ജനീവ∙ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). Covid BA.2.75, COVID New Variant India, Coronavirus, COVID19, WHO, Omicron Variant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ∙ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇതു നിരീക്ഷിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

‘കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളിൽ 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറിൽ നാലു സബ്–റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്’ – സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് അറിയിച്ചു.

ADVERTISEMENT

‘യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങൾ കാര്യമായി വ്യാപിക്കുന്നു. ഇന്ത്യയിൽ ഇതിന്റെ പുതിയ വകഭേദമായ ബിഎ.2.75 കണ്ടെത്തിയിട്ടുണ്ട്. ഇതു പരിശോധിക്കുകയാണ്’ – ഘെബ്രെയെസുസ് കൂട്ടിച്ചേർത്തു. ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടതെന്നും പിന്നീട് മറ്റു 10 രാജ്യങ്ങളിൽ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

ജൂൺ 27 – ജൂലൈ 3 വരെയുള്ള കാലയളവിൽ ലോകവ്യാപകമായി 4.6 മില്യൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ചത്തേതിൽനിന്ന് മരണനിരക്കിൽ 12 ശതമാനത്തിന്റെ കുറവുണ്ട്. ആകെ 8100 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേർക്ക് കോവിഡ് വന്നിട്ടുണ്ട്. 63 ലക്ഷം പേർ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

English Summary: New Covid Sub-Variant BA 2.75 Detected In India, Says WHO