കൽപറ്റ ∙ വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തവിഞ്ഞാലിലെ ഫാമിലെത്തി.....African Swine Fever

കൽപറ്റ ∙ വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തവിഞ്ഞാലിലെ ഫാമിലെത്തി.....African Swine Fever

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തവിഞ്ഞാലിലെ ഫാമിലെത്തി.....African Swine Fever

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം തവിഞ്ഞാലിലെ ഫാമിലെത്തി. ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച 360 പന്നികളെയും കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.

മാനന്തവാടി സബ് കലക്ടർ ആർ.ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. പന്നികളെ കൊന്നൊടുക്കാന്‍ ഫാം ഉടമകള്‍ സമ്മതം നല്‍കിയതായി സബ്‌ കലക്ടർ അറിയിച്ചു. ഘട്ടംഘട്ടമായിട്ടാകും പന്നികളെ കൊല്ലുക. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും.

ADVERTISEMENT

ദേശീയ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്. രക്തം പുറത്തുവരാത്ത രീതിയില്‍ ഷോക്കേല്‍പ്പിച്ചായിരിക്കും പന്നികളെ കൊല്ലുക. അതിനുശേഷം ഫാം പരിസരത്തുതന്നെ മറവുചെയ്യാനാണ് തീരുമാനമെന്നും അവർ പറഞ്ഞു.

നൂറു കിലോയ്ക്ക് മുകളിലുള്ള പന്നിക്ക് 15,000 രൂപയാണ് നഷ്ടപരിഹാരം. തവിഞ്ഞാൽ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കിലോമീറ്റർ പരിധി പ്രത്യേക നിരീക്ഷണത്തിലാണ്. പന്നികളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ചു. പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി.

ADVERTISEMENT

∙ ‘കൊല്ലാൻ സാവകാശം തരണം; കോടികളുടെ കടമുണ്ട്’

വയനാട്ടിലെ രണ്ടു പന്നിഫാമുകളിൽ പന്നിപ്പനി സ്ഥീരീകരിച്ചതിനെത്തുടർന്ന് കർഷകർ ഭീതിയിൽ. രോഗബാധയേറ്റ ഫാമിലെ പന്നികളെ കൊന്നൊടുക്കാൻ കലക്ടർ ഉത്തരവിടുകയും ചെയ്തു. തന്റെ ഫാമിൽ പ്രസവത്തോടെ ഒരു പെൺപന്നി ചത്തതല്ലാതെ മറ്റൊന്നും ചത്തിട്ടില്ലെന്നും വീണ്ടും പരിശോധിക്കണമെന്നും അതുവരെ തങ്ങൾ പുറത്തിറങ്ങാതിരിക്കാമെന്നുമാണ് കർഷകനായ എം.വി.വിൻസന്റ് പറയുന്നത്. ഫാമിലെ 360 പന്നികളെ കൊല്ലാൻ പോകുന്നതിന്റെ വേദനയിലാണ് ഈ കർഷകൻ.

എം.വി. വിൻസെന്റ് പന്നി ഫാമിൽ
ADVERTISEMENT

‘ഞങ്ങളുടെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ദയവ് ചെയ്ത് പന്നികളെ കൊന്നൊടുക്കുന്നതിന് സാവകാശം തരണം. സാംപിളുകൾ ഒന്നുകൂടി പരിശോധിക്കണം. അതിന്റെ ചെലവ് വഹിക്കാൻ തയാറാണ്. അതുവരെ പുറത്തിറങ്ങാതെ ഞങ്ങളെല്ലാവരും ഇരുന്നോളാം. അരിവച്ച് പന്നികൾക്ക് കഞ്ഞിവച്ചു കൊടുക്കാം’- വിൻസന്റ് പറയുന്നു.

ഒരു വർഷം മുൻപു കണ്ണൂരിൽനിന്നും എത്തിച്ച 300 പന്നികളുമായാണ് ഫാം തുടങ്ങിയത്. പ്രജനനത്തിനായി പന്നികളെ ഉപയോഗിക്കുന്നത് ഫാമിൽനിന്നുള്ളവയെ തന്നെയാണ്. പുറത്തുനിന്നും പന്നികളെ കൊണ്ടുവരുന്നില്ല. വയനാട്ടിലെ പന്നിഫാമുകളെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി കരുതുന്നു. ഇതന്വേഷിക്കണമെന്നും വിൻസെന്റ് പറഞ്ഞു.

‘പ്രസവത്തെതുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഫാമിൽ ഒരു പന്നി ചത്തുവെന്നത് സത്യമാണ്. ഇതിന്റെ ജഡത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്ക് എടുക്കുകയോ അയയ്ക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ജഡം മറവ് ചെയ്യുകയാണ് ചെയ്തത്. ജഡം പരിശോധനയ്ക്കെടുക്കാതെയാണ് ചത്ത പന്നിക്ക് ആഫ്രിക്കൻ പന്നിപ്പനിയുണ്ടെന്ന് പറയുന്നത്.

നിലവിൽ സാംപിളുകൾ ശേഖരിച്ച പന്നികൾക്ക് പനി ബാധിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. പരസ്പരമുള്ള പോരിനെ തുടർന്ന് പന്നികളിൽ ഇങ്ങനെ പനി വരുന്നത് സ്വാഭാവികമാണ്. ആഫ്രിക്കൻ പന്നിപ്പനിയുടെ ഒരു ലക്ഷണവും ഫാമിലെ പന്നികൾക്കില്ല. എല്ലാ പന്നികളും തീറ്റയെടുക്കുന്നുണ്ട്’– വിൻസെന്റ് പറഞ്ഞു.

English Summary: African Swine Fever at Wayanad