വിദ്യാസമ്പന്നരായ കഴിവുള്ള ചെറുപ്പക്കാർ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മികച്ച വേതനത്തോടെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം. ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന 5 പേരിൽ ഒരാൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണിവിടെയുള്ളത്. 2018ലെ കണക്കു പ്രകാരം 13.2% അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് രാജ്യത്ത് തൊഴിലില്ല... Migration India

വിദ്യാസമ്പന്നരായ കഴിവുള്ള ചെറുപ്പക്കാർ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മികച്ച വേതനത്തോടെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം. ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന 5 പേരിൽ ഒരാൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണിവിടെയുള്ളത്. 2018ലെ കണക്കു പ്രകാരം 13.2% അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് രാജ്യത്ത് തൊഴിലില്ല... Migration India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാസമ്പന്നരായ കഴിവുള്ള ചെറുപ്പക്കാർ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മികച്ച വേതനത്തോടെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം. ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന 5 പേരിൽ ഒരാൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണിവിടെയുള്ളത്. 2018ലെ കണക്കു പ്രകാരം 13.2% അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് രാജ്യത്ത് തൊഴിലില്ല... Migration India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകചരിത്രം പരിശോധിച്ചാൽ എല്ലാ കാലഘട്ടത്തിലും വലിയ പലായനങ്ങൾ നടന്നിട്ടുണ്ടെന്നു കാണാം. കുടിയേറ്റക്കാരാണ് പലപ്പോഴും സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുള്ളത്. ലോകം കൂടുതൽ തുറന്നതായതോടെ കുടിയേറ്റക്കാരുടെ രീതിയും ഭാവവും മാറി. ഒരുകാലത്ത് ജീവിക്കാനായി സൗകര്യങ്ങളുള്ള മണ്ണുതേടി സ്വന്തം രാജ്യത്തിന്റെ പല ദിക്കുകളിലേക്കു പോയവരുടെ തലമുറകൾ ഇന്ന് കടൽ കടന്നു ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. പുതിയ സംസ്കാരങ്ങളോട് അനുരൂപപ്പെട്ട് ജീവിതം മനോഹരമാക്കാൻ ശ്രമിക്കുകയാണ് ഈ പുതുയുഗ കുടിയേറ്റക്കാർ. ലോകത്തിലെ മുഴുവൻ കണക്കെടുത്താലും കുടിയേറ്റത്തിന്റെ കാര്യത്തിൽ ഒന്നാമത് ഇന്ത്യക്കാരാണ്. പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്കു കുടിയേറുകയാണ് ഇന്ത്യൻ യുവത്വം. പോയവരിൽ ഭൂരിഭാഗവും തിരിച്ച് ഇന്ത്യയിലേക്കു വരാൻ തയാറുമല്ല. കുറച്ചു വർഷങ്ങളായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നത്. ജനസംഖ്യ വളരെ കുറവുണ്ടായിരുന്ന പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ വലിയ തോതിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്, അതിലേറെയും ഇന്ത്യക്കാർ. വിദേശ രാജ്യത്തുനിന്നു വീടുകളിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യക്കാരാണ് മുന്നിൽ. ഒരു തരത്തിൽ വിദേശത്തുനിന്ന് അയയ്ക്കുന്ന പണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിയ ശക്തിയാണെങ്കിലും വിദഗ്ധരായ യുവത മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നത് രാജ്യത്തിനു വെല്ലുവിളിയുമാകുന്നുമുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യൻ യുവത്വം രാജ്യം വിടുന്നത്? നമ്മുടെ സമ്പന്നർ വിദേശവാസം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? കുടിയേറ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കും? ഇന്ത്യക്കാർ ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളേതൊക്കെയാണ്? ഇന്ത്യ വിട്ടുപോകാനും വിദേശത്ത് സ്ഥിരതാമസമാക്കാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തെല്ലാമായിരിക്കും? പഠിക്കാനായി ഇന്ത്യ വിടുന്ന വിദ്യാർഥികൾ തിരിച്ചു വരുമോ? വിശദമായി പരിശോധിക്കാം.

∙ എവിടേക്കാണ് ഇന്ത്യക്കാർ പോകുന്നത്?

ADVERTISEMENT

എണ്ണപ്പാടങ്ങളാൽ സമൃദ്ധമായ രാജ്യങ്ങളിലേക്കാണ് വിദഗ്ധരും അല്ലാത്തവരുമായ ഒട്ടേറെപ്പേർ ആദ്യകാലങ്ങളിൽ തൊഴിൽ തേടി പോയത്. പിന്നീട് സാങ്കേതിക മേഖല വളർന്നതോടെ അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ചെറുപ്പക്കാർ യാത്ര തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള ഭൂരിപക്ഷം ആളുകളും ജോലി തേടി പോയത് യുഎഇയിലേക്കാണെന്നാണ് 2020 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 34 ലക്ഷം ഇന്ത്യക്കാരാണ് 2020 വരെ യുഎഇയിൽ കുടിയേറിയിരിക്കുന്നത്. യുഎഇ 2005ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു. യുഎസ് ആയിരുന്നു ഒന്നാമത്.

1990ൽ നിന്നു 2020ൽ എത്തിയപ്പോൾ 657 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ യുഎഇയിൽ ഉണ്ടായ വർധന. 2010 ൽ തന്നെ ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആതിഥേയത്വം വഹിക്കുന്നതിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി യുഎഇയിലേക്കു പോയവരുടെ എണ്ണമെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കുടിയേറ്റമാണിത്; മെക്സിക്കോയിൽനിന്ന് അമേരിക്കയിലേക്കും സിറിയയിൽനിന്ന് തുർക്കിയിലേക്കും നടന്ന കുടിയേറ്റങ്ങൾക്കു ശേഷം ലോകത്തു നടന്ന വലിയ കുടിയേറ്റം. യുഎഇ കഴിഞ്ഞാൽ അമേരിക്കയും സൗദി അറേബ്യയുമാണ് കുടിയേറ്റക്കാരുടെ ലക്ഷ്യങ്ങളിൽ മുൻപന്തിയിൽ. 25 ലക്ഷം ഇന്ത്യക്കാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് 2020 വരെയുള്ള കണക്ക്. യുഎഇ, യുഎസ്, സൗദി എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ 30 വർഷത്തിനിടെ വലിയ തോതിൽ കൂടി. 2020നു ശേഷം യുകെ, കാനഡ, യുഎസ്, ഓസ്ട്രേലിയ, അയർലൻഡ്, തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാന കുടിയേറ്റം.

∙ പ്രിയപ്പെട്ട അമേരിക്ക

യുഎഇ കഴിഞ്ഞാൽ ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ കുടിയേറിയ രാജ്യം അമേരിക്കയാണ്. വിവരസാങ്കേതിക വിദ്യയുടെ വളർച്ച വലിയ തോതിൽ നടന്നതോടെ യുഎസിൽ വലിയ തൊഴിൽ സാധ്യതകൾ തെളിഞ്ഞു. ഇംഗ്ലിഷ് സംസാരിക്കുന്ന അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ അവർക്ക് ആവശ്യമായി വന്നു. അതോടെ ഇന്ത്യയിൽ നിന്നുള്ള യുഎസ് കുടിയേറ്റത്തിന് പുത്തൻ ഉണർവു ലഭിച്ചു. യുഎസിൽ ആവശ്യമായ വിദഗ്ധരായ ടെക്നിഷ്യൻമാർ ഉയർന്ന വേതനം തേടി അവിടേക്കു കുടിയേറി. 2020 ലെ കണക്കനുസരിച്ച് 27 ലക്ഷം ഇന്ത്യക്കാർ യുഎസിൽ താമസമാക്കിയിട്ടുണ്ട്.

ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള കാഴ്ച. ചിത്രം: Frederic J. BROWN / AFP
ADVERTISEMENT

∙ പണ്ട് പാക്കിസ്ഥാനിലേക്ക്

1990 മുതൽ 2005 വരെ ഇന്ത്യക്കാർ ഏറ്റവും കുടുതൽ പോയത് പാക്കിസ്ഥാനിലേക്കായിരുന്നു. 1990 വരെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ പാക്കിസ്ഥാനിലേക്കു കുടിയേറി. പക്ഷേ, പാക്കിസ്ഥാനിലേക്കുള്ള കുടിയേറ്റം പിൽക്കാലത്ത് വലിയ തോതിൽ കുറയുകയാണുണ്ടായത്. 2020ൽ പാക്കിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ എണ്ണം 16 ലക്ഷമായി കുറഞ്ഞു.

