ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു മുന്നിലെത്തുന്ന റിപ്പോർട്ടിലുണ്ടാകും തമിഴകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ചിലത്. എങ്ങനെയാണ് ജയ മരിച്ചത്? ജയലളിതയ്ക്ക് വേണ്ടി ചെലവിട്ടതെന്നു പറയുന്ന കോടികൾക്കു സംഭവിച്ചതെന്താണ്? എന്തുകൊണ്ടാണ് ഏറ്റവുമധികം ആരോപണം ഉന്നയിച്ച ഒ.പനീർസെൽവം അവസാന നിമിഷം ശശികലയ്ക്കു ‘ക്ലീൻ ചിറ്റ്’ നൽകി മലക്കം മറിഞ്ഞത്?

ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു മുന്നിലെത്തുന്ന റിപ്പോർട്ടിലുണ്ടാകും തമിഴകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ചിലത്. എങ്ങനെയാണ് ജയ മരിച്ചത്? ജയലളിതയ്ക്ക് വേണ്ടി ചെലവിട്ടതെന്നു പറയുന്ന കോടികൾക്കു സംഭവിച്ചതെന്താണ്? എന്തുകൊണ്ടാണ് ഏറ്റവുമധികം ആരോപണം ഉന്നയിച്ച ഒ.പനീർസെൽവം അവസാന നിമിഷം ശശികലയ്ക്കു ‘ക്ലീൻ ചിറ്റ്’ നൽകി മലക്കം മറിഞ്ഞത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു മുന്നിലെത്തുന്ന റിപ്പോർട്ടിലുണ്ടാകും തമിഴകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ചിലത്. എങ്ങനെയാണ് ജയ മരിച്ചത്? ജയലളിതയ്ക്ക് വേണ്ടി ചെലവിട്ടതെന്നു പറയുന്ന കോടികൾക്കു സംഭവിച്ചതെന്താണ്? എന്തുകൊണ്ടാണ് ഏറ്റവുമധികം ആരോപണം ഉന്നയിച്ച ഒ.പനീർസെൽവം അവസാന നിമിഷം ശശികലയ്ക്കു ‘ക്ലീൻ ചിറ്റ്’ നൽകി മലക്കം മറിഞ്ഞത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിൽ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം അധികാരമേറ്റ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ജനങ്ങൾക്കു മുന്നിൽ ചെയ്തൊരു ശപഥമുണ്ടായിരുന്നു–‘‘തമിഴ്നാടിന്റെ ‘അമ്മ’ മുൻ മുഖ്യമന്ത്രി ജെ.ജയലളിത എങ്ങനെയാണു മരിച്ചതെന്ന് ഈ ലോകത്തെ ഞങ്ങൾ അറിയിക്കും’’. അതു വെറുമൊരു തിരഞ്ഞെടുപ്പു പ്രഖ്യാപനം മാത്രമായി ഒതുങ്ങുമെന്നാണു പലരും വിചാരിച്ചത്. എന്നാൽ, ദിശതെറ്റിയ പട്ടം പോലെ കേസും കൂട്ടവും തമ്മിൽത്തല്ലുമായി അലയുന്ന ഇപ്പോഴത്തെ അണ്ണാ‍ഡിഎംകെയ്ക്കുള്ള അടുത്ത അടിയാണ് ആ റിപ്പോർട്ടെന്നു വിശ്വസിക്കുന്നവരാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ള ഏറെപ്പേരും. സ്റ്റാലിൻ വടി വെട്ടാൻ പോയിട്ടുണ്ടെങ്കിൽ അടി നിശ്ചയം എന്നു വേണമെങ്കിൽ തമിഴ് സിനിമാ സ്റ്റൈലിൽ പറയാം. എന്തു തന്നെയായാലും കാത്തിരുന്നു കാത്തിരുന്ന് ജയയുടെ മരണത്തിനു പിന്നിലെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ‘തമിഴ്നാട് തലൈവർ’ സ്റ്റാലിനു മുന്നിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. ഓഗസ്റ്റ് ആദ്യവാരം റിപ്പോർട്ട് സമർപ്പിക്കുമെന്നു ജയലളിതയുടെ മരണം അന്വേഷിക്കാൻ സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) മെഡിക്കൽ ബോർഡ് അറിയിച്ചു കഴിഞ്ഞു. ജയയുടെ മരണത്തിനു പിന്നിലെ ചുരുളഴിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനു മുന്നിലെത്തുന്ന റിപ്പോർട്ടിലുണ്ടാകും തമിഴകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ചിലത്. എങ്ങനെയാണ് ജയ മരിച്ചത്? ജയലളിതയ്ക്ക് വേണ്ടി ചെലവിട്ടതെന്നു പറയുന്ന കോടികൾക്കു സംഭവിച്ചതെന്താണ്? എന്തുകൊണ്ടാണ് ഏറ്റവുമധികം ആരോപണം ഉന്നയിച്ച ഒ.പനീർസെൽവം അവസാന നിമിഷം ശശികലയ്ക്കു ‘ക്ലീൻ ചിറ്റ്’ നൽകി മലക്കം മറിഞ്ഞത്? മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനു പിന്നാലെ ആറുമുഖം കമ്മിഷൻ റിപ്പോർട്ട് കൂടിയെത്തുന്നതോടെ തമിഴ്‌‍നാട് രാഷ്ട്രീയം ഇളകിമറിയുമോ? സ്റ്റാലിനെതിരെ ശക്തിപ്രകടനത്തിന് ഒരുങ്ങുന്ന അണ്ണാഡിഎംകെയെ തകർക്കാൻ പോന്നതായിരിക്കുമോ കമ്മിഷന്‍ റിപ്പോർട്ട്? ഒരന്വേഷണം.

ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നവർ. 2016 ഡിസംബർ ആറിലെ ചിത്രം: Arun SANKAR / AFP

∙ ജയയുടെ മരണം; ഒരു ഫ്ലാഷ് ബാക്ക്

ADVERTISEMENT

2016-ഡിസംബർ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് അപ്പോളോ ആശുപത്രിയിൽ ജയലളിത അന്ത്യശ്വാസം വലിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും പ്രചരിക്കുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ 2017 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനെ നിയോഗിച്ചു. ആറു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ആ കമ്മിഷനിപ്പോൾ വയസ്സ് നാലു കഴിഞ്ഞു. അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്തു തന്നെ ജയലളിത മരണമടഞ്ഞിരുന്നുവെന്ന അഭ്യൂഹത്തിന് ഇതിനിടെ വിരാമമായിരുന്നു. ജയയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് സമയത്ത് ദിനകര വിഭാഗം പുറത്തുവിട്ട വിഡിയോ ദൃശ്യമാണ് ആ ഊഹാപോഹത്തിന് അന്ത്യം കുറിച്ചത്. ആശുപത്രിക്കിടക്കയിൽ ജയലളിത ജ്യൂസ് കുടിക്കുന്ന, നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ദൃശ്യമായിരുന്നു അത്.

അണ്ണാഡിഎംകെ ആസ്ഥാനത്ത്, എംജിആറിന്റെ പ്രതിമയ്ക്കു സമീപം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന വി.കെ.ശശികല. 2016ലെ ചിത്രം: Arun SANKAR / AFP

∙ ഹൽവ കഴിച്ചോ ജയ..? എംജിആർ മരിച്ചതെങ്ങനെ..?

