ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്‌ക്കണം. എവിടെനിന്നൊക്കെയോ കഷ്‌ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്‌ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്‌കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’

ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്‌ക്കണം. എവിടെനിന്നൊക്കെയോ കഷ്‌ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്‌ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്‌കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്‌ക്കണം. എവിടെനിന്നൊക്കെയോ കഷ്‌ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്‌ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്‌കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഒരു മലയാളിക്ക് എത്താവുന്ന ഏറ്റവും വലിയ ഉയരത്തിലെത്തിയ ആളാണ് കെ.ആർ നാരായണൻ. 1997ൽ അദ്ദേഹം രാഷ്ട്രപതിയായി സ്ഥാനമേൽക്കുമ്പോൾ ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തിനു സാക്ഷ്യം വഹിച്ചു – രാജ്യത്ത് ദലിത് വിഭാഗത്തിൽനിന്നുള്ള ഒരാൾ ആദ്യമായി രാഷ്ട്രപതിയായി. സ്വാതന്ത്ര്യത്തിന്റെ 50 –ാം വർഷത്തിലായിരുന്നു ആ ചരിത്ര മുഹൂർത്തം. ഇപ്പോൾ, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയെയും (ദ്രൗപതി മുർമു) നമുക്കു ലഭിക്കുമെന്നാണു വിലയിരുത്തൽ. ഈ സന്ദർഭത്തിൽ ജന്മദേശമായ ഉഴവൂരിനെക്കുറിച്ചും പഠിച്ച വിദ്യാലയങ്ങളെക്കുറിച്ചുമൊക്കെ കെ.ആർ.നാരായണൻ പല അവസരങ്ങളിൽ പങ്കിട്ട ഓർമകളിലൂടെയുള്ള ഒരു യാത്രയാണിത്. ഓർമയായിരുന്നു കെ.ആർ. നാരായണനു ശ്വാസം. വിശ്വമലയാളിയായി പടർന്നു പന്തലിച്ചപ്പോഴും പ്രഥമപൗരനായി വളർന്നുയർന്നപ്പോഴും കോട്ടയം ജില്ലയിലെ ഉഴവൂരെന്ന കൊച്ചുഗ്രാമത്തിലേക്ക് അദ്ദേഹം ഹൃദയം നീട്ടിക്കൊണ്ടേയിരുന്നു.ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായപ്പോഴും പിന്നീട് പദവിയിൽനിന്നു വിരമിച്ച ശേഷവും ഉഴവൂരിലേക്കും കോട്ടയത്തേക്കുമുള്ള വരവുകളിലെല്ലാം ഓർമകളുടെ തിരയേറ്റത്തിൽ കൊച്ചു കുട്ടിയെപ്പോലെ വിതുമ്പുന്ന നാരായണനെ പലവട്ടം കണ്ടിട്ടുണ്ട് പ്രിയപ്പെട്ടവർ.

∙ ഓർമയുടെ ഘടികാരം

ADVERTISEMENT

ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്‌ക്കണം. എവിടെനിന്നൊക്കെയോ കഷ്‌ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്‌ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്‌കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’

കെ.ആർ. നാരായണൻ.

ഇത്രയും പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ, ചേച്ചി ഗൗരിയുടെ കൈപിടിച്ചു കസേരയിലിരുന്ന ശേഷം തുടർന്നു: ‘ഇങ്ങനെ നല്ലവരായ ഒരുപാടു പേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ് പഠിക്കാനും വളരാനും കഴിഞ്ഞത്. ഈ നാടിന്റെ കരുതലില്ലായിരുന്നുവെങ്കിൽ ഒന്നുമാകില്ലായിരുന്നു. എന്റെ വളർച്ചയുടെ പിന്നിൽ ചേച്ചിയുടെ ത്യാഗവുമുണ്ട്. വടകര സ്‌കൂളിൽ പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഞങ്ങൾ ഉഴവൂരിലേക്കു തിരിച്ചു പോന്നു. അന്നു ചേട്ടൻ നീലകണ്‌ഠൻ ‘നീ പഠിപ്പു നിർത്തരുത്’ എന്നു പറഞ്ഞ് എന്നെ മാത്രം തിരിച്ചയച്ചു. ഗൗരിക്കു പഠിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കിൽ എന്നെക്കാൾ വലിയ ആളാകുമായിരുന്നുവെന്ന് എനിക്കുറപ്പാണ്.’’

മുളങ്കമ്പിൽ കെട്ടിപ്പൊക്കിയ, പുല്ലുമേഞ്ഞ, നാലു മുറികളുള്ള കുറിച്ചിത്താനം സ്കൂളിലെ ചാണകം മെഴുകിയ തറയിൽ തോർത്തുടുത്തിരുന്നു പഠിച്ച കാലം അദ്ദേഹം എപ്പോഴും ഓർത്തിരുന്നു. ഉഴവൂരിലെ സ്കൂളിൽ മുണ്ടും ഷർട്ടും അല്ലെങ്കിൽ നിക്കറും ഷർട്ടും നിർബന്ധമായിരുന്നു. അതിനും വല്ലാതെ ബുദ്ധിമുട്ടി. ഫീസ് കൊടുക്കാൻ കഴിയാതെ ക്ലാസ് മുടങ്ങിയതിനാൽ പരീക്ഷയെഴുതാൻ ആവശ്യത്തിനു ഹാജരില്ലാത്ത സ്ഥിതി പോലും ഉണ്ടായി.

