വീടിന്റെ ഗേറ്റ് തുറക്കരുത്, നായയെ ഒന്നു മാറ്റിക്കെട്ടിക്കോട്ടെ–വീടിന്റെ ഉമ്മറത്തു തന്നെ കെട്ടിയിരിക്കുന്ന നായയെ മാറ്റുന്നതുവരെ ഗേറ്റിന് പുറത്തു കാത്തു നിന്നു. ആരാണ് എന്നല്ലേ... രാജ്യത്തെ ഏറ്റവും വിലയേറിയ ഒരു കേന്ദ്രമന്ത്രി; ഡോ. എസ്.ജയശങ്കർ. തിരുവനന്തപുരത്തെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് ഇത്തരത്തിൽ ഗേറ്റിനു മുന്നിൽ നിൽക്കേണ്ടി വന്നത്. ഇതൊക്കെ കണ്ടിട്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് Jaishankar

വീടിന്റെ ഗേറ്റ് തുറക്കരുത്, നായയെ ഒന്നു മാറ്റിക്കെട്ടിക്കോട്ടെ–വീടിന്റെ ഉമ്മറത്തു തന്നെ കെട്ടിയിരിക്കുന്ന നായയെ മാറ്റുന്നതുവരെ ഗേറ്റിന് പുറത്തു കാത്തു നിന്നു. ആരാണ് എന്നല്ലേ... രാജ്യത്തെ ഏറ്റവും വിലയേറിയ ഒരു കേന്ദ്രമന്ത്രി; ഡോ. എസ്.ജയശങ്കർ. തിരുവനന്തപുരത്തെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് ഇത്തരത്തിൽ ഗേറ്റിനു മുന്നിൽ നിൽക്കേണ്ടി വന്നത്. ഇതൊക്കെ കണ്ടിട്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് Jaishankar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ ഗേറ്റ് തുറക്കരുത്, നായയെ ഒന്നു മാറ്റിക്കെട്ടിക്കോട്ടെ–വീടിന്റെ ഉമ്മറത്തു തന്നെ കെട്ടിയിരിക്കുന്ന നായയെ മാറ്റുന്നതുവരെ ഗേറ്റിന് പുറത്തു കാത്തു നിന്നു. ആരാണ് എന്നല്ലേ... രാജ്യത്തെ ഏറ്റവും വിലയേറിയ ഒരു കേന്ദ്രമന്ത്രി; ഡോ. എസ്.ജയശങ്കർ. തിരുവനന്തപുരത്തെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് ഇത്തരത്തിൽ ഗേറ്റിനു മുന്നിൽ നിൽക്കേണ്ടി വന്നത്. ഇതൊക്കെ കണ്ടിട്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് Jaishankar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘വീടിന്റെ ഗേറ്റ് തുറക്കരുത്, നായയെ ഒന്നു മാറ്റിക്കെട്ടിക്കോട്ടെ..’’– വീടിന്റെ ഉമ്മറത്തു തന്നെ കെട്ടിയിരിക്കുന്ന നായയെ മാറ്റുന്നതുവരെ ഗേറ്റിന് പുറത്തു കാത്തു നിന്നു. ആരാണ് എന്നല്ലേ... രാജ്യത്തെ ഏറ്റവും വിലയേറിയ ഒരു കേന്ദ്രമന്ത്രി. യുക്രെയ്ൻ യുദ്ധസമയത്ത് ഇന്ത്യയുടെ നിലപാട് എന്തെന്ന കൃത്യമായ മറുപടി നൽകി, ലോകത്തെ മാധ്യമപ്രവർത്തകരുടെയും ഭരണാധികാരികളുടെയും ശ്രദ്ധ നേടിയ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ. മൂന്ന് ദിവസത്തെ തിരുവനന്തപുരം സന്ദർശനത്തിനെത്തിയ മന്ത്രി കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ ഗൃഹസന്ദർശനത്തിനെത്തിയപ്പോഴാണ് ഇത്തരത്തിൽ ഗേറ്റിന് മുന്നിൽ നിൽക്കേണ്ടിവന്നത്. വീട്ടിൽ കയറി ചായകുടിച്ചിരുന്ന് പ്രധാനമന്ത്രി 8 വർഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനത്തെക്കുറിച്ച് അദ്ദേഹം ക്ഷമയോടെ സംസാരിക്കുന്നു. അങ്ങനെ ഭവനസന്ദർശനം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും ഇതൊക്കെ കണ്ടിട്ടായിരുന്നു. ലോക കാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി ഇവിടെ പാലം പണിയും നോക്കി നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി സൂചിപ്പിച്ചത്. അതിൽ ബിജെപി ഒളിച്ചുവച്ചിരിക്കുന്ന രാഷ്ട്രീയത്തെയാണ് മുഖ്യമന്ത്രിയൊന്നു കുത്തിയത്. വികസനത്തിൽ രാഷ്ട്രീയം കാണാൻ താനില്ലെന്നു പക്വതയോടെ പ്രതികരിച്ച് എസ്.ജയശങ്കർ മടങ്ങി. മാധ്യമങ്ങളുടെ തുടരെയുള്ള ചോദ്യത്തിന് മറുപടിയായി മറ്റൊരു കാര്യവും അദ്ദേഹം പറഞ്ഞു. ‘‘യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിന്റെ കാര്യത്തിൽ സത്യം പുറത്തുവരും. കാത്തിരിക്കൂ...’’ എന്നായിരുന്നു അത്. ആ ഉത്തരമാണ് കേരളത്തിൽ ചിലരുടെ തലവേദനയ്ക്കു കാരണമാകുക.

