ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്‌മുറികൾ നൽകുകയും പ്രത്യേകം ഇടവേളകൾ നൽകുകയും സ്കൂൾ ബസിൽ വരെ അവരെ ഇടകലർത്താതെ ചിലർ ‘കാവൽ’ നിൽക്കുകയും ചെയ്യുന്നതാണു പല സ്കൂളുകളിലും കാണുന്നത്. അവർക്കു പരസ്പരം സംസാരിക്കാൻ ഇട നൽകാതെ നമ്മൾ ഒരു ബോർഡർ ലൈൻ വരച്ച് അവരെ ശത്രുരാജ്യങ്ങളാക്കുകയാണ്. ഇത് മാറിയേ മതിയാവൂ. സഹവിദ്യാഭ്യാസം എന്നതു തന്നെയാണ് ഇടതു സർക്കാരിന്റെയും നയം... Reni Antony

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്‌മുറികൾ നൽകുകയും പ്രത്യേകം ഇടവേളകൾ നൽകുകയും സ്കൂൾ ബസിൽ വരെ അവരെ ഇടകലർത്താതെ ചിലർ ‘കാവൽ’ നിൽക്കുകയും ചെയ്യുന്നതാണു പല സ്കൂളുകളിലും കാണുന്നത്. അവർക്കു പരസ്പരം സംസാരിക്കാൻ ഇട നൽകാതെ നമ്മൾ ഒരു ബോർഡർ ലൈൻ വരച്ച് അവരെ ശത്രുരാജ്യങ്ങളാക്കുകയാണ്. ഇത് മാറിയേ മതിയാവൂ. സഹവിദ്യാഭ്യാസം എന്നതു തന്നെയാണ് ഇടതു സർക്കാരിന്റെയും നയം... Reni Antony

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്‌മുറികൾ നൽകുകയും പ്രത്യേകം ഇടവേളകൾ നൽകുകയും സ്കൂൾ ബസിൽ വരെ അവരെ ഇടകലർത്താതെ ചിലർ ‘കാവൽ’ നിൽക്കുകയും ചെയ്യുന്നതാണു പല സ്കൂളുകളിലും കാണുന്നത്. അവർക്കു പരസ്പരം സംസാരിക്കാൻ ഇട നൽകാതെ നമ്മൾ ഒരു ബോർഡർ ലൈൻ വരച്ച് അവരെ ശത്രുരാജ്യങ്ങളാക്കുകയാണ്. ഇത് മാറിയേ മതിയാവൂ. സഹവിദ്യാഭ്യാസം എന്നതു തന്നെയാണ് ഇടതു സർക്കാരിന്റെയും നയം... Reni Antony

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ ആൺ, പെൺ വേർതിരിവില്ലാതെ സ്കൂളുകൾ മിക്സഡ് ആക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സർക്കാർ, എയ്ഡഡ് മേഖലകളിലായി ഏതാണ്ട് അഞ്ഞൂറോളം സ്കൂളുകളാണ് സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായുള്ളത്. കുട്ടികളെ ചെറിയ ക്ലാസുകൾ മുതൽ ഇടകലർത്തി ഇരുത്തണം എന്ന നിർദേശം പോലും കേരളത്തിൽ വിവാദമാകുകയാണ്. ഈ സാഹചര്യത്തിലാണ് ‘ഇനി പ്രത്യേകം ആൺ, പെൺ സ്കൂളുകൾ വേണ്ട’ എന്ന നിർദേശം നടപ്പിലാക്കേണ്ടതെന്ന പ്രശ്നവും മുന്നിലുണ്ട്. മാത്രവുമല്ല, സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതു മുതലുള്ള ഒരുപാട് പ്രായോഗിക കടമ്പകൾ കടക്കാനുമുണ്ട്. എന്തുകൊണ്ടാണ് ബാലാവകാശ കമ്മിഷൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്? നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും ആൺ, പെൺ വിഭാഗങ്ങൾക്ക് പ്രത്യേകം സ്കൂളുകൾ നഗരങ്ങളിൽ പോലുമുണ്ട് എന്നതു കൗതുകകരമായി തോന്നി എന്നാണ് ഇതിനെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണി പറയുന്നത്. ഇത്തരം സ്കൂളുകൾ ആരംഭിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു? ആ കാരണങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രസക്തമല്ലാതാവുകയാണോ? ഇപ്പോഴും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായുള്ള സ്കൂളുകൾക്ക് സ്വീകാര്യത കിട്ടുന്നത് എന്തുകൊണ്ടാണ്? സ്കൂളുകൾ മിക്സഡ് ആക്കിയതു കൊണ്ടു മാത്രം പ്രശ്നങ്ങൾ തീരുമോ? മാതാപിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ എന്തു ചെയ്യും? സ്കൂളുകൾ മിക്സഡ് ആകുമ്പോൾ രക്ഷിതാക്കളെ മാനസികമായി ഒരുക്കേണ്ടതുമുണ്ട്. പക്ഷേ, ഉത്തരവ് നടപ്പാക്കുന്നതിലെ വലിയ വെല്ലുവിളി ഇതൊന്നുമല്ലെന്നും റെനി ആന്റണി പറയുന്നു. ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സു തുറക്കുകയാണ് അദ്ദേഹം...

