അമൃത്‌സർ ∙ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപയും മൻപ്രീത് സിങ്ങും (മന്നു കുസ്സ) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ​| Sidhu Moose Wala | Sidhu Moose Wala Murder | Shootout | Punjab Cops | Amritsar | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃത്‌സർ ∙ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപയും മൻപ്രീത് സിങ്ങും (മന്നു കുസ്സ) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് ഇരുവരെയും പിടികൂടിയിരുന്നു. ജഗ്രുപ് സിങ് രൂപയാണ് ആദ്യം കൊല്ലപ്പെട്ടത്. മറ്റൊരു പ്രതി ദീപക് മുണ്ടിക്കായി തിരച്ചിൽ തുടരുന്നു. 

ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടലിനിടെ 3 പൊലീസുകാർക്ക് പരുക്കേറ്റു. ഒരു വാർത്താ ചാനലിന്റെ ക്യാമറാമാന് വലതു കാലിൽ വെടിയേറ്റു. അമൃത്‌സറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഭക്‌ന ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 തോക്ക് ഉപയോഗിച്ച് സിദ്ദുവിനുനേരെ ആദ്യം വെടിയുതിർത്തത് മന്നു കുസ്സയാണെന്നാണ് നിഗമനം. സിദ്ദുവിനു നേരെ വെടിയുതിർത്ത ഈ മൂന്നുപേരും ഒളിവിലായിരുന്നു. 

ADVERTISEMENT

സിദ്ദു മൂസവാല (ശുഭ്ദീപ് സിങ് സിദ്ദു-28) മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപമാണ് വെടിയേറ്റ് മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവൻ ഗോൾഡി ബ്രാർ (സതീന്ദർജിത് സിങ്) ഫെയ്‌സ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലോറന്‍സ് ബിഷ്‌ണോയി വഴിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം അകാലി നേതാവ് വിക്കി മിദ്ദുഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് സിദ്ദുവിന്റെ കൊലപാതകമെന്നും വ്യക്തമാക്കി.

English Summary: 2 Sidhu Moose Wala Murder Suspects Killed In Intense Shootout With Punjab Cops

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT