കോൺഗ്രസിനെയും യുഡിഎഫിനെയും അന്നു നയിച്ച അതിശക്തനായ ‘ലീഡറോ’ട് സതീശനും ഇതേ സംശയം ചോദിച്ചു. തന്റെ സ്വതസിദ്ധമായ ചിരി ആയിരുന്നു ആദ്യ പ്രതികരണം. എന്നിട്ട് അദ്ദേഹം തിരിച്ച് ഒരു ചോദ്യം ചോദിച്ചു. ‘‘ബംഗാളിലെ പോലെ സിപിഎമ്മിനു തുടർഭരണം കേരളത്തിൽ കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?’’. സതീശൻ പരുങ്ങി. ലീഡർ വിശദീകരിച്ചു. K. Karunakaran, V.D. Satheesan, UDF, LDF, Kerala Congress (M),

കോൺഗ്രസിനെയും യുഡിഎഫിനെയും അന്നു നയിച്ച അതിശക്തനായ ‘ലീഡറോ’ട് സതീശനും ഇതേ സംശയം ചോദിച്ചു. തന്റെ സ്വതസിദ്ധമായ ചിരി ആയിരുന്നു ആദ്യ പ്രതികരണം. എന്നിട്ട് അദ്ദേഹം തിരിച്ച് ഒരു ചോദ്യം ചോദിച്ചു. ‘‘ബംഗാളിലെ പോലെ സിപിഎമ്മിനു തുടർഭരണം കേരളത്തിൽ കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?’’. സതീശൻ പരുങ്ങി. ലീഡർ വിശദീകരിച്ചു. K. Karunakaran, V.D. Satheesan, UDF, LDF, Kerala Congress (M),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിനെയും യുഡിഎഫിനെയും അന്നു നയിച്ച അതിശക്തനായ ‘ലീഡറോ’ട് സതീശനും ഇതേ സംശയം ചോദിച്ചു. തന്റെ സ്വതസിദ്ധമായ ചിരി ആയിരുന്നു ആദ്യ പ്രതികരണം. എന്നിട്ട് അദ്ദേഹം തിരിച്ച് ഒരു ചോദ്യം ചോദിച്ചു. ‘‘ബംഗാളിലെ പോലെ സിപിഎമ്മിനു തുടർഭരണം കേരളത്തിൽ കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?’’. സതീശൻ പരുങ്ങി. ലീഡർ വിശദീകരിച്ചു. K. Karunakaran, V.D. Satheesan, UDF, LDF, Kerala Congress (M),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനെയും നയിക്കുന്ന സിപിഎമ്മും കോൺഗ്രസും അതു വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസ് അത് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ചിന്തൻ ശിബിരത്തിലാണ് പ്രഖ്യാപിച്ചത് എങ്കിൽ സിപിഎം കണ്ണൂർ പാർട്ടി കോൺഗ്രസിലാണ് അവരുടെ അജൻഡ വിളിച്ചോതിയത്. അതേ സമയം ഈ രണ്ടു മുന്നണികളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്ഷീണിപ്പിക്കാനുള്ള യത്നത്തിലുമാണ്. ഒന്നു മെലി‍ഞ്ഞാൽ മാത്രമേ മറ്റൊന്നു ശക്തിപ്പെടൂ എന്നുള്ളപ്പോൾ എങ്ങനെ രണ്ടു കൂട്ടരുടെയും വിപുലീകരണം നടക്കും? 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുങ്ങിവരുന്ന രാഷ്ട്രീയ പടക്കളം ആ ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്. യുഡിഎഫ് എങ്ങനെ ശക്തിപ്പെടുത്താം എന്നതു സംബന്ധിച്ച വിശദമായ ചർച്ചയാണ് കോഴിക്കോട് നടന്ന ചിന്തൻശിബിരത്തിൽ നടന്നത്. അക്കാര്യത്തിൽ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്ന ഒരു സംഭവം നാടകീയമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവിടെ അവതരിപ്പിച്ചു. അത് യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ  കെ.കരുണാകരനോടൊത്ത് സതീശനു നടത്താൻ കഴിഞ്ഞ ഗുരുവായൂർ യാത്രയേയും സംഭാഷണത്തെയും ആസ്പദമാക്കി ഉള്ളതായിരുന്നു. ഇന്നത്തെ കോൺഗ്രസ് അല്ല അന്നത്തെ കോൺഗ്രസ്. ദേശീയ തലത്തിലും കേരളത്തിലും ശക്തം. അങ്ങനെയുള്ള കോൺഗ്രസിന് എന്തിനാണ് ഈ ചെറു ഘടകകക്ഷികളുടെ കൂട്ട് എന്ന ചോദ്യം യൂത്ത് കോൺഗ്രസും കെഎസ്‌യുവും മറ്റും ഉയർത്തിയിരുന്ന കാലം. ഏകകക്ഷി ഭരണം തന്നെ നടക്കില്ലേ എന്ന സംശയം കോൺഗ്രസിന്റെ തന്നെ ചില നേതാക്കൾ ചോദിച്ചിരുന്ന സമയം.കോൺഗ്രസിനെയും യുഡിഎഫിനെയും അന്നു നയിച്ച അതിശക്തനായ ‘ലീഡറോ’ട് സതീശനും ഇതേ സംശയം ചോദിച്ചു. തന്റെ സ്വതസിദ്ധമായ ചിരി ആയിരുന്നു ആദ്യ പ്രതികരണം. എന്നിട്ട് അദ്ദേഹം തിരിച്ച് ഒരു ചോദ്യം ചോദിച്ചു.

