പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കണക്‌ഷൻ ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം. എന്തുകൊണ്ടാണ് വ്യോമയാന മേഖലയിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ പെട്ടെന്നൊരു വർധനവ്? പ്രവാസികളെ ഇതെങ്ങനെയാണു ബാധിക്കുന്നത്?

പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കണക്‌ഷൻ ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം. എന്തുകൊണ്ടാണ് വ്യോമയാന മേഖലയിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ പെട്ടെന്നൊരു വർധനവ്? പ്രവാസികളെ ഇതെങ്ങനെയാണു ബാധിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കണക്‌ഷൻ ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം. എന്തുകൊണ്ടാണ് വ്യോമയാന മേഖലയിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ പെട്ടെന്നൊരു വർധനവ്? പ്രവാസികളെ ഇതെങ്ങനെയാണു ബാധിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൾഫിൽനിന്ന് ഇന്ത്യയിലേക്കു സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കിപ്പോൾ ചാകരക്കാലമാണ്. കോവിഡ് കാലത്തും തുടർന്നുമുണ്ടായ ക്ഷീണം തീർക്കാൻ പറ്റിയ കൊയ്ത്തുകാലം. അടുത്തെങ്ങുമില്ലാത്തവിധം ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിച്ചുയർന്നിരിക്കുന്നു. പതിനായിരത്തിനു താഴെ നിന്നിരുന്ന വിമാനയാത്രാ നിരക്കിപ്പോൾ കുറഞ്ഞത് നാൽപതിനായിരത്തോളമായി. പല ഗൾഫ് എയർലൈനുകളിലും ടിക്കറ്റ് ലഭിക്കണമെങ്കിൽ 70,000 രൂപയോളം ചെലവഴിക്കേണ്ടി വരും. കുടുംബസമേതം നാട്ടിൽ പോകണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവ് വരും. ആ നിരക്കിൽതന്നെ നേരിട്ടുള്ള വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. കണക്‌ഷൻ ഫ്ലൈറ്റുകൾ മാത്രമാണ് ആശ്രയം. എന്തുകൊണ്ടാണ് വ്യോമയാന മേഖലയിൽ ഇത്തരത്തിൽ ടിക്കറ്റ് നിരക്കിൽ പെട്ടെന്നൊരു വർധനവ്? പ്രവാസികളെ ഇതെങ്ങനെയാണു ബാധിക്കുന്നത്? ഇതിന് എന്താണു പരിഹാരം?

∙ വേനൽ, വേനലവധി, പെരുന്നാൾ..

ADVERTISEMENT

കടുത്ത ചൂടാണിപ്പോൾ ഗൾഫ് രാജ്യങ്ങളിൽ. രണ്ടു മാസം ഈ ചൂടു തുടരും. യുഎഇയിലെ അൽ ദഫ്ര മേഖലയിൽ കഴിഞ്ഞ ദിവസം പകൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വിഭിന്നമല്ല. യുഎഇയിൽ സ്കൂൾ വേനലവധി ജൂൺ അവസാനത്തോടെ തുടങ്ങിയിരിക്കുന്നു. ഓഗസ്റ്റ് 29ന് ആണ് ഇനി സ്കൂൾ തുറക്കുക. ഖത്തറിൽ ഓഗസ്റ്റ് 14ന് സ്കൂൾ തുറക്കും. വേനലവധി തുടങ്ങുന്നതോടെ യാത്രാ നിരക്ക് ഇങ്ങനെ കുതിച്ചുയരുന്നതു പതിവാണ്. അതിനൊപ്പം ഈദുൽ അദ്ഹ (വലിയ പെരുന്നാൾ) കൂടിയായതോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം മൂർധന്യതയിലെത്തി. നിരക്കും അതിനൊപ്പം കുതിച്ചു.

