പിഎസ്എൽവിയുടെ നാലാം സ്റ്റേജ് ബഹിരാകാശത്ത് വെറുതേ മാലിന്യമായി ഒഴുകി നടക്കുന്നതിനു പകരം ഇവയെ നിരീക്ഷണ ഉപഗ്രഹമായി ഉപയോഗിച്ചാലോ എന്നാണ് ആശയം. പക്ഷേ, ഇതെങ്ങനെ സാധിക്കും..? തലപുകഞ്ഞ ആലോചനകൾ നടന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് പിഎസ്എൽവി സി–43 ദൗത്യത്തിൽ ഇതിനായി ഒരു ശ്രമം നടത്തി.... PSLV, ISRO, Space

പിഎസ്എൽവിയുടെ നാലാം സ്റ്റേജ് ബഹിരാകാശത്ത് വെറുതേ മാലിന്യമായി ഒഴുകി നടക്കുന്നതിനു പകരം ഇവയെ നിരീക്ഷണ ഉപഗ്രഹമായി ഉപയോഗിച്ചാലോ എന്നാണ് ആശയം. പക്ഷേ, ഇതെങ്ങനെ സാധിക്കും..? തലപുകഞ്ഞ ആലോചനകൾ നടന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് പിഎസ്എൽവി സി–43 ദൗത്യത്തിൽ ഇതിനായി ഒരു ശ്രമം നടത്തി.... PSLV, ISRO, Space

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്എൽവിയുടെ നാലാം സ്റ്റേജ് ബഹിരാകാശത്ത് വെറുതേ മാലിന്യമായി ഒഴുകി നടക്കുന്നതിനു പകരം ഇവയെ നിരീക്ഷണ ഉപഗ്രഹമായി ഉപയോഗിച്ചാലോ എന്നാണ് ആശയം. പക്ഷേ, ഇതെങ്ങനെ സാധിക്കും..? തലപുകഞ്ഞ ആലോചനകൾ നടന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് പിഎസ്എൽവി സി–43 ദൗത്യത്തിൽ ഇതിനായി ഒരു ശ്രമം നടത്തി.... PSLV, ISRO, Space

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പാഴാക്കി കളയൽ എന്നൊരു വാക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) അൽപ കാലം മുൻപാണ് അവരുടെ നിഘണ്ടുവിൽ നിന്നു വെട്ടിയത്. പാഴായിപ്പോകുമെന്നു കരുതുന്നവയിലും മാണിക്യമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഐഎസ്ആർഒ ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന പുതു പുത്തനൊരു ആശയമാണു റോക്കറ്റിലേറ്റി ആകാശത്തേക്കു വിട്ടത്. ഇൗ നിമിഷം വരെയും ആ ആശയം വിജയകരമായി തന്നെ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനാഘോഷം ഭൂമിയിൽ പൊടിപൊടിക്കുമ്പോൾ അങ്ങു ദൂരെ ബഹിരാകാശത്തു മാലിന്യങ്ങൾ നിറയുന്നതു കണ്ടില്ലെന്നു നടിക്കുന്ന വൻകിട രാജ്യങ്ങൾക്കു മുന്നിൽ ബഹിരാകാശത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഐഎസ്ആർഒ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കുന്നത്.

∙ ഒഴുകി നടക്കുന്ന വൃത്തികേട്

ADVERTISEMENT

ബഹിരാകാശ അവശിഷ്ടങ്ങൾ (ഡെബ്രിസ്) അല്ലെങ്കിൽ ബഹിരാകാശ ജങ്ക് എന്ന മാലിന്യം നിസാരക്കാരനാണെന്നു വിചാരിക്കരുത്. ഉപേക്ഷിക്കപ്പെട്ട വിക്ഷേപണ വാഹനങ്ങൾ അല്ലെങ്കിൽ ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങളാണിവ. അവ ഭൂമിയിൽ നിന്ന് നൂറുകണക്കിന് മൈലുകൾ അകലെയുള്ള ബഹിരാകാശത്തു വെറുതേ ഒഴുകി നടക്കും. ഒരു ഉപഗ്രഹവുമായോ ബഹിരാകാശ നിലയവുമായോ കൂട്ടിയിടിച്ച് അപകടമുണ്ടാക്കാൻ ഇൗ അവശിഷ്ടം വിചാരിച്ചാൽ മതി. 

രാജ്യങ്ങൾ അവരുടെ സ്വന്തം ഉപഗ്രഹങ്ങളെ മിസൈലുകൾ ഉപയോഗിച്ച് നശിപ്പിക്കാൻ മിസൈൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ അവശിഷ്ടങ്ങൾ ഉണ്ടാകും. റഷ്യയെ കൂടാതെ ചൈന, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചു വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്.