കുറവിലങ്ങാട്ടെ ഹൈസ്കൂളിലേക്ക് ഉഴവൂരിലെ വീട്ടിൽനിന്നു ദിവസവും നടന്നാണു പോയിരുന്നത്. വഴിനീളെ വായിച്ചുകൊണ്ടു നടക്കും. സ്കൂളിൽനിന്നു മടങ്ങുമ്പോൾ ഉഴവൂരിലെ ചിലർക്കുള്ള പത്രവും കൂടി കുറവിലങ്ങാട്ടുനിന്നു നാരായണൻ കൊണ്ടുപോകും. തിരിച്ചുനടത്തത്തിനിടെ ആ പത്രങ്ങളും വായിച്ചു തീർക്കും. അക്ഷരങ്ങളോടും അറിവിനോടും അക്ഷരാർഥത്തിൽ ആർത്തിയായിരുന്നു ആ കുട്ടിക്ക്. ജീവിതത്തിന്റെ ഓരോ പടവു ചവിട്ടിക്കയറുമ്പോഴും കെ. ആർ. നാരായണന്റെയുള്ളിൽ മാതൃഗ്രാമം തുടിച്ചുകൊണ്ടിരുന്നു. ‘‘ഉഴവൂരിന്റെ പുത്രനായ ഞാൻ ഭാരതത്തിന്റെ പുത്രനായതിൽ അഭിമാനമുണ്ട്. എന്റെ വളർച്ചയുടെ നാരായവേരും ഉഴവൂരിൽത്തന്നെ. ഇവിടെയുള്ളവരുടെ സ്‌നേഹവും സഹായവുംകൊണ്ടാണ് എന്റെ വളർച്ച’’ – അദ്ദേഹം പറയുമായിരുന്നു.

ADVERTISEMENT

ഉഴവൂരിൽ കെ.ആർ നാരായണൻ സ്മാരക സർക്കാർ ആശുപത്രിയുണ്ട് ഇപ്പോൾ. കിടങ്ങൂർ മുതൽ കൂത്താട്ടുകുളത്തിനടുത്തു മംഗലത്താഴം വരെയുള്ള റോഡിന് അദ്ദേഹത്തിന്റെ പേരാണ്. ഉഴവൂരിലെ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയോടു ചേർന്നു കെ.ആർ. നാരായണൻ സാംസ്കാരിക കേന്ദ്രം ഉയരുന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ കെ.ആർ നാരായണൻ സ്റ്റഡി സെന്റർ പ്രവർത്തിക്കുന്നുണ്ട്. കുറിച്ചിത്താനത്ത് അദ്ദേഹം ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാലയത്തിന് ഇപ്പോൾ കെ.ആർ. നാരായണൻ സ്മാരക ഗവ. എൽപി സ്കൂൾ എന്നാണു പേര്. ഉഴവൂരിൽനിന്ന് 25 കിലോമീറ്റർ അകലെ തെക്കുംതലയിൽ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സ് പ്രവർത്തിക്കുന്നു. ഇത്തരം കേവല അടയാളങ്ങളാലല്ല കെ.ആർ നാരായണൻ എന്ന വിശ്വമാനവന്റെ ഓർമ നിലനിൽക്കുന്നതെങ്കിലും.

കെ.ആർ. നാരായണൻ (ഫയൽ ചിത്രം).

∙ വെൺകതിർ വിതറീടും കൊച്ചു ചന്ദ്രിക!

1992ൽ ഉപരാഷ്ട്രപതിയായ ശേഷം ആദ്യമായി കോട്ടയത്തെത്തിയപ്പോൾ അപൂർവമായൊരു ഓ‍ർമയുടെ ശകലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. മലയാള മനോരമയിൽ ഏർപ്പെടുത്തിയ ഡിജിറ്റൽ ഫോട്ടോ ട്രാൻസ്മിഷൻ സാങ്കേതികവിദ്യയുടെ ഉദ്ഘാടനച്ചടങ്ങ്. മുഖ്യാതിഥി ഉപരാഷ്ട്രപതി. പ്രാർഥനാഗാനത്തിനായി എല്ലാവരും എണീറ്റു. പാട്ടിന്റെ ഈരടികൾ ഉയർന്നുതുടങ്ങിയപ്പോൾ, കെ.ആർ നാരായണന്റെയുള്ളിൽ കാലം കടൽ പോലെ ഇരമ്പി. കേൾക്കുന്നത് അരനൂറ്റാണ്ടിലേറെ മുൻപ് അദ്ദേഹം എഴുതിയ, പിന്നീടു കൈമോശം വന്നു പോയ കവിത!