ചിത്രം: Shutterstock

ജൂലൈ രണ്ടാം ആഴ്ചയിലാണ് ഇത്തവണത്തെ വലിയ പെരുന്നാൾ. അതിനോടനുബന്ധിച്ച് ഒരാഴ്ചയോളം അവധിയുമുണ്ടാകും. മുൻ വർഷങ്ങളിൽ രണ്ടു മാസത്തോളം നീളുന്ന വേനലവധിക്കാലത്ത്, ടിക്കറ്റ് നിരക്കു കുറയുന്ന സമയം നോക്കി നാട്ടിൽ പോയി വരുന്നവരായിരുന്നു മിക്ക പ്രവാസികളും. എന്നാൽ, പെരുന്നാളും അതിന്റെ അവധിയും ലഭിക്കുന്നതോടെ ജൂലൈ തുടക്കത്തിൽതന്നെ നാടണയാനാണ് എല്ലാവരുടേയും ആഗ്രഹം. കഴിഞ്ഞ 2 വർഷങ്ങളായി കോവിഡ് മൂലം നഷ്ടമായ അവധിക്കാലമെല്ലാം തിരച്ചുപിടിക്കാനുള്ള ആഗ്രഹത്തിലാണു പ്രവാസികൾ. അവധികളെല്ലാം ഒത്തുവന്ന സമയം.

വിമാന സർവീസുകൾ വർധിപ്പിക്കുന്നതാണു പ്രവാസികൾക്ക് ആശ്വാസമേകാനാകുന്ന നടപടി. ആഭ്യന്തര സർവീസുകൾക്ക് നിശ്ചിത നിരക്ക് ഏർപ്പെടുത്തുന്ന ഉഡാൻ പദ്ധതി പോലെ, രാജ്യാന്തര സർവീസുകളുടെ നിരക്കിനും പരിധി ഏർപ്പെടുത്തണം.

ADVERTISEMENT

കേരളത്തിലേക്കോ ഇന്ത്യയിലേക്കോ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽനിന്നു ലോകത്തെല്ലായിടത്തേക്കുമുള്ള വിമാനയാത്രാനിരക്കിൽ ഈ മാസം ആദ്യത്തിൽ വൻ വർധയുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. പലയിടത്തേക്കും എത്ര രൂപ കൊടുത്താലും വിമാന ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. പെരുന്നാളിനു തൊട്ടുമുൻപുള്ള ദിവസം ദുബായിൽ ഈജിപ്തിലെ കെയ്റോയിലേക്ക് ടിക്കറ്റ് ലഭ്യമല്ലെന്നു തലശ്ശേരിയിൽ ഫൈൻ ട്രാവൽ ഏജൻസി നടത്തുന്ന റഷീദ് കുഞ്ഞിപ്പാറാൽ പറയുന്നു. ജൂലൈ പകുതി വരെ ഈ നിരക്കിനു മാറ്റമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. ആ സമയമാകുമ്പോഴേക്കും പെരുന്നാൾ അവധി അവസാനിക്കുകയും ഗൾഫിലേക്കു തിരിച്ചൊഴുക്ക് ആരംഭിക്കുകയും ചെയ്യും. ഈ സമയത്തും നാട്ടിൽനിന്നു ഗൾഫിലേക്കുള്ള വിമാനയാത്രാനിരക്കു വർധിക്കുമെന്നതിനാൽ വേനലവധി മുഴുവൻ നാട്ടിലാസ്വദിക്കാൻ ചെലവ് ഏറെയാകും. വിമാന ഇന്ധനവിലയിലെ വർധനവും ടിക്കറ്റ് നിരക്കു വർധനയ്ക്കു കാരണമാകുന്നതായി എയർലൈൻ അധികൃതർ സൂചിപ്പിക്കുന്നു.

ചിത്രം: Shutterstock

∙ ഗ്രൂപ്പായി ‘കെണി’

