കൊച്ചി ∙ വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വാർത്തകളിൽ നിറഞ്ഞ കൊച്ചി ഷിപ്പ്‍യാർഡിന് എതിർഭാഗത്തുള്ള ഹാർബർ വ്യൂ ഹൈഫ്ലൈ ബാർ എക്സൈസ് പൂട്ടിച്ചു.... harbour view, bar

കൊച്ചി ∙ വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വാർത്തകളിൽ നിറഞ്ഞ കൊച്ചി ഷിപ്പ്‍യാർഡിന് എതിർഭാഗത്തുള്ള ഹാർബർ വ്യൂ ഹൈഫ്ലൈ ബാർ എക്സൈസ് പൂട്ടിച്ചു.... harbour view, bar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വാർത്തകളിൽ നിറഞ്ഞ കൊച്ചി ഷിപ്പ്‍യാർഡിന് എതിർഭാഗത്തുള്ള ഹാർബർ വ്യൂ ഹൈഫ്ലൈ ബാർ എക്സൈസ് പൂട്ടിച്ചു. നിയമവിരുദ്ധമായി പ്രവർത്തന സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുകയും മദ്യം വിളമ്പുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ രാത്രി 11.30നു മദ്യം നൽകിയതിന്റെ ബില്ല് ഉദ്യോഗസ്ഥർക്കു ലഭിച്ചതോടെയാണ് നടപടിയെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ മനോരമ ഓൺലൈനോടു പറഞ്ഞു.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്ന് അധികം ദൂരയല്ലാത്ത ഇവിടെ സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുകയും ലഹരി ഉൾപ്പടെ ഉപയോഗിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ ലഹരി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹോട്ടലിനെതിരെ നടപടി എടുക്കുന്നതിന് പൊലീസ് എക്സൈസിനു ശുപാർശ ചെയ്തിരുന്നതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

ADVERTISEMENT

ഇതിനിടയിലാണു രാത്രി വൈകിയും മദ്യം വിതരണം ചെയ്ത ബില്ല് ലഭിക്കുന്നതും അടച്ചിടാൻ നിർദേശിച്ചതും. ലൈസൻസ് ഉപാധികൾ ലംഘിച്ചാൽ നടപടി എടുക്കാൻ കമ്മിഷണർക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നോട്ടിസിനു ഹോട്ടൽ ഉടമ നൽകുന്ന വിശദീകരണം പരിശോധിച്ചായിരിക്കും തുടർ നടപടികൾ. വിശദീകരണം തൃപ്തികരമെന്നു തോന്നിയാൽ നിശ്ചിത തുക പിഴ ഈടാക്കിയ ശേഷം തുറക്കാൻ അനുമതി നൽകും. പൊലീസ് റജിസ്റ്റർ ചെയ്ത മറ്റു കേസുകളിൽ നിയമനടപടികൾ തുടരുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 11നു കേരളത്തിലെ ആദ്യ പബ് എന്ന പ്രചാരണത്തോടെ ആരംഭിച്ച ബാർ ഹോട്ടലിൽ സ്ത്രീകൾ മദ്യം വിളമ്പിയതു വൻ വിവാദമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ കേസെടുത്തു മാനേജരെ അറസ്റ്റു ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം ലഭിച്ചതോടെ വൻ തുക നൽകി പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘം ഇവിടെ നൈറ്റ് പാർട്ടിക്ക് എത്തുന്നതു പതിവായിരുന്നു.

ADVERTISEMENT

English Summary: Harbour view high fly bar closed