ഇതായിരുന്നു ആ വരികൾ:

ADVERTISEMENT

വിജനകാന്താര ഭൂമിയിൽ വെൺകതിർ

വിതറീടും കൊച്ചു ചന്ദ്രികയല്ലി നീ!

പികവധൂടി തൻ ഗാനമകരന്ദം

പകരുമോമനപ്പൊൻകുടമല്ലി നീ!

പ്രകൃതി ദേവി തന്നാനനപങ്കജം

പ്രതിഫലിച്ചിടും ദർപ്പണമല്ലി നീ!

കവിതയൂറിത്തുളമ്പും കവിയുടെ

വികസിതോല്ലാസ മാനസമല്ലി നീ!

 

പ്രണയസൗരഭ പൂരം ചിതറിടും

തരുണിതൻ കമ്രനമ്രാസ്യമല്ലി നീ!

അടവി തന്നിരുട്ടാഴിയിൽ തോണി പോൽ

വിടരുമേകാന്ത വാസന്ത പുഷ്പമേ!

വിപിനവായുവിൽ സൗരഭം വീശിയും

വിജനഭൂമിയിൽ പൂന്തേനൊഴുക്കിയും

വികലഭാഗ്യയായ് വാണീടും സൂനമേ,

വിഫലമല്ല നിൻ ത്യാഗസന്നദ്ധത.

 

ചപല മാരുതനിട്ടുലച്ചമ്പിൽ വ–

ന്നചലമെത്തയിൽ തല്ലിലുമെന്തയേ

സഹജർ തൻ ജീവരക്തം ചൊരിഞ്ഞീടും

മനുജർ തൻ ശ്വാസ പങ്കിലയല്ല നീ.

വനലതികകൾ കോൾമയിർക്കൊള്ളുമാ

തനിമരന്ദമൊഴുകുന്ന പുഞ്ചിരി–

തളിരിളകിത്തഴുകുന്നൊരോമന

ക്കുളിരണിപ്പുതൂ കമ്രദളാവലി

 

അതിലൊരൊറ്റ നിമിഷമേ വിഭ്രാന്ത–

മതിൽ ലയിച്ചാത്മ നിർവൃതി നേടുകിൽ

പടുമരുവിലെപ്പാലിളം ഗാനമാ–

യടവിതന്നിലെ വാടാവിളക്കതായ്

വിരുയമോമനത്തൂമലർ മാലികേ, അരിയ

കാന്താര ചന്ദ്രികേ, കൈതൊഴാം.

 

ഒരു കാട്ടുപൂവ് മനസ്സിലേക്കു കൊണ്ടുവന്ന തോന്നലുകളായിരുന്നു ‘കെ.ആർ. നാരായണൻ ഉഴവൂർ’ എന്ന സിക്സ് ഫോം വിദ്യാർഥി എഴുതി, മലയാള മനോരമ ബാലപംക്തിയിൽ 1938 ൽ അച്ചടിച്ച ‘കാന്താരചന്ദ്രിക’ എന്ന കവിത.

കെ.ആർ. നാരായണൻ (ഫയൽ ചിത്രം).

മനോരമയിലെ ചടങ്ങിനെത്തുമ്പോൾ ഇങ്ങനെയൊരു സർപ്രൈസ് തന്നെ കാത്തിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതിക്കു യാതൊരു ധാരണയുമുണ്ടായിരുന്നില്ല. പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ‘ഇത്രയേറെ മാധുര്യമുള്ള ഒരു സമ്മാനം മറ്റെന്താണുള്ളത്! എന്റെ ശേഖരത്തിൽനിന്നു നഷ്ടപ്പെട്ടു പോയ ഈ കവിത കണ്ടുപിടിക്കാൻ പലരോടും പറഞ്ഞിരുന്നു. സ്നേഹിതർ പല ലൈബ്രറികളിലും അന്വേഷിച്ചു. കിട്ടിയില്ല. ഇതു പാടിക്കേട്ടപ്പോൾ അവയ്ക്കിടയിൽ ഭൂതകാലത്തിന്റെ ശബ്ദങ്ങളുണ്ടെന്നു തോന്നി.’’

∙ കാന്താരചന്ദ്രികയിൽ തീർന്നില്ല സർപ്രൈസ്

അഞ്ചുവർഷങ്ങൾക്കു ശേഷം രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ കോട്ടയം സന്ദർശനം. കോട്ടയത്തെ നവീകരിച്ച കെ.സി. മാമ്മൻ മാപ്പിള ഹാളിന്റെ ഉദ്ഘാടനച്ചടങ്ങ്. 1997 ജൂലൈ 25 ന് രാഷ്ട്രപതിയായി സ്ഥാനമേറ്റശേഷം കെ.ആർ. നാരായണൻ ആദ്യം നിർവഹിക്കുന്ന ഉദ്ഘാടനമായിരുന്നു അത്. ആ വേദിയിലും മധുരഗാനമായ് അലയടിച്ചു, കളഞ്ഞു പോയെന്നു കരുതിയ മറ്റൊരു കവിത. കാന്താരചന്ദ്രികയ്ക്കും രണ്ടുവർഷം മുൻപ് മനോരമയിലൂടെ തന്നെയാണ് ‘കവിയുടെ അഭ്യർഥന എന്ന ഈ കവിതയും വെളിച്ചം കണ്ടത്.

