ജൂണിൽ മാത്രം ഇത്രയും വെള്ളം അധികമുള്ളപ്പോഴാണ് 1000 കോടി രൂപയ്ക്കു വേണ്ടി കണ്ണിൽ ചോരയില്ലാത്ത കൈയിട്ടുവാരൽ. കാലവർഷം തുടങ്ങിയിട്ടേയുള്ളു. ഡാമുകളിലേക്ക് വെള്ളം നിറഞ്ഞൊഴുകുന്നു. എന്നിട്ടും എന്തിന് ഇൗ ചതി ? Kerala State Electricity Board, Electricity Regulatory Commision, Kerala Hydro Electric Project, KSEB,

ജൂണിൽ മാത്രം ഇത്രയും വെള്ളം അധികമുള്ളപ്പോഴാണ് 1000 കോടി രൂപയ്ക്കു വേണ്ടി കണ്ണിൽ ചോരയില്ലാത്ത കൈയിട്ടുവാരൽ. കാലവർഷം തുടങ്ങിയിട്ടേയുള്ളു. ഡാമുകളിലേക്ക് വെള്ളം നിറഞ്ഞൊഴുകുന്നു. എന്നിട്ടും എന്തിന് ഇൗ ചതി ? Kerala State Electricity Board, Electricity Regulatory Commision, Kerala Hydro Electric Project, KSEB,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂണിൽ മാത്രം ഇത്രയും വെള്ളം അധികമുള്ളപ്പോഴാണ് 1000 കോടി രൂപയ്ക്കു വേണ്ടി കണ്ണിൽ ചോരയില്ലാത്ത കൈയിട്ടുവാരൽ. കാലവർഷം തുടങ്ങിയിട്ടേയുള്ളു. ഡാമുകളിലേക്ക് വെള്ളം നിറഞ്ഞൊഴുകുന്നു. എന്നിട്ടും എന്തിന് ഇൗ ചതി ? Kerala State Electricity Board, Electricity Regulatory Commision, Kerala Hydro Electric Project, KSEB,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ജല വൈദ്യുതി ഉൽപ്പാദനം 10,000 ദശലക്ഷം യൂണിറ്റ് കവിഞ്ഞതിന്റെ സന്തോഷത്തിലാവും  ചാർജ് വർധനയിലൂടെ  ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന്  1000 കോടി രൂപയുടെ സമ്മാനം നൽകി ആദരിച്ചത്. മികച്ച മാർക്ക് വാങ്ങി വിജയശ്രീലാളിതനായി വരുന്ന കുട്ടിക്ക് അമ്മ മുത്തം നൽകുന്നപോലെയൊരു സ്നേഹപ്രകടനമായിപ്പോയി അത്. റെഗുലേറ്ററി കമ്മിഷന്റെ സ്വന്തം കുഞ്ഞാണു വൈദ്യുതി ബോർഡ്. വൈദ്യുതി  ഉപയോക്താക്കൾ രണ്ടാം തരക്കാർ. 

വൈദ്യുതി ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻകൂടിയാണു വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രൂപീകരിച്ചത്. അതിപ്പോൾ വൈദ്യുതി ബോർഡിന്റെ കണക്കുപരിശോധിച്ച്, അവർക്കുവേണ്ടി  ലാഭക്കണക്കുണ്ടാക്കിക്കൊടുക്കുന്ന വെറും കണക്കപ്പിള്ളയായെന്നു പരാതിയുയർന്നാൽ ആരെയും കുറ്റം പറയാനാവില്ല. 

