ഇനി കിട്ടിയ മൽസ്യങ്ങളുടെ അവസ്ഥ കൂടി അറിയണം, അവയുടെ മുട്ടസഞ്ചികൾ കാലിയായിരുന്നത്രെ. ഇതും വരാനിരിക്കുന്ന അപായ സൂചനയായാണ് ഈ മേഖലയെ അക്കാദമിക താൽപര്യത്തോടെ വീക്ഷിക്കുന്ന Sardine catch, Sardine, Sardine Catch Record Drop, Sardine catch record drop in Kerala, Manorama News, ​Manorama Online News​ മലയാളം വാർത്തകൾ, മലയാള മനോരമ

ഇനി കിട്ടിയ മൽസ്യങ്ങളുടെ അവസ്ഥ കൂടി അറിയണം, അവയുടെ മുട്ടസഞ്ചികൾ കാലിയായിരുന്നത്രെ. ഇതും വരാനിരിക്കുന്ന അപായ സൂചനയായാണ് ഈ മേഖലയെ അക്കാദമിക താൽപര്യത്തോടെ വീക്ഷിക്കുന്ന Sardine catch, Sardine, Sardine Catch Record Drop, Sardine catch record drop in Kerala, Manorama News, ​Manorama Online News​ മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി കിട്ടിയ മൽസ്യങ്ങളുടെ അവസ്ഥ കൂടി അറിയണം, അവയുടെ മുട്ടസഞ്ചികൾ കാലിയായിരുന്നത്രെ. ഇതും വരാനിരിക്കുന്ന അപായ സൂചനയായാണ് ഈ മേഖലയെ അക്കാദമിക താൽപര്യത്തോടെ വീക്ഷിക്കുന്ന Sardine catch, Sardine, Sardine Catch Record Drop, Sardine catch record drop in Kerala, Manorama News, ​Manorama Online News​ മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു മത്തിയെങ്കിലും ഇല്ലാതെ എങ്ങനെ ചോറു കഴിക്കും!’ എന്നു ചോദിക്കുന്ന മലയാളികളാണ് കൂടുതൽ. ഇന്ത്യയിലെ മൽസ്യഭോജികളിൽ ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ് എന്നാണു കണക്ക്. ‘ഒരു ശരാശരി മലയാളി ഒരു വർഷം 25 മുതൽ 30 കിലോ വരെ മൽസ്യം കഴിക്കുന്നുണ്ട് എന്നു കേൾക്കുമ്പോൾ തലകറങ്ങണ്ട; രാവിലെ മത്തിക്കറിയും പൊറോട്ടയും ഉച്ചയ്ക്കു നെയ്മീൻ കറിയും ചാള പൊരിച്ചതും എല്ലാം കൂടി കൂട്ടിവച്ചാൽ അത്രയും വരുമത്രെ. ശരാശരി ഇന്ത്യക്കാരൻ കഴിക്കുന്നതിന്റെ നാലിരട്ടിയാണത്രെ മലയാളിയുടെ മീൻ കഴിക്കൽ. നാളെ ഈ മീനെങ്ങാൻ കിട്ടാതിരുന്നാൽ..! മത്തിയുടെ കാര്യത്തിൽ നമുക്കതു തറപ്പിച്ചു പറയാം, അടുത്ത വർഷം മത്തിയുടെ ലഭ്യത ഇപ്പോഴത്തേതിലും വളരെ കുറവായിരിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഒരു കാലത്തു പത്തു രൂപയ്ക്കു വാരിക്കൊടുത്തിരുന്ന മത്തിക്കു മാർക്കറ്റിൽ ഇന്നു പൊന്നു വിലയാണ്. വീട്ടുവാതിൽക്കൽ മീൻവണ്ടി കാത്തു നിൽക്കുന്ന പൂച്ചയ്ക്കു വെറുതെ ഇട്ടുകൊടുക്കാൻ ഒരെണ്ണം നഷ്ടപ്പെടുത്താൻ സാധിക്കാത്ത കാലമാണത്രെ വരാൻ പോകുന്നത്. 

∙ മത്തി ‘ചതിച്ചാൽ’ അയലയുമില്ല!

ADVERTISEMENT

സാധാരണ മഴമേഘങ്ങൾ പടിഞ്ഞാറു നിന്നു തല ഉയർത്തുമ്പോൾ ഒപ്പം കൂട്ടംകൂടിയെത്തുന്ന മത്തിക്കൂട്ടങ്ങൾ എവിടെ പോയി എന്നാണ് മൽസ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നത്. മത്തിയുടെ കാര്യം മാത്രമല്ല, മറ്റു മീനുകളുടെ കാര്യത്തിലും സ്ഥിതി വലിയ വ്യത്യാസമില്ലെന്നാണ് കണക്ക്. മൽസ്യമേഖലയിലുണ്ടാകുന്ന ഈ തകർച്ച മൽസ്യത്തൊഴിലാളികളെ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന വലിയൊരു വിഭാഗം ആളുകളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നു കേരള മൽസ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നു. 

പ്രതീകാത്മക ചിത്രം.

∙ ചാള ‘ചതിച്ചാൽ’ അയല കാക്കുമോ?

ചാള ചതിച്ചാൽ അയല രക്ഷിക്കും!, പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ വിശ്വാസം ഇതായിരുന്നു. പക്ഷെ ഈ വർഷം രണ്ടു മീനുകളും ചതിച്ചു. അയലയുടെ ഉൽപാദനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറവു വന്നു. 2012ൽ ഉണ്ടായ ഉയർന്ന ഉൽപാദനം വച്ചു നോക്കിയാൽ വരാനിരിക്കുന്ന കാലം നൽകുന്നതു വറുതിയുടെ സൂചനയാണ്. മത്തി കുറഞ്ഞപ്പോൾ കേരള മൽസ്യമേഖലയിൽ കിട്ടിയത് കാക്കക്ലാത്തി എന്ന പേരുള്ള മൽസ്യമാണത്രെ. ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ ഇതിനെ കിട്ടിയിട്ടു വേണ്ട പ്രയോജനം ഇല്ല താനും. വല്ല വളക്കമ്പനികൾക്കും നൽകേണ്ടി വരും. 

ഇനി കിട്ടിയ മൽസ്യങ്ങളുടെ അവസ്ഥ കൂടി അറിയണം, അവയുടെ മുട്ടസഞ്ചികൾ കാലിയായിരുന്നത്രെ. ഇതും വരാനിരിക്കുന്ന അപായ സൂചനയായാണ് ഈ മേഖലയെ അക്കാദമിക താൽപര്യത്തോടെ വീക്ഷിക്കുന്ന മൽസ്യത്തൊഴിലാൾക്കു ലഭിക്കുന്നത്. മേയ് അവസാനം വിഴിഞ്ഞം ഭാഗത്തു നിന്നു മാത്രം ഏകദേശം 200 ടൺ മത്തി ലഭിച്ചിരുന്നതായി കണക്കുണ്ട്. 

പ്രതീകാത്മക ചിത്രം.
ADVERTISEMENT

∙ എങ്കിലും മലയാളികൾ മത്തി കഴിക്കുന്നുണ്ട്!

കേരള തീരത്തെ മൽസ്യത്തൊഴിലാളികളുടെ വലയിൽ മീൻ കുടുങ്ങിയില്ലെങ്കിലും നമ്മൾ മലയാളികൾ മത്തി കഴിക്കുന്നുണ്ട്. അതിന്റെ രഹസ്യമെന്താണ് എന്ന് ചാൾസ് ജോർജ് പറയും. തമിഴ്നാട്ടിലെ കടല്ലൂർ, നാഗപട്ടണം, ആന്ധാ ഗോദാവരിയിലെ കാക്കിനട, യാനം തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തേ കേരളത്തിലേതെന്ന പോലെ മത്തിവേട്ട നടക്കുന്നുണ്ട്. പക്ഷെ ഇവർക്കു കിട്ടുന്നതു തമിഴർ പേയ് ചാള എന്നു വിളിക്കുന്ന മീനാണ്. അവർ അതു കഴിക്കാറില്ല എന്നു മാത്രമല്ല, ആന്ധ്രയിൽ 30–40 രൂപ നിരക്കിൽ മീൻതീറ്റ ഫാക്ടറികളിലേയ്ക്ക് അയയ്ക്കുന്നതായിരുന്നു പതിവ്. 

