മലയൻ‌കുഞ്ഞ് സിനിമുടെ മേക്കിങ് വിഡിയോ കണ്ട് പലരും അത്ഭുതപ്പെട്ടിരിക്കുന്നു. എന്നാൽ ഉരുൾപൊട്ടൽ നേരിൽക്കണ്ടവരും അതിൽപ്പെട്ടു പോയവരും രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ഇത് അത്ഭുതക്കാഴ്ചയല്ല. വേദനകളുടെ നീറുന്ന ഓർമയാണ്. മലയോരങ്ങളിൽ ഇന്നും ഉണങ്ങാത്ത കണ്ണീരുറവയാണ് ഓരോ ഉരുൾപൊട്ടൽ മേഖലയിലും. Malayankunju, Landslides

മലയൻ‌കുഞ്ഞ് സിനിമുടെ മേക്കിങ് വിഡിയോ കണ്ട് പലരും അത്ഭുതപ്പെട്ടിരിക്കുന്നു. എന്നാൽ ഉരുൾപൊട്ടൽ നേരിൽക്കണ്ടവരും അതിൽപ്പെട്ടു പോയവരും രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ഇത് അത്ഭുതക്കാഴ്ചയല്ല. വേദനകളുടെ നീറുന്ന ഓർമയാണ്. മലയോരങ്ങളിൽ ഇന്നും ഉണങ്ങാത്ത കണ്ണീരുറവയാണ് ഓരോ ഉരുൾപൊട്ടൽ മേഖലയിലും. Malayankunju, Landslides

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയൻ‌കുഞ്ഞ് സിനിമുടെ മേക്കിങ് വിഡിയോ കണ്ട് പലരും അത്ഭുതപ്പെട്ടിരിക്കുന്നു. എന്നാൽ ഉരുൾപൊട്ടൽ നേരിൽക്കണ്ടവരും അതിൽപ്പെട്ടു പോയവരും രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ഇത് അത്ഭുതക്കാഴ്ചയല്ല. വേദനകളുടെ നീറുന്ന ഓർമയാണ്. മലയോരങ്ങളിൽ ഇന്നും ഉണങ്ങാത്ത കണ്ണീരുറവയാണ് ഓരോ ഉരുൾപൊട്ടൽ മേഖലയിലും. Malayankunju, Landslides

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിക്കടിയിൽ ചെളിയിൽ നടത്തുന്ന മലയൻ‌കുഞ്ഞ് സിനിമുടെ മേക്കിങ് വിഡിയോ കണ്ട് പലരും അത്ഭുതപ്പെട്ടിരിക്കുന്നു. എന്നാൽ ഉരുൾപൊട്ടൽ നേരിൽക്കണ്ടവരും അതിൽപ്പെട്ടു പോയവരും രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ഇത് അത്ഭുതക്കാഴ്ചയല്ല. വേദനകളുടെ നീറുന്ന ഓർമയാണ്. മലയോരങ്ങളിൽ ഇന്നും ഉണങ്ങാത്ത കണ്ണീരുറവയാണ് ഓരോ ഉരുൾപൊട്ടൽ മേഖലയലും. പെട്ടിമുടി, കൂട്ടിക്കൽ, കവളപ്പാറ, കുറിച്യർമല പേരുകൾ മാത്രമാണ് മാറുന്നത്. ജീവിതങ്ങൾ മാറുന്നില്ല. അവരുടെ വേദനകളും. ചെളിയിൽ പുതഞ്ഞു പോയ നഷ്ങ്ങൾ കഴുകിക്കളഞ്ഞ് പുതിയ യാത്രയ്ക്കുള്ള ശ്രമത്തിലാണ് മലയോര ഗ്രാമമായ കൂട്ടിക്കൽ. ഒരിക്കൽ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് കൂട്ടിക്കൽ നിവാസികൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങളിലെ വെല്ലുവിളികളെക്കുറിച്ചും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചുമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു പറയാനുള്ളത്. തിയറ്ററുകളിൽ ‘മലയൻകുഞ്ഞ്’ പ്രദർശനം തുടരുമ്പോൾ ഉരുൾപൊട്ടലിൽ അകപ്പെട്ടവരും ദൃക്‌സാക്ഷികളും മനോരമ ഓൾലൈൻ പ്രീമിയത്തോടു മനസ്സു തുറക്കുന്നു. 

