ഹൈദരാബാദിൽനിന്ന് അൽപസമയത്തെ യാത്രയേയുള്ളൂ വനസ്തലിപുരയിലേക്ക്. 2015 ഡിസംബറിൽ, അവിടുത്തെ ഹിൽസ് കോളനിയിലെ ഒരു വീട്ടമ്മ മകൾക്കൊപ്പം സ്കൂളിലേക്കു പോവുകയായിരുന്നു. സമയം രാവിലെ എട്ടരയോടടുത്തിരിക്കുന്നു. പെട്ടെന്നാണ് സമീപത്തുകൂടെ പോയ ഒരാൾ എന്തോ ഉപയോഗിച്ച് ആ വീട്ടമ്മയുടെ ദേഹത്തു കുത്തിയത്...Needle Attack | Europe | Manorama News

ഹൈദരാബാദിൽനിന്ന് അൽപസമയത്തെ യാത്രയേയുള്ളൂ വനസ്തലിപുരയിലേക്ക്. 2015 ഡിസംബറിൽ, അവിടുത്തെ ഹിൽസ് കോളനിയിലെ ഒരു വീട്ടമ്മ മകൾക്കൊപ്പം സ്കൂളിലേക്കു പോവുകയായിരുന്നു. സമയം രാവിലെ എട്ടരയോടടുത്തിരിക്കുന്നു. പെട്ടെന്നാണ് സമീപത്തുകൂടെ പോയ ഒരാൾ എന്തോ ഉപയോഗിച്ച് ആ വീട്ടമ്മയുടെ ദേഹത്തു കുത്തിയത്...Needle Attack | Europe | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിൽനിന്ന് അൽപസമയത്തെ യാത്രയേയുള്ളൂ വനസ്തലിപുരയിലേക്ക്. 2015 ഡിസംബറിൽ, അവിടുത്തെ ഹിൽസ് കോളനിയിലെ ഒരു വീട്ടമ്മ മകൾക്കൊപ്പം സ്കൂളിലേക്കു പോവുകയായിരുന്നു. സമയം രാവിലെ എട്ടരയോടടുത്തിരിക്കുന്നു. പെട്ടെന്നാണ് സമീപത്തുകൂടെ പോയ ഒരാൾ എന്തോ ഉപയോഗിച്ച് ആ വീട്ടമ്മയുടെ ദേഹത്തു കുത്തിയത്...Needle Attack | Europe | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിൽനിന്ന് അൽപസമയത്തെ യാത്രയേയുള്ളൂ വനസ്തലിപുരയിലേക്ക്. 2015 ഡിസംബറിൽ, അവിടുത്തെ ഹിൽസ് കോളനിയിലെ ഒരു വീട്ടമ്മ മകൾക്കൊപ്പം സ്കൂളിലേക്കു പോവുകയായിരുന്നു. സമയം രാവിലെ എട്ടരയോടടുത്തിരിക്കുന്നു. പെട്ടെന്നാണ് സമീപത്തുകൂടെ പോയ ഒരാൾ എന്തോ ഉപയോഗിച്ച് ആ വീട്ടമ്മയുടെ ദേഹത്തു കുത്തിയത്. നോക്കുമ്പോൾ സിറിഞ്ചിൽ ഉപയോഗിക്കുന്ന തരം സൂചിയാണ്. കുത്തിയ ആൾ അപ്പോൾത്തന്നെ ഓടി. വീട്ടമ്മയാകട്ടെ വനസ്തലിപുര പൊലീസ് സ്റ്റേഷനിലേക്കു‌ പോയി. സൂചി ഫൊറൻസിക് ലാബിലേക്കയച്ചു നടത്തിയ പരിശോധനയിൽ, ഏതെങ്കിലും രോഗാണുവിന്റെയോ വിഷവസ്തുവിന്റെയോ സാന്നിധ്യം കണ്ടെത്താനായില്ല. വീട്ടമ്മ പക്ഷേ അപ്പോഴും ഞെട്ടലിൽനിന്ന് മുക്തയായിരുന്നില്ല. ഏതാനും മാസം മുൻപാണ് ഒരു നാലാം ക്ലാസ് വിദ്യാർഥിനിക്കു നേരെയും സമാനമായ ആക്രമണമുണ്ടായത്. എച്ച്ഐവി ഭീതിയോടൊപ്പം ഇന്ത്യയിലാകെ പരന്നതാണ് ഈ സൂചി ആക്രമണ ഭീതിയും. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വർഷങ്ങളായി ഈ ഭീതി ഓരോരുത്തരുടെയും മനസ്സിൽ തറച്ചു കയറുന്നു. എച്ച്ഐവി ബാധിതർ സ്വന്തം രക്തം സിറിഞ്ചിൽ നിറച്ചു കുത്തിവയ്ക്കുന്നതാണെന്നു വരെ പ്രചാരണമുണ്ടായി. തിരക്കേറിയ ബസിൽ തൊട്ടുപിന്നിൽനിന്ന് ദേഹത്തേക്ക് സൂചി കുത്തിക്കയറ്റി ‘വെൽകം ടു ദ് ക്ലബ്’ എന്നു പറയുന്നവരുടെ പേടിപ്പെടുത്തുന്ന കഥകളും പ്രചരിക്കപ്പെട്ടു.