∙ ഗൾഫ് കുടിയേറ്റം കുറഞ്ഞു

2015ൽ 7.6 ലക്ഷം പേരാണു ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിൽ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതെങ്കിൽ 2019ൽ ഇതു 3.5 ലക്ഷമായി. കോവിഡ് പ്രതിസന്ധി നിലനിന്ന 2020ൽ 90,000 ആയി. ഏറ്റവുമധികം പേർ പോയിരുന്നത് സൗദിയിലേക്കായിരുന്നു. 2019ൽ സൗദിയിലേക്കു പോയത് 3.1 ലക്ഷം ആളുകളായിരുന്നെങ്കിൽ 2020ൽ അത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇയിലേക്ക് പോയിരുന്നവർ 2.3 ലക്ഷം പേരിൽനിന്ന് 80,000 ആയി ചുരുങ്ങി. നോർക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിൽ 59 ശതമാനവും യുഎഇയിൽ നിന്നായിരുന്നു.

വിദ്യാർഥികളിൽ 90 ശതമാനവും വിദേശ വാസത്തിനുള്ള ഷോട്ട്കട്ടായിട്ടാണ് പഠനത്തെ കാണുന്നത്. അവിടെച്ചെന്നു ജോലി കണ്ടെത്തുക, സെറ്റിലാകുക എന്നതു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. അതിനേറ്റവും നല്ല മാർഗം പഠനത്തിനായി പോകുക എന്നതാണ്. അവിടെ പോയി പഠിച്ച് തിരിച്ച് ഇന്ത്യയിലെത്തിയാൽ കാര്യമായ ജോലിയൊന്നും കിട്ടാനില്ല. അതുകൊണ്ടുതന്നെ പഠനത്തിനായി പോകുന്ന 90% പേരും തിരിച്ചു വരാനല്ല പോകുന്നത്. ഓരോ വർഷവും വിദേശത്തേക്കു പോകുന്നവരുടെ എണ്ണംകൂടുന്നുണ്ട്. ഏകദേശം 6 ലക്ഷത്തിന് മുകളിൽ വിദ്യാർഥികളാണ് കേരളത്തിൽ നിന്നുമാത്രം ഓരോ വർഷവും പരീക്ഷകൾ എഴുതുന്നത്. പത്താംക്ലാസ് കഴിയുമ്പോൾ മുതൽ വിദേശ പഠനങ്ങൾക്ക് സാധ്യതകളുണ്ടെന്നതാണ് ഗുണം.

ADVERTISEMENT

യുകെ, കാനഡ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ കൂടുതൽ ചെറുപ്പക്കാരും കുടിയേറുന്നത്. 5 വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 5 വർഷം മുൻപ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണം നൽകിയിരുന്നത് യുഎഇ ആയിരുന്നെങ്കിൽ പുതിയ കണക്കിൽ ഈ സ്ഥാനം യുഎസ് (22.9%) സ്വന്തമാക്കി. 2016ൽ 26.9% പണവും യുഎഇയിൽ നിന്നായിരുന്നത് 18% ആയി കുറഞ്ഞു. 2020–21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്, യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചുവരുന്നവരുടെ എണ്ണത്തിലെ വർധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാണ് ഗൾഫ് കുടിയേറ്റം കുറയാനുള്ള കാരണങ്ങൾ.