‘‘ബംഗാളിലെ പോലെ സിപിഎമ്മിനു തുടർഭരണം കേരളത്തിൽ കിട്ടാത്തത് എന്തുകൊണ്ടാണെന്ന്  ആലോചിച്ചിട്ടുണ്ടോ?’’. സതീശൻ പരുങ്ങി. ലീഡർ വിശദീകരിച്ചു. അത് എല്ലാ സിപിഎം വിരുദ്ധ ശക്തികളെയും ഒരു കുടക്കീഴിൽ അണിനിരത്താൻ കോൺഗ്രസിനു സാധിക്കുന്നതു കൊണ്ടാണ്. ആർ. ബാലകൃഷ്ണപിള്ളയോട് പല കാര്യങ്ങളിലും നമ്മുക്ക് വിയോജിപ്പുണ്ട്. പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തെ വേണ്ടെന്നു വച്ചാൽ കൊല്ലത്തെ ഏതാനും സീറ്റുകൾ യുഡിഎഫിന് നഷ്ടപ്പെടും. ടി.എം. ജേക്കബിന്റെ പാർട്ടി വലുതൊന്നുമല്ല. എങ്കിൽ ജേക്കബിനെ ഉപേക്ഷിച്ചേക്കാമെന്നു വച്ചാലോ? എറണാകുളം ജില്ലയിലെ മൂന്നു സീറ്റ് എങ്കിലും അനിശ്ചിതത്വത്തിലാകും’’.

കെ. കരുണാകരൻ (ഫയൽചിത്രം).
ADVERTISEMENT

∙ അപ്പോൾ സ്വീകരിക്കേണ്ട വഴി ? 