∙ കേന്ദ്രമന്ത്രി എന്തിന് ഇങ്ങനെ വെയിൽ കൊള്ളണം!

ADVERTISEMENT

ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടം മേൽപ്പാലം നിർമാണത്തിന്റെ പുരോഗതി നോക്കുന്നതിനാണ് കേന്ദ്രമന്ത്രി എസ്.ജയശങ്കർ നട്ടുച്ചയ്ക്കു വെയിൽ കൊണ്ടെത്തിയത്. ഇത് കേവലം പാലം നോക്കാനാണോ അതോ വേറെ എന്തിനെങ്കിലും വേണ്ടി പാലം ഇടുന്നതാണോയെന്നൊക്കെയാണ് ഇപ്പോൾ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച. അതിലൊന്ന് അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ എസ്.ജയശങ്കർ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ മൽസരിക്കുമോയെന്നതാണ്. ശശിതരൂരിനെ തറപറ്റിക്കാൻ പറ്റിയൊരു താരത്തെ ഇറക്കണമെന്ന ആലോചനയിലുമാണ് ബിജെപി. എസ്. ജയശങ്കർ കിടപിടിക്കുന്ന താരമാണെന്നൊക്കെ ചർച്ചയിലെത്തുന്നു.

ബിജെപി തിരുവനന്തപുരം ജില്ലാ കോർകമ്മിറ്റി യോഗത്തിൽ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ.എസ്.ജയശങ്കർ പങ്കെടുക്കുന്നു. ചിത്രം: Twitter/BJP Keralam

∙ വരവിനൊരു ഉദ്ദേശ്യമുണ്ട്

കേവലം ഒരു സന്ദർശനമല്ല ബിജെപിയുടെ മനസ്സിൽ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വർഷം മുൻപ് തുടങ്ങിയ സംഘടനാ പ്രവർത്തന പദ്ധതിയാണ് നടന്നുവരുന്നത്. രാജ്യം മുഴുവൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സാധ്യതാ പട്ടികയിലുണ്ടായിരുന്ന, എന്നാൽ വിജയം എത്തിപ്പിടിക്കാൻ കഴിയാതെ പോയ ലോക്സഭാ സീറ്റുകളിൽ 2024ലേക്ക് കഠിനപരിശ്രമം എന്ന പദ്ധതിയാണ് ബിജെപിയ്ക്കുള്ളത്. ലോക്സഭാ സീറ്റുകളിൽ പാർട്ടി ദുർബലമായ 100 ബൂത്തുകൾ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയെന്നതാണ് ഉദ്ദേശ്യം.

ദീർഘകാലാടിസ്ഥാനത്തിൽ കേരളം, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ പാർട്ടിയെ നിർണായക ശക്തിയാക്കാനാണ് ബിജെപി വളരെ വിപുലമായ ക്യാൻവാസിൽ ചിത്രം വരയ്ക്കുന്ന പണിയിലേക്കു കടന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും വരെയെത്തും.

രാജ്യത്ത് 140 സീറ്റുകൾ ലക്ഷ്യമിട്ട് ഇൗ പ്രവർത്തനം നടക്കുന്നു, കേരളത്തിലത് തിരുവനന്തപുരം, ആറ്റിങ്ങൽ, പാലക്കാട്, തൃശൂർ, മാവേലിക്കര, പത്തനംതിട്ട എന്നീ മണ്ഡലങ്ങളാണ്. ഇൗ മണ്ഡലങ്ങളുടെയെല്ലാം പ്രവർത്തന മേൽനോട്ടം ഓരോ കേന്ദ്രമന്ത്രിമാർക്കാണ്. തിരുവനന്തപുരത്തിന്റെ ചുമതല എസ്.ജയശങ്കർ വഹിക്കുന്നു. അടുത്ത ഒന്നര വർഷം കേന്ദ്രമന്ത്രിമാർ നിരന്തരമെത്തും ഇൗ മണ്ഡലങ്ങളിലെ പ്രവർത്തനം വിലയിരുത്താൻ. ഇൗ മണ്ഡലങ്ങളിൽ മാത്രമല്ല കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും യാത്ര. മറ്റു മണ്ഡലങ്ങളിലും എത്തുമെങ്കിലും ഇൗ മണ്ഡലങ്ങളിലാണു പൂർണശ്രദ്ധ നൽകുക.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ തിരുവനന്തപുരത്തു പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: Twitter/BJP Keralam
ADVERTISEMENT

