തിരുവനന്തപുരം∙ ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർധിച്ചു. ഇതു പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി പറ‍ഞ്ഞു | V Govindan | Liquor | Foreign Liquor | Beverages Corporation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർധിച്ചു. ഇതു പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബവ്റിജസ് കോർപറേഷന്‍ ശുപാർശ ചെയ്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം നിർമിക്കുന്നത്. 10% വിലവർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലീറ്റർ മദ്യത്തിന് 600 രൂപയാണ് ഇപ്പോഴത്തെ വില. 8000 കേയ്സ് മദ്യമാണ് കമ്പനി ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്.

ADVERTISEMENT

ഒരു കുപ്പി മദ്യം പുറത്തിറക്കുമ്പോൾ 2.50 രൂപ നഷ്ടമാണെന്നാണ് ബവ്കോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് 51.11 രൂപയാണ് സർക്കാർ നൽകുന്നത്. ഇത് 60 രൂപയ്ക്കു മുകളിൽ ആക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. കോവിഡിനു ശേഷമാണ് കമ്പനിയുടെ നഷ്ടം വർധിച്ചത്. സ്പിരിറ്റിനും കാർഡ്ബോർഡ് പെട്ടികൾക്കും കുപ്പിക്കും ലേബലിനുമെല്ലാം വില കൂടി. സ്പിരിറ്റിന്റെ വില വർധിച്ചതാണ് മദ്യ ഉൽപ്പാദന കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം ലീറ്ററിനു 57 രൂപ ആയിരുന്നു വിലയെങ്കിൽ ഇപ്പോഴത് 66.90 രൂപയ്ക്കു മുകളിലായി. സ്വകാര്യ മദ്യ ഉൽപ്പാദന കമ്പനികളും വിലകൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Government considering to increase Indian Made Foreign Liquor price