യുകെയിലെത്തിയ ഇന്ത്യൻ വനിത ഹീത്രു വിമാനത്താവളത്തിൽ. ഫയൽ ചിത്രം: Daniel LEAL / AFP

∙ കണക്കുകൾ പറയും കുടിയേറ്റത്തിന്റെ ബാഹുല്യം

യുഎൻ മൈഗ്രന്റ്സ് സ്റ്റോക് ഡേറ്റാബേസ് സൂചിപ്പിക്കുന്നത് വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവെന്നാണ്. 1990ൽ ആരംഭിച്ച കുടിയേറ്റക്കണക്ക് 2020ൽ എത്തിയപ്പോൾ 1.80 കോടി ജനസംഖ്യയായി മാറി. 1990 മുതൽ 2020 വരെയുള്ള കണക്കെടുത്താൽ ഓരോ വർഷവും 3.4 ശതമാനം വർധനയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലുണ്ടാകുന്നത്. ചില വർഷങ്ങളിൽ ഈ കണക്കുകൾ കൂടുതൽ വർധിക്കുന്നുമുണ്ട്. 21ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം ആരംഭിച്ചിരുന്നെങ്കിലും 2005 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലാണ് വലിയ തോതിലുള്ള വർധന ഉണ്ടാകുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്തും വിദേശത്തു നിന്നുള്ള പണം അയയ്ക്കലിന്റെ ഗുണം പ്രതിഫലിച്ചു. വിദേശത്തു പോകുന്നവരുടെ സാമ്പത്തിക നില ഭദ്രമാകുന്നതും ജീവിത നിലവാരം ഉയരുന്നതും കണ്ടതോടെ ഇക്കാലയളവിൽ കുടിയേറ്റം വളരെ കൂടി.

∙ ചെറുപ്പം മുതൽ ലക്ഷ്യം വിദേശം

വിദേശത്ത് പോയി പഠിക്കണം ജോലി നേടണം എന്നാണ് ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ഇപ്പോൾ ചിന്തിക്കുന്നത്. എട്ടാം ക്ലാസ് കാലഘട്ടം മുതൽ കുട്ടികൾ വിദേശവാസം സ്വപ്നം കണ്ടു തുടങ്ങുകയായി. വിദേശ സർവകലാശാലകളിൽ പോയി പഠിക്കാനും ജോലി ചെയ്യാനുമുള്ള സാധ്യതകളും വഴികളുമാണ് അവരുടെ ചിന്തയിൽ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദേശ രാജ്യങ്ങളിൽ നിർബന്ധമാണ്. ആഴ്ചയിൽ 2 ദിവസം പഠനവും ബാക്കി ദിവസങ്ങളിൽ പാർട്ട് ടൈം ജോലിയുമാണ്. അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടു മാത്രമാണ് വിദ്യാർഥികളെ അലട്ടുന്നത്. എത്തിക്കഴിഞ്ഞാൽ ജീവിതം സെയ്ഫ് ആണെന്ന് അവർ വിശ്വസിക്കുന്നു. വിദേശങ്ങളിലേക്കു പഠനത്തിനായി പോകുന്ന 99 ശതമാനം കുട്ടികളും തിരിച്ചുവരാൻ ഇഷ്ടപ്പെടുന്നില്ല. കാരണം യുകെ, കാന‍ഡ പോലുള്ള രാജ്യങ്ങളിൽ അത്രത്തോളം സൗകര്യങ്ങളും പിന്തുണയുമാണ് അവർക്ക് ലഭിക്കുന്നത്.

മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള കാഴ്ച. ചിത്രം: INDRANIL MUKHERJEE / AFP (Image is only for representative purpose)

കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ഏകദേശം 5 ലക്ഷം വിദ്യാർഥികളാണ് പഠന ആവശ്യത്തിനായി വിദേശ രാജ്യങ്ങളിലേക്ക് അപേക്ഷിച്ചിരുന്നതെന്ന് അജിനോറ ഇൻസ്റ്റിറ്റ്യൂഷൻസ് എംഡി അജി മാത്യു പറയുന്നു. കേരളത്തിലെ കണക്കെടുത്താൽ അത് ഒരു ലക്ഷത്തിന് മുകളിലാണ്. കേരളത്തിലെ കാര്യമെടുത്താൽ കഴിഞ്ഞ വർഷം പോയതിലും അൻപത് ശതമാനം കൂടുതൽ ആളുകൾ ഈ വർഷം പുറത്തേക്കു പോകാൻ തയാറാകുന്നു എന്നതാണ് ഇതുവരെയുള്ള കണക്കുകൾ വച്ചു നോക്കുമ്പോൾ മനസ്സിലാകുന്നത്– അജി മാത്യു പറഞ്ഞു.

ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം, മാതാപിതാക്കളെ ആശ്രയിക്കാതെ പഠിക്കാനുള്ള സാഹചര്യം, വ്യക്തിസ്വാതന്ത്ര്യം, ഇഷ്ടമുള്ള തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം ഇങ്ങനെ അനുകൂലമായ സാഹചര്യങ്ങൾ വേണ്ടുവോളം ഉണ്ടെന്നതു തന്നെയാണ് ചെറുപ്പക്കാരെ വിദേശങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകം. ജനസംഖ്യ വളരെ കുറഞ്ഞ, കാനഡ പോലുള്ള വലിയ രാജ്യങ്ങൾ ചെറുപ്പക്കാർക്ക് വലിയ ഓഫറുകൾ നൽകിയാണ് അവിടേക്ക് ആകർഷിക്കുന്നത്. ഇന്ത്യക്കാർ പോകാൻ ഇഷ്ടപ്പെടുന്ന കാനഡ, യുകെ, ജർമനി പോലുള്ള രാജ്യങ്ങൾ വിദേശത്തുനിന്നുള്ള ചെറുപ്പക്കാരെ വലിയതോതിൽ സ്വാഗതം ചെയ്യാനുള്ള ഒരു പ്രധാന കാരണം അവിടുത്തെ ജനസംഖ്യയിലെ കുറവാണ്. അവർ കുടിയേറ്റത്തെ ഒരു ബിസിനസ് കണ്ണിലൂടെയും കാണുന്നുണ്ട്. ചെറുപ്പക്കാരുടെ എണ്ണം വലിയ തോതിൽ കുറവാണ് അവിടങ്ങളിൽ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പഠിക്കാനും ജോലി ചെയ്യാനും എത്തുമ്പോൾ അവരുടെ സർവകലാശാലകളിൽ കൃത്യമായ ഫീസ് ലഭിക്കുന്നു, അവരുടെ ഫാക്ടറികളിൽ ജോലി ചെയ്യാൻ ആളെ കിട്ടുന്നു– അജി മാത്യു പറഞ്ഞു.

∙ ഇന്ത്യയിൽ തൊഴിൽ ക്ഷാമം; വിദേശത്ത് മികച്ച വരുമാനം

വിദ്യാസമ്പന്നരായ കഴിവുള്ള ചെറുപ്പക്കാർ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മികച്ച വേതനത്തോടെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം. ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന 5 പേരിൽ ഒരാൾക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണിവിടെയുള്ളതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി 2021ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2018ലെ കണക്കു പ്രകാരം 13.2 ശതമാനം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് രാജ്യത്ത് തൊഴിലില്ല. 2017ൽ 12.7 ശതമാനമായിരുന്നു തൊഴിൽ രഹിതർ. പ്രതിവർഷം തൊഴിൽരഹിതരുടെ എണ്ണം കൂടുകയാണ്.

ഇന്ത്യയിലെ ജോലി സമയവും ചെറുപ്പക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. വിദേശത്ത് തൊഴിൽ സമയവും സംസ്കാരവും മികച്ചതാണെന്ന ചിന്തയും അവരെ പുറം രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നു. ഇന്ത്യയിൽ കുടുതൽ സമയം ജോലി ചെയ്ത്, കുറഞ്ഞ ശമ്പളം ലഭിക്കുമ്പോൾ, വിദേശ രാജ്യങ്ങളിൽ കുറഞ്ഞ സമയത്തെ ജോലിയിൽ കൂടുതൽ സമ്പാദിക്കാൻ കഴിയുന്നുവെന്നതാണ് അവർ കാണുന്ന പ്രധാന നേട്ടം. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ കുടുംബത്തോടൊപ്പം അവിടെ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതും നേട്ടമാണ്. ഇന്ത്യയിലെ തൊഴിൽ സംസ്കാരം ജീവിതത്തിൽ പ്രിയപ്പെട്ടവർക്കു ചെറിയ സ്ഥാനം മാത്രമാണ് കൊടുക്കുന്നതെന്നും ചെറുപ്പക്കാർ പറയുന്നു. ജീവിതത്തിന്റെ പ്രധാന ഭാഗം അവർക്ക് തൊഴിലിടത്തിൽ ചെലവഴിക്കേണ്ടതായി വരുന്നു.