ADVERTISEMENT

സ്വന്തം കണക്കപ്പിള്ളയല്ലാതെ, മറ്റേതെങ്കിലുമൊരു വിദ്വാനാണു ഇൗ കണക്കുകൾ പരിശോധിച്ചിരുന്നതെങ്കിൽ കേരളത്തിൽ വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വർധിപ്പിക്കേണ്ട എന്നു മാത്രമല്ല, കേരളത്തിലെ വൈദ്യുതി ഉപയോക്താക്കൾക്കു യൂണിറ്റിന് 20 മുതൽ 40 പൈസവരെ കുറയ്ക്കാമായിരുന്നു. കേരളത്തിൽ 2 മാസത്തെ മൊത്തം ഉപയോഗത്തിനു തുല്യമായി വരുന്ന വൈദ്യുതി കഴിഞ്ഞ വർഷം കെഎസ്ഇബി പുറത്തു വിൽക്കുകയോ, കേന്ദ്ര വിഹിതം വേണ്ടെന്നു വയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇത്രയും ലാഭകരമായ സാഹചര്യത്തിൽ നിന്നാണു ‘ സ്വന്തം കുഞ്ഞിന്റെ ’ വാക്കു മാത്രം വിശ്വസിച്ച്, 1000 കോടി രൂപയിലേറെ രൂപ ജനങ്ങളിൽ  നിന്നു പിരിച്ചെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. വൈദ്യുതി ബോർഡിനു പാവപ്പെട്ടവരിൽ നിന്നു മാത്രമേ പണം പിരിച്ചെടുക്കാൻ അറിയൂ എന്നു ബോർഡിന്റെ കുടിശികക്കണക്കുകൾ തുറന്നുപറയുന്നു. 

വളരെക്കുറച്ചു വൈദ്യുതി  കഴിഞ്ഞവർഷം കെഎസ്ഇബിക്കു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈദ്യുതി പുറത്തു വിറ്റു. രാജ്യം മുഴുവൻ കൽക്കരി ക്ഷാമത്തിൽ വൈദ്യുതി വില കുതിച്ചുകയറിയപ്പോൾ പോലും കേരളം ,നിറഞ്ഞ ഡാമുകൾ കൊണ്ടു വൈദ്യുതി ഉൽപാദിപ്പിച്ചു മടിശീല നിറച്ചു. ഇപ്പോഴും കോടിക്കണക്കിനു രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സ്റ്റോക്കുണ്ട്. കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാതെ ബോർഡിന് വെറുതെയിരിക്കാനാവില്ല. വെറുതെയിരുന്നാൽ അടുത്ത മഴക്കാലത്തും പ്രളയമാവും ഫലം. ബോർഡ് എത്ര മടിയനായാൽ പോലും മടിശീലയിലേക്കു പണം വന്നു വീഴുന്ന അവസ്ഥ. കഴിഞ്ഞ മൂന്നു നാലു വർഷമായി ഇങ്ങനെ തന്നെ. 

എന്നിട്ടും എന്തിനു വൈദ്യുതി ചാർജ് കൂട്ടി? 

ആ കണക്കു  വൈദ്യുതി റെഗുലേറ്ററി കമ്മിഷനേ അറിയൂ. അതു വിശദമാക്കുന്ന റിപ്പോർട്ട് അവർ പുറത്തുവിടുന്നതേയുള്ളു. കമ്മിഷന്റെ 20 വർഷത്തെ ചരിത്രത്തിൽ  ആദ്യമായാണ് താരിഫ് വർധന പ്രഖ്യാപിച്ച് 2 ആഴ്ചയായിട്ടും അതു സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിക്കാത്തത്. ഒരു കാര്യം ഉറപ്പാണ്. ഇപ്പോഴത്തെ വൈദ്യുതി ചാർജ് വർധന നീതീകരിക്കാൻ കഴിയുന്നതല്ല. വില കൂട്ടുകയല്ല, കുറയ്ക്കുകയാണു വേണ്ടിയിരുന്നത്. വില കുറച്ചില്ലെങ്കിലും, കേരളത്തിലേക്കു വ്യവസായങ്ങളെ ആകർഷിക്കാൻ ആ ലാഭം പുതിയ വ്യവസായങ്ങൾക്കു ആനുകൂല്യമായി നൽകിയിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ച പ്രതീക്ഷിക്കാമായിരുന്നു. കണക്കുകളുടെ അടിസ്ഥാനത്തിലായാലും നയത്തിന്റെ കാര്യത്തിലായാലും  ഇപ്പോഴത്തെ ചാർജ് വർധന ഒരു മണ്ടൻ തീരുമാനമാണ്, നീതീകരിക്കാവുന്നതും  അല്ല. 

പ്രതീകാത്മക ചിത്രം.
ADVERTISEMENT

∙ 344 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം! 