ഇപ്പോൾ 100 രൂപയ്ക്കു കേരളത്തിലേയ്ക്കു കയറ്റി അയയ്ക്കുന്നു. കേരളത്തിൽ എത്തിയാൽ ചോമ്പാള, ചേറ്റുവ, കാളമുക്ക്, വളഞ്ഞവഴി തുടങ്ങിയ ഹാർബറുകളിൽ ഇറക്കി പെട്ടികളിലേയ്ക്കു മാറ്റി ചെറു വാഹനങ്ങളിൽ കയറ്റി കിഴക്കൻ മേഖലയിലേയ്ക്കു കയറ്റി വിടുന്നു.

വൈപ്പിനിൽ നിന്നു വള്ളക്കാർ പിടിച്ചത്, മുനമ്പം മീൻ എന്നെല്ലാം പറഞ്ഞു നമ്മുടെ മേശകളിലേയ്ക്കു തന്നു വിടുന്നത് ഇവരെയാകാം എന്ന് അറിഞ്ഞുകൊണ്ടു തന്നെ നമ്മൾ വാങ്ങി തീൻമേശകളിലേയ്ക്ക് എത്തുന്നു. കിലോ വില 300 രൂപ മുതൽ 320 വരും എന്നു കൂടി അറിയുമ്പോഴാണ് നമ്മൾ അത്ഭുതപ്പെടുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി കേരള മൽസ്യ വിപണിയുടെ സാഹചര്യം ഇതാണെന്നും അദ്ദേഹം പറയുന്നു. 

വിൽപനയ്ക്ക് ഒരു വർഷം കാലാവധിയുള്ള ഒമാൻ മത്തി കടയിൽ നിരത്തിയിട്ടിരിക്കുന്നു.
ADVERTISEMENT

∙ തിരികെ വരുമോ ആ ഒരു മീൻകാലം!

മത്തിക്കൂട്ടങ്ങൾ കാരണം തീരത്തേയ്ക്കു കപ്പൽ അടുപ്പിക്കാൻ സാധിക്കാതിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? മൽസ്യങ്ങളെ വർഗീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ച ഫ്രാൻസിസ് ഡേ എന്ന സായിപ്പാണ് ആ കഥ പറയുന്നത്. 1865 ലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. 1320ൽ സിലോൺ തീരത്തു കപ്പലിൽ വന്ന ഫ്രീയോ ഓഡോറിക്കിനാണ് തീരത്തെ മൽസ്യക്കൂട്ടം കാരണം കപ്പൽ അടുപ്പിക്കാൻ കാത്തു നിൽക്കേണ്ടി വന്നത്. കാലം മാറി നൂറ്റാണ്ടുകൾ പിന്നിട്ടതോടെ സാധാരണക്കാരന്റെ ഏറ്റവും മികച്ച പ്രോട്ടീൻ, ഒമേഗ 3 ഉറവിടമായ മത്തിയുടെ ലഭ്യത പാടേ ഇടിഞ്ഞിരിക്കുന്നു. 

അനിയന്ത്രിതമായ ചെറുമത്സ്യബന്ധനമാണു കേരളത്തിന്റെ സമുദ്രമത്സ്യ മേഖലയ്ക്കു വലിയ നഷ്ടമുണ്ടാക്കുന്നത് എന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം കേരളത്തിൽ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാൾ (എംഎൽഎസ്) ചെറുതായിരുന്നുവെന്നും ഈ ഗണത്തിൽ മാത്രം കഴിഞ്ഞ വർഷം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയ്ക്ക് സംവിച്ചിട്ടുള്ളതെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിൽ വിദഗ്ധർ വ്യക്തമാക്കി. ചെറുമീനുകളുടെ പിടിച്ചു കയറ്റുന്നതിലൂടെ സാമ്പത്തിക നഷ്ടത്തോടൊപ്പം മത്സ്യസമ്പത്ത് കുറയുന്നതിനും ഇടയാക്കുകയാണ്. 