റെനി ആന്റണി

∙ ബാലാവകാശ കമ്മിഷൻ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലം എന്തായിരുന്നു? സ്കൂളുകളിലെ വേർതിരിവുകളെപ്പറ്റി മുൻപും പരാതികൾ ലഭിച്ചിരുന്നോ?

ADVERTISEMENT

കുട്ടികളുടെ പാഠപുസ്തകങ്ങളിലെ ജെൻഡർ തുല്യതയെ സംബന്ധിച്ചാണ് കമ്മിഷന് ഏറ്റവുമധികം പരാതികൾ ലഭിച്ചിട്ടുള്ളത്. പാഠപുസ്തകത്തിൽ പുരുഷന്റെ പടം കാണിക്കുമ്പോൾ അതൊരു ഡോക്ടറാവുകയും സ്ത്രീയുടെ പടം കാണിക്കുമ്പോൾ നഴ്സ് ആവുകയുമാണു ചെയ്യുന്നത്. അതുപോലെ, ഡ്രൈവറുടെ പടം പുരുഷനാവുകയും പാചകം ചെയ്യുന്നത് സ്ത്രീ ആവുകയും ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണങ്ങളും കാലങ്ങളായി തുടരുന്നു. ഇത്തരം പരാതികളുമായി ബന്ധപ്പെട്ട് ജെൻഡർ ന്യൂട്രലായി പുസ്തകങ്ങളെ മാറ്റാൻ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ പരാതി വരുന്നത്.

പെൺകുട്ടികളെ ആക്രമിക്കാവുന്നതാണ് എന്ന ബോധം ആൺകുട്ടികളിലും, തങ്ങൾ ഏതു നിമിഷം വേണമെങ്കിലും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവരാണ് എന്ന ബോധം പെൺകുട്ടികളിലും ഉണ്ടാവുന്നതിൽ ഇത്തരം സ്കൂളുകൾ സൃഷ്ടിക്കുന്ന മതിലുകൾക്ക് തീർച്ചയായും വലിയ പങ്കുണ്ട്. ഇതെന്റെ സുഹൃത്താണ്, എന്റെ സഖാവാണ് എന്ന ബോധ്യമാണ് കുട്ടികളിൽ ഉണ്ടാവേണ്ടത്.

നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും ആൺ, പെൺ വിഭാഗങ്ങൾക്ക് പ്രത്യേകം സ്കൂളുകൾ നഗരങ്ങളിൽ പോലുമുണ്ട് എന്നത് എനിക്കേറെ കൗതുകകരമായി തോന്നി. ഇത്തരം സ്കൂളുകൾ ആരംഭിക്കുന്നതിനു പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്ത്, ഒരുമിച്ചിരുന്ന് പഠിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാലത്താണ് പെൺ പള്ളിക്കൂടങ്ങൾ ഉണ്ടാവുന്നത്. അതിന്റെ പിന്നിലെ ഉദ്ദേശത്തെ തെറ്റ് പറയാനാവില്ല. എന്നാലിപ്പോൾ കാലം മാറുകയും വിദ്യാഭ്യാസം എല്ലാവരുടേയും അവകാശമാകുകയും ചെയ്തിരിക്കുന്നു.