ജൂണിൽ മാത്രം 344 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണു ഡാമുകളിൽ അധിക കരുതൽ. ഇപ്പോഴത്തെ ചാർജ് വർധനയിലൂടെ കെഎസ്ഇബിക്ക് ലഭിക്കുന്ന അധിക വരുമാനം 1000 കോടി രൂപയിലേറെയാണ്. ചാർജ് വർധന ആവശ്യപ്പെട്ടു കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനു നൽകിയ പെറ്റീഷനിൽ ആവശ്യപ്പെട്ടത് 2249 കോടി രൂപയുടെ അധിക വരുമാനം. ആദ്യത്തെ ആവശ്യം 2857 കോടി രൂപ  എന്നായിരുന്നു. അതു വിലപ്പോവില്ലെന്നു കണ്ടപ്പോൾ 2249 കോടി രൂപയാക്കി കുറച്ചു. ഉപയോക്താക്കളിൽ നിന്നും ബോർഡിന്റെയും വാദങ്ങൾ കേട്ട് റെഗുലേറ്ററി കമ്മിഷൻ ‘ നീതിയുക്തമായ ’ തീരുമാനമെടുത്തു. വൈദ്യുതി ചാർജിൽ ശരാശരി 32 പൈസയുടെ വർധന. വ്യവസായങ്ങൾക്ക് വർധന 55 – 65 പൈസ.  ബോർഡ് ആകെ ചോദിച്ചത് 98 പൈസ വർധനയാണ്. ഗാർഹിക വൈദ്യുതി ഉപയോക്താക്കളിൽ 80% ആളുകളും പ്രതിമാസം 150 യൂണിറ്റിനു താഴെ ഉപയോഗിക്കുന്നവരാണ്. അവർക്കുള്ള വർധന യൂണിറ്റിന് 25 പൈസയിൽ താഴെയാണ്. 

വൈദ്യുതി ചാർജ് കൂട്ടുമ്പോൾ  ഉള്ള മറ്റൊരു കണക്കുകൂടി പറയാം. ഡാമുകളിലെ ജല സംഭരണം ബോർഡ് ക്രമപ്പെടുത്തുന്നതു ജല വർഷം അടിസ്ഥാനത്തിലാണ്. ജൂൺ ഒന്നു മുതൽ മേയ് 31 വരെയുള്ള സമയം. ജൂൺ ഒന്നിനു പുതിയ കാലവർഷത്തെ വരവേൽക്കാൻ ഡാമുകൾ ഏറെക്കുറെ കാലിയാക്കണം. 

അപ്പോൾ എല്ലാ ഡാമുകളിലും കൂടി വൈദ്യുതി ഉൽപാദനത്തിനു കരുതേണ്ട അളവ്  500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ളതാണ്. എന്നാൽ ഇക്കുറി ജൂണിൽ 1365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ള വെള്ളം ഡാമുകളിൽ ഉണ്ട്. അതായത് 865 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം അധികം. യൂണിറ്റിന് 4 രൂപ വച്ചു കണക്കാക്കിയാൽ പോലും 344 കോടി രൂപയുടെ വെള്ളം. 

ADVERTISEMENT

ജൂണിൽ മാത്രം ഇത്രയും വെള്ളം അധികമുള്ളപ്പോഴാണ് 1000 കോടി രൂപയ്ക്കു വേണ്ടി കണ്ണിൽ ചോരയില്ലാത്ത കൈയിട്ടുവാരൽ. കാലവർഷം തുടങ്ങിയിട്ടേയുള്ളു. ഡാമുകളിലേക്ക് വെള്ളം നിറഞ്ഞൊഴുകുന്നു. എന്നിട്ടും എന്തിന് ഇൗ ചതി ? അതാണ് ആദ്യം പറഞ്ഞത്, ഇൗ കണക്കു പരിശോധന ശരിയല്ലെന്ന്. 

∙ ഉൽപാദനം 10,024 ദശലക്ഷം യൂണിറ്റ് , ഒഴുകിയെത്തിയത് 10,002 ദശലക്ഷം യൂണിറ്റിന് ഉള്ളത്