 

‘‘സിരകളിൽ രക്തഗമനം നിൽക്കൂന്നൂ

സ്വരിമിടറുന്നെൻ കവിമാതേ

എവിടെ നീ ഗൂഢം നിവസിച്ചിടൂന്നീ–

യെളിയോനിൽക്കനിവിയലാതെ

 

ചെറിയ മർമ്മര ധ്വനിയെഴുന്നോരാ–

വനസരിത്തിലെത്തിരയിലും

സുരഭില സുമ നിരയണി മനോ–

ഹരമാം പൂ വാടിയതിലുമെൻ

കവി മാതേ! തവചരണ പങ്കജ–

മിവനന്വേഷിച്ചു വലയുന്നു.

 

പരമസുന്ദര മലർവാടി വെടി–

ഞ്ഞെവിടെയാം തവ നടനങ്ങൾ

പരിശൂന്യമായുള്ളബിസീനിയായി–

ലൊഴുകുന്ന ചോരപ്പുഴയിലോ

വിജയകാഹളമെവിടെയും മുഴ–

ക്കിടുവോരിറ്റലിപ്പടയിലോ?

അമിതപ്രാബല്യമിയലും ബ്രിട്ടന്റെ

സമരക്കപ്പൽ തൻകൊടിയിലോ?

 

എവിടെയെങ്കിലും തവ കാരുണ്യമാം

കരുണാ നിർഝരിയിവനുടെ

ഹൃദയതൂലികാമുനയിലേയ്ക്കൊരു

തടവുമെന്വേയിന്നൊഴുകണേ.

 

കതിരുകളെങ്ങും വിതറിയർക്കനാ–

ശ്ശതമന്യൂദിക്കിലുയരുമ്പോൾ

കിളികാളനന്ദ നിനഭമാർന്നു നൽ–

ത്തളിരേലും മാവിലണയുമ്പോൾ

പവനനുദ്യാനഭുവി വിട്ടു പുഷ്പ–

പരിമളം വീശിയണയുമ്പോൾ

തരളതാരകാമലർ മാല ചാർത്തി–

ക്കുളുർ തിങ്കൾവാനിൽ വിലസുമ്പോൾ

കളിയേലുമിളം ശിശുവിൻ ലോലപ്പൂ–

ങ്കവിളിൽതൂവേർപ്പു പൊടിയുമ്പോൾ

കവിമാതേ‘ ഗാനമകരന്ദമൂറി

കെ.ആർ. നാരായണന്റെ കുടുംബചിത്രം.

ഹൃദയതാർ മമ വിരിയണേ!

അതേക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ‘‘കുറവിലങ്ങാട് സ്കൂളിൽ അഞ്ചാം ഫോറത്തിൽ പഠിക്കുമ്പോഴാണ് ഞാനീ കവിത എഴുതുന്നത്. പിന്നീടു സ്കൂൾ റീഡിങ് റൂമിൽ ഇരിക്കുമ്പോഴാണു കവിത അച്ചടിച്ചുവന്നതു കണ്ടത്. അന്നുണ്ടായ സന്തോഷത്തിന്റെ നൂറിലൊന്ന് ഇന്ത്യൻ പ്രസിഡന്റായപ്പോൾ ഉണ്ടായിട്ടില്ല.’’

∙ ഹൃദയത്തിന്റെ തീർഥാടനം

താൻ പഠിച്ച, കേരളത്തിലെ ആദ്യത്തെ കലാലയമായ കോട്ടയം സിഎംഎസ് കോളജുമായി അഗാധമായ ആത്മബന്ധം പുലർത്തിയിരുന്നു കെ.ആർ. നാരായണൻ. ജന്മനാട്ടിലേക്കുള്ള വരവുകളിലെല്ലാം സിഎംഎസിലും എത്താൻ അദ്ദേഹം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തു. ‘സിഎംഎസ് കോളജിലേക്കുള്ള ഓരോ യാത്രയും എനിക്കു തീർഥാടനമാണ്’ എന്ന് അദ്ദേഹം പറയുമായിരുന്നു.

1937 ൽ ഇന്റർമീഡയറ്റിനായിരുന്നു നാരായണൻ സിഎംഎസിൽ പഠിച്ചത്. മതിയായ യാത്രാസൗകര്യമില്ലാതിരുന്നതിനാൽ 18 നാഴിക നടന്നായിരുന്നു കോളജിലേക്ക് എത്തിയിരുന്നത്.