കോ എജ്യുക്കേഷനാണ് വേണ്ടത് എന്ന ചിന്താധാരയുടെ ഭാഗമായി 1993ൽ തന്നെ നമ്മുടെ പ്രൈമറി വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും മിക്സഡ് ആക്കിയിരുന്നു. പക്ഷേ, ഇപ്പോഴും പ്രശസ്തമായ സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ ആണിനും പെണ്ണിനും വേറെ എന്ന രീതിയിൽ തുടരുകയാണ്. സംസ്ഥാനത്ത് പെൺകുട്ടികൾക്ക് മാത്രമായി 280 സ്കൂളുകളും ആൺകുട്ടികൾക്ക് മാത്രമായി 164 സ്കൂളുകളുമാണുള്ളത്. തീർച്ചയായും കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന രീതിയിലാണ് ബാലാവകാശ കമ്മിഷന്റെ ഈ ഉത്തരവ് ഉണ്ടായത്.

∙ ഉത്തരവ് നടപ്പാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നതെന്താണ്?

ADVERTISEMENT

ഉത്തരവ് ചർച്ചയായതിനു ശേഷം പലയിടത്തുനിന്നും എന്നെ വിളിച്ചിരുന്നു. ഉത്തരവ് സ്വാഗതം ചെയ്യുമ്പോൾ പോലും നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പലരും പറഞ്ഞത്. അത് തീർച്ചയായും പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ്. അടുത്ത ഒരു മാസത്തിലോ 3 മാസത്തിലോ ഇത് നടപ്പാക്കണമെന്നല്ല കമ്മിഷൻ പറഞ്ഞിരിക്കുന്നത്. അടുത്ത അധ്യയനവർഷം മുതൽ എന്നാണ്. ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെ പലയിടത്തും ഒരുക്കേണ്ടതുണ്ട്. ഇത് ജില്ലാ പഞ്ചായത്തുകൾക്കും കോർപറേഷനും പിടിഎയ്ക്കും സർക്കാരിനും ഒക്കെ ചെയ്യാം. അതിനു വലിയ സമയം വേണ്ടതില്ല. പക്ഷേ, സ്കൂളുകൾ മിക്സഡ് ആകുമ്പോൾ രക്ഷിതാക്കളെ മാനസികമായി ഒരുക്കേണ്ടതുണ്ട്. അതിന് ഒരു ജനകീയ ക്യാംപെയ്ൻ തന്നെ വേണ്ടി വന്നേക്കാം. മാധ്യമങ്ങളുടെ ഉൾപ്പെടെ സഹായത്തോടെ ഒരു വർഷം അതിന് മാറ്റിവയ്ക്കാവുന്നതാണ്. കൃത്യമായ ബോധവൽക്കരണം ഉറപ്പുവരുത്തുകയും വേണം.

∙ ഇപ്പോഴും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായുള്ള സ്കൂളുകൾക്ക് സ്വീകാര്യത കിട്ടുന്നത് എന്തുകൊണ്ടാവുമെന്നാണ് കരുതുന്നത്?

കാലങ്ങളായി ഇങ്ങനെ പ്രവർത്തിച്ചു വരുന്ന പല സ്കൂളുകളും മിക്സഡ് ആക്കിയാൽ അവരുടെ റെപ്യൂട്ടേഷനെ തന്നെ ബാധിക്കും എന്നാണ് കരുതുന്നത്. അച്ചടക്കം ആണ് പലരും മുന്നോട്ടു വയ്ക്കുന്ന ക്വാളിറ്റി. സത്യത്തിൽ കുട്ടികളെ ‘ഡിസിപ്ലിൻ പഠിപ്പിക്കുക’ എന്നത് സംബന്ധിച്ച ഒരു വലിയ തെറ്റിദ്ധാരണ കൂടി അതിനു പിന്നിലുണ്ട്. ഡിസിപ്ലിൻ എന്ന വാക്ക് തന്നെ പട്ടാളവുമായി ബന്ധപ്പെട്ടതാണ്. ഒരു സൈന്യത്തിനു വേണ്ട ഡിസിപ്ലിൻ അല്ല സ്കൂളിൽ വേണ്ടത്. അത് ജനാധിപത്യവുമായി പൊരുത്തപ്പെട്ടു പോകില്ല. സ്കൂളുകളിൽ ഏകാധിപത്യപരമായ അച്ചടക്കത്തിനു പകരം സംവാദാത്മകമായ ക്ലാസ്മുറികൾ രൂപപ്പെടുകയാണ് വേണ്ടത്. പറയുന്നതെല്ലാം അതേപടി കേട്ട് അനുസരിച്ച് വളർന്നുവരേണ്ടി വരുന്ന കുട്ടികൾ, അക്കാദമികപരമായി മിടുക്കരാണെങ്കിൽ പോലും അവരുടെ സാമൂഹികവൽക്കരണത്തെ അതു വലിയ തോതിൽ ബാധിക്കും. അതിലുപരി, ഒരു തുല്യതയുടെ അന്തരീക്ഷം എന്തെന്ന് കുട്ടികൾക്കു മനസ്സിലാവില്ല.

