തൃശൂര്‍∙ നാളേതാ... ചോദ്യം കേന്ദ്രമന്ത്രിയോട്. പിന്നാലെ വന്നു പുള്ളുവൻ പാട്ട്. വൃശിചക മാസത്തിൽ അശ്വതി നക്ഷത്രത്തിൽ പിറന്ന കേന്ദ്രമന്ത്രിക്ക് അനുഗ്രഹം നേർന്നുള്ള നാവോര് പാട്ട്. ‘വൃശ്ചികമാസത്തിലെ അശ്വതി നക്ഷത്രത്തിൽ പിറന്ന’ തനിക്കു | Ashwini Kumar Choubey | Thrissur Vadakkunnathan Temple | Navoru paattu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ നാളേതാ... ചോദ്യം കേന്ദ്രമന്ത്രിയോട്. പിന്നാലെ വന്നു പുള്ളുവൻ പാട്ട്. വൃശിചക മാസത്തിൽ അശ്വതി നക്ഷത്രത്തിൽ പിറന്ന കേന്ദ്രമന്ത്രിക്ക് അനുഗ്രഹം നേർന്നുള്ള നാവോര് പാട്ട്. ‘വൃശ്ചികമാസത്തിലെ അശ്വതി നക്ഷത്രത്തിൽ പിറന്ന’ തനിക്കു സർവൈശ്വര്യം നേർന്നു നാവോരു പാട്ട് കേട്ടപ്പോൾ കേന്ദ്രമന്ത്രിക്ക് ആശ്ചര്യം. പിന്നെ കൗതുകം.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അശ്വിനി കുമാർ ചൗബേ പുള്ളുവൻ പാട്ടുകാരി ഷീലയുടെ നാവോര് പാട്ട് ആസ്വദിക്കുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

തൃശൂരിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അശ്വിനി കുമാർ ചൗബേയാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോൾ കേരളത്തിന്റെ സ്വന്തം നാവോരു പാട്ട് (പുള്ളുവൻ പാട്ട്) കേട്ട് കൗതുകം പൂണ്ടത്. പരമ്പരാഗതമായി പുള്ളുവൻ പാട്ടുകാരിയായ താണിക്കുടം സ്വദേശിനി ഷീലയാണ് പുള്ളോർക്കുടത്തിലെ താളത്തിന്റെ അകമ്പടിയോടെ കേന്ദ്രമന്ത്രിക്കായി നാവോരു പാട്ട് പാടിയത്. പാട്ട് ആസ്വദിച്ച മന്ത്രി തൊഴുത് ദക്ഷിണയും നൽകിയാണു മടങ്ങിയത്.

ADVERTISEMENT

വടക്കുന്നാഥ ക്ഷേത്രപരിസരത്ത് മരത്തൈയും മന്ത്രി നട്ടു. രണ്ടുദിവസമായി മന്ത്രി അശ്വിനി കുമാർ ചൗബേ തൃശൂരിലുണ്ട്. ഇന്നലെ പുത്തൂരിൽ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു. ഇന്ന് നഗരത്തിലെ പൗരപ്രമുഖരുമായി സംഭാഷണം നടത്തി, ഒപ്പം പ്രഭാതഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് ചാവക്കാട് ഒരുമനയൂരിലെ കോളനിയിൽ നിവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം ഗുരുവായൂരിലെ പരിപാടികളിൽ പങ്കെടുക്കും.

English Summary: Minister Ashwini Kumar Choubey visits Thrissur Vadakkunnathan Temple