സിഎംഎസിന്റെ നിഗൂഡ വൃക്ഷഛായയിലൂടെ നടന്നുകൊണ്ട് ഒരിക്കൽ അദ്ദേഹം പുതുതലമുറ കുട്ടികളോടു പറഞ്ഞു: ‘‘സാമ്പത്തിക സൗഭാഗ്യങ്ങളൊന്നുമില്ലാത്ത കുടുംബത്തിലെ കുട്ടിയായിരുന്നു ഞാൻ. റവ. ഫിലിപ്പ് ലീ ആയിരുന്നു പ്രിൻസിപ്പൽ. 

ഫീസിന്റെ കാര്യത്തിൽ എന്തെങ്കിലും സൗജന്യം തരപ്പെട്ടില്ലെങ്കിൽ പഠനം മുന്നോട്ടു പോകില്ല. എന്താണു ചെയ്യേണ്ടത്? എത്തും പിടിയും കിട്ടാത്ത ആലോചനകളായിരുന്നു മനസ്സു നിറയെ. ഒടുവിൽ എന്തും വരട്ടെയെന്നു കരുതി പ്രിൻസിപ്പലിനോടു പറഞ്ഞു; ‘ഫീസ് സൗജന്യം തരണം’. ദൈവാനുഗ്രഹം പോലെ അദ്ദേഹം അതു സമ്മതിച്ചു‘‘പകുതി ഫീസ് സൗജന്യമാക്കാം’’.

അതു കേട്ടിട്ടും എനിക്കു സന്തോഷിക്കാനായില്ല. ബാക്കി പകുതി എവിടുന്നുണ്ടാക്കാനാണ്? ഒരു ദുരഭിമാനവും മനസ്സിൽ ബാക്കിയില്ലാഞ്ഞതു കൊണ്ടു തന്നെ വീണ്ടും ചോദിച്ചു. ‘‘പകുതി പോര. മുക്കാൽ ഭാഗമെങ്കിലും ഇളവില്ലെങ്കിൽ...’’

പ്രിൻസിപ്പൽ ഒന്ന് ആലോചിച്ചു. അവസ്‌ഥ അദ്ദേഹത്തിനും മനസ്സിലായെന്നു തോന്നുന്നു. സമ്മതിച്ചു. ഡയറിയിൽ ഫീസിളവിന്റെ കാര്യം കുറിച്ചിടുകയും ചെയ്‌തു. ആശ്വാസത്തോടെ ഞാൻ തിരികെ പോയി. ക്ലാസ് തുടങ്ങുന്ന ദിവസം നേരത്തെ തന്നെ കോളജിലെത്തി. ഓഫിസിൽ പോയി ഫീസിളവ് അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവിടെയുണ്ടായിരുന്ന ആളിന് അതു വിശ്വാസമായില്ല. പ്രിൻസിപ്പലിനോട് അന്വേഷിക്കട്ടെ എന്നു പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഞാനും പ്രിൻസിപ്പലിനടുത്തേക്കു പോയി. ഫീസിളവ് പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഡയറിയിൽ കുറിച്ചിട്ടുണ്ടെന്ന് ഞാൻ ഓർമിപ്പിച്ചു. ഉച്ചയൂണു കഴിക്കാൻ പോയി വരട്ടെ. നോക്കാം. കാത്തിരിക്കൂ എന്നായി പ്രിൻസിപ്പൽ. അദ്ദേഹം ഉണ്ടു വരുന്ന നിമിഷംവരെ എല്ലാ ഈശ്വരൻമാരെയും വിളിച്ചുകൊണ്ടു ഞാൻ നിന്നു. പ്രിൻസിപ്പൽ വന്നു. ‘‘ഉവ്വ്, ഡയറിയിലുണ്ട്. എനിക്കു തെറ്റിയതാണ്’’- അദ്ദേഹം പറഞ്ഞു. ഫീസിളവ് കൊടുക്കാൻ നിർദേശവും ഒപ്പം വന്നു. എല്ലാ ദൈവങ്ങൾക്കും സ്‌തുതി. റവ. ലീ അന്നു കനിഞ്ഞില്ലായിരുന്നുവെങ്കിൽ... അത് ഓർക്കാൻ പോലുമാവുന്നില്ല. അന്നു മനസ്സിനുണ്ടായ ആനന്ദം പോലെയൊന്ന് അപൂർവമായേ പിന്നീട് അനുഭവിക്കാനായിട്ടുളളു.’’

കെ.ആർ. നാരായണൻ (ഫയൽ ചിത്രം).

