക്കാൻ കഴിയില്ല. ഇതാണ് വെള്ളം കാണുമ്പോഴുള്ള ഭയം എന്ന രീതിയിൽ പറയുന്നത്. ഗുളികയ്ക്കൊപ്പം ഗ്ലാസിലെ വെള്ളം കണ്ടപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച ശ്രീലക്ഷ്മിയെ ഉടൻ തൂശൂർ മെഡിക്കൽ കോളജിലേക്കു സുരക്ഷിതമായി കൊണ്ടുപോകാൻ  നിർദേശിക്കുകയായിരുന്നു. തൃശൂരിലെത്തിച്ച് പ്രാഥമികമായി ചില ചികിത്സകൾ നൽകിയെങ്കിലും അവൾ മരണത്തിനു കീഴടങ്ങി. 

ഇടുക്കി തൂക്കുപാലം ടൗണില്‍ തമ്പടിച്ചിരിക്കുന്ന തെരുവുനായകൾ

∙ വാക്സീൻ എടുത്തിട്ടും പിന്നെന്തുകൊണ്ട് ?

ADVERTISEMENT

സാധാരണ രീതിയിൽ നായ് കടിച്ചാൽ ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം ശ്രീലക്ഷ്മിയുടെ കാര്യത്തിൽ ചെയ്തിരുന്നു. നാലു വാക്സീനും സീറവും കൃത്യമായ സമയത്തു കുത്തിവച്ചതായി കാണുന്നു. വാക്സീനെടുത്തിട്ടും പേവിഷബാധയേൽക്കാനുള്ള കാരണങ്ങൾ ഇവയൊക്കെയാണെന്നാണ് വിദഗ്ധർ പറയുന്നത്:

∙ കൃത്യമായ സമയത്ത് വാക്സിനേഷൻ ചെയ്യണം. വൈകും തോറും ഫലപ്രാപ്തി കുറയും. ഇന്നു കടിച്ചു, നാളെ കുത്തിവയ്പു നടത്താം എന്നു ചിന്തിക്കരുത്. കൃത്യമായ ദിവസങ്ങളിൽ തുടർഡോസ് സ്വീകരിച്ചിരിക്കണം. നായ് കടിയേറ്റവർക്ക് സർക്കാർ ആശുപത്രികളിൽ 4 ഡോസ് ഐഡിആർ വാക്സീനാണു (ഇൻട്രാ ഡെർമൽ റാബീസ് വാക്സീൻ) കുത്തിവയ്ക്കുക. ചോര പൊടിയുകയോ മുറിവ് ആഴത്തിലുള്ളതോ ആണെങ്കിൽ എആർഎസ് (ആന്റി റാബീസ് സീറം) കുത്തിവയ്ക്കണം. നായ് കടിയേറ്റ അന്നും തുടർന്ന് 3,7,28 ദിവസങ്ങളിലുമാണ് ഐഡിആർ വാക്സീൻ കുത്തിവയ്ക്കേണ്ടത്. കടിയേറ്റ മുറിവിനോടു ചേർന്നു കുത്തിവയ്ക്കേണ്ട എആർഎസ് എത്രയും പെട്ടെന്ന് കുത്തിവയ്ക്കണം. വൈകി എആർഎസ് കുത്തിവച്ചിട്ടു കാര്യമില്ല. 

റോഡിൽ കൂട്ടമായി നടന്നു പോകുന്ന നായകൾ. വയനാട്ടിൽനിന്നുള്ള ചിത്രം

∙ ഓരോ വ്യക്തികളിലും  വാക്സീൻ പ്രതികരിക്കുന്നതും ഫലപ്രാപ്തി ഉണ്ടാക്കുന്നതും വ്യത്യസ്ത രീതിയിലായിരിക്കും. രണ്ടു പേർക്ക് ഒരേ വാക്സീൻ കുത്തിവച്ചാലും ഒരു പോലെ ആകില്ല പ്രതിരോധം. മാത്രമല്ല, നായ് കടിക്കുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിച്ചതിനു ശേഷമാണ് നമ്മൾ കുത്തിവയ്പ് നടത്തുന്നതെന്ന് ഓർക്കുക