ADVERTISEMENT

ട്രാവൽ ഏജൻസികൾ ‘ഗ്രൂപ്പ് ടിക്കറ്റ്’ എടുത്തുവയ്ക്കുന്നതും വിമാനയാത്രാനിരക്കിനെ സ്വാധീനിക്കുന്നതായി വിലയിരുത്തലുണ്ട്. ഗൾഫിൽ സ്കൂൾ അടയ്ക്കുന്ന ജൂലൈയിൽ അവിടെനിന്നു നാട്ടിലേക്കും നാട്ടിൽ സ്കൂൾ അടയ്ക്കുന്ന ഏപ്രിലിൽ നാട്ടിൽ നിന്നു ഗൾഫിലേക്കും എല്ലാ വർഷവും യാത്രാതിരക്കുള്ളതാണ്. ഇത്തരം സീസണുകൾ മുൻകൂട്ടിക്കണ്ട് ഒരു വിമാനത്തിലെ ഭൂരിഭാഗം ടിക്കറ്റുകളും ട്രാവൽ ഏജൻസികൾ വാങ്ങിക്കൂട്ടുന്ന പതിവുണ്ട്. ഇതോടെ സീസൺ സമയത്തേക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകുമ്പോൾതന്നെ വൻ നിരക്കായിരിക്കും. അയാട്ട (International Air Transport Association) അംഗീകൃത ഏജൻസികൾക്കാണ് ഇത്തരത്തിൽ ഗ്രൂപ്പ് ടിക്കറ്റ് വാങ്ങിക്കൂട്ടാനാകുക. ഈ ഏജൻസികൾ ഇവ പിന്നീട് വലിയ ലാഭത്തിൽ മറിച്ചു വിൽക്കും. അതേസമയം, ഏജൻസികളുടെ ഗ്രൂപ്പ് ടിക്കറ്റുകൾ അൽപം കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഉദാഹരണത്തിന് ജൂലൈ നാലിന് കണ്ണൂർ - ദുബായ് വിമാനടിക്കറ്റിന് 24,000 രൂപയാണ് ഓൺലൈൻ നിരക്കെങ്കിൽ 12,800 രൂപയ്ക്ക് ചില ഏജൻസികളുടെ ഗ്രൂപ്പ് ടിക്കറ്റ് ലഭിക്കും.

ചിത്രം: Shutterstock

∙ എന്നാലൊരു വിമാനം വിളിച്ചാലോ..!

വിമാനയാത്രയ്ക്കുള്ള തിരക്കും നിരക്കുവർധനവും മൂലം അവധിക്കാലത്തു ഗൾഫിൽനിന്നു നാട്ടിലേക്കു ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ ദോഹയിൽനിന്നു കോഴിക്കോട്ടേക്കു ചാർട്ടേഡ് വിമാന സർവീസുണ്ട്. പക്ഷേ, നിരക്കിന്റെ കാര്യത്തിൽ വലിയ കുറവൊന്നും ഇതുകൊണ്ടുണ്ടാവാനിടയില്ല. ചാർട്ടേഡ് വിമാനങ്ങൾക്ക് ജിഡിസിഎ (General Directorate for Civil Aviation) അനുമതി ലഭിക്കുന്നതിൽ അനിശ്ചിതത്വവുമുണ്ടെന്നു റഷീദ് കുഞ്ഞിപ്പാറാൽ പറയുന്നു. യാത്രയ്ക്കൊരുങ്ങി അവസാന നിമിഷമായിരിക്കും ജിഡിസിഎ അനുമതി ലഭിച്ചില്ലെന്ന വിവരം ലഭിക്കുന്നത്. കുറഞ്ഞ അവധിക്കാലത്തേക്കു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇതു തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ചാർട്ടേഡ് സർവീസുകൾ ഇത്തവണ കുറവാണ്.

∙ അധിക സർവീസ് തന്നെ പരിഹാരം

സീസൺ സമയത്ത് അധിക സർവീസ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലെന്നു മലബാർ ഡവലപമെന്റ് ഫോറം കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് അസീസ് തിക്കോടി പറയുന്നു. ഗൾഫ് രാജ്യങ്ങളിലേക്കു വിമാന സർവീസുകൾ വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾക്കു മാത്രമേ ഗൾഫിൽ നിന്നു നാട്ടിലേക്കു നേരിട്ടുള്ള സർവീസുള്ളൂ. സർവീസുകൾ വർധിപ്പിക്കുന്നതാണു പ്രവാസികൾക്ക് ആശ്വാസമേകാനാകുന്ന നടപടി. ആഭ്യന്തര സർവീസുകൾക്ക് നിശ്ചിത നിരക്ക് ഏർപ്പെടുത്തുന്ന ഉഡാൻ പദ്ധതി പോലെ, രാജ്യാന്തര സർവീസുകളുടെ നിരക്കിനും പരിധി ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Gulf-Kerala Ticket Fares Hiked by Airlines; What is the Reason Behind this?