കേന്ദ്രത്തിന്റെ പുതിയ സഹകരണനയം പ്രഖ്യാപിച്ച് ബിൽ വരുമോയെന്നാണ് കേരളത്തിലെ 3 മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അമിത് ഷായാണ് സഹകരണ മന്ത്രിയെന്നതിനാൽ കേരളത്തിലെ മുന്നണികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആകാംക്ഷയിൽ സിപിഎമ്മാണ് മുന്നിൽ. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ സഹകരണമേഖലയുടെ സിംഹഭാഗവും സിപിഎമ്മിന്റെ കയ്യിലാണ്. പാർട്ടിയെ വളർത്തുന്നതിലും സമ്പന്നവൽക്കരിക്കുന്നതിലും കേരളത്തിലെ സഹകരണ മേഖലയ്ക്ക്

കേന്ദ്രത്തിന്റെ പുതിയ സഹകരണനയം പ്രഖ്യാപിച്ച് ബിൽ വരുമോയെന്നാണ് കേരളത്തിലെ 3 മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അമിത് ഷായാണ് സഹകരണ മന്ത്രിയെന്നതിനാൽ കേരളത്തിലെ മുന്നണികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആകാംക്ഷയിൽ സിപിഎമ്മാണ് മുന്നിൽ. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ സഹകരണമേഖലയുടെ സിംഹഭാഗവും സിപിഎമ്മിന്റെ കയ്യിലാണ്. പാർട്ടിയെ വളർത്തുന്നതിലും സമ്പന്നവൽക്കരിക്കുന്നതിലും കേരളത്തിലെ സഹകരണ മേഖലയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രത്തിന്റെ പുതിയ സഹകരണനയം പ്രഖ്യാപിച്ച് ബിൽ വരുമോയെന്നാണ് കേരളത്തിലെ 3 മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അമിത് ഷായാണ് സഹകരണ മന്ത്രിയെന്നതിനാൽ കേരളത്തിലെ മുന്നണികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആകാംക്ഷയിൽ സിപിഎമ്മാണ് മുന്നിൽ. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ സഹകരണമേഖലയുടെ സിംഹഭാഗവും സിപിഎമ്മിന്റെ കയ്യിലാണ്. പാർട്ടിയെ വളർത്തുന്നതിലും സമ്പന്നവൽക്കരിക്കുന്നതിലും കേരളത്തിലെ സഹകരണ മേഖലയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൗ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രത്തിന്റെ പുതിയ സഹകരണനയം പ്രഖ്യാപിച്ച് ബിൽ വരുമോ എന്നതാണ് കേരളത്തിലെ മൂന്ന് മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഹകരണ മന്ത്രിയെന്നതിനാൽ കേരളത്തിലെ മുന്നണികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആകാംക്ഷയിൽ കേരളത്തിലെ സിപിഎമ്മാണ് മുന്നിൽ. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ സഹകരണമേഖലയുടെ സിംഹഭാഗവും സിപിഎമ്മിന്റെ കയ്യിലാണ്. പാർട്ടിയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സമ്പന്നവൽക്കരിക്കുന്നതിലും കേരളത്തിലെ സഹകരണ മേഖലയ്ക്കു വലിയ പങ്കാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ സഹകരണമേഖലയിൽ കൂടി കണ്ണു വയ്ക്കുന്ന ഒരു നയം ബിജെപി സർക്കാരിൽനിന്നു പ്രതീക്ഷിക്കേണ്ടിവരുമെന്ന് സിപിഎം വിലയിരുത്തുന്നു. അതേസമയം, ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന്റെ അടിത്തറ ഇല്ലാതാക്കിയതിന് പിന്നിൽ സഹകരണസംഘങ്ങളുടെ തലപ്പത്തേക്ക് പാർട്ടി നിയോഗിച്ച നേതാക്കളുടെ അധികാരഭ്രമവും ഒപ്പം അഴിമിതിയും കാരണമായെന്നാണ് കോൺഗ്രസിലെ വിലയിരുത്തൽ. പുതിയ സഹകരണ നയത്തോടെ കേരളത്തിൽ ബിജെപി കളം പിടിക്കുമോ? ആദായനികുതി വകുപ്പും പ്രത്യേക എൻഫോഴ്സ്മെന്റും ഇനി കേരളത്തിലെ സഹകരണ സംഘങ്ങളിലും കയറിയിറങ്ങുമോ? കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന്റെ വളർച്ചയുടെ അടിസ്ഥാനം പ്രാഥമിക സംഘങ്ങൾ വഴിയുള്ള ജനപിന്തുണയാണെന്ന ചിന്ത തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ ഏതു തരം ഇടപെടലായിരിക്കും സംസ്ഥാനത്തു നടത്തുക?

