2017ലും രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദിയുടെ പേരുയർന്നിരുന്നു. എന്നാൽ, അവസാന നിമിഷം റാം നാഥ് കോവിന്ദിനെ ബിജെപി പ്രഖ്യാപിച്ചു. ഇക്കുറിയും അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ മുതൽ ഇവിടുത്തുകാർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചറിയിച്ചതോടെ കാത്തിരിപ്പിനു വിരാമമായി... ഉപർബേദയിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള ആ യാത്രയുടെ കഥയാണിത്. വിഡിയോ കാണാം... Draupadi Murmu

2017ലും രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദിയുടെ പേരുയർന്നിരുന്നു. എന്നാൽ, അവസാന നിമിഷം റാം നാഥ് കോവിന്ദിനെ ബിജെപി പ്രഖ്യാപിച്ചു. ഇക്കുറിയും അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ മുതൽ ഇവിടുത്തുകാർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചറിയിച്ചതോടെ കാത്തിരിപ്പിനു വിരാമമായി... ഉപർബേദയിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള ആ യാത്രയുടെ കഥയാണിത്. വിഡിയോ കാണാം... Draupadi Murmu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017ലും രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദിയുടെ പേരുയർന്നിരുന്നു. എന്നാൽ, അവസാന നിമിഷം റാം നാഥ് കോവിന്ദിനെ ബിജെപി പ്രഖ്യാപിച്ചു. ഇക്കുറിയും അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ മുതൽ ഇവിടുത്തുകാർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചറിയിച്ചതോടെ കാത്തിരിപ്പിനു വിരാമമായി... ഉപർബേദയിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള ആ യാത്രയുടെ കഥയാണിത്. വിഡിയോ കാണാം... Draupadi Murmu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡീഷയിലെ ഉപർബേദ ഗ്രാമത്തിന്റെ നാവിൻതുമ്പിൽ ഇപ്പോൾ നിറയെ ദീദിയാണ്. ഗ്രാമവാസികളുടെ സ്വന്തം ദ്രൗപദി ദീദി. ഭരണമുന്നണിയായ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ ദ്രൗപദി മുർമുവിന്റെ വിജയത്തിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു ഈ ഗ്രാമം. ഇപ്പോഴിതാ ആ കാത്തിരിപ്പു സഫലമായിരിക്കുന്നു. ദ്രൗപദിയെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് മനോരമ ഡൽഹി ബ്യൂറോയിലെ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ ആർ. പട്ടത്തിനൊപ്പം ഈ ലേഖകൻ ഒഡീഷയിലെ ഉൾനാടൻ ഗ്രാമത്തിലെത്തുന്നത്. കൊൽക്കത്തയിൽ നിന്ന് ഖരഗ്പുർ വഴി ജാർഖണ്ഡിലേക്കും അവിടെ നിന്ന് ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലേക്കും നീളുന്ന വഴിയിലൂടെയായിരുന്നു യാത്ര.
ദ്രൗപദി ജനിച്ച വീടാണ് ഉപർബേദയിലുള്ളത്. അവിടെനിന്ന് 20 കിലോമീറ്റർ അകലെയുള്ള ചെറു പട്ടണമായ റായ്റംഗ്പുരിലാണ് വർഷങ്ങളായി അവർ താമസിക്കുന്നത്. റായ്റംഗ്പുരിലെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് സിആർപിഎഫ് കമാൻഡോകള്‍. രാഷ്ട്രപതി സ്ഥാനാർഥിയായതു മുതൽ ദ്രൗപദിയുടെ സുരക്ഷ ഈ കമാൻഡോകളുടെ ചുമതലയാണ്. ഇസെഡ് പ്ലസ് സുരക്ഷയാണു ദ്രൗപദിക്കുള്ളത്. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ദ്രൗപദിയുടെ സുരക്ഷാ ചുമതല ഇനി സിആർപിഎഫിൽ നിന്ന് കരസേനയുടെ പ്രസിഡന്റ്സ് ബോഡിഗാർഡ് (പിബിജി) ഏറ്റെടുക്കും.