∙ പ്രണയം നിരസിച്ചതിന്റെ പേരിൽ സഹപാഠിയെ കൊന്നുകളയുന്നതുൾപ്പെടെയുള്ള ഒരുപാട് സംഭവങ്ങൾക്ക് അടുത്തിടെ കേരളം സാക്ഷിയായി. കോളജുകളിൽ ആൺ, പെൺ വേർതിരിവ് ഇല്ലാതാക്കുമെന്നും കൃത്യമായ ബോധവൽക്കരണം നൽകുമെന്നും സർക്കാർ പറഞ്ഞിരുന്നു. സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കല്ലേ ഇതെല്ലാം വിരൽചൂണ്ടുന്നത്?

ADVERTISEMENT

തീർച്ചയായും. പ്രണയം നിരസിച്ചതിന്റെ പേരിൽ കൊന്നുകളയുക, ഗാർഹിക പീഡനം കൊലപാതകങ്ങളിലും ആത്മഹത്യയിലും കലാശിക്കുക തുടങ്ങിയ വിഷയങ്ങൾ ഒക്കെ വർധിച്ചു വരികയാണ്. ഈ സ്ത്രീവിരുദ്ധതയുടെ ഒക്കെ പ്രധാന കാരണം സ്കൂൾ തലത്തിൽ പരസ്പരം ഇടപഴകാനുള്ള, നല്ല സുഹൃത്തുക്കളായി വളർന്നു വരാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്നതാണ്. പരസ്പരം ഒന്നിച്ചു പഠിച്ച് വളരുമ്പോൾ മാത്രമേ തുല്യതയുടെ അന്തരീക്ഷം എന്താണെന്ന് കുട്ടികൾക്ക് മനസ്സിലാവൂ. അത് ഉണ്ടാവാത്തത് പെൺകുട്ടികളെയാണ് കൂടുതൽ ബാധിക്കുക. തങ്ങൾ ആൺകുട്ടികളേക്കാൾ താഴ്ന്നവരാണെന്ന ഒരു അപകർഷതാബോധം അവരെ പിടികൂടും. ഇക്കാലത്ത് എന്തിന്റെ പേരിലാണ് പെൺകുട്ടികളെ മാറ്റിനിർത്താനാവുക?

പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും വേണം കുട്ടികൾ വളരാൻ. അത് സംഭവിക്കാത്തത്തിന്റെ പ്രതിഫലനങ്ങൾ അറിയാൻ കുടുംബകോടതികളിൽ കുന്നുകൂടുന്ന കേസുകളുടെ എണ്ണം നോക്കിയാൽ മതിയാവും. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുമ്പോൾ അവർ അറിയാതെ തന്നെ അവർ കുറേക്കൂടി മെച്ചപ്പെടുകയാണ്. എതിർ ലിംഗത്തിൽപ്പെട്ട ആളുകൾ ഒപ്പമുള്ളപ്പോൾ അവരുടെ ഭാഷയിലും പെരുമാറ്റത്തിലും ഒക്കെ മാറ്റങ്ങളുണ്ടാകും. കുറേക്കൂടി സൗമ്യമാവും. മറ്റുള്ളവരോട് ഇടപെടാനുള്ള ബുദ്ധിമുട്ടും ലജ്ജയും ഇല്ലാതാവും. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നത്?

വീട്ടിലുള്ളവരെ അല്ലാതെ ഓപ്പസിറ്റ് ജെൻഡറിൽ പെട്ട ഒരാളെ കുട്ടി കാണുന്നില്ല. പെൺകുട്ടികളെ ആക്രമിക്കാവുന്നതാണ് എന്ന ബോധം ആൺകുട്ടികളിലും, തങ്ങൾ ഏതു നിമിഷം വേണമെങ്കിലും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവരാണ് എന്ന ബോധം പെൺകുട്ടികളിലും ഉണ്ടാവുന്നതിൽ ഇത്തരം സ്കൂളുകൾ സൃഷ്ടിക്കുന്ന മതിലുകൾക്ക് തീർച്ചയായും വലിയ പങ്കുണ്ട്. ഇതെന്റെ സുഹൃത്താണ്, എന്റെ സഖാവാണ് എന്ന ബോധ്യമാണ് കുട്ടികളിൽ ഉണ്ടാവേണ്ടത്.