കേരളത്തിലുമുണ്ടായിരുന്നു ഒരുകാലത്ത് സമാന സംഭവത്തിന്റെ റിപ്പോർട്ടുകൾ. വാട്‌സാപ് കാലത്തും ഇത്തരം പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കപ്പെടുന്നു. പലതും വ്യാജ റിപ്പോർട്ടുകളുമായിരുന്നു. പക്ഷേ ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിലും അടുത്തിടെ ഭീതിയുടെ മുൾമുനയായി മാറി ഈ സൂചി ആക്രമണം. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ക്ലബുകളിലും സംഗീതനിശകളിലും എത്തിയവരാണ് അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ജൂണ്‍ ആദ്യവാരമായിരുന്നു വിഷയം വൻ ചർച്ചയായത്. ഒരു മാസമായിരിക്കുന്നു, ഇപ്പോഴും ആരാണ് ഈ സൂചിയാക്രമണത്തിനു പിന്നിലെന്നു കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല.

Representative Image: Shutterstock
ADVERTISEMENT

∙ കോവിഡിനിപ്പുറം ‘കുത്തിവയ്പ്’

ജൂണിനു മുൻപേതന്നെ ഫ്രാന്‍സും ബ്രിട്ടനും ഉൾപ്പെടെ പല യൂറോപ്യൻ രാജ്യങ്ങളിലും സൂചി ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസും മെഡിക്കൽ–ഫൊറൻസിക് വിഭാഗവും സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ചു. അതിനിടെ ബെൽജിയത്തിലും നെതർലൻഡ്സിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളിലും ആക്രമിക്കപ്പെട്ടത് യുവതികളായിരുന്നു. ചിലരാകട്ടെ കുത്തിവയ്ക്കപ്പെട്ടത് അറിഞ്ഞതു പോലുമില്ല. പിന്നീട് യാദൃശ്ചികമായി ശരീരത്തിൽ കുത്തിവച്ചതു പോലുള്ള അടയാളങ്ങളും നീരുവച്ചതു പോലെയും കണ്ടതോടെയാണ് പലരും വൈദ്യസഹായം തേടിയത്. ചിലർക്കാകട്ടെ ശരീരത്തിൽ എന്തോ കുത്തിവച്ചതായി അനുഭവപ്പെട്ടതിനു പിന്നാലെ തല ചുറ്റുന്നതായും തോന്നിയെന്നു പറയുന്നു.

സൂചിക്കുത്തേറ്റ പെൺകുട്ടി കുത്തേറ്റ ഭാഗത്തെ അടയാളം ചൂണ്ടിക്കാണിക്കുന്നു.

ഫ്രാൻസിൽ മാത്രം കഴിഞ്ഞ ഏതാനും മാസത്തിനിടെ മുന്നൂറിലേറെ കേസാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിന്റെ തീവ്രത മനസ്സിലാക്കിയ യുകെ പാർലമെന്റ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഇതു സംബന്ധിച്ച റിപ്പോർട്ടും പുറത്തിറക്കി. 2021 ഒക്ടോബറിൽത്തന്നെ ഈ പ്രശ്നം പല കോളജുകളിലും റിപ്പോർട്ട് ചെയ്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നീണ്ട കോവിഡ് ‘അവധി’ക്കു ശേഷം വിദ്യാർഥികൾ തിരിച്ചെത്തിയപ്പോഴായിരുന്നു ആയിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വിദ്യാർഥികളെ പരിശോധിച്ചതിൽനിന്ന്, ആശങ്കപ്പെടുത്തുന്നതൊന്നും കണ്ടെത്താനായില്ല.