കേരളത്തിലെ ഇരു മുന്നണികളും തമ്മിലെ വോട്ടു വ്യത്യാസം എത്രയാണ് എന്നു കൂടി ‘ലീഡർ’ സതീശനോട് ചോദിച്ചു. ഒപ്പത്തിനൊപ്പം പൊരുതിയിരുന്ന കാലത്ത് ആകെ വോട്ടു വ്യത്യാസം രണ്ടോ മൂന്നോ ലക്ഷം മാത്രം ആകാം. പല സീറ്റുകളിലും പോരാട്ടം ഇഞ്ചോടിഞ്ചും. അങ്ങനെയിരിക്കെ കേമന്മാർ അല്ലെന്ന പേരിൽ ഈ ചെറിയ കക്ഷികളോട് പോകാ‍ൻ പറഞ്ഞാൽ അധികാരത്തിൽ നിന്നു പോകാ‍ൻ ആ തിരഞ്ഞെടുപ്പ് യുഡിഎഫിനോട് കൽപ്പിച്ചെന്നും വരും. അതുകൊണ്ട് ചെറുതും വലുതുമായ എല്ലാ കക്ഷികളെയും ചേർത്തുപിടിക്കുക. അങ്ങനെ മാത്രമേ എൽഡിഎഫിനോട് പൊരുതാനും തോൽപ്പിക്കാനും യുഡിഎഫിന് സാധിക്കൂ. 

ഇത്രയും പറഞ്ഞിട്ട് ഒരു കാര്യം കൂടി ‘ലീഡർ’ പറഞ്ഞതായി വികാരത്തോടെ സതീശൻ വിവരിച്ചു.‘ ഞാൻ ഈ പറഞ്ഞത് മനസ്സിൽ വയ്ക്കുക.എന്നെങ്കിലും തന്നെ പോലെ ഉള്ള യുവാക്കൾക്ക് അതിന്റെ അർഥം പൂർണമായും ബോധ്യമാകും. ഇനി അതല്ല, ഈ ചെറുകക്ഷികളെ ഒന്നും ആവശ്യമില്ലാതെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിങ്ങളുടെ തലമുറയിൽ ഉള്ളവർക്കു കഴിയുന്നെങ്കിൽ അതു വലിയ കാര്യം’’ 

വി.ഡി. സതീശൻ.

അന്ന് ‘ലീഡർ’ ഇരുന്ന യുഡിഎഫ് ചെയർമാന്റെ കസേരയിൽ ഇരിക്കുമ്പോൾ ആ രാഷ്ട്രീയ തന്ത്രജ്ഞൻ പറഞ്ഞതിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ അർഥങ്ങളും ബോധ്യപ്പെട്ടതായി സതീശൻ ചൂണ്ടിക്കാട്ടി. അന്നു യുഡിഎഫ് ചെയ്തതാണ് ഇന്ന് എൽഡിഎഫ് ചെയ്യുന്നത്. അതാണ് തുടർഭരണത്തിന് വഴിയൊരുക്കിയതിൽ ഒരു ഘടകം. യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ അടക്കം പാർട്ടികൾ ഇന്ന് എൽഡിഎഫിലാണ്. ചെറുതോ വലുതോ എന്നു നോക്കാതെ അഞ്ചു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിച്ചു. എല്ലാവർക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി. ജയിച്ചുവന്ന ആന്റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും അടക്കം മന്ത്രിസ്ഥാനം പകുത്തു നൽകാൻ തീരുമാനിച്ചു.  എല്ലാ ഘടകകക്ഷികളെയും തൃപ്തിപ്പെടുത്തി കൂടെ നിർത്തി. മറുഭാഗത്ത് യുഡിഎഫിലെ പലരും മുന്നണി വിട്ടുപോകുന്ന സ്ഥിതി ഉണ്ടായി. ഇതു രണ്ടും കൂടി ഒരുമിച്ചു സംഭവിച്ചപ്പോൾ  2021 ൽ ഭരണം തിരിച്ചു പിടിക്കുക അസാധ്യമായി. കേരളത്തിലെ ഇടതുവിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുക എന്ന കടമയിൽ കോൺഗ്രസിനും യുഡിഎഫിനും വീഴ്ച സംഭവിച്ചപ്പോൾ പിണറായി വിജയന്റെ എൽഡിഎഫിന് കാര്യങ്ങൾ എളുപ്പമായി. 