ചിത്രം: മനോരമ

∙ കാലങ്ങളായി തുടരുന്ന ശീലങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലേ? ക്യാംപെയ്ൻ ശ്രദ്ധ വയ്ക്കുന്നത് എന്തിലൊക്കെയാകും?

സഹവിദ്യാഭ്യാസം എന്നതു തന്നെയാണ് സർക്കാരിന്റെ നയം. പരാതിയിലെ എതിർകക്ഷികളായ പൊതുവിദ്യാഭ്യാസ വകുപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്‌സിഇആർടി ഡയറക്ടർ എന്നിവർ അത് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾ ഒന്നിച്ച് പഠിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ദോഷങ്ങളെപ്പറ്റി വേണം ഇനി കൃത്യമായി പറഞ്ഞു മനസ്സിലാക്കിക്കാൻ. സ്ത്രീധന പീഡനത്തിന്റെ പേരിൽ ദിവസേന നടക്കുന്ന മരണങ്ങൾ നമ്മൾ കാണുന്നില്ലേ. വിഷയങ്ങൾ മാതാപിതാക്കളെയും അധ്യാപകരെയും ബോധ്യപ്പെടുത്തിയ ശേഷമേ ഉത്തരവ് നടപ്പാക്കാവൂ എന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്.

∙ മിക്സഡ് സ്കൂളുകളിൽ പോലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഡിവിഷനും പ്രത്യേക ഇന്റർവെൽ സമയവും നൽകുന്ന സ്കൂളുകൾ സംസ്ഥാനത്തുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

തീർച്ചയായും. അതും പരിഹരിക്കേണ്ട വിഷയമാണ്. ഉത്തരവ് നടപ്പിലാകുമ്പോൾ ഇത്തരം വിഷയങ്ങളിലും തീരുമാനമുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. യൂറോപ്പിൽ നിന്ന് നമ്മുടെ സ്കൂളുകൾ സന്ദർശിക്കാൻ വന്ന സംഘം പിന്നീട് എഴുതിയ ഒരു കുറിപ്പ് ഞാൻ വായിച്ചു. നല്ല ആളുകളാണ്, പക്ഷേ തുറിച്ചു നോട്ടമാണ് സഹിക്കാൻ പറ്റാത്തത് എന്നാണ് സംഘത്തിലെ സ്ത്രീകൾ എഴുതിയത്. ട്രെയിനിൽ സഞ്ചരിക്കുമ്പോൾ എതിർവശത്തിരുന്നവർ ഇവരെത്തന്നെ നോക്കുകയാണ്. പക്ഷേ, സംസാരിക്കാൻ ഒരാളും തയാറാവുന്നില്ല.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്മുറികൾ നൽകുകയും പ്രത്യേകം ഇടവേളകൾ നൽകുകയും സ്കൂൾ ബസിൽ വരെ അവരെ ഇടകലർത്താതെ ചിലർ ‘കാവൽ’ നിൽക്കുകയും ചെയ്യുന്നതാണു പല സ്കൂളുകളിലും കാണുന്നത്. അവർക്കു പരസ്പരം സംസാരിക്കാൻ ഇട നൽകാതെ നമ്മൾ ഒരു ബോർഡർ ലൈൻ വരച്ച് അവരെ ശത്രുരാജ്യങ്ങളാക്കുകയാണ്. ഇത് മാറിയേ മതിയാവൂ.

∙ സ്കൂളുകൾ മിക്സഡ് ആക്കിയതു കൊണ്ടു മാത്രം പ്രശ്നങ്ങൾ തീരുമോ? പാഠപുസ്തകങ്ങൾ മുതൽ അധ്യാപകർ വരെ പലതും മാറേണ്ടതില്ലേ?

