നൂപുറിനു നേരിടേണ്ടി വന്നത്രയും വിമർശനം സത്യത്തിൽ ടീസ്റ്റയ്ക്ക് കോടതിയിൽ നിന്നേൽക്കേണ്ടി വന്നില്ലെന്ന് സാകിയ ജാഫ്രി കേസിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായം വായിക്കുന്നവർക്കു വ്യക്തമാകും. അതിലേക്കു വരും മുൻപ്, തങ്ങൾക്കെതിരു നിൽക്കുന്നവരെ വേട്ടയാടാൻ കോടതിയുടെ വിധിയെ പൊലീസും ഭരണകൂടവും ഏതെല്ലാം വിധത്തിൽ.. Teesta Setalwad, Nupur Sharma, Supreme Court

നൂപുറിനു നേരിടേണ്ടി വന്നത്രയും വിമർശനം സത്യത്തിൽ ടീസ്റ്റയ്ക്ക് കോടതിയിൽ നിന്നേൽക്കേണ്ടി വന്നില്ലെന്ന് സാകിയ ജാഫ്രി കേസിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായം വായിക്കുന്നവർക്കു വ്യക്തമാകും. അതിലേക്കു വരും മുൻപ്, തങ്ങൾക്കെതിരു നിൽക്കുന്നവരെ വേട്ടയാടാൻ കോടതിയുടെ വിധിയെ പൊലീസും ഭരണകൂടവും ഏതെല്ലാം വിധത്തിൽ.. Teesta Setalwad, Nupur Sharma, Supreme Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂപുറിനു നേരിടേണ്ടി വന്നത്രയും വിമർശനം സത്യത്തിൽ ടീസ്റ്റയ്ക്ക് കോടതിയിൽ നിന്നേൽക്കേണ്ടി വന്നില്ലെന്ന് സാകിയ ജാഫ്രി കേസിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായം വായിക്കുന്നവർക്കു വ്യക്തമാകും. അതിലേക്കു വരും മുൻപ്, തങ്ങൾക്കെതിരു നിൽക്കുന്നവരെ വേട്ടയാടാൻ കോടതിയുടെ വിധിയെ പൊലീസും ഭരണകൂടവും ഏതെല്ലാം വിധത്തിൽ.. Teesta Setalwad, Nupur Sharma, Supreme Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാരും പൊലീസും നടപ്പാക്കുന്നതു രണ്ടു നീതിയോ എന്ന ചോദ്യം സമീപകാലത്തു ഏറ്റവും ശക്തമായ ഉന്നയിക്കപ്പെട്ട സംഭവങ്ങളാണു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുപ്രീം കോടതിയിൽ കേട്ടത്. ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് കൂട്ടക്കൊല കേസിൽ നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ സാക്കിയ ജാഫ്രി കേസിൽ കോടതിയുടെ വിമർശനപരമായ പരാമർശങ്ങൾക്കു പിന്നാലെ, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് അറസ്റ്റ് ചെയ്യപ്പെട്ടു. ടീസ്റ്റയ്ക്ക് എതിരെ ഉന്നയിക്കപ്പെടുന്നതിനെക്കാൾ ഗുരുതരമായ കുറ്റങ്ങൾ കോടതി ഉന്നയിച്ച ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ പൊലീസിന് അനങ്ങനാകുന്നില്ല. നൂപുറിനെതിരായ വിമർശനങ്ങൾക്കിടെ ചിലർക്കു പൊലീസ് ‘ചുവപ്പുപരവതാനി’ വിരിച്ചു കൊടുക്കുകയാണെന്ന വിമർശനമാണ് കോടതി ഉയർത്തിയത്. എന്താണ് സത്യത്തിൽ ടീസ്റ്റയുടെയും നൂപുറിന്റെയും കാര്യത്തിൽ കോടതിയെടുത്ത നിലപാടുകൾ എന്നതും ഇതു വ്യാഖ്യാനിക്കപ്പെട്ട രീതിയും പൊലീസ് തുടർന്നു സ്വീകരിച്ച നടപടികളുമെല്ലാം പൊലീസിനെയും സർക്കാരിനെയും ചോദ്യമുനയിലാക്കുന്നതാണ്.

∙ എന്തുകൊണ്ട് താരതമ്യം?

