ചെന്നൈ∙ വലുപ്പംകൊണ്ടു ഏഷ്യയില്‍ മൂന്നാം സ്ഥാനത്തുള്ള നടരാജ വിഗ്രഹം വിദേശത്തേക്കു കടത്താന്‍ ശ്രമം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ മണലിയിലെ Tamil Nadu Idol Wing CID, 4.5-feet Nataraja idol, Manali, Chennai, Chennai News, Crime News, Crime India, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ വലുപ്പംകൊണ്ട് ഏഷ്യയില്‍ മൂന്നാം സ്ഥാനത്തുള്ള നടരാജ വിഗ്രഹം വിദേശത്തേക്കു കടത്താന്‍ ശ്രമം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ മണലിയിലെ സ്ഥാപനത്തില്‍നിന്ന് നാലരയടി ഉയരമുള്ള പഞ്ചലോഹ വിഗ്രഹം പിടികൂടി. 1200 വര്‍ഷം പഴക്കമുണ്ടെന്നു കണക്കാക്കുന്ന വിഗ്രഹത്തിലെ വില നിര്‍ണായിക്കാനുള്ള ശ്രമം തുടരുകയാണ്.

വിഗ്രഹ കവര്‍ച്ചകളെ കുറിച്ചന്വേഷിക്കുന്ന തമിഴ്നാട് പൊലീസിലെ പ്രത്യേക സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്‌ഡിലാണ് കൂറ്റന്‍ വിഗ്രഹം പിടിച്ചെടുത്തത്. ചോള–പല്ലവ കാലത്തേതെന്നു കരുതുന്ന വിഗ്രഹത്തിനു 1200 കൊല്ലം പഴക്കമുണ്ട് . ചെന്നൈ തേനാംപേട്ട് സ്വദേശിനി 2017ല്‍ ഈ വിഗ്രഹത്തിന്റെ കാലപ്പഴക്കം നിര്‍ണയിച്ചു ജര്‍മനിയിലേക്കു കടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്ര പുരാവസ്തു വകുപ്പ് ഇതിനനുവദിച്ചില്ല. 

ADVERTISEMENT

പിന്നീട് ഈ വിഗ്രഹത്തെ കുറിച്ചു വിവരമുണ്ടായിരുന്നില്ല. ചെന്നൈ മണലിയിലെ പാര്‍ഥിപന്‍ എന്നയാളുടെ സ്ഥാപനത്തിലാണു വിഗ്രഹം ഒളിപ്പിച്ചിരുന്നത്. ഇതു സൂക്ഷിക്കാനുള്ള രേഖകളൊന്നും ഇയാള്‍ക്കില്ലായിരുന്നു. ഏതു ക്ഷേത്രത്തില്‍നിന്നു കളവു പോയതാണു വിഗ്രഹമെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിഗ്രഹത്തിന്റെ കാലപ്പഴക്കവും ലോഹത്തിന്റെ ഗുണമേന്മയും നിര്‍ണയിക്കുന്നതിനായി കേന്ദ്ര പുരാവസ്തു വകുപ്പിനെയും കൽപാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ തിയററ്റിക്കൽ അറ്റോമിക് റിസർച്ചിനെയും സമീപിച്ചിരിക്കുകയാണു പൊലീസ്.

English Summary: 1,200-year-old Nataraja idol seized from godown in suburban Chennai