∙ കടിയുടെ തീവ്രതയും പ്രധാന ഘടകമാണ്. പേ വിഷബാധയുള്ള നായിൽനിന്ന് ഞരമ്പിന്റെ അറ്റത്ത് തീവ്രമായ കടിയേറ്റിട്ടുണ്ടെങ്കിൽ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്ന  തീവ്രതയിലും വ്യത്യാസമുണ്ടാകും. ശരീരത്തിൽ നേരിട്ടു കടിയേൽക്കുന്നതിനെ അപേക്ഷിച്ച് വസ്ത്രത്തിനു മുകളിലാണെങ്കിൽ തീവ്രത കുറവായിരിക്കും. 

ADVERTISEMENT

∙ വാക്സീൻ സൂക്ഷിക്കുന്ന രീതിയും ഗുണനിലവാരവും തമ്മിൽ വലിയ ബന്ധം ഉണ്ട്. പ്രത്യേക രീതിയിൽ ശീതീകരിച്ച് സൂക്ഷിക്കേണ്ട വാക്സീൻ പലപ്പോഴും അലക്ഷ്യമായി സൂക്ഷിക്കുന്നത് ഗുണമേന്മയെ ബാധിക്കും

∙ കടിക്കുന്ന നായിൽനിന്നുള്ള വൈറസിന്റെ അളവ് പ്രധാനമാണ്. ഒരാളെ കടിച്ച ശേഷമാണ് മറ്റൊരാളെ കടിക്കുന്നതെങ്കിൽ രണ്ടാമത്തെയാളുടെ വൈറസ് തീവ്രത താരത്യേന കുറവായിരിക്കും. പക്ഷേ, വീട്ടുടമയെ കടിച്ചതിനു ശേഷമാണ് ശ്രീലക്ഷ്മിയെ കടിച്ചതെന്നതിനാൽ ഈ സാധ്യത ഇവിടെ നിലനിൽക്കുന്നില്ല

∙പട്ടികടിച്ചാൽ പ്രാഥമികമായി ചെയ്യേണ്ട നടപടികൾ നടത്താത്തതും തീവ്രത വർധിക്കാൻ കാരണമാണ്. മുറിവേറ്റ ഉടൻ കുറഞ്ഞത് പത്ത് മിനുട്ടെങ്കിലും നല്ല ശക്തിയിൽ ഒഴുകുന്ന പൈപ്പു വെള്ളത്തിൽ മുറിവ് സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയായി കഴുകണം. പലരും കഴുകാറുണ്ടെങ്കിലും കൃത്യമായ രീതിയിൽ ഉണ്ടാകാറില്ല. 

∙ വാക്സീൻ സ്വീകരിക്കുന്നതിനു മുൻപായി ആശുപത്രികളിൽനിന്നു ചോദിക്കുന്ന വിവരങ്ങൾക്കു കൃത്യമായ മറുപടി പലപ്പോഴും ലഭിക്കാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. കടിച്ചത് വളർത്തുനായ് ആണോ തെരുവുനായ് ആണോ ? പേ വിഷബാധയുള്ളതോ അത്തരം സാധ്യതയുള്ളതോ ആണോ എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം. കടിച്ച നായയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചികിത്സയിൽ വളരെ പ്രധാനമാണ്.  ചോര പൊടിഞ്ഞ മുറിവാണെങ്കിൽ അതീവ ഗൗരവമായി കാണണം. മുറിവിന്റെ അവസ്ഥ അനുസരിച്ച് വിവിധ ഗ്രേഡ് ആയി തിരിച്ചാണ് തുടർന്നുള്ള നടപടികൾ സ്വീകരിക്കുക