∙ ഉരുൾപൊട്ടൽ കാഴ്ചകൾ കണ്ടതിനുമപ്പുറം

ADVERTISEMENT

മരങ്ങളൊക്കെ അസാധാരണമായി കുലുങ്ങുന്നു. വലിയ ശബ്ദം. കുറച്ച് കഴിഞ്ഞപ്പോൾ മരങ്ങൾ ഓടി വരുന്നതു പോലെ തോന്നി.– വയനാട് കുറിച്യർ മലയിൽ 2018ലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പി.നൗഫൽ അന്നത്തെ കാഴ്ച ഓർത്തെടുക്കുന്നത് ഇങ്ങനെ. കുറിച്യർ മല എസ്റ്റേറ്റിന്റെ ഭാഗത്ത് 2018ൽ നടന്ന ഉരുൾപൊട്ടലിൽ ജീവഹാനി ഉണ്ടായില്ലെങ്കിലും ഒരു പ്രദേശം ആകെ തകർന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടത്താനിരിക്കെയാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. ഇപ്പോൾ സർക്കാർ നൽ‍കിയ 10 ലക്ഷം രൂപ സഹായധനം ഉപയോഗിച്ച് ഇടിയംവയൽ പ്രദേശത്തേക്ക് മാറിത്താമസിച്ചിരിക്കുകയാണ് നൗഫൽ. 

ജീവിക്കാൻ ഏറെ സുഖമുള്ള പ്രദേശമായിരുന്നു. പ്രകൃതി  കനിഞ്ഞ് അനുഗ്രഹിച്ച സ്ഥലം. എന്നാൽ ഇപ്പോൾ ആ പ്രദേശം ആകെ മാറിപ്പോയി. അടുത്തടെ  പെയ്ത മഴയത്തും മണ്ണും കല്ലും ഉരുണ്ടു വരുന്നു.– ഒരു സ്ഥലം ഉരുൾപൊട്ടൽ വഴി എങ്ങനെ മാറിയെന്ന് നൗഫലിന്റെ വാക്കുകളിൽ വ്യക്തം. 

കൂട്ടിക്കൽ– ചേലത്തടം റോഡിൽ താളുങ്കൽ പാലത്തിനു സമീപം തോട്ടിൽ പാത്രങ്ങളിലെയും വസ്ത്രങ്ങളിലെയും ചെളി കഴുകിക്കളയുകയാണു അശ്വതി. സഹായത്തിന് കുടുംബസുഹൃത്തുക്കളായ വിനോദും ഷേർലിയുമുണ്ട്. കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് സ്റ്റാഫാണ് അശ്വതി. കൂട്ടിക്കൽ ടൗണിലേക്ക് ഇരച്ചെത്തിയ മലവെള്ളം അശ്വതി വാടകയ്ക്ക് താമസിച്ചിരുന്ന വീടിനെയും മൂടി. അശ്വതി ആശുപത്രിയിലും ഭർത്താവ് അനിമോൻ ജോലിക്കായും പോയിരുന്നു. വീട്ടിൽ അമ്മ വസന്തയും മകൻ റയനും മാത്രം. വെള്ളം പൊങ്ങുന്നതു കണ്ട് അശ്വതി എത്തിയപ്പോഴേക്കും വീടു മുങ്ങിയിരുന്നു. ടെറസിൽ കയറിയാണു വീട്ടിലുള്ളവർ രക്ഷപെട്ടത്. വീട്ടിലെ മുഴുവൻ സാധനങ്ങളും നശിച്ചു. കിട്ടിയ സാധനങ്ങൾ എടുത്ത് കൂട്ടിക്കലിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ താളുങ്കലിൽ ഒരു വാടക വീട്ടിൽ എത്തിയിരിക്കുകയാണ് അശ്വതി. ബാക്കി കിട്ടിയ സാധനങ്ങൾ കഴുകി എടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണിത്. ചിത്രം: മനോരമ