∙ എന്റെ സംഘം, പിന്നെന്തു പാർട്ടി!

ADVERTISEMENT

കഴിഞ്ഞ ചിന്തൻ ശിബിരത്തിലാണ് കേരളത്തിൽ സഹകരണമേഖലയിൽ പാർട്ടിയുടെ ശക്തി ക്ഷയിച്ചതിനെപ്പറ്റി കോൺഗ്രസ് തിരിച്ചറിഞ്ഞത്. അതിന് എതിരാളികളെയല്ല കോൺഗ്രസ് നേതൃത്വം പഴിക്കുന്നത്. സ്വന്തം പാർട്ടിക്കാരെ തന്നെയാണ്. സഹകരണസംഘങ്ങളിൽ ജയിച്ചുകഴിഞ്ഞാൽ പിന്നെ പാർട്ടിയുമായി ബന്ധം വിട്ട് സ്വന്തക്കാരെ തിരുകി കയറ്റിയും സ്വന്തക്കാർക്ക് മാത്രം വായ്പ തരപ്പെടുത്തിയുമാണ് സംഘത്തെയും ഒപ്പം അവിടെ പാർട്ടിയെയും ചില നേതാക്കൾ തകർത്തത്. സഹകരണസംഘങ്ങളുടെ തലപ്പത്തേക്ക് പാർട്ടി തന്നെ നിയോഗിച്ച നേതാക്കളായിരുന്നു അത്.

കോൺഗ്രസിന്റെ സഹകരണ സംഘങ്ങളാണ് കൂടുതലും അഴിമതികളിൽ മുങ്ങിപ്പോയതെന്നതും ചിന്തൻ ശിബിരത്തിൽ വിലയിരുത്തി. ഒരിക്കൽ അധികാരം കിട്ടിയാൽ നേതാക്കൾ പിന്നീട് പതിറ്റാണ്ടുകൾ സംഘത്തിന്റെ തലപ്പത്തു തന്നെ തുടരും. പാർട്ടിയിൽ നിന്ന് എതിർപ്പുയർന്നാൽ ഇടതുപക്ഷത്തെ കൂട്ടുപിടിച്ചും ഭരണം നിലനിർത്തിയ സമീപകാല സംഭവങ്ങൾ എല്ലാ ജില്ലയിൽ നിന്നും െകപിസിസിക്കു മുന്നില്‍ പരാതിയായി ഉണ്ടായിരുന്നു.

∙ ഇടപെടാൻ അനുവദിക്കാതെ ഇടത്

കേരളത്തിലെ ബിജെപിയും ആർഎസ്എസും ഇൗ സഹകരണ നയത്തിനെ കാത്തിരിക്കുന്നതിനു പിന്നിലുമുണ്ട് ലക്ഷ്യം. കേരളത്തിൽ അവരുടെ സഹകരണസംഘങ്ങളുടെ വരവിനെ തടയുന്ന ഇടതു സർക്കാരിനെ മറികടക്കാനുള്ള പിടിവള്ളിയാണ് ആ നയം. ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള സഹകാർ ഭാരതി രാജ്യത്തെ സഹകരണ മേഖലയിലെ ശക്തിയുള്ളസംഘടനയാണ് പക്ഷേ കേരളത്തിൽ സഹകരണസംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നതിൽനിന്ന് ഏത് വിധേനയും തടയുകയാണ് ഇടതു സർക്കാർ. ഇക്കാര്യം സഹകാർഭാരതിയുടെ ദേശീയ നേതൃത്വം ഒരു മാസം മുൻപ് സഹകരണമന്ത്രി അമിത് ഷായെ നേരിട്ട് കണ്ടു ധരിപ്പിച്ചിരുന്നു.