ADVERTISEMENT

പ്രവാചകനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ നൂപുർ ശർമയെന്ന ബിജെപി മുൻ വക്താവിനെതിരെ രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നുണ്ടായ അതിനിശിത വിമർശനം രാജ്യത്തെ എല്ലാ വാർത്താമാധ്യമങ്ങളിലും വലിയ പ്രാധാന്യം നേടി. നൂപുറിന്റെ നാക്കിന് എല്ലില്ലെന്നു തുടങ്ങി അവരാണ് രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നുമെല്ലാം കോടതി കടുത്തവിമർശനം ഉയർത്തി. അവർ മാപ്പു പറഞ്ഞതാണെന്നുൾപ്പെടെ നൂപുറിനെ ന്യായീകരിച്ച് അവരുടെ അഭിഭാഷകൻ മനീന്ദർ സിങ് പറഞ്ഞ ന്യായീകരണങ്ങളെല്ലാം കോടതിയെ കൂടുതൽ ചൊടിപ്പിക്കുന്ന കാഴ്ചയും വാദത്തിനിടെ കണ്ടു. മാപ്പു പറഞ്ഞ രീതി ശരിയായില്ലെന്നും വിവാദ ചർച്ച നടന്ന ചാനലിൽ വന്നിരുന്നു രാജ്യത്തോടു മാപ്പു പറയുകയാണ് വേണ്ടിയിരുന്നത് എന്നെല്ലാം കോടതി വാക്കാൽ പറഞ്ഞു. ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റേതായിരുന്നു വിമർശനം. തനിക്കെതിരായി രാജ്യത്തിന്റെ പല പൊലീസ് സ്റ്റേഷനുകളിലുള്ള എഫ്ഐആറുകൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നൂപുർ സുപ്രീം കോടതിയിലെത്തിയത്.

ടീസ്റ്റ സെതൽവാദ്. Photo: INDRANIL MUKHERJEE / AFP

∙ ഒറ്റവാക്കിൽ തീർന്ന ഉത്തരവ്

പച്ച മലയാളത്തിൽ പറഞ്ഞാൽ, വിമർശനം കൊണ്ട് നൂപുറിനെ എടുത്തു കുടയുകയായിരുന്നു കോടതി. എന്നാൽ, ഇതെല്ലാം കഴിഞ്ഞ് കോടതി പുറപ്പെടുവിച്ച പ്രതിദിന ഉത്തരവ് (ഡെയ്‍ലി ഓർഡർ) രണ്ടു വരിയിലുള്ളതാണ്. അത് ഇങ്ങനെ: ‘നിയമപരമായി നേടാവുന്ന മറ്റു പരിഹാരങ്ങൾ തേടാൻ അനുവദിക്കണമെന്ന് നൂപുറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതു പ്രകാരം ഈ സ്വാതന്ത്ര്യം കോടതി അനുവദിക്കുന്നു. ഹർജി തള്ളിക്കളയുമെന്ന ഘട്ടത്തിൽ ഇതു പിൻവലിച്ചിരിക്കുന്നു’. അതായത് കോടതി വാക്കാൽ പരാമർശിച്ച കാര്യങ്ങൾ ഉത്തരവിന്റെ ഭാഗമായില്ലെന്നു മാത്രമല്ല, ഇക്കാര്യത്തിൽ കോടതിയുടെ നിലപാടു സംബന്ധിച്ച സൂചനകളൊന്നും ഉത്തരവിലുണ്ടായില്ല.

∙ ടീസ്റ്റയുടെ കാര്യത്തിലോ ?

ADVERTISEMENT

നൂപുറിനു നേരിടേണ്ടി വന്നത്രയും വിമർശനം സത്യത്തിൽ ടീസ്റ്റയ്ക്ക് കോടതിയിൽ നിന്നേൽക്കേണ്ടി വന്നില്ലെന്ന് സാകിയ ജാഫ്രി കേസിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായം വായിക്കുന്നവർക്കു വ്യക്തമാകും. അതിലേക്കു വരും മുൻപ്, തങ്ങൾക്കെതിരു നിൽക്കുന്നവരെ വേട്ടയാടാൻ കോടതിയുടെ വിധിയെ പൊലീസും ഭരണകൂടവും ഏതെല്ലാം വിധത്തിൽ വ്യഖ്യാനിക്കുന്നുവെന്നതിന്റെ തെളിവു കൂടിയാണ് സാകിയ ജാഫ്രി കേസിലെ വിധിയെന്നു മനസ്സിലാക്കേണ്ടി വരും. അധികാരത്തിലിരിക്കുന്നവർക്കു വേണ്ടി കോടതിയുടെ ഭാഗത്തു നിന്നുണ്ടായ ‘സഹകരണമാണ്’ വിധിയിൽ പറയാതെ പറഞ്ഞ ചില ഭാഗങ്ങളെന്നു വിമർശനമുന്നയിക്കുന്നവരും ഒരുവശത്തുണ്ട്. ഇക്കാര്യത്തിൽ വ്യക്തത നൽകേണ്ടത് കോടതി തന്നെയാണ്. ഈ ആവശ്യമാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്കു ലഭിച്ച കത്തിലുള്ളത്. സാകിയ ജാഫ്രി കേസിലെ വിധി വിപരീത പ്രത്യാഘാതങ്ങൾ ഉദ്ദേശിച്ചുള്ളതല്ലെന്നു സുപ്രീം കോടതി തന്നെ സ്വമേധയാ വ്യക്തമാക്കണമെന്നാണു മുൻ ജഡ്ജിമാർ, അഭിഭാഷകർ തുടങ്ങിയവരുൾപ്പെടെ 304 പേർ ഒപ്പിട്ട കത്തിലെ ഉള്ളടക്കം.