ഇലസ്ട്രേഷൻ: ടി.വി.ശ്രീകാന്ത് ∙ മനോരമ ഓൺലൈൻ

∙ ചിത്രങ്ങൾ നിറഞ്ഞ സ്വീകരണ മുറി

ADVERTISEMENT

ഞങ്ങളെത്തുമ്പോൾ ഇന്ത്യയുടെ ഭാവി പ്രസിഡന്റ് അവിടെയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ തലേന്നു രാത്രി ദ്രൗപദി റായ്റംഗ്പുരിൽനിന്ന് ഡൽഹിയിലേക്കു പോയിരുന്നു. തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം കമാൻഡോകൾ ഞങ്ങളെ വീടിനകത്തേക്കു കടത്തി. അവിടെ സഹോദരൻ തരണിസെൻ ടുഡുവിനെ കണ്ടു. മൂത്ത സഹോദരി രാഷ്ട്രപതി സ്ഥാനാർഥിയായതിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ ദിവസം രാത്രി മോദി നേരിട്ടാണു ദീദിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. ദീദി അദ്ദേഹത്തോടു നന്ദി പറഞ്ഞു’ – തരണിസെൻ ആവേശത്തിൽ പറഞ്ഞു.

തരണിസെന്നിന്റെ കുടുംബവും ദ്രൗപദിയുമാണ് ഈ വീട്ടിൽ താമസം. ദ്രൗപദിയുടെ ഭർത്താവ് ശ്യാംചരൺ മുർമുവും 2 ആൺമക്കളും ഏതാനും വർഷങ്ങൾ മുൻപ് മരിച്ചു. ഇളയ മകൾ ഇതിശ്രീ ഭുവനേശ്വറിൽ ബാങ്ക് ഉദ്യോഗസ്ഥയാണ്. വീട്ടിലെ സ്വീകരണ മുറിയുടെ ഭിത്തിയിൽ നിറയെ ദ്രൗപദിയുടെ ചിത്രങ്ങളാണ്; പല വലുപ്പങ്ങളിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. വിവിധ നേതാക്കൾക്കൊപ്പം ദ്രൗപദി നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. ഒാരോ ചിത്രവും ചൂണ്ടിക്കാട്ടി തരണിസെൻ തന്റെ ചേച്ചിയുടെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടിരുന്നു.

∙ വന്ന വഴി മറക്കാത്ത ദീദി

2017ലും രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദിയുടെ പേരുയർന്നിരുന്നു. എന്നാൽ, അവസാന നിമിഷം റാം നാഥ് കോവിന്ദിനെ ബിജെപി പ്രഖ്യാപിച്ചു. ഇക്കുറിയും അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ മുതൽ ഇവിടുത്തുകാർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ‘ദീദീ’യെ മോദി നേരിട്ടു വിളിച്ചറിയിച്ചതോടെ കാത്തിരിപ്പിനു വിരാമമായി. റായ്റംഗ്പുർ കവലയിൽ നിന്ന് തിരിഞ്ഞുപോകുന്ന ഉൾനാടൻ വഴിയിലാണ് ഉപർബേദ ഗ്രാമം. ദ്രൗപദി ജനിച്ച തറവാട്ടിൽ ഇന്ന് സഹോദരന്റെ മകനും ഭാര്യയും മക്കളുമാണു താമസം. ദ്രൗപദിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ ഇവിടേക്ക് സന്ദർശകരുടെ ഒഴുക്കാണ്.

ADVERTISEMENT

വീട്ടിലേക്കെത്തുന്ന മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ ഗ്രാമത്തിലെ മുതിർന്നവരെല്ലാം വീട്ടിൽ ഹാജർ. ദ്രൗപദിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകൾ അവർ ഉൽസാഹത്തോടെ പങ്കുവച്ചു. ഗ്രാമമുഖ്യൻ നാരായൺ ടുഡുവിന്റെ മുത്ത മകളാണു ദ്രൗപദി. ചെറുപ്പത്തിലെ പേര് ദ്രൗപദി ടുഡു എന്നായിരുന്നു. ശ്യാംചരൺ മുർമുവുമായുള്ള വിവാഹശേഷമാണ് ദ്രൗപദി മുർമു എന്നു പേരു മാറ്റിയത്. എംഎൽഎയും മന്ത്രിയും ഗവർണറുമൊക്കെയായി അധികാരത്തിന്റെ പടവുകൾ കയറിയപ്പോഴും ദ്രൗപദി വന്ന വഴി ഒരിക്കലും മറന്നില്ലെന്ന് ഗ്രാമീണർ ഒരേസ്വരത്തിൽ പറയുന്നു. ‘ഞങ്ങളുടെ ഏത് ആവശ്യത്തിനും സഹായവുമായി ദ്രൗപദി ദീദി എപ്പോഴും കുടെയുണ്ട്’ – ബന്ധുവായ ഭക്തചരൺ പറഞ്ഞു.