ADVERTISEMENT

ജൂലൈയിൽ തിരുവനന്തപുരത്ത് 3 ദിവസത്തെ സന്ദർശനം നടത്തിയ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ബിജെപിയുടെ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന നേതാക്കളുടെയും സഹകാരിമാരുടെയും പ്രത്യേക യോഗത്തിൽ പങ്കെടുത്തിരുന്നു. ഇൗ യോഗത്തിലും കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് സഹകരണ മേഖയിൽ കടന്നുചെല്ലാൻ കഴിയാത്ത വിധം കേരള സർക്കാർ തടയിടുന്നുവെന്ന പരാതിയാണ് ഉയർത്തിയത്. ഇത് ശ്രദ്ധാപൂർവം കേട്ട് നോട്ട് കുറിച്ചാണ് മന്ത്രി മടങ്ങിയത്.

എസ്.ജയശങ്കർ

2024 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി കേരളത്തിലെത്തിച്ച എല്ലാ കേന്ദ്രമന്ത്രിമാരുടെയും ശ്രദ്ധയിൽ സംഘപരിവാർ നേതൃത്വം ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്. ഇവരെല്ലാം സന്ദർശനത്തിന്റെ വിശദ വിവരങ്ങളും കേരളത്തിലെ പാർട്ടി നേതൃത്വത്തിനും സാധാരണ പ്രവർത്തകർക്കുമുള്ള പൊതു ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കും. അതിൽ സുപ്രധാനമായിരിക്കും ആർഎസ്എസ് കേരളത്തിലെ സഹകരണ മേഖലയിൽ നേരിടുന്ന അയിത്തം. അതിന് പരിഹാരം കാണാൻ അമിത് ഷാ അല്ലാതെ മറ്റാരും ഇനി വരാനില്ലെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സംഘപരിവാർ നേതൃത്വം.

∙ കോൺഗ്രസിന്റെ ഓപ്പറേഷൻ ‘കോഓപ്പറേഷൻ’

സഹകരണമേഖലയിൽ പാർട്ടി സ്വാധീനം വർധിപ്പിക്കുന്നതിനും കയ്യിലുള്ള സഹകരണസ്ഥാപനങ്ങളിൽ പാർട്ടിയുടെ പിടിമുറുക്കാനും കോൺഗ്രസ് പ്രയോഗിക്കാനിരിക്കുന്നത് ‘ഓപ്പറേഷൻ കോഓപ്പറേഷൻ’ പദ്ധതിയാണ്. ചിന്തൻ ശിബിരത്തിലണ് സഹകരണമേഖലയിൽ കോൺഗ്രസിന്റെ വീഴ്ചകൾ ചർച്ചയായതും പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ നടപടികളും തുടങ്ങിയത്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ സഹകരണ–കാർഷിക ബാങ്കുകളിൽ, ഭരണത്തിലിരിക്കുന്ന പാർട്ടി നേതാക്കൾക്കെതിരെ അച്ചടക്കനടപടിയെടുക്കും. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനായി കയ്യിലുണ്ടായിരുന്ന ഭരണം നഷ്ടപ്പെടുത്തിയ നേതാക്കൾക്കെതിരെയും നടപടി തുടങ്ങി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ
ADVERTISEMENT

പത്തനംതിട്ട, കൊല്ലം, തൃശൂർ , എറണാകുളം ജില്ലകളിലാണ് ഇത്തരത്തിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടി തുടങ്ങിയത്. സിപിഎമ്മിന്റെ അടിത്തറ ശക്തമാക്കുന്നത് സഹകരണ മേഖലയിലെ പ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടും കോൺഗ്രസ് ഇൗ മേഖലയിൽ ഉണ്ടായിരുന്ന ശക്തി കൂടി ഗ്രൂപ്പുകളിച്ചും വ്യക്തികളുടെ താൽപര്യം നോക്കിയും നഷ്ടപ്പെടുത്തിയെന്ന് ചിന്തൻ ശിബിരത്തിൽ വിലയിരുത്തിയിരുന്നു. നിലവിൽ പാർട്ടിയുടെ ഭരണസമിതിയിരിക്കുന്ന സഹകരണ സംഘങ്ങളിൽ പോലും പാർട്ടിക്ക് ഭരണപരമായി ഒരു സ്വാധീനവുമില്ലെന്ന് താഴെത്തട്ടിൽ നിന്ന് കെപിസിസിയ്ക്ക് നിരന്തരം പരാതിയായിരുന്നു. ജോലിയും വായ്പയും ഭരണസമിതി നേതാക്കളുടെ തന്നിഷ്ടപ്രകാരമാണ് നൽകുന്നതെന്നും കെപിസിസിക്കു പരാതിപ്രളയമാണ്.