പ്രതീകാത്മക ചിത്രം.

∙ ചെമ്മീൻ ലഭ്യത ഉയർന്നു; കൂന്തളും കിളിമീനും നേട്ടം

മത്സ്യബന്ധനയാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി ചെറുമീനുകളെ പിടിക്കുന്നത് തടയുന്ന എംഎൽ എസ്നിയമം എല്ലാ തീരദേശസംസ്ഥാനങ്ങളിലും ഒരു പോലെ നടപ്പിലാക്കണം എന്നാണ് ആവശ്യം.   കാലാവസ്ഥാവ്യതിയാനവും മലിനീകരണവും സമുദ്രമത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. കഴിഞ്ഞ വർഷം കേവലം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നാണ് സിഎംഎഫ്ആർഐ പഠനത്തിൽ വ്യക്തമായത്. മത്തിയുടെ ലഭ്യതയിൽ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്.

കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021ൽ 5.55 ലക്ഷം ടണ്ണായിരുന്നു. കോവിഡ് വന്നതോടെ മീൻപിടുത്തം വളരെ കുറഞ്ഞ 2020 നേക്കാൾ 54 ശതമാനം വർധനവാണ് ആകെ മത്സ്യലഭ്യതയിലുണ്ടായത്. 2020ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്. 65,326 ടൺ.  അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് എന്നാണ് സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ ടി.എം. നജ്മുദീൻ പറയുന്നത്.

പ്രതീകാത്മക ചിത്രം.

∙ നഷ്ടം ചെറുകിട മൽസ്യത്തൊഴിലാളികൾക്ക്

മത്തിയും അയലയും ലഭിക്കാതെ വരുന്നത് ഏറ്റവും അധികം നേരിട്ടു ബാധിക്കുന്നതു ചെറുകിട മൽസ്യത്തൊഴിലാളികളെയാണ് എന്നാണ് സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ എൻ. അശ്വതിയുടെ പഠനം. മത്തിയെ ആശ്രയിച്ചാണ് ഇവർ മൽസ്യബന്ധനം നടത്തുന്നത് എന്നതാണു കാരണം. മറ്റു മീനുകൾ കൂടുതൽ ലഭിക്കുമ്പോഴും കണക്കുകൾ ഇവരുടെ വരുമാനത്തിന് എതിരാണ്. 2014ൽ ലാൻഡിങ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ൽ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയടെ നഷ്ടമാണ് മത്സ്യമേഖലയിൽ സംഭവിച്ചത്. 

ഈ കാലയളവിൽ 26 ശതമാനം വരെയാണ് ഇവരുടെ വരുമാനനഷ്ടം. വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽ നിന്നും 90262 രൂപയായി കുറഞ്ഞു എന്നു പറയുമ്പോൾ മനസിലാക്കാം വറുതിയുടെ കാഠിന്യം എത്രയെന്ന്. കടൽ പ്രക്ഷുബ്ധമാകുന്നതു മുതൽ പല കാരണങ്ങൾ കൊണ്ട് ഇവരുടെ കടലിൽ പോകുന്ന പ്രവൃത്തി ദിവസങ്ങൾ 237 ൽ നിന്നും 140 ദിവസമായി കുറഞ്ഞതായാണ് പഠനം. 

∙ കാലാവസ്ഥാ മാറ്റമോ പരിധികളില്ലാത്ത അത്യാർത്തിയോ? 