ഫ്രഞ്ച് പൊലീസും പരിശോധിച്ചത് എച്ച്ഐവി മുതലായ വൈറസുകളെ കുത്തിവച്ചു പകർത്താനുള്ള ശ്രമമുണ്ടായോ എന്നാണ്. ഹെപ്പറ്റൈറ്റിസ് ബാധയ്ക്കുള്ള ശ്രമമുണ്ടായോ എന്നും പരിശോധിച്ചു. എന്നാൽ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ആക്രമണത്തിനിരയായവർ പല തരത്തിലുള്ള ലക്ഷങ്ങൾ പ്രകടിപ്പിച്ചിരുന്നു. അതിനാൽത്തന്നെ ഫ്രാൻസിലെ ചില ആശുപത്രികൾ ഇത്തരക്കാർക്കായി പ്രത്യേക വിഭാഗംതന്നെ താൽക്കാലികമായി ഒരുക്കി ചികിത്സ നടത്തി. എല്ലാവരും ഒരേതരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും പൊലീസിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി.

ADVERTISEMENT

പ്രതിയെ പിടിക്കാനാകാത്തതിനാൽത്തന്നെ വിഷയത്തിൽ ബോധവൽക്കരണത്തിനാണ് പൊലീസ് ശ്രമിച്ചത്. സൂചി ആക്രമണം റിപ്പോർട്ട് ചെയ്ത ക്ലബുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും ഇതു സംബന്ധിച്ച നോട്ടിസുകളും അറിയിപ്പും പതിച്ചു. സംഭവം ശ്രദ്ധയിൽപ്പെടുകയോ സൂചി ആക്രമണത്തിനു വിധേയരാക്കപ്പെടുകയോ ചെയ്താൽ ഉടൻ അറിയിക്കണമെന്നു നിർദേശിച്ച് ടോൾ ഫ്രീ നമ്പറുകളും നൽകി.

∙ കുത്തേറ്റു വിറച്ച കാലം

2015ൽ ആന്ധ്രയെ വിറപ്പിച്ചതായിരുന്നു അജ്ഞാതന്റെ സൂചി ആക്രമണം. അധികം വൈകാതെ തെലങ്കാനയിലും ഇതിന്റെ അലയൊലികളെത്തി. അന്ന് പൊലീസ് ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചയാളുടെ രേഖാചിത്രം വരെ തയാറാക്കിയതാണ്. അവിടെയും പക്ഷേ അന്വേഷണം എവിടെയുമെത്തിയില്ല. അക്കാലത്തു പലരും സൂചിക്കുത്തേറ്റെന്നു പറഞ്ഞ് ആശുപത്രിയിലെത്തുന്നതും രക്തപരിശോധന നടത്തുന്നതും പതിവായിരുന്നു. എന്നാൽ ഇത് കുത്തേറ്റു എന്ന തോന്നലുകൊണ്ടാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മിക്ക കേസുകളിലും അതാണു സംഭവിച്ചത്. പക്ഷേ അത്തരത്തിലൊരു ഭയം എല്ലാവരിലും സൃഷ്ടിക്കാൻ ഈ സംഭവത്തിനു കഴിഞ്ഞു.

ആന്ധ്രയിലെ സൂചി ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചയാളെന്ന പേരിൽ പൊലീസ് പുറത്തുവിട്ട രേഖാചിത്രം (ഫയൽ ചിത്രം)

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും ഓട്ടോയിൽ പോകുമ്പോഴും റോഡിലൂടെ നടക്കുമ്പോഴുമെല്ലാം ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ വന്നു. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ ഒരു കർഷകന്റെ മുഖത്താണ് മൂന്നംഗ സംഘം സൂചികൊണ്ടു കുത്തിയത്. ഓട്ടോറിക്ഷയിലെത്തിയ സംഘം കർഷകനെ പിടികൂടി, കൈ പിന്നിലേക്കു പിണച്ചുവച്ച് മുഖത്തു കുത്തി ഓട്ടോയിൽത്തന്നെ രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ ഒരാൾ വിദ്യാർഥിനിയുടെ വലതുകയ്യിൽ സൂചികൊണ്ട് കുത്തി പാഞ്ഞു പോയ സംഭവവും അക്കാലത്ത് പൊലീസ് അന്വേഷിച്ചു. മറ്റു യുവതികളും സമാനമായ പരാതികളുമായി പൊലീസിനു മുന്നിലെത്തിയിരുന്നു. അന്ന് ഇരുപതോളം കേസുകളും സൂചിയാക്രമണവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തു. പക്ഷേ പ്രതിയെ (പ്രതികളെ?) ഇതുവരെ പിടികൂടാനായിട്ടില്ല.

ADVERTISEMENT

∙ കുത്തിവയ്ക്കുന്നത് എന്ത്..?