∙ തെരുവുനായ്ക്കളേക്കാൾ ശ്രദ്ധിക്കേണ്ടത് വളർത്തുനായ്ക്കളെ

പട്ടി,പൂച്ച വന്യ ജീവികളായ കുറുക്കൻ, കുരങ്ങ്, നീർനായ,മരപ്പട്ടി എന്നിവയും രോഗം ബാധിച്ച പശു, ആട് എന്നിവയിൽനിന്നും ഉമിനീരിലൂടെയും ശരീരസ്രവങ്ങളിലുടെയുമാണ് പേവിഷബാധയുടെ കാരണക്കാരായ റാബീസ് വൈറസ് പുറത്തേക്ക് വരുന്നത്. ഈ വൈറസ് ശരീരത്തിലെ മുറിവുകളിലൂടെ മാത്രമേ അകത്തു കടക്കുകയുള്ളൂ.

97 ശതമാനം പേ വിഷബാധയും നായ്ക്കളിൽ നിന്നാണു വരുന്നതെന്നാണു കണക്ക്. അതിൽ 60 ശതമാനത്തിലേറെയും വീട്ടിൽ വളർത്തുന്ന നായ്ക്കളിൽനിന്നാണ്. വീട്ടിലെ നായ് ആണെന്നതിനാലാണ് പലപ്പോഴും ജാഗ്രത കുറയുന്നത്. വീട്ടിൽ നായ്ക്കളെ വളർത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ വഴി ലൈസൻസ് നൽകുന്ന നടപടി കർശനമാക്കുകയാണ് വേണ്ടത്. ലൈസൻസ് നൽകുന്നതിന് നായ്ക്കളെ ആന്റി റാബിസ് വാക്സിനേഷൻ ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ വലിയ തോതിലുള്ള അപകടം വീട്ടിൽനിന്നു തന്നെ ഇല്ലാതാക്കാം.

തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് ഒഴിവാക്കുകയാണ് മറ്റൊരു ഘടകം. നായ്ക്കളെ കൊല്ലരുതെന്ന നിയമം വന്നതോടെ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി (എബിസി) അനുസരിച്ച് ഇവയുടെ പെറ്റുപെരുകൽ തടയുകയാണു ചെയ്യുന്നത്. പെൺപട്ടികളെ പിടികൂടി ഗർഭപാത്രം നീക്കം ചെയ്യുകയും നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയുമാണു പതിവ്. ഒരു സ്ഥലത്തുനിന്നു പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് അവിടെത്തന്നെ തുറന്നുവിടും. പക്ഷേ, പലപ്പോഴും ഇതിനോട് നാട്ടുകാർ വലിയ സഹകരണം നൽകാറില്ല. സംസ്ഥാനത്തെ എബിസി പദ്ധതി ഇപ്പോൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്.

കോഴിക്കോട് നഗരത്തിൽ കടത്തിണ്ണയിൽ കിടക്കുന്ന തെരുവുനായ്ക്കൾ.

ആന്റി റാബിസ് വാക്സീനും സീറവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം ഉറപ്പാക്കുകയാണ് അടുത്തതായി വേണ്ടത്. നായ് കടിച്ചാൽ കുത്തിവയ്ക്കുന്ന ഇൻട്രാ ഡെർമൽ റാബീസ് വാക്സീനും (ഐഡിആർവി) ആന്റി റാബീസ് സീറവും (എആർഎസ്) സർക്കാർ ആശുപത്രികളിൽ പലപ്പോഴും ലഭ്യമല്ലാത്തത് കടുത്ത വെല്ലുവിളിയാകുന്നു. നിശ്ചിത സമയത്തിനുള്ളിൽ നടത്തേണ്ട കുത്തിവയ്പിനായി പലപ്പോഴും കടിയേറ്റവരെ മറ്റിടങ്ങളിലേക്കു പറഞ്ഞയയ്ക്കുകയാണ് പതിവ്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലരും പോകാറില്ലെന്നതാണ് യാഥാർഥ്യം. 

English Summary: 19 Year-Old Student Sreelakshmi Dies of Rabies in Palakkad Despite Vaccinations and Why?