കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരവും സഹകരണത്തോടെയും എൺപതോളം കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. അവയിൽ 60 നു മുകളിൽ എണ്ണം പൂർണമായി പ്രവർത്തന സജ്ജവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിദുരന്തങ്ങളുടെ സ്വഭാവം മാറുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനു സാധിക്കുന്നുണ്ടോ?.. Rain in Kerala Updates

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരവും സഹകരണത്തോടെയും എൺപതോളം കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. അവയിൽ 60 നു മുകളിൽ എണ്ണം പൂർണമായി പ്രവർത്തന സജ്ജവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിദുരന്തങ്ങളുടെ സ്വഭാവം മാറുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനു സാധിക്കുന്നുണ്ടോ?.. Rain in Kerala Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരവും സഹകരണത്തോടെയും എൺപതോളം കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. അവയിൽ 60 നു മുകളിൽ എണ്ണം പൂർണമായി പ്രവർത്തന സജ്ജവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിദുരന്തങ്ങളുടെ സ്വഭാവം മാറുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനു സാധിക്കുന്നുണ്ടോ?.. Rain in Kerala Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവചനങ്ങൾക്കും അപ്പുറത്താണ് കാലാവസ്ഥാ മാറ്റമെന്ന പ്രതിഭാസം. ഇപ്പോഴും ഋതുക്കളുടെ കാലം തെറ്റൽ അതിന്റെ ചില സൂചനകൾ മാത്രമാണ്. മഴയായാലും വരൾച്ചയായാലും അതിന്റെ തീവ്രതയിലാണു സംഭവിക്കുന്നത്. പ്രകൃതിദുരന്തങ്ങളാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനിവാര്യ ഫലം; ദുരന്തങ്ങൾ ഉറപ്പായും സംഭവിച്ചിരിക്കും. അതാണ് നാം ചുറ്റിലും കാണുന്നതും. എന്നാൽ ഓരോ തവണയും ഉണ്ടാകുന്നത് ആവർത്തനങ്ങളല്ല, വ്യത്യസ്തമായ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങളാണുണ്ടാകുന്നത്. കാലാവസ്ഥയുടെ ഈ ഒളിച്ചു കളിയെ എങ്ങനെയാണു പ്രതിരോധിക്കുക? എന്തൊക്കെയാകണം തയാറെടുപ്പുകൾ? മഴയും മിന്നലും ഒളിച്ചു കളിക്കുന്ന നിലവിലെ സാഹചര്യത്തിൽ കാലാവസ്ഥാ പ്രവചനങ്ങൾ എത്രകണ്ടു വിജയകരമാണ്? 2018 നു ശേഷം മഴമാപിനികളുടെയും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെയും എണ്ണം സർക്കാർ–സർക്കാരിതര മേഖലകളിൽ വർധിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരവും സഹകരണത്തോടെയും എൺപതോളം കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. അവയിൽ 60 നു മുകളിൽ എണ്ണം പൂർണമായി പ്രവർത്തനസജ്ജവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിദുരന്തങ്ങളുടെ സ്വഭാവം മാറുമ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനു സാധിക്കുന്നുണ്ടോ? ഈ വിഷയത്തിൽ മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’നോടു സംവദിക്കുകയാണ് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ്- യുനിസെഫ് സ്റ്റേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്ററും പരിസ്ഥിതി ഗവേഷകനുമായ ഡോ.പ്രതീഷ്.സി.മാമ്മൻ.

ഡോ.പ്രതീഷ്.സി.മാമ്മൻ.

∙ ‘വളരെ തീവ്രമായ ചിലത് സംഭവിക്കുന്നു’

ADVERTISEMENT

കേരളം നിലനിൽക്കുന്നത് പ്രകൃതിയുമായുള്ള അഭേദ്യമായ നേരിട്ടുള്ള ബന്ധത്തിലാണ്. പ്രകൃതിയും കേരളവും തമ്മിലുള്ള ബന്ധത്തിൽ ഏന്തുതരം മാറ്റമുണ്ടായാലും അതു ബാധിക്കുന്നത് ഗുരുതരമായ നിലയിലായിരിക്കും. ഒരുവശത്തു പശ്ചിമഘട്ട മലനിരകളും മറുവശത്ത് അറബിക്കടലുമാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത. ഇതിനിടയിൽ കുന്നുകളുടെ നിരകളും തണ്ണീർത്തടങ്ങളും ആറുകളും പുഴകളും കൈവഴികളും.

