വയനാട് ∙ രാഹുൽ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്ന് കോൺഗ്രസ്. രാഹുൽ വയനാട്ടിൽ നടത്തിയ പ്രസംഗമാണ്

വയനാട് ∙ രാഹുൽ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്ന് കോൺഗ്രസ്. രാഹുൽ വയനാട്ടിൽ നടത്തിയ പ്രസംഗമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് ∙ രാഹുൽ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്ന് കോൺഗ്രസ്. രാഹുൽ വയനാട്ടിൽ നടത്തിയ പ്രസംഗമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഉദയ്പുരിൽ തുന്നൽക്കാരനായ കനയ്യലാലിന്റെ കൊലപാതകികളെ കുട്ടികൾ എന്ന് രാഹുൽ വിശേഷിപ്പിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിക്കുന്നത് എന്നാണു ആരോപണം.

തന്റെ ഓഫിസ് അക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരോട് വിരോധമില്ലെന്നും അവർ കുട്ടികളാണെന്നും രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഈ വിഡിയോ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് പുറത്തുവിട്ടത്. തെറ്റ് ബോധ്യപ്പെട്ടതോടെ ഈ മാധ്യമം ഖേദം പ്രകടിപ്പിച്ചു. എന്നാൽ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.

ADVERTISEMENT

സംഭവത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു കത്തയച്ചു. ‌ഉദയ്പുരിലെ കനയ്യ ലാലിന്റെ കൊലപാതകത്തെ രാഹുലിന്റെ വയനാട്ടിലെ പ്രസംഗവുമായി ചേർത്തുവച്ചത് മനഃപൂർവമാണ്. ഇത് അത്യന്തം വികൃതമാണ്. സഹപ്രവർത്തകർ കുറ്റം ചെയ്‌തതായി സമ്മതിച്ച് നഡ്‌ഡ മാപ്പ് പറയണമെന്നു ജയ്റാം രമേശ് ആവശ്യപ്പെട്ടു.

English Summary: BJP must apologise to Rahul Gandhi for social media campaign, say Congress leaders