2021 ജൂൺ ഒന്നു മുതൽ 2022 മേയ് 31 വരെ കേരളത്തിൽ ജലവൈദ്യുതി ഉൽപാദനം 10,024 ദശലക്ഷം യൂണിറ്റ് ആണ്. കേരളത്തിന്റെ ചരിത്രത്തിലെ സർവകാല റെക്കോഡ്. ഡാമുകളിലേക്ക് ഇൗ കാലയളവിൽ ഒഴുകിയെത്തിയത് 10,002 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം. 2018 ൽ പ്രളയകാലത്ത്, എല്ലാ ഡാമുകളും ദിവസങ്ങളോളം തുറന്നു വിടേണ്ടി വന്നപ്പോൾ 11,179 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളം ഡാമുകളിൽ എത്തി. എന്നാൽ, അന്ന് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതാവട്ടെ 7687 ദശലക്ഷം യൂണിറ്റ് വൈദ്യുതി. കേരളത്തിന്റെ അതുവരെയുള്ള ജലവൈദ്യുത ഉൽപാദന കണക്കുവച്ചു നോക്കുമ്പോൾ അത് അത്ര ചെറിയ സംഖ്യയല്ല. 

പ്രതീകാത്മക ചിത്രം.

∙ ഉപയോഗത്തിന്റെ 37.17% ഉൽപാദനം

കേരളത്തിൽ ഒരു വർഷത്തെ വൈദ്യുതി ഉപയോഗം ശരാശരി 26966 ദശലക്ഷം യൂണിറ്റ് ആണ്. കഴിഞ്ഞ വർഷം ഇതിന്റെ 37.17% ജലവൈദ്യുതിയിൽ നിന്നു നാം സ്വന്തമായി ഉൽപാദിപ്പിച്ചു. നമ്മുടെ മൊത്തം ആവശ്യത്തിന്റെ 20–30% വരെയേ കുറേക്കാലമായി നമുക്കു സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിയുമായിരുന്നുള്ളു. 2013 ൽ 39.07% വൈദ്യുതി നാം സ്വന്തമായി ഉൽപാദിപ്പിച്ചു. 

ഒാരോ വർഷവും ഉപയോഗത്തിൽ 7–8% വർധന കണക്കാക്കി, അത്രയും വൈദ്യുതി കൂടി പുറത്തുനിന്നു വാങ്ങേണ്ടിവരുമെന്ന കണക്ക് ഒപ്പിച്ചാണു വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷനു മുന്നിൽ സമർപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ കാലത്തെ കണക്കു പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ജൂണിൽ ആരംഭിക്കുന്ന കാലവർഷം ജൂലൈ പകുതിയിലേക്കു മാറിയതോടെ മഴയുടെ അളവുകൂടി. ഡാമുകളിൽ ആവശ്യത്തിലേറെ വെള്ളം നിറയുന്നു. അതുമൂലം ജലവൈദ്യുതി ഉൽപാദനം കൂടുന്നു. എന്നാൽ ഉപയോഗത്തിൽ കാര്യമായ വർധനയില്ല. ഇത് എന്തുകൊണ്ടാണ് എന്നു കേരളം പരിശോധിക്കേണ്ടതാണ്. 

കേരളത്തിൽ 9 വർഷത്തെ ജല വൈദ്യുതി ഉൽപാദനം, ആകെ ഉപയോഗം. ദശലക്ഷം യൂണിറ്റ് എന്നിവ പരിശോധിക്കാം; (ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവ്) 

(വർഷം, ജലവൈദ്യുതി ഉൽപാദനം, ആകെ ആവശ്യം, മൊത്തം ഉപഭോഗത്തിൽ ജലവൈദ്യുതിയടെ ശതമാനം എന്ന ക്രമത്തിൽ, ദശലക്ഷം യൂണിറ്റ്)

21–22 –– 9860 –– 26,608 –– 37.05% 

20–21 –– 7147 –– 25145 –– 28.42%

19–20 –– 5819 –– 26288 –– 22.13%

18–19 –– 7687 –– 24960 –– 30.79%

17–18 –– 5576 –– 24,386 –– 22.86%

16–17 –– 4356 –– 23,819 –– 18.28%

15–16 –– 6734 –– 22,836 –– 29.48%

14–15 –– 7225 –– 21720 –– 33.26%

13–14 –– 8112 –– 20,758 –– 39.07% 

∙ വിൽപ്പന 2070 ദശലക്ഷം യൂണിറ്റ് , വേണ്ടെന്നു വച്ചത് 2110 ദശലക്ഷം യൂണിറ്റ്

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വൈദ്യുതി ബോർഡ് 2070 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു വിറ്റു. കേന്ദ്ര പൂളിൽ നിന്നു കേരളത്തിനു ലഭിക്കുമായിരുന്ന 2110 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടെന്നു വച്ചു. ആകെ 4180 ദശലക്ഷം യൂണിറ്റ് വൈദ്യുതി. കേരളത്തിലെ 2 മാസത്തെ മൊത്തം ആവശ്യത്തിനു തുല്യമായ വൈദ്യുതിയാണിത്. 

എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്നു ഗൗരവതരമായ പരിശോധന വേണം. ഒാരോ വർഷവും വേണ്ട വൈദ്യുതിയുടെ ആവശ്യകത സംബന്ധിച്ചു കെഎസ്ഇബി ഉണ്ടാക്കുന്ന കണക്കുകൾ യഥാർഥമല്ല  എന്നതാണു കാരണം. കേരളത്തിൽ വൈദ്യുതി ഉപയോഗം കാര്യമായി കൂടുന്നില്ല. 

കൽക്കരി ക്ഷാമം മൂലം രാജ്യമാകെ വൈദ്യുതിവില ഉയർന്നപ്പോഴും നാം വൈദ്യുതി വിറ്റിട്ടുണ്ട്. എന്നാൽ അതേ ഉയർന്ന വിലയ്ക്കു നമുക്ക് വൈദ്യുതി വാങ്ങേണ്ടിയും വന്നു. 

എന്തൊക്കെ പറഞ്ഞാലും പീക് അവേഴ്സിൽ കേരളത്തിനു പുറത്തുനിന്നു വൈദ്യുതി വാങ്ങേണ്ടി വരുന്നുവെന്നതു സത്യമാണ്. വിൽപ്പന വലിയ ലാഭക്കച്ചവടം അല്ലെന്നു സാരം. എന്നാൽ , അത്രയും വൈദ്യുതി വിലകൊടുത്തു വാങ്ങുന്ന സാഹചര്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കും. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്ക്കൽ അങ്ങനെയല്ല. കുറഞ്ഞ വിലയ്ക്ക്, സംസ്ഥാനത്തിന്റെ അവകാശമായി ലഭിക്കുന്ന വൈദ്യുതിയാണിത്. ജലവൈദ്യുതി ഉൽപാദനം കൂടുകയും അതിനൊത്ത ആവശ്യകത ഇവിടെ ഇല്ലാതെ വരികയും ചെയ്യുന്നതിനാലാണു കേന്ദ്ര പൂൾ വിഹിതം വേണ്ടെന്നു വച്ചത്. സംസ്ഥാനത്തിന്റെ ഗുരുതരമായൊരു സ്ഥിതി വിശേഷമാണ് ഇതു സൂചിപ്പിക്കുന്നത്. 

പ്രതീകാത്മക ചിത്രം.

∙ രാത്രി 10 കഴിഞ്ഞാൽ വൈദ്യുതി വേണ്ട

കേരളത്തിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയുള്ള സമയത്താണു ഏറ്റവും കൂടുതൽ ഉപയോഗം. അതു കഴിഞ്ഞാൽ 12 വരെ ഉപയോഗം ഏറിയും കുറഞ്ഞുമിരിക്കും. അർധരാത്രിയാകുന്നതോടെ ഉപയോഗം വല്ലാതെ കുറയും. കച്ചവടക്കാരും ഗാർഹിക ഉപയോക്താക്കളുമാണു കേരളത്തിൽ കൂടുതൽ എന്നതാണു കാരണം. രാത്രി 10 ആകുന്നതോടെ വീടുകളിലെ ലൈറ്റുകൾ അണയും. കിടപ്പുമുറികളിലെ ഫാനും എസിയും മാത്രമാണ് രാത്രി മുഴുവൻ വൈദ്യുതി ഉപയോഗിക്കുന്നത്. 

പരമാവധി 11 മണി ആവുന്നതോടെ കച്ചവട സ്ഥാപനങ്ങളുടെ വൈദ്യുതി ഉപയോഗം പൂർണമായും അവസാനിക്കും. അർധരാത്രി മുതൽ ഉപയോഗം താഴാനുള്ള കാരണം ഇതാണ്. 

