തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണത്തിൽ ദുരൂഹതയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത്, സ്പിംഗ്ളർ കേസുകളിൽ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എകെജി സെന്റർ ആക്രമണം ജനശ്രദ്ധ തിരിച്ചുവിടുവാനുളള അടവാണോ എന്ന് സംശയിക്കുന്നതായി ചെന്നിത്തല പറഞ്ഞു. Ramesh Chennithala, AKG Center attack, Rahul Gandhi, Congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണത്തിൽ ദുരൂഹതയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത്, സ്പ്രിന്‍ക്ലര്‍ കേസുകളിൽ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എകെജി സെന്റർ ആക്രമണം ജനശ്രദ്ധ  തിരിച്ചുവിടുവാനുളള അടവാണോ എന്ന് സംശയിക്കുന്നതായി ചെന്നിത്തല പറഞ്ഞു. ഈ സംഭവം ഉണ്ടായി അഞ്ച് മിനിറ്റിനുളളില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞു  ഇതിനു പിന്നിൽ ,കോണ്‍ഗ്രസ് ആണെന്ന്. 24 മണിക്കൂറും പൊലീസിന്റെ സര്‍വൈലന്‍സ് ഉളള സ്ഥലമാണു എകെജി സെന്റര്‍ അടക്കമുളള പ്രദേശം. പൊലീസ് എന്ത് ചെയ്യുകയായിരുന്നു?. കഴിഞ്ഞ 15 മണിക്കൂറായി പൊലീസ് പ്രതിയെ എന്ത്‌കൊണ്ട് പിടിക്കുന്നില്ല?’–ചെന്നിത്തല ചോദിച്ചു.

ശനിയാഴ്ച മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലകളില്‍ യുഡിഎഫിന്റെ സമരമുണ്ട്. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍  കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനു മുതിരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?. ആരെങ്കിലും വിശ്വസിക്കുമോ?. നട്ടാല്‍ കുരുക്കാത്ത നുണയാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. 

ADVERTISEMENT

‘ആലപ്പുഴ ജില്ലയില്‍ വ്യാപക അക്രമണം നടക്കുകയാണ് കേരളത്തിന്റെ പല ഭാഗത്ത് അക്രമം നടക്കുന്നു.  ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ വരെ  കൈവെട്ടി. വ്യാപകമായ അക്രമണം കേരളത്തില്‍ അഴിച്ചുവിട്ടിട്ട് പ്രസ്താവന കൊടുക്കുകയാണ് സമചിത്തത കൈവരിക്കണമെന്ന്. എന്തിനാണീ നാടകം. ആരും പ്രതീക്ഷിക്കാത്ത നിലയിലുളള അക്രമം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്ത്വം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തലയില്‍ കെട്ടിവയ്ക്കുന്നത് അങ്ങേയറ്റം നീചമായ നടപടിയാണ്. പൊലീസ് കുറ്റവാളികളെ കണ്ടെത്തണം’– ചെന്നിത്തല പറഞ്ഞു.

English Summary: Ramesh chennithala on AKG Center bomb attack