ADVERTISEMENT

അതുകൊണ്ട് ആ വീഴ്ച തിരുത്തുക എന്നതാണ് അടിയന്തര കടമ എന്നു സതീശൻ ചൂണ്ടിക്കാട്ടി. മുന്നണിയെ ശക്തിപ്പെടുത്തണം. അതിന് ആദ്യം കോൺഗ്രസ് ശക്തിപ്പെടണം. കോൺഗ്രസിനെക്കുറിച്ച് പ്രതീക്ഷ ഉണ്ടായാൽ മാത്രമേ പുതിയ ഘടകകക്ഷികൾ പാ‍ർട്ടിയിലേക്ക് അടുക്കൂ. നിലവിലുള്ള ഘടകകക്ഷികൾ അകലാതിരിക്കാനും അതു വേണം. വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ എല്ലാ ഘടകകക്ഷികളെയും തുല്യമായി പരിഗണിക്കാനും സാധിക്കണം. തുടർന്നു നടന്ന ചർച്ചയിൽ മുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ  വിശദമായി അവലോകനം ചെയ്തു. 

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.

∙ വരുമോ കേരള കോൺഗ്രസ് (എം), ഗണേഷ് ?

കെ.എം.മാണിയുടെ പൈതൃകം പേറുന്ന കേരള കോൺഗ്രസിനെ (എം) യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരണമെന്നു തന്നെ കോൺഗ്രസ് ആഗ്രഹിക്കുന്നു. എന്നാൽ എൽഡിഎഫിൽ മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ഉള്ള പാർട്ടി ഈ ഘട്ടത്തിൽ അതിനു തയാറാകുമെന്ന പ്രതീക്ഷ കോൺഗ്രസിന് ഇല്ല. ചില ആശയ വിനിമയങ്ങൾ നടക്കുന്നു എന്നത് യാഥാർഥ്യമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി മന്ത്രിസഭയിൽ ഇല്ല എന്നത് അതിന് സഹായകരമായ അന്തരീക്ഷവും സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ചാൽ കേരള കോൺഗ്രസിന് കോട്ടയം സീറ്റ് നിലനിർത്തുന്നതും എളുപ്പമാവില്ല. പക്ഷേ ഈ ഘടകങ്ങൾ കൊണ്ടു മാത്രം ഉടൻ ഒരു മുന്നണി മാറ്റത്തിന് കേരള കോൺഗ്രസ് തയാറാകില്ല. അതേ സമയം എൽഡിഎഫിന്  അധിപത്യമുള്ള ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം മാറുകയും മുന്നണിയിൽ അന്തച്ഛിദ്രങ്ങൾ ഉണ്ടാകുകയും ചെയ്താൽ അവർ അതിനു തയാറായേക്കാം. എൽഡിഎഫിന്റെ ഇടതു സ്വഭാവത്തിനു ചേർന്ന കക്ഷി അല്ല കേരള കോൺഗ്രസ് എന്നു വിശ്വസിക്കുന്നവരുണ്ട്. സിപിഎമ്മും കേരള കോൺഗ്രസും താഴേ തട്ടിൽ പൂർണമായും ലയിച്ചു ചേർന്നിട്ടില്ല. കോൺഗ്രസും യുഡിഎഫുമാണ് കേരള കോൺഗ്രസിന് ഇണങ്ങുന്ന പാർട്ടിയും മുന്നണിയും എന്നു കരുതുന്നവർ ആ പാർട്ടിയിൽ തന്നെ ഉണ്ട്. ഇതെല്ലാം ഭാവിയിൽ കേരള കോൺഗ്രസിന്റെ തിരിച്ചുവരവിന് സഹായകരമാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. 