∙ കേരളത്തിന്റെ സഹകരണ രാഷ്ട്രീയം

സിപിഎം വന്ന വഴിയേതെന്നു ചോദിച്ചാൽ തൊഴിലാളി മേഖലകളിൽ കാലൂന്നിയാണെന്ന് പറയുമെങ്കിലും തൊഴിലാളി മേഖലയിൽ കാലക്രമേണയുണ്ടായ സഹകരണസംഘങ്ങളിലൂടെയാണ് പാർട്ടി പടർന്നു പന്തലിച്ചതെന്ന് നിസംശയം പറയാം. കയർ, കാർഷിക മേഖലയിലെ വിവിധ സംഘങ്ങൾ വഴി കേരളത്തിൽ പടർന്നുകയറിയ സഹകരണസംഘങ്ങൾ ഇന്ന് എത്തി നിൽക്കുന്നത് സർവമേഖലയിലും ശക്തമായ സമ്പന്നമായ സഹകരണസംഘങ്ങളുടെ തലയെടുപ്പിലൂടെയാണ്.

കേരളത്തിലെ വിവിധ മേഖലകളിലായി 23,548 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നു. അവയിൽ സഹകരണ സംഘം റജിസ്ട്രാറുടെ കീഴിൽ 15,892 സംഘങ്ങൾ പ്രവർത്തിക്കുന്നു. അർബൻ ബാങ്കുകൾ, കാർഷിക ഗ്രാമവികസന സംഘങ്ങൾ, പട്ടിക ജാതി പട്ടിക വർഗ സഹകരണസംഘങ്ങൾ, എംപ്ലോയാസ് സംഘങ്ങൾ, മാർക്കറ്റിങ് സംഘങ്ങൾ, കൺസ്യൂമർ സംഘങ്ങൾ, എന്നിവയ്ക്കു പുറമേ സ്കൂൾ സംഘങ്ങൾ, ഭവന നിർമാണ സംഘങ്ങൾ, ലേബർ കോൺട്രാക്ട് സംഘങ്ങൾ, ട്രാൻസ്പോർട്ട് സംഘങ്ങൾ, വനിതാ സംഘങ്ങൾ, ടൂറിസം സംഘങ്ങൾ, പ്രിന്റിങ് സഹകരണ സംഘങ്ങൾ, ചെത്ത് തൊഴിലാളി സഹകരണ സംഘങ്ങൾ, തയ്യൽ തൊഴിലാളി സഹകരണ സംഘങ്ങൾ, സാമൂഹിക ക്ഷേമ സഹകരണ സംഘങ്ങൾ തുടങ്ങി കേരളത്തിന്റെ ജീവിതം എത്തി നിൽക്കുന്ന എല്ലാ മേഖലയിലും സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നൊക്കെ രാഷ്ട്രീയവും കയറിവരുന്നുവെന്നതാണ് സഹകരണ മേഖലയുടെ രാഷ്ട്രീയ പ്രസക്തി. സംഘങ്ങളിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയമാകുമ്പോൾ മൽസരം ശക്തമാകുന്നു. ഇവിടെ നിന്നും രാഷ്ട്രീയ പാർട്ടികളുടെയും വളർച്ചയുണ്ടാകുന്നു. ഇത് പാർട്ടിയുടെ സമ്പത്തിലേക്കുള്ള വഴിയുമാകുന്നു.

∙ സിപിഎമ്മിന്റെ ശക്തി

സഹകരണമേഖലയിൽ ചിട്ടയായ പ്രവർത്തനവും രാഷ്ട്രീയത്തിന്റെ കൃത്യമായ രുചിക്കൂട്ടും കലർത്തിയാണ് സിപിഎം സഹകരണ മേഖല തങ്ങളുടെ ചവിട്ടുപടിയാക്കിയത്. കരുവന്നൂർ ബാങ്കിലേതുപോലെ അടുത്തകാലത്തുണ്ടായ തട്ടിപ്പുകൾ സിപിഎമ്മിന് ഇൗ മേഖലയിൽ മായാത്ത കളങ്കമായി മാറിയത് ഇൗ മേഖലയിൽ പുതിയ ആശങ്കയുമാണ്. സഹകരണ മേഖലയിൽ നിന്ന് സിപിഎം ആർജിച്ചെടുത്ത വിശ്വാസമാണ് പലപ്പോഴും താഴെത്തട്ടിൽ പാർട്ടി വോട്ടുകളായി മാറിയത്. ഇൗ വിശ്വാസം തകർന്നാൽ പാർട്ടിയും താഴെത്തട്ടിൽ തകർച്ചയെ നേരിടുമെന്ന് സിപിഎമ്മിനറിയാം.