സ്കൂളിന്റെ പേര് മാറ്റിയതു കൊണ്ടോ ഒന്നിച്ചിരുത്തി പഠിപ്പിച്ചതു കൊണ്ടോ മാത്രം കാര്യമില്ല. ജെൻഡർ കോൺഷ്യസ്നെസ് ഉണ്ടാവുക എന്നതാണ് പ്രധാനം. പുരുഷ മേൽക്കോയ്മയിൽ ഊന്നിയ ഒരു സമൂഹമാണ് നമ്മുടേത്. അതിൽനിന്നു മാറി പരസ്പരം ബഹുമാനിക്കാനും ആണും പെണ്ണും തുല്യരാണെന്ന് നമ്മുടെ കുട്ടികൾക്ക് ചെറുപ്പത്തിലേ മനസ്സിലാക്കാനും സാധിച്ചാൽ വരും കാലത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാനും കുറേക്കൂടി മികവാർന്ന സാമൂഹിക ജീവികൾ ആകാനും കഴിയും.

ലോകത്താകമാനം നടന്ന വിദ്യാഭ്യാസ ഗവേഷണങ്ങൾ എല്ലാം തന്നെ സഹവിദ്യാഭ്യാസത്തിന്റെ മേന്മ എടുത്ത് പറയുന്നുണ്ട്. ഒരു തരത്തിലും ഉത്തരവ് അടിച്ചേൽപ്പിക്കുന്ന സാഹചര്യം ഉണ്ടാവില്ല. സ്കൂളുകളിലെ ശുചിമുറികൾ അടക്കമുള്ള എല്ലാ സാഹചര്യങ്ങളും മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്തണമെന്ന് തന്നെയാണ് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുള്ളത്.

തീർച്ചയായും അധ്യാപകർക്കും ഈ വിഷയത്തിൽ കൃത്യമായ പരിശീലനം നൽകും. നിരന്തരമായ ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്. കുട്ടികളെ ഇടകലർത്തിയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടപ്പാക്കുക, പാഠപുസ്തകങ്ങളിൽ ലിംഗസമത്വം ഉറപ്പു വരുത്തുക എന്നതെല്ലാം ഇതിന്റെ അനുബന്ധമായി വരേണ്ടതാണ്. അതിലൊക്കെ ഉപരിയായി ഇത്തരം മാറ്റങ്ങൾ വീടുകളിൽനിന്നു തന്നെ തുടങ്ങണം. എല്ലാ ജോലികളും ആൺകുട്ടിക്കും പെൺകുട്ടിക്കും ചെയ്യാമെന്നും അതിൽ അന്തസ്സ് ഉണ്ടെന്നും കുട്ടികൾ ചെറുപ്പം മുതലേ മനസ്സിലാക്കണം. സത്യത്തിൽ ജെൻഡർ, സെക്‌ഷ്വാലിറ്റി എന്നീ രണ്ടു വാക്കുകളിൽ മാത്രം കുരുങ്ങിക്കിടക്കുന്നതു കൊണ്ടാണ് കുട്ടികളുടെ കഴിവുകൾ പരമാവധി വിനിയോഗിക്കാൻ കഴിയാതെ പോകുന്നത്. പരിഷ്കൃത സമൂഹത്തിൽ അതിന് മാറ്റം വരണ്ടേ..?

ചിത്രം: മനോരമ

∙ മാതാപിതാക്കൾക്ക് ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ, സംശയങ്ങൾ അറിയിക്കാൻ സാഹചര്യം ഉണ്ടാവില്ലേ?

തീർച്ചയായും. കോ എജ്യുക്കേഷന്റെ ഗുണങ്ങൾ എന്താണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ഈ മേഖലയിലെ വിദഗ്ധരുമായുള്ള സംവാദങ്ങൾ ഒരുക്കാം. രണ്ട് രീതിയിലും പഠിച്ചു വന്നവരുടെ അവസ്ഥകൾ എന്താണെന്ന് പഠനവിധേയമാക്കി പറഞ്ഞു മനസ്സിലാക്കാം. ലോകത്താകമാനം നടന്ന വിദ്യാഭ്യാസ ഗവേഷണങ്ങൾ എല്ലാം തന്നെ സഹവിദ്യാഭ്യാസത്തിന്റെ മേന്മ എടുത്ത് പറയുന്നുണ്ട്. ഒരു തരത്തിലും ഉത്തരവ് അടിച്ചേൽപ്പിക്കുന്ന സാഹചര്യം ഉണ്ടാവില്ല. സ്കൂളുകളിലെ ശുചിമുറികൾ അടക്കമുള്ള എല്ലാ സാഹചര്യങ്ങളും മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്തണമെന്നു തന്നെയാണ് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുള്ളത്.

English Summary: No more Girls & Boys Only Schools in Kerala! Is it Possible? Child Rights Commission Member Reni Antony Reacts