ന്യൂ‍‍ഡൽഹി∙ സിനിമാ താരങ്ങളായ രജനീകാന്തിനെയും അക്ഷയ്‌കുമാറിനെയും ആദരിച്ച് ആദായ നികുതി വകുപ്പ്. കൃത്യമായി നികുതിയടക്കുന്നതിലൂടെ, രാഷ്ട്രനിർമാണത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് ആദരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍‍ഡൽഹി∙ സിനിമാ താരങ്ങളായ രജനീകാന്തിനെയും അക്ഷയ്‌കുമാറിനെയും ആദരിച്ച് ആദായ നികുതി വകുപ്പ്. കൃത്യമായി നികുതിയടക്കുന്നതിലൂടെ, രാഷ്ട്രനിർമാണത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് ആദരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനായ അക്ഷയ് കുമാറിന് ‘സമ്മാൻപത്ര’ നൽകി. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അക്ഷയ്‌ കുമാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അക്ഷയ്‌ കുമാറിനെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. ‘പലരുടെയും അഭിപ്രായത്തിൽ, അ‌ക്ഷയ് കുമാർ ഒരു ആഗോള സൂപ്പർസ്റ്റാറല്ല, അദ്ദേഹം കനേഡിയൻ ആണ്, കൂടാതെ മറ്റു പല കാര്യങ്ങളും. പക്ഷേ കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും കൂടുതൽ ആദായനികുതി അടയ്ക്കുന്നയാളാണ്.’– ഒരാൾ ട്വീറ്റ് ചെയ്തു.

അക്ഷയ്‌കുമാറിനു ലഭിച്ച ‘സമ്മാൻപത്ര’ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
ADVERTISEMENT

‘ആദായനികുതി വകുപ്പ് സൂപ്പർസ്റ്റാർ അക്ഷയ്കുമാറിനെ സമ്മാൻപത്ര നൽകി ആദരിക്കുകയും ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ കനേഡിയൻ എന്ന് വിളിച്ച് കളിയാക്കുന്നവർ ഇതു കാണണം.’– മറ്റൊരാളുടെ പോസ്റ്റ് ഇങ്ങനെ. 2011 മുതൽ കനേഡിയൻ പൗരത്വവുമുള്ളയാളാണ് അക്ഷയ്‌ കുമാർ. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

അതേസമയം, പുതുച്ചേരി/ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന ആദായനികുതി ദിനാചരണ പരിപാടിയിൽ പിതാവിന് വേണ്ടി അവാർഡ് സ്വീകരിച്ചതിന്റെ ചിത്രം രജനികാന്തിന്റെ മകൾ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ‘ഉയർന്ന നികുതിദായകന്റെ അഭിമാനമുള്ള മകൾ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ADVERTISEMENT

English Summary: Akshay Kumar, Rajinikanth honoured by Income Tax Department