അധ്യാപകനായിരുന്ന പ്രഫ. പി.സി. ജോസഫ് കോട്ടയത്തെ വൈഎംസിഎ കാന്റീനിൽനിന്നു വാങ്ങിത്തന്ന ഭക്ഷണത്തിനു ലോകത്തെ മറ്റേതു രാജ്യത്തുനിന്നു കഴിച്ച ഭക്ഷണത്തെക്കാളും രുചിയുണ്ടായിരുന്നുവെന്ന് അദ്ദേഹം മറ്റൊരിക്കൽ സിഎംഎസിലെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

സാധാരണയിൽ കവിഞ്ഞ വായനശീലം അദ്ദേഹത്തിനുണ്ടായിരുന്നതായി അക്കാലത്തെ സിഎംഎസ് കോളജ് ലൈബ്രറി റജിസ്‌റ്റർ സാക്ഷ്യപ്പെടുത്തും. ഒന്നാം വർഷം മുപ്പത്തിയഞ്ചു പുസ്‌തകങ്ങൾ ലൈബ്രറിയിൽനിന്ന് എടുത്തിട്ടുള്ളവയിൽ ഇരുപത്തിയാറെണ്ണം ഇംഗ്ലിഷ് പുസ്‌തകങ്ങളായിരുന്നു. വായനാഭ്രാന്തനായ ആ വിദ്യാർഥിയുടെ ലൈബ്രറി റജിസ്റ്റർ താളുകൾ സിഎംഎസ് കോളജിൽ ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുന്നു. ഒപ്പം, കെ.ആർ നാരായണൻ കോളജിനു സമ്മാനിച്ച ഒരു അമേരിക്കൻ ക്ലോക്കും. അമേരിക്കൻ അംബാസഡറായിരുന്നപ്പോൾ സമ്മാനമായി ലഭിച്ച ഘടികാരം പിന്നീട് അദ്ദേഹം കോളജിനു നൽകുകയായിരുന്നു.

സ്കൂൾ കാലത്തുതന്നെയുള്ള കവിതയെഴുത്ത് അദ്ദേഹം കോളജിലും തുടർന്നു. കോളജ് മാഗസിനായ ‘വിദ്യാസംഗ്രഹ’ത്തിൽ കവിതകൾ അച്ചടിച്ചു വന്നു. ഉപരാഷ്ട്രപതിയായ ശേഷം കോളജിൽ എത്തിയപ്പോൾ അദ്ദേഹം രണ്ടു കാര്യങ്ങൾ അധികൃതരോടു പങ്കുവച്ചു. ഒന്ന്, പഠിക്കുന്ന കാലത്തു തന്റെ കവിത അച്ചടിച്ചുവന്ന ‘വിദ്യാസംഗ്രഹം’ കാണാനുള്ള ആഗ്രഹം. രണ്ട്, ഗ്രേറ്റ്‌ ഹാളിൽ തൂക്കിയിരിക്കുന്ന പഴയ പ്രിൻസിപ്പൽമാരുടെ ഛായാചിത്രങ്ങൾക്കിടയിൽ പ്രിയപ്പെട്ട അധ്യാപകൻ പ്രഫ. ലീയുടെ ചിത്രം കാണാത്തതിലുള്ള പരിഭവം.

സിഎംഎസിലെ കോളിൻസ് ലൈബ്രറിയിലെ പഴയ പുസ്‌തകക്കൂമ്പാരങ്ങൾക്കിടയിൽനിന്ന് പതിറ്റാണ്ടുകൾ പഴക്കമുളള ആ മാഗസിൻ കോപ്പി കോളജ് അധികൃതർ കണ്ടുപിടിച്ചേൽപ്പിച്ചപ്പോൾ അതു തനിക്കു നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സ്നേഹപൂർവം കോളജ് അത് അദ്ദേഹത്തിനു സമ്മാനിച്ചു.

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു.

കോളജിന്റെ ആർക്കൈവ്‌സിൽ പ്രഫ. ലീയുടെ ചിത്രമില്ലാത്തതിനാൽ മറ്റൊരാളിൽനിന്നു വാങ്ങി മോടിപിടിപ്പിച്ചു ഗ്രേറ്റ്‌ ഹാളിൽ തൂക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതു കാണാനാകും മുൻപ് കെ.ആർ. നാരായണൻ വിടവാങ്ങി.

എന്നാൽ, ഏറ്റവും പ്രശസ്തനായ ആ പൂർവവിദ്യാർഥിയുടെ ഓർമകൾ സിഎംഎസ് കോളജിനെ ഒരിക്കലും വിട്ടുപോകുന്നില്ല.

∙ ഉഴവൂർ എന്ന മേൽവിലാസം

1943ൽ കേരളം വിട്ട ശേഷം ജന്മനാട്ടിലേക്കു തിരികെ വരുമ്പോഴെല്ലാം കെ.ആർ. നാരായണൻ താമസിച്ചിരുന്നത് സഹോദരി കെ.ആർ. ഗൗരിയുടെ പൂവത്തിങ്കലിലെ വീട്ടിലായിരുന്നു. കെ.ആർ. നാരായണൻ ജനിച്ച കോച്ചേരിൽ തറവാടു വീട് പിൽക്കാലത്ത് ഇല്ലാതായിരുന്നു. ഹോമിയോ ചികിൽസയിലൂടെ സമ്പാദിച്ച പണംകൊണ്ടാണ് കെ.ആർ ഗൗരി സ്ഥലം വാങ്ങിയതും വീടു പണിതതും. പിന്നീട് ആ വീട് ശാന്തിഗിരി ആശ്രമത്തിനു കൈമാറി. അവിടെ ഇപ്പോൾ ശാന്തിഗിരി സിദ്ധ–ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നു.