കടലിലുണ്ടാകുന്ന മാറ്റവും അന്തരീക്ഷത്തിലും ഭൗമോപരിതലത്തിലും ഉണ്ടാകുന്ന മാറ്റവും എല്ലാ പ്രദേശങ്ങളെയും ഒരു പോലെ ബാധിക്കുന്നതാണെന്ന തിരിച്ചറിവാണ് കാലാവസ്ഥാമാറ്റം നൽകുന്ന പാഠം. കാലാവസ്ഥയ്ക്കു നാം കൽപിച്ചു വച്ചിരുന്ന ഒരു ക്രമം ഉണ്ടായിരുന്നു. അതു തെറ്റിച്ച് വളരെ തീവ്രമായ ചിലതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ തരത്തിലുള്ള മാറ്റങ്ങൾ വളരെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതാണു പ്രധാനം. ഇവിടെ ഒരു പ്രതിയെ അല്ലെങ്കിൽ ഒരു കാരണം കണ്ടെത്തി പഴിചാരുന്ന രീതി അപക്വമായിരിക്കും. കടലുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുഴലികൾ, ന്യൂനമർദം എന്നിവയ്ക്ക് നേരത്തേ ഒരു ക്രമം ഉണ്ടായിരുന്നു. അതു തെറ്റി പുതിയ ചില മാറ്റങ്ങൾ തീവ്രമായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന്റെയും ചൂടുകാലങ്ങളുടെയും സ്ഥിതിയും വ്യത്യസ്തങ്ങളല്ല.

∙ ‘അറബിക്കടലിലെ മാറ്റങ്ങളിൽ അനിശ്ചിതത്വം’

അറബിക്കടലിൽ ചുഴലിക്കാറ്റിനുള്ള സാധ്യത മുൻപുള്ളതിനേക്കാൾ ഏറി വരുന്നു എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റ്, അതിനോടനുബന്ധിച്ചുള്ള ന്യൂനമർദം രൂപപ്പെടൽ അതു വികസിച്ചുള്ള ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെടൽ എന്നിവയ്ക്കുള്ള പ്രവണത തീവ്രമാകുകയാണ്. ബംഗാൾ ഉൾക്കടലിൽ ഇത് സാധാരണമായിരുന്നു. എന്നാൽ പുതിയ പശ്ചാത്തലത്തിൽ ഈ പ്രവണത അറബിക്കടലിലും ദൃശ്യമാകുകയാണ്. 2000 മുതൽ ഇവിടെയുണ്ടായിട്ടുള്ള കാറ്റുകളുടെ സ്വഭാവം പരിശോധിച്ചാൽ അതു വ്യക്തമാകും.

നമ്മൾ കാലാവസ്ഥാ മാറ്റത്തെ മനസ്സിലാക്കുന്നത് ഒരു പ്രശ്നമുണ്ടാകുമ്പോഴാണ്. ഉദാഹരണത്തിന് 2018ൽ പ്രളയമുണ്ടായി. അതിന്റെ അനുഭവം മുൻനിർത്തി അടുത്ത വർഷവും അത് ആവർത്തിച്ചേക്കുമെന്നു നമ്മൾ ഭയക്കുകയും മുൻകരുതലെടുക്കുകയും ചെയ്തു. എന്നാൽ മറ്റൊരു മേഖലയിൽ കനത്ത ഉരുൾപൊട്ടലാണ് അടുത്ത വർഷം ഉണ്ടായത്. ഇങ്ങനെ കാലാവസ്ഥയുടെ മാത്രമല്ല ദുരന്തങ്ങളുടെയും സ്വഭാവം മാറുകയാണ്.

ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾ പൊതുവേ നാശം വിതയ്ക്കാറുണ്ട്. ഇവിടെ അത്തരം പ്രതിഭാസങ്ങൾ അപരിചിതമായിരുന്നു. എന്നാൽ കരയിൽ കനത്ത നാശം വിതയ്ക്കാവുന്ന തരത്തിൽ അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾ ശക്തമായേക്കാമെന്നതാണ് പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ബുറേവി, ടൗട്ടെ പോലെയുള്ള ചുഴലിക്കാറ്റുകൾ വലിയ നാശംവിതയ്ക്കാതെ കടന്നുപോയെന്നത് ആശ്വാസകരമാണ്. എങ്കിലും കരുതിയിരിക്കുകതന്നെ വേണം. കാരണം അറബിക്കടലിലെ മാറ്റങ്ങളിൽ അനിശ്ചിതത്വമാണു നിലനിൽക്കുന്നത്. അറബിക്കടലാണ് ഇവിടുത്തെ കാലാവസ്ഥ നിർണയിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നത്.