കാനഡ, യുകെ, ജർമനി പോലുള്ള രാജ്യങ്ങൾ വിദേശത്തുനിന്നുള്ള ചെറുപ്പക്കാരെ വലിയതോതിൽ സ്വാഗതം ചെയ്യാനുള്ള ഒരു പ്രധാന കാരണം അവിടുത്തെ ജനസംഖ്യയിലെ കുറവാണ്. അവർ കുടിയേറ്റത്തെ ബിസിനസ് കണ്ണിലൂടെയും കാണുന്നുണ്ട്. ചെറുപ്പക്കാരുടെ എണ്ണം വലിയ തോതിൽ കുറവാണ് അവിടങ്ങളിൽ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പഠിക്കാനും ജോലി ചെയ്യാനും എത്തുമ്പോൾ അവരുടെ സർവകലാശാലകളിൽ കൃത്യമായ ഫീസ് ലഭിക്കുന്നു, അവരുടെ ഫാക്ടറികളിൽ ജോലി ചെയ്യാൻ ആളെ കിട്ടുന്നു

അതിരുകളില്ലാത്ത സാധ്യത വിദേശ രാജ്യങ്ങൾ നൽകുമ്പോൾ എന്തിനാണ് അതു തങ്ങൾ ഒഴിവാക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്. സാങ്കേതികമായ വളർച്ചയും യാത്രാ സൗകര്യവുമെല്ലാം ഗുണകരമാകുന്നുമുണ്ട്. ഡിജിറ്റൽ യുഗത്തിൽ നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധപ്പെടാനും അത്യാവശ്യ ഘട്ടങ്ങളിൽ വേഗത്തിൽ നാട്ടിലെത്താനും കഴിയുന്നു. വിദേശ വാസം ഒരുതരത്തിലും വെല്ലുവിളിയാകുന്നില്ലെന്നും യുവാക്കൾ പറയുന്നു. ഇന്ത്യയിലെ തന്നെ മറ്റു പട്ടണങ്ങളിൽ ജോലി ചെയ്യുന്ന ദൂരമേ അവർക്ക് അനുഭവപ്പെടുന്നുള്ളു. ഇന്റർ നേഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2021ൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് വിദേശത്ത് വസിക്കുന്ന 59 ശതമാനം ഇന്ത്യക്കാരും തൊഴിൽപരമായി കുടിയേറിയവരാണെന്നാണ്. ലോകത്തെ മുഴുവൻ കുടിയേറ്റക്കാരുടെ കണക്കെടുത്താൽ 47 ശതമാനം ആളുകളാണ് തൊഴിൽപരമായി മറ്റു രാജ്യങ്ങളിൽ താമസിക്കുന്നത്.

∙ കുടിയേറ്റത്തിന്റെ നല്ലവശങ്ങൾ

രാജ്യത്തെ വിദഗ്ധരുടെ പലായനം ഇന്ത്യയ്ക്കു വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുണ്ടെങ്കിലും കുടിയേറ്റത്തിനു ചില നല്ല വശങ്ങളുമുണ്ട്. വിദേശത്തു വാസമാക്കിയവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണവും ഇന്ത്യയിലെ ബാങ്കുകളിൽ അവർ നിക്ഷേപിച്ചിരിക്കുന്ന പണവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. യുഎന്നിന്റെ 2020 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യ, ചൈന, മെക്സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ വിദേശ പണം എത്തുന്നത്.

എന്നാൽ മറ്റ് രാജ്യങ്ങളേക്കാൾ ഒരുപാട് മുകളിലാണ് ഇന്ത്യയുടെയും ചൈനയുടെയും സ്ഥാനം. 5900 കോടി ഡോളറിനു മുകളിലാണ് പലപ്പോഴും ഈ രണ്ടു രാജ്യങ്ങളിലേക്കും എത്തുന്ന വിദേശ നാണ്യത്തിന്റെ അളവ്. പണമായും അവശ്യ വസ്തുക്കളായുമാണ് വിദേശത്തുനിന്ന് സ്വദേശത്തേക്ക് അവരുടെ സമ്പാദ്യം എത്തുന്നത്. 2020ലെ മാത്രം കണക്കനുസരിച്ച് 8315 കോടി ഡോളറാണ് ഇന്ത്യലേക്ക് വിദേശത്തുനിന്ന് അയച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ പണം അയച്ച റെക്കോർഡും ഇതാണ്. അതേ വർഷം ചൈന സ്വീകരിച്ചിരിക്കുന്നത് 5951 കോടി ഡോളറാണ്.