∙ എല്ലാം തകർന്ന കൂട്ടിക്കൽ

കൂട്ടിക്കൽ കാവാലി പള്ളി കഴിഞ്ഞുള്ള ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വളവുണ്ട്. ഇപ്പോൾ അതു വഴി പോകുന്നവർ എല്ലാവരും വശത്തെ കുത്തനെയുള്ള കുന്നുംഭാഗത്തേക്ക് നോക്കും. അവിടെ ഒരു മൺകൂന ഇപ്പോഴുമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൂട്ടിക്കലിനെ തകർത്ത ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു കുടുംബത്തിലെ 6 പേർ മരിച്ചത് ഇവിടെയാണ്. കുന്നിന്റെ വശത്ത് ചെറു റോഡിനോടു ചേർന്നിരുന്ന ഒട്ടാലുങ്കൽ വീട് ഇന്നില്ല. വീടിന് ഏകദേശം 500 മീറ്റർ ഉയരത്തിൽ നിന്നു പൊട്ടിയ ഉരുളിൽ വീടും അതിലെ 6 ജീവനുകളും മണ്ണിൽ അമർന്നു. താഴെയുള്ള ചെറു അരുവിൽ നിന്ന് 5 പേരുടെ മൃതദേഹങ്ങളും അരുവിയിൽ കുറച്ചു താഴെയായി ഒരാളുടെ മൃതദേഹവും ലഭിച്ചു. ജീവൻകൊണ്ട് മണ്ണ് ചുവന്ന ആ പ്രദേശം ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു. ചെറുതും വലുതുമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലിലും കൂട്ടിക്കൽ പഞ്ചായത്തിൽ വലിയ നഷ്ടങ്ങളാണുണ്ടായത്.  ചെളിയിൽ പുതഞ്ഞു പോയ നഷ്ങ്ങൾ കഴുകിക്കളഞ്ഞ് കൂട്ടിക്കൽ പുതിയ യാത്രയ്ക്കുള്ള ശ്രമത്തിലാണ്. 

ADVERTISEMENT

രണ്ട് കിലോമീറ്ററിനു മുകളിൽ നിന്നാണ് ഉരുൾപൊട്ടൽ വന്നത്. എല്ലാം തകർത്ത് എറിഞ്ഞു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ആറ്റുചാലിൽ ജോമി ജോർജ് പറയുന്നു. മഴയായതിനാൽ ഉരുൾപൊട്ടലിന്റെ ശബ്ദം കാര്യമായി കേട്ടില്ലെന്നാണ് എല്ലാവരും പറഞ്ഞതെന്നു ജോമിയുടെ ഓർമ. ശക്തമായ മഴയായിരുന്നു. അതോടെ മഴയ്ക്കൊപ്പമുള്ള ഇടിമുഴക്കമായിട്ടാണ് ഉരുൾശബ്ദം കേട്ടത്. എന്നാൽ എല്ലാം തകർത്ത് ഉരുൾ കടന്നു പോയി. 

ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം. ഉരുൾപൊട്ടിവന്ന പാറകളും വെള്ളവും മുന്നിലെ കൊക്കയാറ്റിൽ പതിക്കുകയായിരുന്നു. ഫയൽചിത്രം.