ചിത്രം: മനോരമ

∙ കനംവയ്ക്കുന്ന മഴമേഘങ്ങൾ

ആഗോളതാപനം മൂലം ബാഷ്പീകരണത്തോത് ഉയരുകയാണ്. അതുകൊണ്ടുതന്നെ മഴമേഘങ്ങൾക്കു കനംവയ്ക്കുന്നു. അതു കനത്ത മഴയ്ക്കു കാരണമാകുന്നു. കേരളത്തിന്റെ ഭൗമോപരിതലം ഘനീഭവിക്കാനുള്ള സാധ്യതയും മഴയുടെ തീവ്രതയും വർധിപ്പിക്കുന്നു. കേരളത്തിൽ ലഭ്യമാകുന്ന മഴയ്ക്ക് ഒരു പ്രധാന കാരണം ഇവിടുത്തെ ഭൂപ്രകൃതി തന്നെയാണ് (അതിനാലാണ് ലഭ്യമാകുന്ന മഴയ്ക്ക് നമ്മൾ orographic rainfall എന്ന് വിളിക്കുന്നത്). ലളിതമായി പറഞ്ഞാൽ, മുൻപു പത്തോ പതിനഞ്ചോ ദിവസംകൊണ്ട് ലഭിക്കേണ്ട മഴ നാലോ അഞ്ചോ ദിവസങ്ങൾകൊണ്ടു പെയ്തു തീരുന്നു. അതുകാരണം കുറച്ചു മഴദിവസങ്ങളേ ഉണ്ടാവുകയുള്ളൂ. പെട്ടെന്ന് ബാഷ്പീകരിച്ച് പെയ്ത് ഒഴിയുന്നു എന്ന നിലയിലേക്കു കാര്യങ്ങൾ മാറുന്നു.

ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കുന്നതിന്റെ തീവ്രത പ്രാദേശികതലങ്ങളിൽ വ്യത്യസ്തമായിരുന്നു എന്നതും പ്രസക്തമാണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ പ്രാദേശികമായി പല ഭാഗത്തും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. തൃശൂർ, പത്തനംതിട്ട ജില്ലകളിലെ പല ഭാഗങ്ങളിലും കനത്ത നാശം വിതച്ചാണ് അതു കടന്നുപോയത്. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. 2018–19ൽ വലിയ പ്രശ്നങ്ങളില്ലാതെ പോയ ചില സ്ഥലങ്ങളിൽ തുടർന്നുള്ള വർഷങ്ങളിൽ കനത്ത തിരിച്ചടികളുണ്ടായി. അത് വെള്ളപ്പൊക്കമായാലും മണ്ണിടിച്ചിലായാലും.

ADVERTISEMENT

∙ ‘ദുരന്തങ്ങളുടെയും സ്വഭാവം മാറുകയാണ്’

കുന്നും മലകളും സമതലങ്ങളും ഇടകലർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെ വ്യത്യസ്തമായ രീതിയിൽ അനുഭവിപ്പിക്കാൻ ഇതു കാരണമാകുന്നു. 2018 ലെ പ്രളയാഘാതം തീവ്രമല്ലാത്ത സ്ഥലങ്ങളിൽ പിന്നീടുള്ള വർഷങ്ങളിൽ കാലവർഷക്കെടുതികളുണ്ടായതിനു കാരണം ഭൂപ്രകൃതിയിലെ ഇത്തരം സവിശേഷതകളാണ്. കാലവർഷക്കെടുതികൾ ഒരേ മാതൃകയിൽ പോകണമെന്നില്ല.