∙ ബിജെപിയുടെത് കൃത്യമായ പദ്ധതി

ബിജെപിയെന്നാൽ ഹിന്ദിമേഖലയിൽ മാത്രമുള്ള പാർട്ടിയെന്ന പഴയ സങ്കൽപം തിരുത്തുന്ന തിരക്കിലാണ് പാർട്ടി. ഹൈദരാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവിൽ നടന്ന കൂടുതൽ ചർച്ചയും ദക്ഷിണേന്ത്യ പിടിക്കുന്നതിന് എന്തൊക്കെ വേണം എന്ന കാര്യത്തിലാണ്. കർണാടക ഒഴികെയുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ബിജെപി ഇതുവരെ പ്രധാന തിരഞ്ഞെടുപ്പ് ഘടകമായി മാറിയിട്ടില്ലെന്നതാണു വാസ്തവം.

ദീർഘകാലാടിസ്ഥാനത്തിൽ കേരളം, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ പാർട്ടിയെ നിർണായക ശക്തിയാക്കാനാണ് ബിജെപി വളരെ വിപുലമായ ക്യാൻവാസിൽ ചിത്രം വരയ്ക്കുന്ന പണിയിലേക്കു കടന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും വരെയെത്തും. അവർക്ക് നിശ്ചയിച്ച് നൽകിയിട്ടുള്ള കാര്യപരിപാടികളും അങ്ങനെയാണ്. ഇൗ സംസ്ഥാനങ്ങളിൽ ജനങ്ങൾക്കിടയിലേക്ക് കേന്ദ്രനേതാക്കൾ ചെല്ലുക. ഇൗ സംസ്ഥാനങ്ങളിൽ നടപ്പാക്കിവരുന്ന കേന്ദ്രപദ്ധതികളെക്കുറിച്ച് അറിയിക്കുക. കേന്ദ്രപദ്ധതികൾ പലതും സംസ്ഥാന സർക്കാരുകൾ സ്വന്തം പേരിട്ട് നടത്തുന്നുണ്ടാകും. അത് ജനങ്ങളുടെ മുന്നിൽ പൊളിച്ചവതരിപ്പിക്കുക. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ വിപുലമായ യോഗം വിളിച്ചു ചേർക്കുക.

തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ മുണ്ടവൻ കുന്ന് കോളനി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ സന്ദർശിച്ചപ്പോൾ. ചിത്രം: Twitter/BJP Keralam

രണ്ടാമത് സംഘടനാ പദ്ധതിയാണ്. ബിജെപി അണികളെ കാണുക. പ്രാദേശിക നേതാക്കളോടു സംവദിക്കുക. അവർക്ക് ബിജെപി നേതൃത്വം കൂടെയുണ്ടെന്ന പിന്തുണ അറിയിക്കുക. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ, അധികാരമില്ലാത്ത സ്ഥലത്തെ നേതാക്കൾക്ക് വീര്യം പകർന്നുകൊടുക്കുകയെന്നതാണ് ആ ആശയത്തിന് പിന്നിൽ. മൂന്നാമതാണു സമുദായ നേതാക്കൾ. സമൂഹത്തിലെ മറ്റു പിന്നാക്ക വിഭാഗങ്ങൾ, പ്രത്യേക ജാതിസമുദായ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തുക. കോളനികളിൽ ചെന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ പരിപാടികളെല്ലാം ചെയ്തു ജനങ്ങളിലേക്ക് എത്തണമെന്നാണ് ബിജെപിയുടെ നിർദേശം.