∙ ജല ബോംബ്

മണ്ണിനടിയിൽ കാത്തു വയ്ക്കുന്ന ഒരു ജല ബോംബാണ് ഉരുൾ. ചെറിയ ഒരു ട്രിഗറിൽ ഇത് പൊട്ടിത്തകരുന്നു. അതിനൊപ്പം ഒരു പ്രദേശത്തെ ആകെ തകർത്ത് എറിയുന്നു. കല്ലും ചെളിയും അടക്കം ഒരു പ്രദേശത്തെ അപ്പാടെ മാറ്റി മറിച്ചാണ് ഉരുൾ കടന്നു പോകുന്നത്. വന്മരങ്ങൾ അടക്കം കടപുഴകുന്നു. വീടും കൃഷിയും അടക്കം ഒരു മനുഷ്യായുസ്സിൽ ഉണ്ടാക്കിയ സമ്പാദ്യങ്ങളും ജീവനും തകർന്നു പോകുന്നു. 

∙ രക്ഷാപ്രവർത്തകർക്കും ഒരു പിടി കാഴ്ചകൾ 

ADVERTISEMENT

ജീവന്റെ ഒരു തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്നാണ് ദുരന്ത മേഖലയിൽ ആദ്യം എത്തുമ്പോൾ തിരയുന്നതെന്നു  കോട്ടയം അഗ്നിരക്ഷാസേന ഫയർ ഓഫിസറായി വിരമിച്ച കെ.വി.ശിവദാസ് പറയുന്നു. കവളപ്പാറ, അമ്പൂരി അടക്കം ഒരുപിടി ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിയാണ് ശിവദാസ്. കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിന് സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞാണ് എത്താൻ സാധിച്ചതെന്നു ശിവദാസ് പറയുന്നു. മണ്ണ് കുഴഞ്ഞ് കിടന്നിരുന്നതിനാൽ ചവിട്ടുന്ന സ്ഥലങ്ങളിൽ കാല് താഴ്ന്ന് പോയിരുന്നു. 

ഇങ്ങനെ കാൽക്കുഴ തെറ്റിയും മറ്റും രക്ഷാപ്രവർത്തനത്തിന് എത്തിയവരെ പലരെയും മാറ്റേണ്ടി വന്നു. നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം സഹായം നൽകിയാണ് മരങ്ങൾ വെട്ടി മാറ്റി ദുരന്ത മേഖലയിലേക്ക് പ്രവേശിച്ചത്. ശരിക്കും മരങ്ങൾ അരി‍ഞ്ഞു തള്ളുക എന്ന രീതിയിലാണ് മുന്നോട്ടു പോയത്. മണ്ണുമാന്തിയന്ത്രങ്ങൾ അടക്കം താഴ്ന്നു പോകുന്നതിനാൽ തെങ്ങിൻതടി വെട്ടിയിട്ട് അതിൽക്കയറ്റി മണ്ണുമാന്തിയന്ത്രം നിർത്തിയാണ് മണ്ണ് മാറ്റി നോക്കാൻ തുടങ്ങിയതെന്നും ശിവദാസ് പറയുന്നു. 

കൂട്ടിക്കലിൽ നടന്ന ഉരുൾ പൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടത്തുന്ന സരക്ഷാ സേനാംഗങ്ങൾ. (ഫയൽചിത്രം).

രണ്ട് വളകൾ, വീടിന്റെ ആധാരം, താലിമാല ഇതെല്ലാം പെറുക്കിയെടുത്ത് മേജർ അബിൻ പോളിന്റെ തയ്യിൽക്കൊടുത്ത് സൈനികൻ സല്യൂട്ട് ചെയ്തു. കൂട്ടിക്കലിൽ ഒരു വീട്ടിലെ 6 പേർ മരിച്ച സ്ഥലത്തെ കാഴ്ചയായിരുന്നു ഇത്. വീടിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കൾ രക്ഷാ പ്രവർത്തനത്തിന് എത്തിയ സൈനികർ കണ്ടെത്തി രക്ഷാ ദൗത്യത്തിനു നേതൃത്വം നൽകിയ വൈക്കം സ്വദേശി മേജർ അബിൻ പോളിന് കൈമാറി. മേജർ അബിൻ പോൾ ഇത് പഞ്ചായത്തംഗത്തിന്റെ സാന്നിദ്ധ്യത്തിൽ അവകാശികൾ എത്തുമ്പോൾ നൽകാൻ  റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കു നൽകി. അതു വരെ ഒരു കുടുംബത്തിന്റ എല്ലാമായിരുന്ന രേഖകളായിരുന്നു അത്. പക്ഷെ ആ സമയം അതിന് അവകാശികൾ ആരുമില്ല. ഇങ്ങനെ ഒട്ടേറെ കാഴ്ചകളാണ് ദുരന്ത ഭൂമിയിൽ. 