സമ്പത്ത് കൂടിയപ്പോൾ സഹകരണസംഘങ്ങളിൽ ഇത്തരം പ്രവണതയുണ്ടായെന്നു സിപിഎം വിലയിരുത്തുന്നു. ശക്തമായ ഓഡിറ്റിങ് സംവിധാനം കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിലപാട് പറയുമ്പോഴും ഓഡിറ്റിങ് ശക്തമാക്കിയാൽ കരുവന്നൂർ പോലുള്ള കൂടുതൽ കഥകൾ പുറത്തേക്കു വരുമെന്നതും പാർട്ടിയെ അലട്ടുന്നു. സഹകരണ മേഖലയിൽ എതിരാളികൾ ഇല്ലാത്തതിനാൽ നേതാക്കൾ തന്നിഷ്ടം പോലെ പ്രവർത്തിച്ചതാണ് കരുവന്നൂർ പോലുള്ള സംഭവങ്ങൾ ഉണ്ടാകാൻ കാരണം. സഹകരണസംഘങ്ങളിൽ നിന്ന് ജനങ്ങൾ അകന്നാൽ തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും സഹകരണ മേഖലയിൽ വിശ്വാസ്യത നഷ്ടപ്പെട്ട് പ്രവർത്തകർ അകന്നാൽ പാർട്ടി തന്നെ ദുർബലപ്പെടുമെന്നും സിപിഎം വിലയിരുത്തുന്നു.

∙ ആർഎസ്എസിന്റെ വരവ്

സഹകരണ സംഘങ്ങളുടെ പരീക്ഷണ വേദിയാണ് ബിജെപിക്കു ഗുജറാത്ത്. സഹകരണ മേഖലയിൽ പ്രവർത്തിക്കാൻ ആർഎസ്എസ് രൂപീകരിച്ച സംഘടനയാണ് സഹകാർ ഭാരതി. സഹകാർ ഭാരതിയാണ് സഹകരണ മേഖലയിലെ വലിയ സംഘടനകളിലൊന്നും. ഗുജറാത്തിൽ ബിജെപിക്ക് അടിത്തറയിട്ടതിൽ സഹകാർ ഭാരതിയുടെ വിപുലമായ സംഘടനാ ശക്തിക്ക് പങ്കുണ്ട്. ക്ഷീര മേഖലയിൽ സഹകാർ ഭാരതി സംഘങ്ങളുടെ ശ്രേണിതന്നെയുണ്ടാക്കി പ്രവർത്തിച്ചു. അമിത് ഷായുടെ രാഷ്ട്രീയ വഴിയും ഗുജറാത്തിലെ സഹകരണ മേഖലയിൽ പിച്ചവച്ചാണ്. കേരളത്തിലെ സഹകരണമേഖലയിൽ പ്രധാന ശക്തിയായ സിപിഎമ്മിന് മൽസരം വരുന്ന സാഹചര്യമൊരുക്കുകയാണ് കേന്ദ്രത്തിൽ അമിത് ഷാ നയിക്കുന്ന സഹകരണ വകുപ്പ്. അതിന് 25 വർഷത്തെ പദ്ധതിയൊരുക്കി വരികയാണ് ആർഎസ്എസ്.

സഹകരണവകുപ്പിന്റെ വരവോടെ കേരളത്തിൽ പൂർണമായും ശ്രദ്ധിക്കാൻ ആർഎസ്എസ് സഹകാർ ഭാരതിക്കു നിർദേശം നൽകിയിട്ടുണ്ട്. കാർഷിക മേഖലയിൽ 25 വർഷത്തേക്കുള്ള ജനോപകാര പദ്ധതികളുമായാണ് സഹകാർഭാരതി കേരളത്തിൽ ചുവടുറപ്പിക്കുന്നത്. സംസ്ഥാനങ്ങളുമായി തർക്കത്തിനില്ലെന്നും കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ സഹകരണ മേഖല വഴി താഴെത്തട്ടിലെത്തിക്കാൻ ഒരുമിച്ചു പ്രവർത്തിക്കാൻ സംസ്ഥാന ഭരണകൂടങ്ങളുമായി ചർച്ച നടത്തണമെന്നുമാണ് ആർഎസ്എസ് സഹകാർ ഭാരതിയോട് നിർദേശിച്ചിട്ടുള്ളത്.