ഇൗ അവശിഷ്ടങ്ങൾ ഭൂമിക്ക് ചുറ്റും മണിക്കൂറിൽ 15,700 മൈൽ (25,265 കി.മീ.) വരെ വേഗത്തിലാണു സഞ്ചാരം. ഇവ ഏതെങ്കിലും ഉപഗ്രഹവുമായോ ബഹിരാകാശ പേടകവുമായോ കൂട്ടിയിടിച്ചാൽ അപകടം ഉറപ്പ്. 9,600 ടണ്ണിലധികം ഭാരമുള്ള ഇത്തരം അവശിഷ്ടങ്ങളാണു ഭൂമിയെ വെറുതേ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നത്. നാസയുടെ അഭിപ്രായത്തിൽ, 600 കിലോമീറ്ററിൽ താഴെയുള്ള ഭ്രമണപഥത്തിലെ അവശിഷ്ടങ്ങൾ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഭൂമിയിലേക്ക് മടങ്ങും, എന്നാൽ 1,000 കിലോമീറ്ററിന് മുകളിലുള്ളവ ഒരു നൂറ്റാണ്ടോ അതിൽ കൂടുതലോ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. ജപ്പാനിലെ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ) യൂറോപ്യൻ സ്‌പേസ് ഏജൻസിയും ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനുള്ളിൽ പരീക്ഷണ വൃത്തിയാക്കൽ നടക്കുമെന്നാണു റിപ്പോർട്ട്.

പിഎസ്എല്‍വി സി–53 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ. Photo: Twitter@ISRO

∙ ഐഎസ്ആർഒയുടെ ആശയം

ADVERTISEMENT

പിഎസ്എൽവി റോക്കറ്റുകൾ നാലു ഭാഗങ്ങളായി കത്തിയെരിഞ്ഞാണ് ബഹിരാകാശം തൊടുന്നത്. ആദ്യ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞുള്ള നാലാം ഘട്ടത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയിൽ നിന്നാണു പുതിയൊരു ആശയം വെളിച്ചം കണ്ടത്. പിഎസ്എൽവിയുടെ നാലാം സ്റ്റേജ് ബഹിരാകാശത്ത് വെറുതേ മാലിന്യമായി ഒഴുകി നടക്കുന്നതിനു പകരം ഇവയെ നിരീക്ഷണ ഉപഗ്രഹമായി ഉപയോഗിച്ചാലോ എന്നാണ് ആശയം. പക്ഷേ, ഇതെങ്ങനെ സാധിക്കും..? തലപുകഞ്ഞ ആലോചനകൾ നടന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് പിഎസ്എൽവി സി–43 ദൗത്യത്തിൽ ഇതിനായി ഒരു ശ്രമം നടത്തി. ഏതാണ്ട് ആ ശ്രമം വിജയിച്ചതോടെ ഐഎസ്ആർഒ ടീമിന് ആത്മവിശ്വാസമായി. അങ്ങനെ കഴിഞ്ഞ ദിവസം ആകാശത്തേക്ക് ഉയർന്ന പിഎസ്എൽവി സി– 53 റോക്കറ്റിനു മുന്നിൽ ചില പ്രത്യേക സംവിധാനങ്ങളൊരുക്കി. എന്തായിരുന്നു അത്..?

∙ ആദ്യം പോയത് ടാറ്റ പ്ലേ

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണു കഴിഞ്ഞ 30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്നത്. ടാറ്റ പ്ലേ ഡിടിഎച്ച് സർവീസിനു വേണ്ടി ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നു കഴിഞ്ഞ 22നു വിക്ഷേപിച്ച ജിസാറ്റ്– 24 ആയിരുന്നു ആദ്യ വാണിജ്യ ദൗത്യം. എന്നാൽ, ഇന്ത്യൻ മണ്ണിൽ നിന്നുള്ള ആദ്യ വാണിജ്യ വിക്ഷേപണമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് നടന്നത്. സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡിഎസ് ഇഒ ഭൂമിയിൽ നിന്നു 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു മുഖ്യദൗത്യം. 365 കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തിനു പുറമേ 155 കിലോയുള്ള ന്യൂസാർ ‍(NeuSAR)  സിംഗപ്പൂർ നന്യാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച സ്കൂബ്–1 പഠന ഉപഗ്രഹവും (2.8 കിലോ) ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിച്ചു.