∙ വിക്ടറിന്റെ ക്ലിക്കുള്ള വെണ്ണിയാനി

വെണ്ണിയാനി മലയിലെ ഉരുൾ പൊട്ടൽ ചിത്രീകരിക്കുന്നതിനിടെയാണ് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രാഫർ ആയിരുന്ന വിക്ടർ ജോർജിന് ജീവൻ നഷ്ടപ്പെടുന്നത്. 2001 ജൂലൈ 9നാണ് ഇടുക്കി വെണ്ണിയാനി മലയിലെ ഉരുൾപൊട്ടൽ ദൃഖ്യം പകർത്തുന്നതിനിടെ വിക്ടർ ജോർജ് അപകടത്തിൽപ്പെടുന്നത്. രണ്ട് ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് നെന്മാറയിലുണ്ടായ ഉരുൾ പൊട്ടൽ (ഫയൽ ചിത്രം).

∙ മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ– രണ്ടും രണ്ട് 

മണ്ണിടിച്ചിലും ഉരുൾപൊട്ടലും അതിന്റെ ഗ്രാവിറ്റി കൊണ്ട് രണ്ടാണെന്നു കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് ഡയറക്ടർ ഡോ.പുന്നൻ കുര്യന്‍ വേങ്കടത്ത് പറയുന്നു. വിവിധ കാരണങ്ങൾക്കൊണ്ട് ഉരുൾപൊട്ടൽ സംഭവിക്കാം. ശക്തമായ മഴ മലയുടെ ഒരു ഭാഗത്തേക്ക് വീഴുമ്പോൾ ആ ഭാഗം അടർന്നു വീണ് ഉരുൾപൊട്ടൽ സംഭവിക്കാം. മനുഷ്യന്റെ ഇടപെടൽ വഴി മലകൾക്കുണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ക്വാറികൾ മല അടിയിൽ നിന്ന് ചുരണ്ടി എടുക്കുമ്പോൾ തകർന്നു വീഴുന്നതു സ്വാഭാവികമാണ്. ഇതിനൊപ്പം അശാസ്ത്രീയമായ മഴക്കുഴികൾ സ്ഥാപിക്കുന്നതു വഴി വെള്ളം ഭൂമിയിലേക്ക് ഇറങ്ങി കെട്ടി നിൽക്കുകയും അത് അവസാനം ആ പ്രദേശത്തെ ആകെ തകർത്ത് താഴേക്ക് വീഴുന്നതും ഉരുൾ പൊട്ടൽ കാരണങ്ങളിൽ ഒന്നാണ്. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യരുടെ കയ്യേറ്റങ്ങൾ ഇത്തരത്തിൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. ഇതിനൊപ്പം സ്വാഭാവികമായ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്നതും ഉരുൾ പൊട്ടലിന് കാരണമാകും. ഭൂഗർഭ ജലമൊഴുക്കും ഉപരിതലത്തിലെ വെള്ളമൊഴുക്കും തമ്മിൽ ബന്ധമുണ്ട്. ഇതിൽ മാറ്റം വരുന്നതും ഉരുൾ പൊട്ടലിന് കാരണമായേക്കാമെന്ന് ഡോ. പുന്നൻ കുര്യൻ പറഞ്ഞു. 

 

English Summary: Mightness Magnitude and Risks involved in Landslides, with respect to Malayankunju making