ഹോങ്കോങ്ങിലും സമാനമായ സൂചി ആക്രമണം 2019ൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവിടെ പ്രശ്നം കുറച്ചുകൂടി ഗൗരവമായിരുന്നു. ലഹരിമരുന്നുകൾ കുത്തിവയ്ക്കാൻ ഉപയോഗിച്ചു വലിച്ചെറിയുന്ന സൂചികളായിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. ലഹരിവസ്തുവായ ഹെറോയിന്റെ സാന്നിധ്യം സൂചികളില്‍ തിരിച്ചറിയുകയും ചെയ്തു. എന്നാൽ ഇത്തരം സൂചികൾ ഉപയോഗിച്ചു കുത്തിയാൽ എയ്‌ഡ്സ്, സിഫിലിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെയുള്ള രോഗങ്ങൾ വരുമെന്ന മുന്നറിയിപ്പും ഹോങ്കോങ്ങിൽ മെഡിക്കൽ വിദഗ്ധർ നൽകി. എച്ച്ഐവി ആണോ ബാധിച്ചതെന്നറിയാൻ മൂന്നു മാസത്തെ ‘വിൻഡോ പീരിയഡ്’ കുത്തേറ്റവർക്കു നിർദേശിച്ച സംഭവങ്ങൾ വരെയുണ്ടായി.

എന്നാൽ ഇത്തരം സൂചി കുത്തലുകളിലൂടെ എയ്ഡ്സ് പകരുമോയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുന്നുണ്ട്. സാഹചര്യങ്ങളെല്ലാം ഒത്തു വന്നാൽ സൂചി കുത്തലിലൂടെയും എച്ച്ഐവി പകരാമെന്നും ഒരു വിഭാഗം പറയുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സൂചിക്കുത്തേറ്റ ചിലർക്കു ബോധക്ഷയമുണ്ടായതും 2019ൽ വലിയ വാർത്തയായി. എന്നാൽ ഇത്തരം കേസുകളിൽ 2022 ജൂൺ ആദ്യവാരം തെക്കൻ ഫ്രാൻസിൽ ഒരാളെ അറസ്റ്റ് ചെയ്ത സംഭവം മാത്രമാണ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരുപതുകാരനാണ് അറസ്റ്റിലായത്. ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ ഇരുപതോളം പേരെ സൂചി ഉപയോഗിച്ചു കുത്തിയെന്നായിരുന്നു കേസ്. സംഭവത്തിൽ ഒരു പെൺകുട്ടിയെ ആശുപത്രിയിലാക്കേണ്ടി വന്നു. പരിഭ്രാന്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിയും വന്നു. രണ്ടു പെൺകുട്ടികളാണ് ഇയാളെ തിരിച്ചറിഞ്ഞതും പൊലീസിനെ സഹായിച്ചതും.

ഫ്രാന്‍സിൽ പലയിടത്തും ക്ലബുകളുടെ പ്രവർത്തനത്തെ വരെ അജ്ഞാത സൂചി ആക്രമണം ബാധിച്ചു. സൂചിക്കുത്തേറ്റെന്നു സംശയം തോന്നിയാൽ അധികൃതരെ അറിയിക്കണമെന്നും രക്തപരിശോധന നടത്തണമെന്നും ഉൾപ്പെടെയുള്ള നോട്ടിസുകളാണ് ക്ലബുകളിലേക്ക് എത്തുന്നവരെ കാത്തിരിക്കുന്നത്. ആക്രമണത്തിനിരയാകുന്നതിൽ ഭൂരിപക്ഷവുമാകട്ടെ യുവതികളും. കോവിഡ് ലോക്ഡൗണിൽനിന്ന് കരകയറി വന്നിരുന്ന ക്ലബുകൾക്ക് വലിയ തിരിച്ചടിയായി ഈ അജ്ഞാത സൂചി ആക്രമണം. അതിനിടെയാണ് യൂറോപ്പിലെമ്പാടും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്തത്. ഇത് ഏതെങ്കിലും തരം ഇന്റർനെറ്റ് രഹസ്യ കൂട്ടായ്മയുടെ ആക്രമണമാണോയെന്നു പോലും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണങ്ങളുടെ സമാനസ്വാഭാവവും ഒരാളെപ്പോലും പിടികൂടാനാകാത്ത വിധം തെളിവ് അവശേഷിപ്പിക്കാത്തതുമെല്ലാം ഇതിലേക്കു വിരൽചൂണ്ടുന്നുണ്ട്. ഡാർക്ക് നെറ്റിലെ പ്രവർത്തനങ്ങളുടെ സാധ്യതയും പൊലീസ് പരിശോധിക്കുന്നു. ആയിരത്തിലേറെ കേസുകൾ ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ റിപ്പോർട്ട് ചെയ്ത ബ്രിട്ടനും ബെൽജിയവും നെതർലൻഡ്സുമെല്ലാം ഇപ്പോഴും ഇരുട്ടിൽത്തപ്പുകയാണ്.

English Summary: Who is Behind the Needle Attacks that Puzzle Authorities across Europe?