കടുത്ത പ്രമേഹരോഗിയായ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കു രോഗക്കിടക്കയിൽ ഹൽവ നൽകിയതാണു മരണ കാരണമെന്നു തമിഴ്നാട് മന്ത്രി സി.വി.ഷൺമുഖം ആരോപിച്ചത് തമിഴകത്തു വിവാദമായിരുന്നു. ഇതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നും അണ്ണാഡിഎംകെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടതും ഏറെ നാൾ ചർച്ചയായിരുന്നു. ഇൗ വിവാദവും കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറിന്റെ ചികിൽസാ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ആശുപത്രിക്ക് ആറുമുഖസാമി കമ്മിഷൻ നോട്ടിസ് നൽകി. 1984 ഒക്ടോബർ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നൽകിയ ചികിൽസയുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. എംജിആറിന് യുഎസിലെ ബ്രൂക്‌ലിങ് ആശുപത്രിയിൽ ചികിൽസ നൽകാനുള്ള സാഹചര്യം, സർക്കാർ ഉത്തരവിന്റെ പകർപ്പ്, അമേരിക്കയിൽ നടത്തിയ ചികിൽസയുടെ വിവരങ്ങൾ എന്നിവയാണു കമ്മിഷൻ ആവശ്യപ്പെട്ടത്. ജയലളിതയ്ക്കു വിദേശ ചികിൽസ ലഭ്യമാക്കാത്തതിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു ഇത്.

∙ ആദ്യം പരാതിപ്പെട്ടയാൾ മലക്കം മറിഞ്ഞാൽ..?

ADVERTISEMENT

ജയയുടെ മരണത്തിൽ ആദ്യം സംശയം ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ട വ്യക്തിയായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ അണ്ണാഡിഎംകെ നേതാവ് ഒ.പനീർസെൽവം. എന്നാൽ, കമ്മിഷൻ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ പനീർസെൽവം ഒളിച്ചു കളിച്ചു. ജയലളിതയുടെ മരണത്തിൽ തനിക്കു സംശയങ്ങളൊന്നുമില്ലെന്നും ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങൾ മാത്രമാണു താൻ ഉന്നയിച്ചതെന്നും കമ്മിഷനോട് പനീർസെൽവം പറഞ്ഞു.

ഒ.പനീർസെൽവം

ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാനായി കമ്മിഷനെ നിയോഗിച്ചത് പനീർസെൽവത്തിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു. വി.കെ.ശശികല അടക്കമുള്ളവർക്ക് ജയയുടെ മരണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന പനീർസെൽവം ആ കാര്യവും കമ്മിഷനു മുന്നിൽ വിഴുങ്ങി. മുൻപത്തെ പോലെ ശശികലയോടു സ്നേഹവും ബഹുമാനവും തനിക്കുണ്ടെന്നും ഒപിഎസ് പറഞ്ഞു. കമ്മിഷൻ ചോദിച്ച 72 ചോദ്യങ്ങളിൽ മിക്കതിലും ‘എനിക്കറിയില്ല’ എന്നായിരുന്നു ഒപിഎസിന്റെ മറുപടി.

∙ ആശുപത്രി ബിൽ 6 കോടിയിലേറെ

അപ്പോളോ ആശുപത്രിയിൽ 75 ദിവസം ചികിൽസയിലിരുന്ന ജയലളിതയുടെ ആശുപത്രി ബിൽ 6.86 കോടി രൂപയായിരുന്നു.ഇതിൽ 44 ലക്ഷം രൂപ ഇനിയും കിട്ടിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനു നൽകിയ രേഖകളിൽ ആരോപിച്ചിരുന്നു. ചികിൽസാവേളയിൽ ജയലളിതയുടെ ഭക്ഷണത്തിനായി 1.17 കോടി ചെലവായെന്നും രേഖയിലുണ്ട്. ചികിൽസാ ചെലവിലേക്കായി അണ്ണാഡിഎംകെ നേരത്തെ ആറു കോടി നൽകിയിരുന്നു. മറ്റു പ്രധാന ചെലവുകൾ ഇവയാണ്.

ജയലളിതയുടെ ചിത്രം പതിച്ച ലോക്കറ്റുമായി അണ്ണാ ഡിഎംകെ പ്രവർത്തക. 2021 മേയിലെ ചിത്രം: Arun SANKAR / AFP
ADVERTISEMENT