ADVERTISEMENT

∙ ദക്ഷിണേന്ത്യയ്ക്കായി മാറും ബിജെപി മുഖം

ഹൈദരാബാദിലെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം ബിജെപിയുടെ സ്വരത്തിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. തീവ്ര ഹിന്ദുത്വ നിലപാടിനെ കൈപിടിക്കാതെ, സ്നേഹയാത്ര എന്ന ആശയം മുന്നോട്ടുവച്ച് മറ്റു സമുദായങ്ങളിലേക്കും മതങ്ങളിലേക്കു സൗഹാർദത്തിന്റെ സന്ദേശം നൽകുന്നതായിരുന്നു ബിജെപിയുടെ നിലപാട്. പ്രത്യയശാസ്ത്രപരമായ വഴക്കം ഇതിനായി ബിജെപി ഒരുക്കുന്നു. കേരളത്തിൽ തന്നെ ക്രൈസ്തവസഭകളുമായും സമൂഹവുമായും അടുക്കാൻ വിവിധ പദ്ധതികളും ചർച്ചകളും ദേശീയ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നു. ബിജെപി സംസ്ഥാന നേതാക്കളെ മാറ്റി നിർത്തി ബിജെപി കേന്ദ്രനേതാക്കളും ആർഎസ്എസ് നേതൃത്വവുമാണ് ഇൗ ചർച്ചകൾ നയിക്കുന്നത്. ഹിന്ദുത്വവാദത്തിന് മാത്രമായി ദക്ഷിണേന്ത്യയിൽ ഇടം കിട്ടില്ലെന്ന കണക്കുകളുടെയും സർവെയുടെയും അടിസ്ഥാനത്തിലാണ് ബിജെപിയുടെ ഇൗ ഒരുക്കം. കേരളത്തിൽ തന്നെ 15% ക്രൈസ്തവ വോട്ടുകളെങ്കിലും തങ്ങൾക്ക് ചില മണ്ഡലങ്ങളിൽ കിട്ടിയാൽ മാത്രമേ പാർട്ടിക്കു തിര‍ഞ്ഞെടുപ്പുകളിൽ ഭാവിയുള്ളൂവെന്ന് ബിജെപി നേതാക്കൾ വിലയിരുത്തുന്നു.

ഹൈദരാബാദിലെ ബിജെപി റാലിയിൽനിന്ന്. ചിത്രം: AFP

∙ തീവ്ര നിലപാടുകൾക്ക് ഇനി വിട

ഹൈദരാബാദ് സമ്മേളനത്തിൽ ചർച്ചകളിൽ എത്താതെ പോയ ഒരു വിഷയമാണ്, ഏകീകൃത സിവിൽകോഡ് പോലെ ഉടനെ വരുമെന്നു കരുതിയ ചില കാര്യങ്ങൾ. ബിജെപിയുടെ ഏറ്റവും വിജയകാലഘട്ടത്തിൽ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന ഏകീകൃത സിവിൽ കോഡ് പോലെയുള്ളവ നടപ്പാക്കിയല്ലേ ബിജെപി ഇനി മുന്നോട്ടുപോകുക? അങ്ങനെയാണെന്ന് പുറത്തു നിന്നുള്ളവർക്ക് തോന്നുകയെങ്കിൽ ബിജെപി മുതിർന്ന നേതാക്കൾ അത് തിരുത്തുന്നു. തീവ്രഹിന്ദുത്വ നിലപാടുകൾ വേണ്ടിയിരുന്ന കാലമല്ല ഇപ്പോൾ. അതിന് എപ്പോൾ വേണമെങ്കിലും അയോധ്യ ക്ഷേത്രനിർമാണ പുരോഗതി പോലെയുള്ള വിഷയങ്ങൾ ധാരാളമായി ലഭിക്കും. പക്ഷേ ഹിന്ദു ഏകീകരണത്തിനായി മറ്റു മത സമുദായങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന ഏകീകൃത സിവിൽകോഡ് പോലെയുള്ള വിഷയങ്ങൾ ഇപ്പോൾ കൊണ്ടുവരേണ്ടതുണ്ടോയെന്ന് ചോദിക്കുന്നവരാണ് ബിജെപിയിലെ ഇൗ പക്ഷം.

ഹിന്ദു ഏകീകരണത്തോടൊപ്പം ഇൗ വിഷയങ്ങൾ മറുഭാഗത്തും വോട്ടിന്റെ ഏകീകരണം സൃഷ്ടിക്കുമെന്നതാണു ഫലം. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ മുസ്‌ലിം വോട്ട് പോലും ബിജെപിയ്ക്കു കിട്ടുന്നുവെന്നതും അവർ പറയുന്ന വാദത്തിന് അടിസ്ഥാനമുണ്ടെന്ന് തെളിയിക്കുന്നു. ഗോവയിൽ ക്രിസ്ത്യൻ വോട്ടു കിട്ടി ഭരണമുറപ്പിക്കാമെങ്കിൽ മറ്റിടങ്ങളിലും അതിന് സാധിക്കുമെന്ന ഉറപ്പ് ബിജെപിയിൽ ചിലർക്കുണ്ട്. അതാണ് സ്നേഹയാത്രയെന്ന പുതിയ ചിന്തയുമായി ഹൈദരാബാദ് ബിജെപി സമ്മേളനം കടന്നുപോകുന്നതും. ഒപ്പം കേന്ദ്രമന്ത്രിമാർ ജാഥയായി എത്തി കേരളത്തെ പൊതിയുന്നതും.

English Summary: Why Kerala CM Pinarayi and other Party Leaders Upset Over Union Minister S.Jaishankar's Visit to Kerala?