ശാന്തിഗിരി ആശ്രമത്തിന് വീടു കൈമാറുന്ന ചടങ്ങിനും കെ.ആർ. നാരായണൻ എത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷമായിരുന്നു അത്. അന്ന് അദ്ദേഹം പറഞ്ഞു: ‘‘ഈ വീട് ചേച്ചി സ്വന്തം പരിശ്രമം കൊണ്ടു മാത്രം ഉണ്ടാക്കിയതാണ്. ഞാനും മറ്റുള്ളവരും സഹായിച്ചിട്ടേയില്ല. ഇത് പൊതു ആവശ്യത്തിനു വിട്ടുകൊടുക്കുന്നത് വലിയ കാര്യമാണ്. ഉഴവൂരിന് എന്നെക്കാൾ പ്രയോജനം ഗൗരിയെയും അനുജൻ ഭാസ്‌കരനെയും കൊണ്ടാണ്. ഇന്ന് എനിക്കു സ്‌ഥാനങ്ങളൊന്നുമില്ല. ഉഴവൂരിൽ ജനിച്ച ആൾ എന്ന സ്‌ഥാനത്തേക്കു ഞാൻ തിരിച്ചെത്തിയിരിക്കുകയാണ്. ഏറ്റവും വലുതും മനോഹരവുമായ സ്‌ഥാനം ഇതുതന്നെയാണ്.

∙കെ.ആർ. നാരായണൻ: ജീവചരിത്രത്തിലൂടെ

യശ്വന്ത് സിൻഹ.

1920 ഒക്ടോബർ 27ന് കോട്ടയം ജില്ലയിലെ ഉഴവൂർ പെരുവന്താനത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോച്ചേരി രാമൻ വൈദ്യരും പാപ്പിയമ്മയും മാതാപിതാക്കൾ. ഏഴു മക്കളിൽ നാലാമൻ. ‘ഞങ്ങളുടെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പല രാത്രികളിലും വിശന്നുതളർന്നാണ് ഉറങ്ങിയിരുന്നത്. പൊടിയരിക്കഞ്ഞിയായിരുന്നു സ്ഥിരമായ ആഹാരം’ – നാരായണന്റെ മൂത്ത സഹോദരി ഗൗരി പറഞ്ഞിട്ടുണ്ട്. കോട്ടയം കുറിച്ചിത്താനം സ്കൂൾ‍, ഉഴവൂർ ഔവർ ലേഡി ഓഫ് ലൂർദ് സ്കൂൾ, കൂത്താട്ടുകുളത്തിനു സമീപം വടകര സെന്റ് ജോൺസ് ഇംഗ്ലിഷ് സ്കൂൾ, കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ പഠിച്ചു.

കോട്ടയം സിഎംഎസ് കോളജ്, തിരുവനന്തപുരം ആർട്സ് കോളജ് എന്നിവിടങ്ങളിലായിരുന്നു കെ.ആർ. നാരായണന്റെ കോളജ് വിദ്യാഭ്യാസം. 1943ൽ തിരുവിതാംകൂർ സർവകലാശാലയിൽനിന്ന് (ഇന്നത്തെ കേരള സർവകലാശാല) ഒന്നാം റാങ്കും സ്വർണമെഡലും നേടി ബിഎ ഓണേഴ്സ് പാസായി. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു വിദ്യാർഥി നേടിയ മഹത്തായ വിജയമായിരുന്നു അത്.

ബിഎ ഓണേഴ്സിനു ശേഷം തുടർപഠന സഹായത്തിന് തിരുവിതാംകൂർ മഹാരാജാവിനെ കാണാൻ അനുമതി ചോദിച്ച് നാരായണൻ കത്തെഴുതി. എന്നാൽ, രാജാവിന്റെ സെക്രട്ടറി അനുമതി നൽകിയില്ല. നാരായണൻ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ബിഎ സർട്ടിഫിക്കറ്റും വാങ്ങിയില്ല. പ്രൊവിഷനൽ സർട്ടിഫിക്കറ്റുമായാണ് ഉപരിപഠനത്തിനു പോയത്. 1992ൽ ഉപരാഷ്ട്രപതിയായപ്പോൾ, പണ്ടു വാങ്ങാതെപോയ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ചു വാർത്തകൾ വന്നു. കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഡോ. ഡി.ബാബുപോൾ മുൻകയ്യെടുത്ത് സർട്ടിഫിക്കറ്റ് തയാറാക്കി അദ്ദേഹത്തിന് എത്തിച്ചുകൊടുത്തു.