∙ ഫയലുകളിൽ ദീദിയെ തിരഞ്ഞ്...

എട്ടാം ക്ലാസ് വരെ ദ്രൗപദി പഠിച്ച ഉപർബേദയിലെ സ്കൂളിലെത്തിയപ്പോൾ, അവിടെ സർവം ദ്രൗപദി മയമാണ്. 1962ൽ ദ്രൗപദി അവിടെ ചേർന്നതിന്റെ രേഖകൾ തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ അലമാരിയിലെ പഴയ ഫയലുകളെല്ലാമെടുത്ത് തകൃതിയായി തിരച്ചിലാണ്. സ്കൂളിലെ കുട്ടികളും ആവേശത്തിലാണ്. അവിടെ പഠിച്ച ദ്രൗപദി രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്നുവെന്നും രാജ്യത്തിന്റെ പ്രഥമ വനിത എന്ന പദവി ഏറെക്കുറെ ഉറപ്പിച്ചുവെന്നും അധ്യാപകർ അവരോടു പറഞ്ഞിരുന്നു. ആ വാക്കുകളും ഇപ്പോൾ സത്യമായിരിക്കുന്നു. ഉപർബേദ ഗ്രാമം സന്ദർശിക്കുമ്പോഴെല്ലാം ദ്രൗപദി സ്കൂളിലുമെത്തും. തന്നെ പഠിപ്പിച്ച ഏതാനും അധ്യാപകർ ഗ്രാമത്തിൽ താമസിക്കുന്നുണ്ട്. ജാർഖണ്ഡ് ഗവർണറായപ്പോൾ അവർക്കു പൊന്നാടയുമായാണു ദ്രൗപദി എത്തിയത്.

∙ ഗിരി ഒാർക്കുന്നു, ആ ഒന്നാം ക്ലാസുകാരിയെ

ADVERTISEMENT

സ്കൂളിൽ നിന്നിറങ്ങിയ ഞങ്ങൾ ഗ്രാമത്തിലെ മറ്റൊരു ഉൾവഴിയിലൂടെ മൂന്നോട്ടു സഞ്ചരിച്ചു– ദ്രൗപദിയുടെ അധ്യാപകരിലൊരാളായ വസന്ത് കുമാർ ഗിരിയെ കാണാൻ. ‘മിടുക്കിയായിരുന്നു അവൾ. വലിയ ഉയരങ്ങളിലെത്തുമെന്ന് ഞങ്ങൾ അധ്യാപകർ അന്നേ പറയുമായിരുന്നു’– വീടിന്റെ മുറ്റത്തിരുന്നു ഗിരി പറഞ്ഞു. അച്ഛൻ നാരായൺ ടുഡുവിന്റെ കൈപിടിച്ച് ഒന്നാം ക്ലാസിലേക്കെത്തിയ ദ്രൗപദിയുടെ മുഖം അദ്ദേഹം ഇന്നും മറന്നിട്ടില്ല. ഒന്നു മുതൽ 5 വരെയുള്ള ക്ലാസുകളിൽ ദ്രൗപതിയുടെ അധ്യാപകനായിരുന്നു ഗിരി. പഠനത്തിനു പുറമെ പ്രഭാഷണ മത്സരങ്ങളായിരുന്നു ദ്രൗപദിയുടെ ഇഷ്ട മേഖല. പഠനത്തിലും പ്രഭാഷണങ്ങളിലും തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തിയാണു ദ്രൗപദി സ്കൂൾ വിട്ടത്. എട്ടാം ക്ലാസിനു ശേഷം അച്ഛന്റെ സഹോദരന്റെ കുടുംബത്തിനൊപ്പം ഭുവനേശ്വറിലായിരുന്നു കോളജ് ബിരുദം വരെയുള്ള തുടർ പഠനം.