പിഎസ്എൽവി സി–53 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ. Photo: Twitter@ISRO, പിഎസ്എൽവി സി–53 കുതിച്ചുയർന്നപ്പോള്‍. Photo: PTI

വിക്ഷേപണത്തിനുപയോഗിച്ച പിഎസ്എൽവി റോക്കറ്റിന്റെ നാലാം ഘട്ടത്തിലെ ഭാഗം ഉപഗ്രഹമാക്കി മാറ്റിയാണ് ഐഎസ്ആർഒ മികവു തെളിയിച്ചത്. വെറും മാലിന്യ ലോഹാവശിഷ്ടമായി മാറേണ്ടിയിരുന്ന നാലാംഭാഗത്തിനുള്ളിൽ ഇന്ത്യൻ സ്പേസ് സ്റ്റാർട്ട് അപ്പുകളായ ദിഗന്തര, ധ്രുവ എയ്റോസ്‌പേസ് എന്നിവയുടെ ഉപകരണങ്ങൾ അടക്കം സ്ഥാപിച്ചു. ഇതിനുള്ളിൽ പ്രത്യേകം പ്രോഗ്രാം ചെയ്ത കംപ്യൂട്ടർ സംവിധാനമുണ്ട്. പ്രവർത്തനത്തിനു വേണ്ടി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സോളർ പാനലുകളുമുണ്ട്. ‘മുൻപു പരീക്ഷണ ഘട്ടത്തിൽ ഇൗ ഭാഗത്തെ നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, പിഎസ്എൽവി സി–53 എന്ന 30നു നടന്ന ദൗത്യത്തിന്റെ നാലാം ഭാഗം ഭൂമിയിലിരുന്നു നിയന്ത്രിക്കാനാകും. ആവശ്യമെങ്കിൽ ഇതിലേക്കു കമാൻഡുകൾ അയയ്ക്കാം. ഇതിലെ സെൻസറുകൾ ഒരു ചെറിയ ഉപഗ്രഹം ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യും.’ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

ഐഎസ്ആർഒ ചെയര്‍മാൻ എസ്. സോമനാഥ്
ADVERTISEMENT

∙ നിങ്ങൾക്കും ഉണ്ടാക്കാം, ഉപഗ്രഹവും റോക്കറ്റും

പുതിയ ബഹിരാകാശ നയം അനുസരിച്ച് ഏതു സ്വകാര്യ വ്യക്തിക്കും ഉപഗ്രഹങ്ങളും റോക്കറ്റും നിർമിക്കാം. ഇതിന്റെ വിക്ഷേപണം അടക്കമുള്ളവ നിയന്ത്രിക്കുന്നത് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡായിരിക്കും. ഉപഗ്രഹത്തിന്റെ ഭ്രമണപഥം, ഫ്രീക്വൻസി ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതും ന്യൂ സ്പേസ് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. വാണിജ്യ വിക്ഷേപണത്തിനുള്ള ആവശ്യകത വർധിക്കുകയാണ്. ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ച് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ നാല് വാണിജ്യ ദൗത്യങ്ങൾക്കൂടി വരുന്നുണ്ട്. ഇതിൽ ഒന്നു വരുന്ന സെപ്റ്റംബറിലും അടുത്തത് 2023 ജനുവരിയിലും നടക്കും.

∙ ഗഗൻയാൻ എപ്പോൾ..?

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗയൻയാൻ ദൗത്യം യാഥാർഥ്യമാകാൻ ഇനിയും രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറയുന്നത്. ഗഗൻയാന്റെ പേരിൽ ഭാഗ്യപരീക്ഷണത്തിനില്ലെന്ന് എസ്.സോമനാഥ് പറഞ്ഞു. പേടകങ്ങൾ മാത്രം അയയ്ക്കുന്ന ദൗത്യങ്ങൾക്കില്ലാത്ത ‘റിസ്ക്’ ഗഗൻയാൻ ദൗത്യത്തിനുണ്ട്. റോക്കറ്റു നിറയെ അതീവ അപകടകരമായ ഇന്ധനമുണ്ടാകും. റോക്കറ്റിന്റെ മുൻഭാഗത്തായിരിക്കും മനുഷ്യനു സഞ്ചരിക്കാനുള്ള പേടകം. മനുഷ്യനെ വഹിക്കേണ്ട പേടകം കുറ്റമറ്റതാക്കാനുള്ള പരീക്ഷണങ്ങളാണു പുരോഗമിക്കുന്നത്.

മനുഷ്യനില്ലാതെ (അൺമാൻഡ്) പേടകം അടുത്ത വർഷം പകുതിയോടെ അയയ്ക്കും. എന്തെങ്കിലും അനിശ്ചിതത്വങ്ങളുണ്ടായാൽ വിമാനത്തിലെ പൈലറ്റുകൾക്കു സമാനമായി രക്ഷപെടാനുള്ള സംവിധാനം ഒരുക്കുന്നതിനാണു പ്രഥമ പരിഗണന. ഇതു പൂർത്തിയായാൽ വീണ്ടും ഒരു അൺമാൻഡ് ദൗത്യം കൂടി പരീക്ഷിച്ചു വിജയിച്ച ശേഷമേ ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യരെ അയയ്ക്കൂ. 2024ൽ മാത്രമാണ് ഇതിനു നിലവിലെ അവസ്ഥയിൽ സാധ്യതയുള്ളൂവെന്നും സോമനാഥ് പറഞ്ഞു.

English Summary: ISRO successfully launch PSLV-C53 with 3 Singapore satellites onboard