ഓരോ കാലത്തും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൽസ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നതു ശാസ്ത്രലോകം തിരിച്ചറിയുന്നുണ്ട്. പരിധികൾ ലംഘിച്ചുള്ള മൽസ്യബന്ധനമല്ല, പാരിസ്ഥിതിക കാരണങ്ങളാണ് മൽസ്യത്തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്ന വാദം ഒരുഭാഗത്തു ശക്തമാണ്. തീരക്കടലിന്റെ ചൂടു വർധിച്ചതും അമിത മഴയെ തുടർന്നു തീരഭാഗത്തു കടലിൽ ഉപ്പിന്റെ അളവു കുറഞ്ഞതും ഓക്സിജൻ നില താഴ്ന്നതും മത്തിയുടെ തീരത്തേയ്ക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്. എൽനീനോ പ്രതിഭാസം കൊണ്ടുള്ള താര്, കിറവ്, ലാനീനോ പ്രതിഭാസം ഇവയെല്ലാം മത്തിയുടെ പെരുകലിനെ സാരമായി ബാധിക്കുന്നുണ്ട്. 

ഇതെല്ലാം വസ്തുതയായി നിൽക്കുമ്പോഴും അമിത മൽസ്യബന്ധനം കടൽ സമ്പത്തിന് ഉയർത്തുന്നതു കടുത്ത വെല്ലുവിളി തന്നെയാണ്. വ്യാവസായിക മൽസ്യബന്ധനം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ 2048 ആകുമ്പോഴേയ്ക്ക് സമുദ്രത്തിലെ ഭക്ഷ്യയോഗ്യ മൽസ്യങ്ങളെല്ലാം തുടച്ചു നീക്കപ്പെടുമെന്ന ഒരു പഠനം നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 

12 ജംബോ ജെറ്റുകൾക്കു കയറാവുന്ന അത്ര വിസ്തൃതിയുള്ള ട്രോൾ വലകളാണ് യൂറോപ്പിൽ ചില യാനങ്ങൾ മൽസ്യബന്ധനത്തിന് ഉപയോഗിക്കപ്പെടുന്നത്. ജപ്പാൻ ഉപയോഗിക്കുന്ന ഡ്രിഫ്റ്റ്നെറ്റുകളും കടലിൽ വരുത്തിവയ്ക്കുന്ന നാശം കുറച്ചു കാണാനാവില്ല. 

നമ്മുടെ തീരത്ത് ഉപയോഗിക്കുന്ന ട്രോളിങ് മൽസ്യ സംവിധാനവും കടൽ സമ്പത്തിനെ നഷ്ടപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ഭാരമേറിയ രണ്ടു ബോട്ടുകൾ കടലിലിറക്കി അടിത്തട്ടിനെ ഉഴുതുമറിച്ചുള്ള മൽസ്യ ബന്ധനമാണ് ഇവിടെ നടക്കുന്നത്. മൽസ്യങ്ങളെ വലയിലാക്കുന്നതിനു പുറമേ അവയുടെ ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാക്കിക്കൊണ്ടാണ് ഇതു പ്രവർത്തിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കി പല രാജ്യങ്ങളും നിശ്ചിത പ്രദേശങ്ങളിൽ ട്രോളിങ് നിരോധിച്ചിരിക്കുകയാണ്. കേരളമാണ് രാജ്യത്ത് ഏറ്റവും കുറവു ട്രോളിങ് നിരോധനം നടപ്പാക്കുന്ന സംസ്ഥാനം എന്നതും പഠന വിഷയമാണ്. 

കാര്യങ്ങൾ ഇങ്ങനെയുള്ളപ്പോൾ കുത്തകകളെ പരിപോഷിപ്പിക്കുന്ന വ്യാവസായിക മൽസ്യബന്ധനം വർധിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. 2014ൽ രൂപീകരിച്ച മീനാകുമാരി കമ്മിഷൻ സ്വീകരിച്ച നിലപാടാണ് പരമ്പരാഗത മൽസ്യതൊഴിലാളികളെ ആശങ്കയിലാക്കി. 1172 വിദേശ കപ്പലുകൾ ഉൾപ്പടെയുള്ളവയെ ഉപയോഗിച്ചു മൽസ്യബന്ധനം ആവാമെന്ന റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയർന്നതോടെ അതു മരവിപ്പിക്കുകയും വിദേശകപ്പലുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ കുത്തകകൾക്ക് ആഴക്കടലിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്ന നടപടികളാണ് ഇപ്പോൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്കു കാരണമാകുന്നത്. 