∙ സ്മാരകമായി ഒരു സ്കൂൾ

ഉപർബേദയിൽ നിന്ന് നേരെ പോയത് പഹാഡ്പുരിലേക്ക്. ദ്രൗപദിയുടെ ഭർത്താവിന്റെ നാട്. ദ്രൗപദിയുടെ മനസ്സിൽ പ്രത്യേക ഇടമുണ്ട് ഈ ഗ്രാമത്തിന്. രണ്ടു മക്കളുടെയും ഭർത്താവിന്റെയും ഒാർമകൾ ഉറങ്ങുന്ന ഇടം. അസുഖം ബാധിച്ച് മൂത്ത മകൻ ലക്ഷ്മണിനെ ദ്രൗപദിക്കു നഷ്ടമാകുന്നത് 2010 ഒക്ടോബറിലാണ്. 2013 ജനുവരിയിൽ ഇളയ മകൻ സിപുൺ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു ശേഷം വിവാഹം നടക്കാനിരിക്കെയായിരുന്നു സിപുണിന്റെ മരണം. എല്ലാ ദുഃഖങ്ങളും പങ്കിട്ടെടുത്ത് ഒപ്പം നിന്നിരുന്ന ഭർത്താവ്് ശ്യാംചരൺ പിറ്റേ വർഷം ഹൃദയാഘാതം മൂലം മരിച്ചു. 4 വർഷത്തെ ഇടവേളയിൽ 2 ആൺമക്കളെയും ഭർത്താവിനെയും നഷ്ടമായി.

അവരുടെ സ്മരണയ്ക്കായി പഹാഡ്പുർ ഗ്രാമത്തിൽ ദ്രൗപദി പണിതത് ഒരു സ്കൂളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിച്ചു പഠിക്കാൻ ഹോസ്റ്റൽ സൗകര്യമുള്ള ഒരു റെസിഡൻഷ്യൽ സ്കൂൾ. പഹാഡ്പുരിൽ ഭർത്താവിന്റെയും തന്റെയും പേരിലുള്ള വീടും സ്ഥലവും വിട്ടുനൽകിയാണ് ദ്രൗപദി സ്കൂൾ സ്ഥാപിച്ചത്. 6 മുതൽ 10 വരെയുള്ള ക്ലാസുകളുമായി 2016 ജൂണിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

∙ പ്രസംഗം വരെ നേരത്തേ തയാർ!

ഡൽഹിയിലേക്കു മടങ്ങും മുൻപ് മറ്റൊരു സ്കൂൾ കൂടി സന്ദർശിച്ചു– റായ്റംഗ്പുരിൽ ദ്രൗപദി അധ്യാപികയായിരുന്ന അരോബിന്ദോ സ്കൂൾ. കോളജ് പഠനശേഷം ഭുവനേശ്വറിൽ സർക്കാർ വകുപ്പിൽ ജോലിക്കു കയറിയ ദ്രൗപദി ഏതാനും വർഷങ്ങൾക്കു ശേഷം ഭർത്താവിനൊപ്പമാണ് റായ്റംഗ്പുരിലേക്കെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനും മക്കൾക്കുമൊപ്പം നിൽക്കാൻ വേണ്ടിയാണ് ഭുവനേശ്വറിലെ ജോലി ഉപേക്ഷിച്ചത്.

അരോബിന്ദോ സ്കൂളിൽ സയൻസ് അധ്യാപികയായി ഏതാനും വർഷങ്ങൾ പഠിപ്പിച്ച ശേഷമായിരുന്നു രാഷ്ട്രീയപ്രവേശം. ആദ്യം മുനിസിപ്പാലിറ്റിയിലേക്കും പിന്നീട് നിയമസഭയിലേക്കും മത്സരിച്ചു ജയിച്ചു. ദ്രൗപദി രാഷ്ട്രപതിയാകുമെന്ന കാര്യത്തിൽ സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും സംശയമേ ഇല്ലായിരുന്നു. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷ പരിപാടിയിൽ നടത്താനുള്ള പ്രസംഗം വരെ അധ്യാപകർ കുട്ടികളെ നേരത്തേ പഠിപ്പിച്ചിരുന്നു. അതിലെ ആദ്യ വാചകം ഇങ്ങനെ: ‘ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ഞങ്ങളുടെ അഭിമാനമാണ്’!

ഈ അഭിമാന നിമിഷത്തിനായുള്ള സ്കൂളിന്റെ മാത്രമല്ല, ഒരു നാടിന്റെ കാത്തിരിപ്പു കൂടിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്!

English Summary: The Untold Story of India's Newly Elected President Draupadi Murmu