പെരിങ്ങൽക്കുത്ത് ഡാം തുറന്നപ്പോൾ. ചിത്രം: മനോരമ

കേരളം ഒരു ഇടുങ്ങിയ വളരെ ചെറിയ ഭൂപ്രദേശമാണ്. അതിനു സമാന്തരമായി പശ്ചിമഘട്ട മലനിരകളാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയിലെ മാറ്റങ്ങൾ പെട്ടെന്ന് ഇവിടെ പ്രതിഫലിക്കും. മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി അങ്ങനെയല്ല.നമ്മുടെ അലർട്ടുകളുടെ കണക്കനുസരിച്ചായിരിക്കില്ല ദുരന്തങ്ങളുണ്ടാകുന്നത്. നമ്മൾ കാലാവസ്ഥാ മാറ്റത്തെ മനസ്സിലാക്കുന്നത് ഒരു പ്രശ്നമുണ്ടാകുമ്പോഴാണ്. ഉദാഹരണത്തിന് 2018ൽ പ്രളയമുണ്ടായി. അതിന്റെ അനുഭവം മുൻനിർത്തി അടുത്ത വർഷവും അത് ആവർത്തിച്ചേക്കുമെന്നു നമ്മൾ ഭയക്കുകയും മുൻകരുതലെടുക്കുകയും ചെയ്തു. എന്നാൽ മറ്റൊരു മേഖലയിൽ കനത്ത ഉരുൾപൊട്ടലാണ് അടുത്ത വർഷം ഉണ്ടായത്. ഇങ്ങനെ കാലാവസ്ഥയുടെ മാത്രമല്ല ദുരന്തങ്ങളുടെയും സ്വഭാവം മാറുകയാണ്.

2018 മുതൽ ഭൂവിനിയോഗത്തിന് ഒരു നയം ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. അത്തരം നയങ്ങൾ പലപ്പോഴും രൂപം കൊള്ളുമ്പോൾ മലയോരങ്ങളിലുള്ളവരുടെയും പുഴയുടെ തീരങ്ങളിലുള്ളവരുടെയും ജീവിതം ദുഷ്കരമാകുകയും ചെയ്യും. ഇതു സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കും.

കാലാവസ്ഥാ മാറ്റം ഒരേ രീതിയലല്ല പ്രതിഫലിക്കുകയെന്ന് അംഗീകരിക്കാൻ തയാറല്ലാത്തതുകൊണ്ടാണ് പലപ്പോഴും നമ്മുടെ അലർട്ടുകൾ യാഥാർഥ്യമാകാത്തത്. അലർട്ടുകൾ പൊതുവിൽ മഴയുടെ കണക്കുകളും ചൂടിന്റെ കണക്കുകളും മാത്രമാണ് നൽകുന്നത്. എന്നാൽ നാമനുഭവിക്കുന്നവ, ഇത്തരം കണക്കുകളുടെ ഭൂമിയുമായുള്ള സമ്പർക്കത്തിന്റെ ഫലമാണ്. അത് പ്രാദേശികഘടകങ്ങൾക്ക് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൽ പ്രധാനം നാം ഭൂമിയെയും ഭൂവിഭവങ്ങളെയും എങ്ങനെ കാണുന്നു എന്നതുമായി ബന്ധപ്പെട്ടാണ്.

∙ ‘ആ സമീപനങ്ങൾ മാറണം’

കേരള പശ്ചാത്തലത്തിൽ ദുരന്തങ്ങളുണ്ടാകുന്നതിൽ ഭൂവിനിയോഗം ഒരു പ്രധാന പങ്കു വഹിക്കുന്നു എന്നതു നാം തള്ളിക്കളയരുത്. അതു ലളിതമായി നിർവചിക്കാൻ കഴിയുന്നതല്ല. നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് തണ്ണീർത്തടങ്ങളിലുൾപ്പെടെ നിർമാണം നടത്തുകയും കൃഷി ചെയ്യുകയും ചെയ്യും. മഴ കനക്കുമ്പോൾ സ്വാഭാവികമായും അവയെയെല്ലാം ബാധിക്കും. അത്തരം ഒരു സമീപനം മാറേണ്ടത് കേരളം പോലെ ഒരു സംസ്ഥാനത്തിന് വളരെ ആവശ്യമാണ്. നമ്മുടെ മലയോരങ്ങളും കടലും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 40 കിലോമീറ്റർ ആണെന്നു കൂടി മനസ്സിലാക്കണം.

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് മുങ്ങിയ നിലയിൽ. ചിത്രം∙ ഉണ്ണി കോട്ടയ്ക്കൽ

2018 മുതൽ ഭൂവിനിയോഗത്തിന് ഒരു നയം ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. അത്തരം നയങ്ങൾ പലപ്പോഴും രൂപം കൊള്ളുമ്പോൾ മലയോരങ്ങളിലുള്ളവരുടെയും പുഴയുടെ തീരങ്ങളിലുള്ളവരുടെയും ജീവിതം ദുഷ്കരമാകുകയും ചെയ്യും. ഇതു സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കും. അത്തരം സാമൂഹിക പ്രത്യാഘാതവും കണക്കിലെടുക്കാതിരിക്കാനാകില്ല. ആദിവാസിമേഖലകളിലുൾപ്പെടെ ഈ പ്രശ്നം ബാധിക്കും. അത് എങ്ങനെ പരിഹരിക്കാമെന്നതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