1943 ൽ യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂറിൽ അധ്യാപകനായി. പിന്നീട് ഇന്ത്യൻ ഓവർസീസ് വകുപ്പിൽ ജോലി കിട്ടി. പത്രപ്രവർത്തകനാകാനുള്ള മോഹം കൊണ്ട് ആ ജോലി ഉപേക്ഷിച്ചു. 1944 ഏപ്രിലിൽ ബോംബെ മലബാർ ഹിൽസിൽ താമസിച്ചിരുന്ന മഹാത്മാ ഗാന്ധിയുമായി നാരായണൻ അഭിമുഖം നടത്തി. അഭിമുഖം നടന്ന ദിവസം ഗാന്ധിജി മൗനവ്രതത്തിലായിരുന്നതിനാൽ ഉത്തരങ്ങൾ എഴുതിക്കൊടുക്കുകയായിരുന്നു.

1945ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അവിടെ അധ്യാപകനായിരുന്ന ഹാരൾഡ് ജോസഫ് ലാസ്കിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ അധ്യക്ഷനും പരിഷ്കരണവാദിയുമായിരുന്നു ലാസ്കി. ഇന്ത്യയുടെ ആണവ ഗവേഷണരംഗത്ത് അതികായനായി മാറിയ ഡോ. രാജാ രാമണ്ണ ലണ്ടനിൽ നാരായണന്റെ സുഹൃത്തായിരുന്നു; ഡോ. കെ.എൻ.രാജ് അന്ന് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർഥിയും. 1948ൽ നാരായണൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ഒന്നാം ക്ലാസോടെ ഓണേഴ്സ് ബിരുദം നേടി.

പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങുമ്പോൾ, നാരായണന്റെ പക്കൽ ലാസ്കി ഒരു കത്തു കൊടുത്തയച്ചു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനുള്ളതായിരുന്നു അത്. ‘ഞാൻ പഠിപ്പിച്ച സമർഥരായ വിദ്യാർഥികളിൽ ഒരാളാണു നാരായണൻ. സ്വതന്ത്ര ഇന്ത്യക്ക് അദ്ദേഹം വിലപ്പെട്ട ഒരാളായിരിക്കും’ എന്നാണു ലാസ്കി എഴുതിയത്. ഡൽഹിയിലെ 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം തിരിഞ്ഞുനടക്കുമ്പോൾ നെഹ്റു പിന്നിൽനിന്ന് നാരായണനെ തിരികെ വിളിച്ചിട്ടു പറഞ്ഞു: താങ്കളുടെ ബയോഡേറ്റ എഴുതി ഏൽപിക്കുക. അങ്ങനെ 1949ൽ നാരായണൻ വിദേശകാര്യ സർവീസിൽ ചേർന്നു.

ബർമയിൽ (മ്യാൻമർ) ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായി, വിദേശകാര്യ സർവീസിലെ ജോലിക്കു തുടക്കം. ജപ്പാൻ, തായ്‌ലൻഡ്, തുർക്കി, ഓസ്ട്രേലിയ, യുകെ, വിയറ്റ്നാം, ചൈന, യുഎസ് എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു. ബർമയിൽ വച്ചാണ് അദ്ദേഹം തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയത്. പിന്നീട് ഇന്ത്യൻ പൗരത്വം നേടിയ മാ ടിന്റ് ടിന്റ്, നെഹ്റു നിർദേശിച്ച ഉഷ എന്ന പേരാണു സ്വീകരിച്ചത്.

1976ൽ വിദേശകാര്യ സെക്രട്ടറിയായി. 1978ൽ വിദേശ സർവീസിൽനിന്നു വിരമിച്ചു. 1984 ഡിസംബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്ന് സ്ഥാനാർഥിയായി മത്സരിക്കാൻ കോൺഗ്രസ് നാരായണനെ നിയോഗിച്ചു. നാരായണനു മലയാളം അറിയില്ലെന്നും മുണ്ടുടുക്കാൻ അറിയില്ലെന്നുമൊക്കെ എതിരാളികൾ പ്രചരിപ്പിച്ചു. മുണ്ടുടുക്കാൻ മാത്രമല്ല, അതു മുറുക്കിയുടുക്കാനും അറിയാമെന്നു നാരായണൻ തിരിച്ചടിച്ചു. ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ എ.കെ.ബാലനെ അരലക്ഷത്തിലേറെ വോട്ടുകൾക്കാണു അദ്ദേഹം പരാജയപ്പെടുത്തിയത്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആദ്യം ആസൂത്രണ സഹമന്ത്രിയായി. പിന്നീട് വിദേശകാര്യ സഹമന്ത്രിയും ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി. തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്തുനിന്നു ജയിച്ചു.

1992ൽ ഉപരാഷ്ട്രപതിയായി. 1997ൽ രാഷ്ട്രപതിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ഇടതുകക്ഷികൾ പിന്തുണച്ചു. ബിജെപിയും അവസാനനിമിഷം പിന്തുണച്ചു. 1997 ജൂലൈ 25ന് പത്താം രാഷ്ട്രപതിയായി ചുമതലയേറ്റു. 2002ൽ വിരമിച്ചു. 2005 നവംബർ 9ന് 85–ാം വയസ്സിൽ അന്തരിച്ചു.

 

English Summary: K.R. Narayan's sweet memmories of Uzhavoor and CMS college