മന്ത്രിസഭാ രൂപീകരണ വേളയിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പോയ കെ.ബി. ഗണേഷ്കുമാറിലും കോൺഗ്രസിലെ ചില നേതാക്കൾക്കു നോട്ടമുണ്ട്. തന്റെ സഹോദരി സിപിഎം നേതൃത്വത്തെ പരാതിയുമായി സമീപിച്ചതിന്റെ പേരിൽ ആ ഊഴം തനിക്ക് നിഷേധിച്ചതിൽ ഗണേഷിന് എതിർപ്പുണ്ട്. പ്രാദേശികമായി സിപിഐ നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞുനിൽക്കുകയാണ്.തന്റെ പ്രതിഷേധം കലർന്ന ചില പ്രതികരണങ്ങൾ അദ്ദേഹം നിയമസഭയിലും പ്രകടിപ്പിച്ചു. എന്നാൽ യുഡിഎഫ് വിട്ടുപോയ ഗണേഷിനെ തിരികെ കൊണ്ടുവരുന്നതിനോട് വിയോജിപ്പുള്ള ശക്തമായ വിഭാഗവും കോൺഗ്രസിൽ ഉണ്ട്. സോളർ കേസിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ആ കാലുഷ്യം നിലനിൽക്കുന്നതിനു കാരണവും ആകുന്നു.

എൻ.കെ. പ്രേമചന്ദ്രൻ എംപി.
ADVERTISEMENT

∙ ഇടതുപക്ഷം വലതുപക്ഷമോ ? 

എൽഡിഎഫിൽ നിന്നു പാർട്ടികളെ പെട്ടെന്ന് ചാടിച്ചെടുക്കാനുള്ള രാഷ്ട്രീയാന്തരീക്ഷം അല്ലെന്നു വിലയിരുത്തിയ ‘ചിന്തൻശിബിരം’ ഇടതുമുന്നണിയെ ദുർബലപ്പെടുത്താനുള്ള മറ്റു വഴികൾ ആരായാനാണ് തീരുമാനിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിൽ നടക്കുന്നത് തീവ്രവലതുപക്ഷ വൽക്കരണം ആണെന്ന വിമർശനം ചിന്തൻശിബിരം ഉയർത്തിയത് ഈ പശ്ചാത്തലത്തിലാണ്. സാമ്പത്തിക–രാഷ്ട്രീയ നയങ്ങളിൽ ഇടതു സ്വഭാവം എൽഡിഎഫിനും സർക്കാരിനും നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതിനോട് പൊരുത്തപ്പെടാൻ കഴിയാത്ത ഇടതുപക്ഷസഹയാത്രികൾ കേരളത്തിൽ എല്ലായിടത്തും ഉണ്ട്. മിക്ക നിയമസഭാ മണ്ഡലങ്ങളി‍ലും ഈ വിഭാഗക്കാരുടെ ഗണ്യമായ വോട്ട് ഉണ്ട്. അവരെ തങ്ങളിലേക്ക് ആകർഷിക്കാൻ കഴിയണം. ആ നിലയിൽ ഉറച്ച മതനിരപേക്ഷ കാഴ്ച്ചപ്പാടും പുരോഗമന ചിന്തയും കോൺഗ്രസിന് ഉയർത്തിപ്പിടിക്കാൻ സാധിക്കണം. ‘ന്യൂ നോർമൽ’ ‘പോസ്റ്റ് ട്രൂത്ത്’ തുടങ്ങിയ വാക്കുകൾ ചിന്തൻശിബിര പ്രമേയത്തിൽ  കടന്നുവന്നത് അതുകൊണ്ട് നിഷ്കളങ്കമല്ല. പുതിയ നേതൃത്വത്തിന്റെ കീഴിൽ കോൺഗ്രസ് പുതിയ പ്രതിച്ഛായ അണിയാൻ ശ്രമിക്കുകയാണ്.

∙ ഇടതുമുന്നണിയുടെ ലക്ഷ്യം?