തദ്ദേശഭരണ സ്ഥാപന തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പല പദ്ധതികളും രൂപപ്പെട്ടു വരുന്നുണ്ട്. പ്രാദേശികതലങ്ങളിലുള്ള ദുരന്തനിവാരണപദ്ധതികളും വികസനപദ്ധതികളിൽ എത്ര ശതമാനം ദുരന്തനിവാരണത്തിനും കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിനും ഉപയുക്തമാകുന്നുണ്ട് എന്നറിയാനുമുള്ള സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. ഇവ കാര്യക്ഷമമായി നടപ്പിൽ വരുത്തണമെങ്കിൽ ആളുകൾക്കിടയിലുള്ള ബോധവൽക്കരണമാണ് ആവശ്യം.

∙ ‘ഒരാൾ വെള്ളത്തിൽ അകപ്പെട്ടാൽ എന്തു ചെയ്യും?’

മലയോര മേഖലയിലുള്ള ഒരാൾ ഒരു കൃഷിരീതിയിലേക്കു തിരിയുമ്പോൾ ക്രമേണ മറ്റുള്ളവരും അതേ രീതിയിലേക്കു വരും. ഒരു ദുരന്തമുണ്ടായാൽ ബാധിക്കുക ഇവരെയെല്ലാമാണ്. സ്ഥിരമായി വെള്ളം കയറുന്നിടത്തു നിന്നു മാറിത്താമസിക്കണമെന്ന ചിന്തയോ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള നിർമിതികളെപ്പറ്റിയുള്ള ചിന്തയോ രൂപപ്പെട്ടു വരണം. പരിസ്ഥിതി ദുർബല മേഖലയിൽ മണ്ണിളക്കി നടത്തുന്ന കൃഷിയെക്കുറിച്ച് ഒരു പുനരാലോചന വേണം. ഏകവിളക്കൃഷിക്കു പകരം വൈവിധ്യത്തിലേക്കു കടന്നാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞേക്കും.

മറ്റൊന്ന് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കാനും അതിനനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനും കഴിയണം എന്നതാണ്. ഉദാഹരണത്തിന് നമ്മുടെ മുൻപിൽ തെളിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിൽ പെട്ടെന്നു നിരവ്യത്യാസമുണ്ടാവുകയും അതു കലങ്ങി ഒഴുകുകയും ചെയ്താൽ മലയിൽ മണ്ണിടിഞ്ഞിട്ടുണ്ട് എന്ന് തിരിച്ചറിയാനും മാറിത്താമസിക്കുന്നതിന്റെ സാധ്യതകൾ ആലോചിക്കുകയും ചെയ്യണം. പെട്ടെന്ന് ഒരാൾ വെള്ളത്തിൽ അകപ്പെട്ടാൽ എന്താണു ചെയ്യേണ്ടത്? മാറിയ സാഹചര്യത്തിൽ ഇത്തരം അറിവുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടണം. കുട്ടികളിലേക്കും യുവതയിലേക്കും ഇത്തരം ശാസ്ത്രത്തിലൂന്നിയ അറിവുകൾ പങ്കുവയ്ക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

2018 നു ശേഷം മഴമാപിനികളുടെയും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെയും എണ്ണം സർക്കാർ–സർക്കാരിതര മേഖലകളിൽ വർധിച്ചിട്ടുണ്ട്. കേന്ദ്രകാലാവസ്ഥ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരവും സഹകരണത്തോടെയും നീണ്ട കാത്തിരിപ്പിനൊടുവിൽ എൺപതോളം കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ 60 നു മുകളിൽ എണ്ണം പൂർണമായി പ്രവർത്തനസജ്ജവുമാണ്. ഇതിനു പുറമെ സർക്കാരിതര സംവിധാനങ്ങൾ പൊതുജനസഹകരണത്തോടെ പുഴ-മഴ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. മറ്റു വകുപ്പുകളും ഇത്തരം പരിപാടികൾ നടത്തുന്നുണ്ട്. എന്നാൽ ഇവയെ ഒരു ശൃംഖലയിലേക്കു കൊണ്ടുവരികയും ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുകയും നമ്മുടെ കുട്ടികളെ ഇവ മനസ്സിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനോടൊപ്പം പ്രാദേശികതലത്തിൽ സംഭവിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ചുള്ള ബോധ്യവും ഉണ്ടാവണം.

English Summary: Changing Pattern of Kerala Weather: Interview with Environmental Specialist Dr. Pratheesh C. Mammen