24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ 24 മണിക്കൂറും വൈദ്യുതി ആവശ്യം വരൂ. വൈദ്യുതി ബോർഡിനും ഇതു ലാഭമാണ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമ്പോൾ വാങ്ങാം. മുഴുവൻ സമയവും പ്രവർത്തിക്കുന്ന വ്യവസായങ്ങളെ ബേസ് ലോഡ് കൺസ്യൂമേഴ്സ് എന്നു പറയും. കേരളത്തിൽ അത്തരം ഇടപാടുകാർ ബോർഡിന് കുറവാണ്. 

ഇൗ പ്രതിഭാസം മറ്റൊരു തരത്തിലും ബോർഡിന് നഷ്ടമാണ്. പീക് അവേഴ്സിൽ പരമാവധി ശേഷിയിൽ പ്രവർത്തിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകൾ ഏതാനും മണിക്കൂറുകൾ കഴിയുമ്പോഴേക്കും പകുതിയിൽ താഴെ ശേഷിയിലേക്ക് ആക്കുകയോ, നിർത്തിവയ്ക്കുകയോ ചെയ്യേണ്ടിവരുന്നു. പരമാവധി ശേഷിയിൽ നിന്നു പെട്ടെന്നു പകുതി ശേഷിയിലേക്ക് സ്ഥിരമായി മാറ്റുമ്പോൾ ജനറേറ്ററുകൾക്കു കേടുപാടുകൾ സംഭവിക്കും. അതിന്റെ ആയുസ് കുറയും. 

24 മണിക്കൂറും വൈദ്യുതി ഉപയോഗിക്കുന്ന പുതിയ വ്യവസായങ്ങളെ കൊണ്ടുവരാമെന്നു കരുതിയാൽത്തന്നെ സ്ഥിരമായ നിരക്കുവർധന അതിനു തടസമാവും.  ഉയർന്ന വൈദ്യുതി നിരക്കുമൂലം നഷ്ടത്തിലായി നിർത്തിപ്പോയ ഒട്ടേറെ വൻകിട വ്യവസായങ്ങളുണ്ട് കേരളത്തിൽ. 

ഒരു ലക്ഷം സംരംഭകത്വം കൊണ്ടുവരുമെന്നാണു സർക്കാരിന്റെ വ്യവസായ നയം. അതിന് എതിരാണ് ഇൗ നിരക്കു വർധന. വ്യവസായങ്ങൾക്കു 18% നിരക്കുവർധന നടപ്പാക്കിയതു കൂടാതെ ട്രാൻസ്മിഷൻ നിരക്ക്, വീലിങ് നിരക്ക്, ക്രോസ് സബ്സിഡി സർചാർജ് എന്നിവയിലും വർധന വരുത്തി. വൈദ്യുതി പുറത്തുനിന്നു വാങ്ങിക്കൊണ്ടുവരാമെന്നു വച്ചാലും അവിടെയും വൈദ്യുതി ബോർഡിന്റെ നിലപാട് വ്യവസായങ്ങളോട് അനുഭാവപൂർണമല്ല. 110 കെവി, 66 കെവി വ്യവസായ ഉപഭോക്താക്കൾക്കു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ട നിരക്കു വർധന റെഗുലേറ്ററി കമ്മിഷൻ അതേപടി അംഗീകരിച്ചു. 

പ്രതീകാത്മക ചിത്രം.

∙ തുടർച്ചയായി ലാഭം, എന്നിട്ടും ചാർജ് വർധന

വൈദ്യുതി കച്ചവടമാണു വൈദ്യുതി ബോർഡിന്റെ പ്രധാന ജോലി. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും വാങ്ങുന്ന വൈദ്യുതിയും ഉപയോക്താവിനു വിൽക്കുന്നു. അതൊരു കച്ചവടമാണ്. ഇൗ കച്ചവടത്തിൽ നഷ്ടം വരുമ്പോൾ  അതു ജനങ്ങളിൽ നിന്നു പിരിച്ചെടുക്കുന്നു. കച്ചവടത്തിന്റെ നടത്തിപ്പു ചെലവും നൽകേണ്ടത് ജനങ്ങൾതന്നെ. അതിനാൽ ഇൗ കച്ചവടത്തിൽ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതവും ഉപയോക്താക്കൾക്ക് അവകാശപ്പെട്ടതാണ്. ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോൾ ബോർഡിന്  11 പൈസ നഷ്ടം വരുന്നുവെന്നാണു ബോർഡിന്റെ കണക്ക്.