∙ ഹെൽത്ത് കെയർ സർവീസ് - 1.92 കോടി
∙ കൺസൽറ്റേഷൻ ഫീ- 71 ലക്ഷം
∙ വെന്റിലേറ്റർ, ഇൻഫ്യൂഷൻ പമ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം- 7.10 ലക്ഷം
∙ വാർഡിലെ ഫാർമസിയിൽ നിന്നുള്ള മരുന്നുക‍ൾ- 38 ലക്ഷം
∙ മുറി വാടക- 24 ലക്ഷം
∙ ലണ്ടനിൽ നിന്നുള്ള വിദഗ്ധ ഡോക്ടർ റിച്ചാർഡ് ബീലിന്റെ സേവനം- 92 ലക്ഷം
∙ മുറി വാടക – 1.24 കോടി (ഇതു ശശികലയും കുടുംബവും താമസിച്ച മുറിയുടെ വാടകയാണെന്നു കരുതുന്നു)
∙ എൻജിനീയറിങ് സേവനങ്ങൾ – 30 ലക്ഷം
∙ 75 ദിവസം 1.17 കോടിയുടെ ഇഡലിയും ദോശയും!

ജയലളിതയുടെ മരണം ദുരൂഹമാണെന്ന് ആരോപിച്ച് രംഗത്തെത്തിയവരിൽ അന്നത്തെ നിയമമന്ത്രി സി.വി.ഷൺമുഖവുമുണ്ടായിരുന്നു. അദ്ദേഹം ഉയർത്തിയ ചില ചോദ്യങ്ങൾ ഏറെ കോളിളക്കമുണ്ടാക്കി.

1. മൂന്നു വിദഗ്ധ ഡോക്ടർമാർ ജയലളിതയ്ക്കു ആൻജിയോഗ്രാം ചെയ്യണമെന്നു നിർദേശിച്ചിരുന്നു. ഇത് ആരാണ് തടഞ്ഞത്? ആരുടെ നിർദേശപ്രകാരമാണു തടഞ്ഞത്?
2. ജയ ആശുപത്രിയിൽ കിടന്ന 75 ദിവസം അന്നത്തെ മുഖ്യമന്ത്രി പനീർസെൽവത്തെയോ മന്ത്രിമാരെയോ പാർട്ടി നേതാക്കളെയോ കാണാൻ അനുവദിച്ചില്ല.
3. ജയയെ വിദേശത്തു ചികിൽസയ്ക്കു കൊണ്ടുപോകേണ്ടതില്ലെന്നു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുവെന്ന അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹനറാവുവിന്റെ വാദം പച്ചക്കള്ളം. ജയ ആശുപത്രിയിലിരിക്കെ മന്ത്രിസഭാ യോഗം ചേർന്നിട്ടില്ല.
4. ജയയെ വിദേശത്തു ചികിൽസയിൽ കൊണ്ടുപോകുന്നതു ഇന്ത്യൻ ഡോക്ടർമാരുടെ കഴിവിനെക്കുറിച്ച് ചോദ്യമുയർത്തുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത്. ഇത് എവിടുത്തെ ന്യായമാണ്? ആരോഗ്യ സെക്രട്ടറിയുടെ പിന്നിലാരെന്ന് അന്വേഷിക്കണം
5. ശശികല കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കി. ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണം

ചെന്നൈയിലെ ജയലളിതയുടെ സ്മൃതി മന്ദിരത്തിൽ പ്രാർഥിക്കുന്ന വി.കെ.ശശികല. 2021 ഒക്ടോബറിലെ ചിത്രം: Arun SANKAR / AFP

∙ ജയയുടെ ചോദ്യങ്ങൾ

‘‘സിനിമയ്ക്കിടെ ഫാൻസ് വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണു ഞാൻ ശ്വാസമെടുക്കുമ്പോൾ ഉണ്ടാകുന്നത്, അത് എന്തുകൊണ്ടാണ്?’’– ആശുപത്രിക്കിടക്കയിൽ തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത ഡോക്ടറുമായി സംസാരിക്കുന്നതിന്റേതെന്നു കരുതുന്ന ശബ്ദരേഖയിലെ അവരുടെ ചോദ്യമാണിത്. ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനാണു ശബ്ദരേഖ പുറത്തുവിട്ടത്. ജയലളിതയുടെ തോഴി ശശികലയുടെ ബന്ധുവും ജയയുടെ പഴ്സനൽ ഡോക്ടറുമായ ശിവകുമാറായിരുന്നു രേഖകൾ കൈമാറിയത്. 2016 സെപ്റ്റംബർ 27നു ഡോക്ടർമാരും ജയലളിതയും തമ്മിൽ നടത്തിയതെന്നു കരുതുന്ന സംഭാഷണമാണ് 52 സെക്കൻഡ് ശബ്ദ രേഖയിൽ.

ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാനായി കമ്മിഷനെ നിയോഗിച്ചത് ഒ.പനീർസെൽവത്തിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു. എന്നാൽ കമ്മിഷൻ ചോദിച്ച 72 ചോദ്യങ്ങളിൽ മിക്കതിലും ‘എനിക്കറിയില്ല’ എന്നായിരുന്നു ഒപിഎസിന്റെ മറുപടി.

മൂക്കടപ്പുണ്ടോയെന്നു ഡോക്ടർ ശിവകുമാർ ചോദിക്കുമ്പോൾ അവർ ചെറുതായി ദേഷ്യപ്പെടുന്നു - ‘‘എനിക്ക് അസ്വസ്ഥത തോന്നി വിളിക്കുമ്പോൾ നിങ്ങളെന്താണ് വരാത്തത്?’’. ശ്വാസമെടുക്കാൻ പ്രയാസമുണ്ടോയെന്നുള്ള വനിതാ ഡോക്ടറുടെ ചോദ്യത്തിന്, ശ്വാസം കിട്ടുന്നില്ലെന്നു മറുപടി. ബ്ലഡ് പ്രഷർ എത്രയുണ്ടെന്നു ചോദിക്കുമ്പോൾ ഡോക്ടറുടെ മറുപടി: 140/80. ശരി. അത് നോർമലാണ് എന്നു ജയ പറയുന്നിടത്തു ശബ്ദരേഖ അവസാനിക്കുന്നു.

ജയലളിതയുടെ മരണവാർത്തയുമായിറങ്ങിയ പത്രം വായിക്കുന്നയാൾ. 2016ലെ ചിത്രം: Arun SANKAR / AFP

പൂർണ ബോധത്തോടെയാണു ജയലളിത ആശുപത്രിയിലെത്തിയതെന്ന ശശികലയുടെ വാദം ശരിവയ്ക്കുന്നതാണു ശബ്ദരേഖ. ജയലളിത ആശുപത്രിയിൽ ജ്യൂസ് കുടിക്കുന്ന വിഡിയോ ദൃശ്യം ശശികലയും സംഘവും പുറത്തുവിട്ടതും തെളിവായിരുന്നു. ആശുപത്രിയിലാകുന്നതിന്റെ തലേമാസം ജയ സ്വന്തം കൈപ്പടയിലെഴുതിയ ആഹാരക്രമത്തിന്റെ പകർപ്പും രോഗവുമായി ബന്ധപ്പെട്ട രേഖ എന്ന നിലയിൽ ഡോ.ശിവകുമാർ സമർപ്പിച്ചു. 2016 ഓഗസ്റ്റ് രണ്ട് എന്ന തീയതി എഴുതിയ കുറിപ്പിൽ പ്രമേഹനില, ശരീരഭാരം, വിശദമായ ആഹാരക്രമം എന്നിവയുണ്ട്.