അമൃത്‌സറിൽനിന്ന് കോവിഡ് ലോക്ഡൗൺ കാലത്ത് കാനഡയിലേക്ക് പോകാനെത്തിയ യാത്രക്കാർ. 2020 എപ്രിലിലെ ചിത്രം: NARINDER NANU / AFP

ലോകത്തിൽ തന്നെ മറ്റു രാജ്യങ്ങളിലേക്ക് പണം അയയ്ക്കുന്ന കാര്യത്തിൽ യുഎസ് ആണ് മുൻപന്തിയിൽ. 6800 കോടി ഡോളറാണ് യുഎസിൽനിന്നു മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. യുഎസിന്റെ കുടിയേറ്റ ജനസംഖ്യയുടെ 5.5 ശതമാനം ഇന്ത്യക്കാരാണ്. യുഎഇയും (4320 കോടി ഡോളർ) സൗദി അറേബ്യയുമാണ് (3460 കോടി) രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 1975 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ 2019ലാണ് ഏറ്റവും കുടുതൽ വിദേശനാണ്യം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 8330 കോടി ഡോളർ അക്കാലത്ത് ഇന്ത്യയിലെത്തി. കോവിഡിനെ തുടർന്നുണ്ടായ മാന്ദ്യം അതിന്റെ തുടർച്ചയെ പക്ഷേ, തടഞ്ഞു.

2017 മുതൽ 2019 വരെ വിദേശ്യനാണ്യത്തിൽ വൻകുതിപ്പ് രാജ്യത്തുണ്ടായി. എന്നാൽ 2020ൽ കോവിഡ് മൂലം ഇവ വലിയ തോതിൽ ഇടിഞ്ഞു. 20 കോടി ഡോളറായി അതു കൂപ്പുകുത്തുകയും ചെയ്തു. എന്നാൽ കോവിഡിനു ശേഷം കുടിയേറ്റത്തിലും വിദേശനാണ്യമെത്തുന്നതിലും വീണ്ടും ഉണർവുണ്ടായി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും രൂപയെയും പിടിച്ചു നിർത്തുന്നതിൽ പ്രവാസി നിക്ഷേപം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 2008ൽ എൻആർഐ നിക്ഷേപം 4000 കോടി ഡോളറായിരുന്നത് 2022 ആയപ്പോഴേക്കും 13,900 കോടി ഡോളറായി വളർന്നു. 9 ശതമാനത്തിൽ അധികം വാർഷിക വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മുതൽ 2022 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 14,000 കോടി ഡോളറാണ് എൻആർഐ നിക്ഷേപം.

(Photo - Shutterstock / Denis.Vostrikov)

∙ രൂപയ്ക്ക് കരുത്തേകും

കോവിഡിനു ശേഷമുള്ള എൻആർഐ നിക്ഷേപങ്ങളുടെ വളർച്ച ഇന്ത്യൻ രൂപയ്ക്ക് സഹായകരമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇന്ത്യൻ ജിഡിപിയുടെ 3 ശതമാനം സംഭാവന ചെയ്യുന്നത് ഈ നിക്ഷേപമാണ്. എല്ലാ രാജ്യങ്ങളുടെയും കറൻസികളുടെ മൂല്യം പിടിച്ചു നിർത്തുന്നതിൽ എൻആർഐ നിക്ഷേപങ്ങൾക്കു വലിയ പങ്കുണ്ട്. ഡോളറിനെതിരെ 80 ലേക്കു കൂപ്പുകുത്തിയ ഇന്ത്യൻ രൂപയെ പിടിച്ചുനിർത്താൻ വിദേശനാണ്യ ഒഴുക്കിന് കഴിയും. വരും വർഷങ്ങളിൽ ഇന്ത്യയിലേക്കുള്ള വിദേശ നാണ്യത്തിന്റെ അളവ് കൂടുതലായിരിക്കും എന്നും വിലയിരുത്തപ്പെടുന്നു.