2010ൽ കുടുംബശ്രീ മാതൃകയിൽ കേരളത്തിൽ തുടങ്ങിയ അക്ഷയശ്രീ ഇപ്പോൾ 10,000 യൂണിറ്റുകളാണ്. ഇത് 2 വർഷം കൊണ്ട് 25,000 യൂണിറ്റുകൾ തുടങ്ങും. ഇൗ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും 25 യൂണിറ്റുകൾക്ക് ഗ്രാമീ്ൺ സമൃദ്ധി സ്റ്റോറുകൾ എന്ന പേരിൽ ഇപ്പോൾ പ്രവർത്തനം തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ കേരളമാകെ വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇപ്പോൾ കേന്ദ്രഫണ്ട് കേരളത്തിൽ നോഡൽ ഏജൻസിയായ കുടുംബശ്രീ വഴി മാത്രമേ ലഭ്യമാകു. അക്ഷയശ്രീയെ കൂടി നോഡൽ ഏജൻസിയാക്കണമെന്ന് സഹകാർ ഭാരതി കേരള ഘടകം കേന്ദ്രസഹകരണ വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ്. 50 വീടുകൾക്ക് മുന്തിയ ഇനം പശുക്കളെ വാങ്ങി നൽകി പാലുൽപാദനം വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ദേശീയ ഗോകുൽ മിഷനിൽ കേരളത്തിൽ അക്ഷയശ്രീ ഗോകുൽമിഷൻ എന്ന പദ്ധതി നടപ്പാക്കുന്നതിനും നടപടികളായി. 200 ഗോകുൽ വില്ലേജുകളാണ് സഹകാർ ഭാരതി ലക്ഷ്യമിടുന്നത്. ഇതിനെല്ലാം കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കും. ‌

∙ കേന്ദ്രത്തിന്റെ പദ്ധതി, കേരളത്തിന്റെ പാക്കേജ്

കാർഷിക മേഖലയിൽ പുതിയ സഹകരണസംഘങ്ങളും ജനകീയ പങ്കാളിത്തതോടെ കമ്പനികളും രൂപീകരിക്കുന്ന പദ്ധതിയാണ് ഭാരത് അഗ്രോപ്രോസസിങ് ആൻഡ് മാർക്കറ്റിങ് സംഘം (ബാംകോ). കേന്ദ്രസർക്കാർ ഒരു സംഘത്തിന് 60 ലക്ഷം രൂപ വരെ സഹായമെത്തിക്കും. ആദ്യം ഓഫിസിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് 6 ലക്ഷം വരെ നൽകും. നെല്ലു മുതൽ കടലോര മേഖലയിൽനിന്ന് മൽസ്യസംഘങ്ങൾ വരെ രൂപീകരിച്ച് നല്ല വില നൽകി ഉൽപന്നം ശേഖരിച്ച് മറ്റു മൂല്യവർധിത ഉൽപന്നങ്ങളാക്കി മറ്റു സംസ്ഥാനങ്ങളിൽ സൊസൈറ്റിയുടെ വിപണി വഴി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഓരോ ജില്ലയുടെയും കാർഷിക സ്വഭാവം വച്ച് ഉൽപന്നങ്ങൾക്കായി സംഘങ്ങൾ രൂപീകരിക്കാം. ഉദാഹരണത്തിന് എറണാകുളം, കോട്ടയം മേഖലയിൽ പൈനാപ്പിൾ കൃഷിയാണ് പ്രാധാന്യമെങ്കിൽ പൈനാപ്പിൾ സഹകരണസംഘങ്ങൾ തുടങ്ങാം. ഒരു ബ്ലോക്കിൽ ഒരു സംഘം എന്ന രീതിയിൽ തന്നെ േകന്ദ്രം പണം നൽകാൻ തയാറാണ്. ഇതുവരെ 61 സംഘങ്ങൾ കേരളത്തിൽ ഇത്തരത്തിൽ കേന്ദ്രസഹായത്തോടെ രൂപീകരിച്ചു. ബാംകോയിലൂടെ സഹകരണ മേഖലയിൽ തങ്ങളുടെ സാന്നിധ്യമെത്തിച്ച് കാർഷിക മേഖലയിൽ കർഷകരുടെ സാമ്പത്തിക ശാക്തീകരണമാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്.

