ന്യൂഡൽഹി∙ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ സുപ്രീം കോടതിയെ... Nupur Sharma, Supreme Court, Prophet Remarks Row

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം.

അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്നു നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌‌

ADVERTISEMENT

നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്കു പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷണിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമർശം നടത്തി അവർ രാജ്യമെങ്ങും വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. നൂപുർ മാപ്പു പറഞ്ഞ് പരാമർശം പിൻവലിക്കാൻ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്ന നിബന്ധന പറഞ്ഞാണ് അവർ പരാമർശം പിൻവലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 

ADVERTISEMENT

അതേസമയം, കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാൻ തയാറായില്ല. ഇതേത്തുടർന്ന് നൂപുർ ശർമ സുപ്രീം കോടതിയിൽനിന്ന് ഹർജി പിൻവലിച്ചു. 

English Summary: Suspended BJP Leader Nupur Sharma Should "Apologise To Country": Supreme Court