∙ എന്തുകൊണ്ട് സമ്പന്നർ രാജ്യം വിടുന്നു?

പുതിയ ജീവിതവും പുത്തൻ ആകാശവും തേടി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലേക്ക് അനുദിനം പറക്കുന്നത്. കൂടുതൽ ആകർഷകമായ ജീവിത നിലവാരം വികസിത രാജ്യങ്ങളിൽ അവർക്ക് കണ്ടെത്താൻ കഴിയുന്നു. 2015 വരെ 8,81,254 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണു ലോക്സഭയിൽ 2021ൽ സർക്കാർ വ്യക്തമാക്കിയ കണക്ക്. 2021ൽ 1.6 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 7 വർഷത്തെ കണക്കെടുത്താൽ ശരാശരി 345 പേർ പ്രതിദിനം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു എന്നു വ്യക്തം.

ചിത്രം: AFP/Sam Panthaky

ജോലി തിരക്കി പോകുന്നവർ മാത്രമല്ല, അതിസമ്പന്നർ വരെ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ആഗോള കുടിയേറ്റ സാമ്പത്തിക കണക്കുകൾ പ്രകാരം 2020ൽ 7000 കോടീശ്വരന്മാരാണ് ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിൽ പോയി സ്ഥിരതാമസമാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,33,83,718 ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിൽ ഉള്ളത്. ഫിനാൻഷ്യൽ സർവീസസ് കമ്പനി മോർഗൻ സ്റ്റാൻലിയുടെ 2018ലെ റിപ്പോർട്ട് അനുസരിച്ച്, 2014 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ പലായനം ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്. 23,000 അതിസമ്പന്നർ ഈ കാലഘട്ടത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചെന്നാണ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്.

23,000 സമ്പന്നർ ഇന്ത്യ ഉപേക്ഷിച്ചു എന്നു പറയുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്കേറ്റ കടുത്ത പ്രഹരം കൂടിയാണിത്. ഇന്ത്യയിലെ മൊത്തം കോടീശ്വരൻമാരുടെ 2.1 ശതമാനത്തോളം വരുമത്. ഇന്ത്യയിൽ അഴിമതി നിയന്ത്രണം കുറവാണെന്നതും അനാവശ്യമായ ഇടപെടലുകളുമാണ് വൻ വ്യവസായികളെ ഇന്ത്യ ഉപേക്ഷിച്ച് മറ്റുു രാജ്യങ്ങളിൽ വേരുറപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും മോർഗൻ സ്റ്റാൻലി പഠനം വ്യക്തമാക്കുന്നു. പുതിയ സർവേകളും പഠനങ്ങളും സൂചിപ്പിക്കുന്നത് ഈ വർഷം എണ്ണായിരത്തിലധികം അതിസമ്പന്നർ രാജ്യം വിടുമെന്നാണ്. യുവ സംരംഭകർ ആഗോള ബിസിനസ് നിക്ഷേപക സാധ്യതകൾ തേടുന്നതും ഈ കൊഴിഞ്ഞുപോക്കുകൾക്ക് ഒരു കാരണമാണ്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്‌ബോർഡിന്റെ പഠന അനുസരിച്ച്, 2022-ൽ ആഗോളതലത്തിൽ കുടിയേറിയ സമ്പന്നരുടെ ഏറ്റവും വലിയ വരുമാന നേട്ടം യുഎഇ കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്.

∙ പോകുന്നവരിലേറെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ

ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) 2020 ഫെബ്രുവരിയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത് അവരുടെ അംഗരാജ്യങ്ങളിലായി വിദ്യാസമ്പന്നരായ 30 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ്. കാനഡ, ഫ്രാൻസ്, ഓസ്ട്രേലിയ, ജർമനി, നെതർലൻഡ്, ന്യൂസീലൻഡ്, യുകെ, യുഎസ് അടക്കം 38 അംഗരാജ്യങ്ങളാണ് ഒഇസിഡിയിൽ ഉള്ളത്. 2015–16 കാലത്തെ കണക്കു പ്രകാരം ഒഇസിഡി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം.

English Summary: More Indians are Leaving the Country and Here is Why!