ചിത്രം: AFP

പഞ്ചസാര പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ അവിടെയുള്ള സംഘങ്ങളിൽനിന്നു വാങ്ങി കേരളത്തിലെ സംഘങ്ങൾ വഴി വിറ്റഴിക്കുന്നതുമാണ് സഹകാർ ഭാരതിയുടെ പദ്ധതികൾ. കേരളത്തിൽ സംഘങ്ങൾ റജിസ്റ്റർ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാൽ, മൂന്നും നാലും സംസ്ഥാനങ്ങൾ ചേർന്നു റജിസ്റ്റർ ചെയ്യുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലാണ് ഇപ്പോൾ കേരളത്തിലെ സഹകാർ ഭാരതി സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നത്. കർണാടകം, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലും ഇത്തരം സംഘങ്ങൾ രൂപീകരിക്കുകയാണ് സഹകാർ ഭാരതി.

∙ പുതിയ സഹകരണനയം വരുമ്പോൾ

സഹകരണ മേഖലയെ സുതാര്യമാക്കുന്നതിന് പുതിയ നിയമവും ചട്ടങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. സഹകരണബാങ്കുകളിൽ എല്ലാ ഇടപടുകളിലും കെവൈസി നിർബന്ധമാക്കുന്നതിനാണ് കേന്ദ്ര സഹകരണവകുപ്പിന്റെ നീക്കം. സഹകരണ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും നടപടിയെടുക്കാനും സഹകരണ എൻഫോഴ്സ്മെന്റും വരുന്നുണ്ട്. സഹകരണമേഖലയിലെ ക്രമക്കേടുകളിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന നിയമ പിന്തുണയോടെയാണ് സഹകരണ എൻഫോഴ്സ്മെന്റിന്റെ വരവ്. ഇതൊക്കെ കേരളത്തിലെ സഹകരണ മേഖലയ്ക്ക് ചെറിയ ആശങ്കയല്ല നൽകുന്നത്.

അമിത് ഷാ. ചിത്രം: Twitter/BJP

കൃത്യമായ ഓഡിറ്റിങ് നടക്കാത്ത കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ കണക്കുകളിൽ കൂടുതൽ കൃത്യത വരുത്തേണ്ടിവരും. കൃത്യമായ ആളുടെ പേരിൽ മാത്രമാകും നിക്ഷേപം. നിക്ഷേപത്തിന് ആധാറും പാൻ നമ്പരും കർശനമാക്കിയാൽ തന്നെ സഹകരണ മേഖലയിൽ ചലനങ്ങൾ സൃഷ്ടിക്കും. സഹകരണ വകുപ്പിന്റെ കണക്കിൽ 2.46 ലക്ഷം കോടിയാണ് കേരളത്തിലെ സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപം. നിക്ഷേപകരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് നിരീക്ഷിക്കും. ശരിയായ രേഖകളില്ലാതെ ആർക്കും നിക്ഷേപിക്കാൻ കഴിയാത്ത സ്ഥിതി വരും. ഇപ്പോൾ പലയിടത്തും ബെനാമി നിക്ഷേപങ്ങൾ എത്തുന്നുവെന്ന ആക്ഷേപമുണ്ട്.

ഭരിക്കുന്ന പാർട്ടിയുമായി ബന്ധമില്ലാത്ത പുതിയ സംഘങ്ങൾ റജിസ്റ്റർ ചെയ്യുകയെന്നത് കേരളത്തിൽ പലപ്പോഴും വലിയ കടമ്പയാണ്. അതിനു രാഷ്ട്രീയ അനുമതിയില്ലെന്നുതന്നെ പറയാം. ആ കടമ്പ കടക്കാനാണ് പുതിയ സഹകരണ നയത്തിൽ ബിജെപി വഴികൾ തേടുന്നത്. സഹകരണസംഘങ്ങൾ രൂപീകരിക്കാൻ അനുമതി ലഭിച്ചുകഴിഞ്ഞാൽ നിലവിലുള്ള സംഘങ്ങളുമായി മത്സരിച്ചു കയറാനാകും. കാർഷിക–വ്യവസായ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഭോക്താക്കളെ ഇൗ സംഘങ്ങൾ വഴി കണ്ടെത്താനും അവർക്ക് കുറഞ്ഞ പലിശയ്ക്ക് പദ്ധതികൾ വഴി വായ്പ നൽകാനും സാധിക്കും. നബാർഡ് പോലുള്ള ഏജൻസികളെ ഇതിനായി കേന്ദ്രസർക്കാരിന് ഉപയോഗിക്കാം. സ്ത്രീകളുടെ കൂട്ടായ്മയ്ക്കും സംഘങ്ങൾക്കും പണം നൽകാൻ കേന്ദ്രത്തിന് നിരവധി പദ്ധതികളുമുണ്ട്. പക്ഷേ സഹകരണസംഘങ്ങൾക്ക് അനുമതിയെന്ന വഴി തുറന്നുകിട്ടണമെന്നുമാത്രം. സഹകരണ സംഘങ്ങൾ താഴേത്തട്ടിൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇപ്പോൾ. ഇവിടെ ഇടപെടലുകൾക്കുള്ള അവസരമാണ് രാഷ്ട്രീയപാർട്ടികൾ തേടുന്നത്.