പ്രതീകാത്മക ചിത്രം.

∙ വറുതിയുടെ നാളുകൾ! പദ്ധതികൾ ആവശ്യം

മൽസ്യലഭ്യതയുടെ പട്ടിണിക്കാലത്തിൽ നിന്നു ട്രോളിങ് നിരോധനത്തോടെ കടുത്ത വറുതിയിലായിരിക്കുകയാണ് തീരമേഖല. ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനക്കാലത്തു പരമ്പരാഗത യന്ത്രവൽകൃത ചെറുബോട്ടുകൾക്ക് ഇറങ്ങാൻ അനുവാദമുണ്ടെങ്കിലും മൽസ്യം ലഭിക്കുന്നില്ലെന്നു തൊഴിലാളികൾ പറയുന്നു. ഇതിനിടെ കാലവർഷം കനക്കുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്തതോടെ കടലിൽ പോകാനാകാത്ത സാഹചര്യമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കടലിൽ പോയ തൊഴിലാളികൾക്കു ലഭിച്ചതു ചെറു മത്തികളും അയലകളുമാണ്. അതിനെ കടലിലേയ്ക്കു തിരികെ വിട്ടു വള്ളങ്ങൾ കരയ്ക്കടുപ്പിച്ചെന്നു തൊഴിലാളികൾ പറയുന്നു.  

വൻ തുക കടംവാങ്ങിയാണ് പലരും വള്ളം വാങ്ങി അറ്റകുറ്റപ്പണി നടത്തി നീറ്റിലിറക്കിയിരിക്കുന്നത്. ഈ കടക്കെണിയിൽ നിന്നു കരകയറാനുള്ള മാർഗമാണ് ഇവർ തേടുന്നത്. തകർച്ചയുടെ ഘട്ടങ്ങളിൽ സർക്കാരിന്റെ സാമ്പത്തിക പദ്ധതികളിലാണ് തൊഴിലാളികളുടെ ആശ്രയം. സബ്സിഡികളും സൗജന്യങ്ങളും ഗുണത്തേക്കാൾ ഏറെ ദോഷമാകുമെന്ന നിലപാടു തൊഴിലാളി വിരുദ്ധമാണെന്ന നിലപാടിലാണ് ചാൾസ് ജോർജ്. അമേരിക്ക പോലും മൽസ്യമേഖലയുടെ തകർച്ചയെ അതിജീവിക്കാൻ വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മിസിസിപ്പി സൗണ്ട് ഫിഷറിയും അലാസ്ക ചിനൂക്കിലും സാൽമൺ മീനിന്റെ ദൗർലഭ്യതയിൽ 5880 കോടി രൂപ ആശ്വാസ ധനം പ്രഖ്യാപിച്ചിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാണ്യവിളകളുടെ വിലത്തകർച്ചയിൽ വയനാട്ടിലും ഇടുക്കിയിലും പ്രഖ്യാപിച്ചതിനു സമാനമായ പാക്കേജ് തീരമേഖലയ്ക്കായി പ്രഖ്യാപിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 

2012 മുതൽ 2021 വരെയുള്ള വർഷങ്ങളിലെ കേരളത്തിലെ മത്തിയുടെ ലഭ്യത പരിശോധിക്കാം (വർഷം, മത്തിയുടെ ലഭ്യത എന്ന കണക്കിൽ)

2012 – 3.9 ലക്ഷം ടൺ

2013 – 2.1 ലക്ഷം ടൺ

2014 – 1.6 ലക്ഷം ടൺ

2015 – 68,431 ടൺ

2016 – 45,958 ടൺ

2017 – 1.27 ലക്ഷം ടൺ

2018 – 77,093 ടൺ

2019 – 44,320 ടൺ

2020 – 13,154 ടൺ

2021 – 3,297 ടൺ

 

 

 

English Summary: Sardine catch in record dip, concern in Kerala and South India