എൽഡിഎഫിൽ നിന്ന് ആരെയും യുഡിഎഫിലേക്ക് കിട്ടാൻ പോകുന്നില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു. ഒപ്പം യുഡിഎഫ് ഘടകകക്ഷികളിലും അവർ നോട്ടമിടുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസ് തന്നെ ഈ ലക്ഷ്യം അടിവരയിട്ടു പറഞ്ഞു. ദേശീയതലത്തിൽ ഇടതുപാർട്ടികൾക്കൊപ്പം പ്രവർത്തിക്കുന്ന ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് രാഷ്ട്രീമയായി ശരിയല്ലെന്ന നിഗമനമാണ് പാർ‌ട്ടി കോൺഗ്രസ് വിലയിരുത്തിയത്. നേരത്തെ കേരളത്തിലും എൽഡിഎഫിന്റെ ഭാഗമായിരുന്ന ഇവർ സിപിഎം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞാണ് യുഡിഎഫിൽ എത്തിയത്. ആ പ്രശ്നങ്ങൾ പരിഹരിച്ച് ഈ രണ്ടു പാർട്ടികളെയും എൽഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കെ.ബി. ഗണേഷ് കുമാർ എംഎൽഎ.

പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ–സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇതു വ്യക്തമാക്കി. പിബി ഇതിനു മുൻകൈ എടുക്കുമെന്നും കാരാട്ട് അറിയിച്ചു. അപ്പോൾ ആർഎസ്പിയുടേയും ഫോർവേഡ് ബ്ലോക്കിന്റെയും നീക്കങ്ങളെ യുഡിഎഫും കരുതി ഇരിക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർണപരാജയമാണ് ആർഎസ്പി ഏറ്റുവാങ്ങിയത്. 

ഫോർവേഡ് ബ്ലോക്ക് സീറ്റ് വിഭജനനത്തിൽ പൂർണമായും തഴയപ്പെട്ടു. ഇതിന്റെ പ്രതിഫലനങ്ങൾ ഇരുപാർട്ടികളിലും ഉണ്ട്. യുഡിഎഫോ എൽഡിഎഫോ എന്ന ചോദ്യത്തിന്മേൽ ഉൾപാർട്ടി വടംവലികളും രണ്ടു കക്ഷികളിലും ഉണ്ട്. എൽഡിഎഫിലെ ഇടതു സ്വഭാവമുള്ള കക്ഷികൾ അസംതൃപ്തരാണ് എന്നായിരുന്നു ചിന്തൻശിബിരത്തിലെ വിലയിരുത്തൽ. സിപിഐ അടക്കം ഉദ്ദേശിച്ചാണ് ഇതു പറഞ്ഞത്.എന്നാൽ യുഡിഎഫിലെ ഇടതു സ്വഭാവമുള്ള ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും അസ്വസ്ഥരാണ് എന്നതിനാൽ അവരെ തിരിക കൊണ്ടു വരാനാണ് സിപിഎം നീക്കം. 

മറുഭാഗത്ത് എൽഡിഎഫിലെ ഇടതരെ നോട്ടമിട്ടാണ് യുഡിഎഫും കരുനീക്കം ആരംഭിച്ചിരിക്കുന്നത്. രണ്ടു കൂട്ടരുടെയും പ്രകടമായ ലക്ഷ്യം ഇപ്പോൾ ഇടതു പാർട്ടികളോ? മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് മുന്നോട്ടു കുതിക്കാൻ ഒരുങ്ങുന്ന കോൺഗ്രസും സിപിഎമ്മും പരസ്പരം ദുർബലപ്പെടുത്താനുള്ള എല്ലാ വഴിയും നോക്കുമെന്ന് ഉറപ്പായിരിക്കെ നാടകീയമായ പലതും കേരള രാഷ്ട്രീയത്തിൽ കരുതി വച്ചിരിക്കുന്നുവെന്ന് ഉറപ്പ്.

 

English Summary: LDF and UDF Plans to add More Patries to Front; V.D. Satheesan remembers leader K. Karunakaran's Strategy