ഇനി വേറൊരു കണക്ക് പറയാം.2019–20 ൽ വൈദ്യുതി ബോർഡിന് 127 കോടി രൂപ ലാഭം. 2020–21 ൽ ലാഭം  82 കോടി. 2021–22 ൽ 960 കോടി ലാഭം. 

2021–22 ൽ ബോർഡിന്റെ പ്രവർത്തന ലാഭം 1466 കോടി രൂപയാണ്. ഇതിൽ ബോർഡിന്റെ റിട്ടേൺ ഒാഫ് ഇക്വിറ്റിയായ 14 % കുറച്ചാൽ  490 കോടി രൂപ കുറച്ചാൽ കിട്ടുന്നതാണു ലാഭം. അതാണ് 960 കോടി രൂപ. ഇക്വിറ്റി, ബോർഡിന്റെ ചെലവായി കമ്മിഷൻ  അംഗീകരിച്ചിട്ടുണ്ട്. 3499 കോടി രൂപയാണു ബോർഡിന്റെ ആസ്തി. കഴിഞ്ഞ 3 വർഷങ്ങളിൽ ബോർഡിന് ആകെ 1169 കോടി രൂപയുടെ ലാഭമുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ സംസ്ഥാനത്തു വൈദ്യുതിക്ക് 10 മുതൽ 40 പൈസവരെ യൂണിറ്റിന് കുറയ്ക്കാൻ സാഹചര്യം ഉണ്ട്. അപ്പോഴാണ് യൂണിറ്റിന് ശരാശരി 32 പൈസയുടെ വർധന. 

യൂണിറ്റിന് ഒരു പൈസ കൂടിയാൽ ബോർഡിന് 25 കോടി രൂപ അധികം കിട്ടും. പഴയ കടങ്ങൾക്കു യൂണിറ്റിന് 20 പൈസ നീക്കിവച്ചാൽ പോലും 20 പൈസ യൂണിറ്റിനു കുറയ്ക്കാം. 2022–23 ൽ വൈദ്യുതി ബോർഡിന് 496 കോടി രൂപ പ്രവർത്തന ലാഭം ഉണ്ടാകുമെന്നാണു ബോർഡിന്റെ ബജറ്റ് എസ്റ്റിമേറ്റ്. തുടർച്ചയായി 3 വർഷം ലാഭത്തിലായ , ഇൗ വർഷവും ലാഭം പ്രതീക്ഷിക്കുന്ന വൈദ്യുതി ബോർഡിന് എന്തിനാണ് 1000 കോടി രൂപയുടെ അധിക ധന സമാഹരണത്തിനു കമ്മിഷൻ വൈദ്യുതി ചാർജ് വർധിപ്പിച്ചു നൽകിയതെന്നാണു മനസിലാവാത്തത്. 

2021 ൽ കെഎസ്ഇബിയിൽ നടപ്പാക്കിയ ശമ്പള വർധന മൂലം ഒരു മാസം ബോർഡിന് 45 കോടി രൂപ അധിക ചെലവുണ്ട്. ഒരു വർഷം 540 കോടി. ഇൗ അധികച്ചെലവു കൂടി കിഴിച്ചാണ് 21–22 ൽ ബോർഡ് 1466 കോടിയുടെ പ്രവർത്തന ലാഭം നേടിയത്. ബോർഡിൽ സാമ്പത്തിക അച്ചടക്കത്തിനുള്ള ഒട്ടേറെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ചാർജ് വർധനയെന്ന ബോർഡിന്റെ ആവശ്യം റെഗുലേറ്ററി കമ്മിഷനു നിഷേധിക്കാമായിരുന്നു. തുടർച്ചയായ ലാഭമുണ്ടായ, ഡാമുകൾ സ്ഥിരമായി നിറഞ്ഞുകവിയുന്ന , ഏറ്റവും അനുകൂലമായ അവസ്ഥയിൽ ഇത്രയും ചാർജ് വർധനയെങ്കിൽ പ്രതികൂലമായൊരു സാഹചര്യത്തിൽ റെഗുലേറ്ററി കമ്മിഷൻ എങ്ങനെയാവും ബോർഡിന്റെ അപേക്ഷ പരിഗണിക്കുകയെന്നത് ഉപയോക്താക്കൾ കരുതിയിരിക്കണം. 

 

English Summary: Amidst running in huge profit, KSEB's decision to increase electricity charge under criticism