∙ ജയയുടെ ഭക്ഷണക്രമം

രാവിലെ 4.55 ന് എഴുന്നേൽക്കുന്ന ജയ ലോട്ടസ് വാട്ടർ കുടിച്ചാണു ദിവസം തുടങ്ങുന്നത്. പ്രഭാത ഭക്ഷണം 5നും 5.55നുമിടയിലാണ്. ഇഡലിയും ബ്രെഡും കാപ്പിയും ഇളനീരുമാണ് വിഭവങ്ങൾ. തുടർന്ന് ഗ്രീൻ ട്രീ. രാവിലെ ഒൻപതുമണിയോടെ ആപ്പിളും കാപ്പിയും അഞ്ചു ബിസ്കറ്റും. ബസ്മതി അരി കൊണ്ടുള്ള രണ്ടര കപ്പ് ചോറ്, അര ബൗൾ മസ്ക് മെലണുമാണ് ഉച്ച ഭക്ഷണത്തിലെ പ്രധാന വിഭവം. ഇതിനൊപ്പം പ്രമേഹത്തിനുള്ള മരുന്നു കഴിക്കുന്നു. വൈകിട്ട് ആറു മണിയോടെ കാപ്പി. അര കപ്പ് ഡ്രൈഫ്രൂട്ട്സ്, ഒരു കപ്പ് ഉപ്പുമാവ്, ഒരു ദോശ, രണ്ടു ബ്രെഡ്, ഒരു ഗ്ലാസ് പാൽ എന്നിവയാണ് രാത്രി ഭക്ഷണം. ഇതിനൊപ്പം പ്രമേഹത്തിനുള്ള രണ്ടു ഗുളികകളും.

ജയലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ. 2016 ഡിസംബർ ആറിലെ ചിത്രം: Arun SANKAR / AFP

∙ തുറുപ്പുചീട്ടിറക്കി ഡിഎംകെ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നു ജയയുടെ മരണത്തിനു പിന്നിലെ ദുരൂഹത അഴിക്കുമെന്നായിരുന്നു. അണ്ണാഡിഎംകെയെയും ജയയെയും ആത്മാർഥമായി സ്നേഹിച്ചിരുന്ന ജനങ്ങൾ ഇതോടെ ഡിഎംകെയ്ക്ക് അനുകൂലമായി. അധികാരത്തിലെത്തിയ എം.കെ.സ്റ്റാലിൻ നിയമക്കുരുക്കിലും നൂലാമാലകളിലും പെട്ടുകിടന്ന ആറുമുഖ സ്വാമി കമ്മിഷനെ മോചിപ്പിച്ചു. വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയതോടെ കമ്മിഷനും ഉഷാറായി.

അതു വരെ ചോദ്യങ്ങളിൽ നിന്നു തെന്നിമാറി നടന്ന, എന്നാൽ, ജയയുടെ മരണത്തിൽ ഏറ്റവും കൂടുതൽ ദുരൂഹത ആരോപിച്ച് ജൂഡിഷ്യൽ അന്വേഷണത്തിനായി ധർമയുദ്ധം നടത്തിയ ഒപിഎസ് എന്ന അണ്ണാഡിഎംകെയുടെ പാർട്ടി കോ–ഓർഡിനേറ്റർ ഒ.പനീർസെൽവം അടക്കം കമ്മിഷനു മുന്നിൽ മൊഴി നൽകാനായി എത്തേണ്ടി വന്നു. രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിൽ പക്ഷേ, ഒപിഎസ് മലക്കം മറിഞ്ഞു. ജയയുടെ മരണത്തിൽ തനിക്ക് ഒരു സംശയവുമില്ലെന്നും വി.കെ.ശശികലയ്ക്ക് ജയയുടെ മരണത്തിൽ ഒരു പങ്കുമില്ലെന്നും ഏറ്റുപറഞ്ഞു. ഇതിനോടകം 150ലേറെപ്പേർ കമ്മിഷനു മുന്നിലെത്തിക്കഴിഞ്ഞു. ഇനി വി.കെ.ശശികലയെ അടക്കം വിളിച്ചു വരുത്താനും കമ്മിഷനു പദ്ധതിയുണ്ട്. മറ്റ് അദ്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ ഈ വർഷം തന്നെ കമ്മിഷന്റെയും റിപ്പോർട്ട് ഡിഎംകെ സർക്കാരിന്റെ മുന്നിലെത്തും. അതു തമിഴകത്തുണ്ടാക്കുന്ന വിസ്ഫോടനത്തിന്റെ ശക്തി എത്രയായിരിക്കുമെന്ന് പ്രവചിക്കുക പോലും അസാധ്യം.

English Summary: Jayalalithaa Death: AIIMS Medical Board to Submit Final Report, New Weapon for MK Stalin against AIADMK