നൂപുർ ശര്‍മ. Photo: Twitter@NupurSharma

∙ സാകിയ ജാഫ്രിയും കോടതിയും

ഗുൽബർഗ് കൂട്ടക്കൊല വിഷയത്തിലെ ഗൂഢാലോചന ഉന്നയിച്ചു നരേന്ദ്ര മോദിയെ ഉൾപ്പെടെ പ്രതിയാക്കിയുള്ള കേസിൽ സാകിയ ജാഫ്രി മാത്രമല്ല, ടീസ്റ്റ സെതൽവാദും ഹർജിക്കാരിയായിരുന്നു. എന്നാൽ, ടീസ്റ്റയെ പരിഗണിക്കാതെ സാകിയയെ മാത്രം ഹർജിക്കാരിയായി പരിഗണിച്ചാണ്, കോടതി വാദം കേട്ടതും വിധി പറഞ്ഞതും. വിധിന്യായത്തിൽ, ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്, ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യ, തിരുവനന്തപുരം സ്വദേശിയും സംഭവസമയത്ത് എഡിജിപിയുമായിരുന്ന ആർ.ബി. ശ്രീകുമാർ എന്നിവർ നടത്തിയ വെളിപ്പെടുത്തലുകളെ കോടതി നിരാകരിക്കുന്നുണ്ടെങ്കിലും എവിടെയും ടീസ്റ്റയെ പേരെടുത്തുള്ള വിമർശനം കോടതിയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നതാണു വസ്തുത.

∙ ടീസ്റ്റയും കോടതി വിധിയും

ADVERTISEMENT

സാക്കിയ ജാഫ്രി കേസിലെ വിധിയിൽ ആറു ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്തിൽ കേസിന്റെ സ്വഭാവവും മറ്റുമാണുള്ളത്. ഹർജി വൈകിയതുമായി ബന്ധപ്പെട്ട വിഷയം ഇതിൽ ഉന്നയിക്കപ്പെട്ടെങ്കിലും കേസിന്റെ മെറിറ്റ് പരിഗണിച്ചു പോകുന്നുവെന്ന സൂചനയാണു കോടതി നൽകുന്നത്. അതേസമയം, എതിർകക്ഷികളായ ഗുജറാത്ത് സർക്കാരും കേസ് അന്വേഷിച്ച പ്രത്യേക സംഘവും മറ്റൊരു ഹർജിക്കാരിയായ ടീസ്റ്റയുടെ ഇടപെടലിനെ എതിർക്കുന്നുണ്ട്. ഇവിടെയും കേസിന്റെ മെറിറ്റ് പരിഗണിച്ചു സാകിയയെ മാത്രം ഹർജിക്കാരിയാക്കിയാണ് കോടതി കേസ് മുന്നോട്ടുകൊണ്ടുപോകുന്നതും. ഹർജിക്കാരിയെന്ന നിലയിൽ ടീസ്റ്റ അവഗണിക്കപ്പെട്ടുവെന്ന് വിധിയിലും വ്യക്തം. രണ്ടാം ഭാഗം ആമുഖഭാഗമാണ്. കേസിന്റെ വസ്തുതകൾ പരാമർശിക്കുന്നതാണ് മൂന്നാംഭാഗം. ഇതിലും ടീസ്റ്റയ്ക്കെതിരെ പരാമർശങ്ങളോ നിരീക്ഷണങ്ങളോ ഇല്ല. എന്നാൽ, നേരത്തേ കേസിലെ ചില ഘട്ടങ്ങളിൽ ടീസ്റ്റ പ്രത്യേക അന്വേഷണ സംഘം അധ്യക്ഷനു നൽകിയ കത്തിടപാടുകളെക്കുറിച്ചു കോടതി വിശദീകരണം ചോദിക്കുകയും ഇതാവർത്തിക്കില്ലെന്ന് ടീസ്റ്റ ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്. ഈ വിഷയം കോടതി ഇവിടെ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