∙ നികുതി വലയിലേക്ക് സഹകരണ മേഖലയും

കഴിഞ്ഞ കേന്ദ്രമന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാന പ്രകാരമാണ്, രാജ്യത്തെ സഹകരണ ബാങ്കുകളുടെ മുഴുവൻ ഡേറ്റയും ഏകീകൃത സോഫ്റ്റ്‌വെയറിലേക്ക് കൊണ്ടുവരുന്ന പദ്ധതി. മന്ത്രിസഭാ യോഗം കഴിഞ്ഞ് അന്നു വൈകിട്ടു തന്നെ പദ്ധതിക്ക് 2500 കോടി അനുവദിച്ച് ഉത്തരവുമായി. പക്ഷേ അമിത് ഷായുടെ കേന്ദ്ര സഹകരണവകുപ്പിന്റെ കൈകളിൽ തലവച്ചുകൊടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സെർവറിലേക്ക് കേരളത്തിലെ മുഴുവൻ സംഘങ്ങളുടെയും ഡേറ്റ നൽകുന്നത് ഭാവിയിൽ കുഴപ്പമാകുമെന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനുള്ളത്.

സഹകരണ മന്ത്രി വി.എൻ.വാസവൻ

കേരളത്തിൽ 1500 പ്രാഥമിക കാർഷിക സംഘങ്ങളും അവയ്ക്ക് 4500 ബ്രാഞ്ചുകളുമാണുള്ളത്. ഇവയുടെ എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ അപ്പപ്പോൾ കേന്ദ്രം കാണും. കൃത്യമായ കെവൈസിയില്ലാതെ നിക്ഷേപം സാധ്യമാകില്ല. നിക്ഷേപിച്ചാൽ ആ പണത്തിന്റെ ഉറവിടം തേടി ആദായനികുതി വകുപ്പെത്തുകയും ചെയ്യും. ഇത്തരത്തിൽ കേരളത്തിലെ സഹകരണ സംഘങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രത്തിന് വഴിയൊരുക്കുന്നത്, ഭാവിയിൽ സംഘങ്ങളെ വരിഞ്ഞുമുറുക്കാൻ ഇടയാക്കുമെന്നാണ് സിപിഎമ്മിന്റെയും കണക്കുകൂട്ടൽ. അപ്പോഴും കേന്ദ്രം ചോദിക്കുന്നൊരു മറുചോദ്യമുണ്ട്. എല്ലാം സുതാര്യമാകണമെന്നാണ് ആഗ്രഹമെങ്കിൽ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തുകയല്ലേ വേണ്ടത്? ഒളിക്കാനെന്താണ്, മറയ്ക്കാനെന്താണ് എന്നാണ്. കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന്റെ വളർച്ചയുടെ അടിസ്ഥാനവും പ്രാഥമിക സംഘങ്ങൾ വഴിയുള്ള ജനപിന്തുണയാണെന്ന ചിന്തയും കേന്ദ്രസർക്കാരിന്റെ മനസ്സിലുണ്ട്. നബാർഡ് വഴിയുള്ള സഹായങ്ങൾ ഒഴിവാക്കി എത്രനാൾ കേന്ദ്ര നിർദേശം വകവയ്ക്കാതെ മുന്നോട്ടുപോകാനാകുമെന്ന ആശങ്ക കേരളത്തിനുമുണ്ട്.

English Summary: Is New Cooperative Policy by BJP Govt. Aiming at Kerala? An Analysis