നാലാം ഭാഗത്തിൽ കേസിലെ കക്ഷികൾ ഉന്നയിച്ച വാദങ്ങളാണ്. ഇതിൽ പ്രത്യേക അന്വേഷണ സംഘവും ഗുജറാത്ത് സർക്കാരും ടീസ്റ്റയ്ക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു. വിധിയുടെ അഞ്ചാം ഭാഗമാണ് സുപ്രധാനം, വിചാരണയിൽ കേട്ട വാദങ്ങൾ കോടതി പരിഗണിച്ചു നിരീക്ഷണങ്ങൾ നടത്തുന്ന ഈ ഭാഗത്തു രണ്ടിടത്ത് ടീസ്റ്റ പരാമർശിക്കപ്പെടുന്നു. ഒന്ന്, സാകിയയും ടീസ്റ്റയും 2011ൽ നൽകിയ ഹർജികൾ തള്ളിയെന്ന സാധാരണ പരാമർശം. മറ്റൊന്ന്, ആ മേഖലയിലെ ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗം നടന്നതിനെക്കുറിച്ചു ടീസ്റ്റ വിവരം നൽകിയെന്നു സാകിയ ആരോപിക്കുന്നിടത്താണ്. തുടർന്നുള്ള ഭാഗങ്ങളിൽ ചില നിരീക്ഷണങ്ങളുണ്ടെങ്കിലും ടീസ്റ്റയുടെ പേരു പറഞ്ഞുള്ളതല്ല; അതേസമയം, അത് ടീസ്റ്റയായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഉദാഹാരണത്തിന്, സാകിയ ജാഫ്രി മറ്റാരോ പറയുന്നത് അനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു എന്നൊരു പരാമർശമുണ്ട്.  സാകിയയെ നിർദേശിക്കുന്നത് ടീസ്റ്റയെന്നാണ് ഇതിനു പലരും നൽകുന്ന വ്യാഖ്യാനം. സംഭവത്തിൽ ഉദ്വേഗം ജനിപ്പിക്കാനും രാഷ്ട്രീയവൽക്കരിക്കാനും ശ്രീകുമാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചു. ആരോപണങ്ങൾ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ചീട്ടുകൊട്ടാരം പോലെ വീണുപോയി തുടങ്ങിയ നിരീക്ഷണങ്ങളും കോടതി നടത്തുന്നു.

∙ പിന്നെ എന്തുകൊണ്ട് നടപടി?

വിഷയം സജീവമാക്കി നിർത്താനുള്ള ശ്രമം നടത്തിക്കൊണ്ട് നിയമനടപടികളെ ചൂഷണം ചെയ്തവരെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി വിധിവാചകത്തിൽ പറയുന്നുണ്ട്. ഇതാണ്, തൊട്ടടുത്ത ദിവസം ഗുജറാത്തിൽ നിന്നു പൊലീസ് പറന്നു മുംബൈയിൽ ടീസ്റ്റയുടെ വീടിനു മുന്നിലെത്തിയതിനും അവരെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുന്നതിലേക്കും നയിച്ചത്. വിധിയിലെ ചില പരാമർശങ്ങൾ ഉൾപ്പെടുത്തി, വ്യാജരേഖയുണ്ടാക്കൽ, തെറ്റായ തെളിവുകളുണ്ടാക്കി, ക്രിമിനൽ ഗൂഢാലോചന നടത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ടീസ്റ്റയ്ക്കെതിരെ കേസെടുത്തത്.

നൂപുർ ശർമയ്ക്കെതിരെ ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന പ്രതിഷേധം. Photo: SAM PANTHAKY / AFP

∙ അപ്പോൾ നൂപുർ ശർമ

നൂപുറിനെതിരായ പൊലീസ് നടപടി കൂടുതൽ കർശനമായി കടുപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് സുപ്രീം കോടതി കഴിഞ്ഞദിവസം പരാമർശങ്ങൾ നടത്തിയത്. ടീസ്റ്റയെ അറസ്റ്റ് ചെയ്തതിലെ യുക്തിയാണ് ഉപയോഗിക്കുന്നതെങ്കിൽ നൂപുറിനെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചേർക്കേണ്ടി വരും. എന്നാൽ, എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടും അവർ അറസ്റ്റ് ചെയ്യപ്പെടാത്തതിൽ നിന്നു തന്നെ അവരുടെ സ്വാധീനശക്തി വ്യക്തമെന്നാണ് കോടതി പറഞ്ഞത്. ഇവരുടെ അഹങ്കാരം പ്രകടമാകുന്നതാണ് ഹർജിയെന്നും ഇന്ത്യയിലെ മജിസ്ട്രേട്ട് കോടതികൾ അവർക്കു ചെറുതാണ് എന്ന മട്ടിലാണ് നൂപുർ പെരുമാറുന്നതെന്നും കോടതി പറഞ്ഞു. നൂപുറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡൽഹി സർക്കാർ അറിയിച്ചതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നതിൽ നിന്നു തന്നെ പൊലീസിന്റെ ‘രണ്ടുനീതി’ ആർക്കു വേണ്ടിയെന്ന ചോദ്യം ഉയരുന്നു.

English Summary: After supreme court judgements, police and government take two types of approaches against Teesta Setalvad, Nupur Sharma