കയറ്റുമതിയുടെ സാധ്യതകൾ എല്ലാം ഏറെക്കുറെ അവർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ജനങ്ങൾ കടുത്ത പട്ടിണിയിലേക്കു നീങ്ങുകയാണ്. ആ ഘട്ടത്തിൽ മാത്രമാണ് അവർ പ്രതിഷേധവുമായി രംഗത്തു വന്നത്. വിക്രമസിംഗെയ്ക്കും ഇവിടെ അദ്ഭുതങ്ങളൊന്നും കാണിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനു കാരണം സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്ത ഏകാന്തതയുടെ തുരുത്തിലാണ് ഇന്ന് ആ രാജ്യം എന്നതാണ്. അവർക്കു രക്ഷപ്പെടാനുള്ള സാധ്യതകൾ പരിമിതമാണ്. Ranil Wickemesinghe

കയറ്റുമതിയുടെ സാധ്യതകൾ എല്ലാം ഏറെക്കുറെ അവർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ജനങ്ങൾ കടുത്ത പട്ടിണിയിലേക്കു നീങ്ങുകയാണ്. ആ ഘട്ടത്തിൽ മാത്രമാണ് അവർ പ്രതിഷേധവുമായി രംഗത്തു വന്നത്. വിക്രമസിംഗെയ്ക്കും ഇവിടെ അദ്ഭുതങ്ങളൊന്നും കാണിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനു കാരണം സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്ത ഏകാന്തതയുടെ തുരുത്തിലാണ് ഇന്ന് ആ രാജ്യം എന്നതാണ്. അവർക്കു രക്ഷപ്പെടാനുള്ള സാധ്യതകൾ പരിമിതമാണ്. Ranil Wickemesinghe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയറ്റുമതിയുടെ സാധ്യതകൾ എല്ലാം ഏറെക്കുറെ അവർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ജനങ്ങൾ കടുത്ത പട്ടിണിയിലേക്കു നീങ്ങുകയാണ്. ആ ഘട്ടത്തിൽ മാത്രമാണ് അവർ പ്രതിഷേധവുമായി രംഗത്തു വന്നത്. വിക്രമസിംഗെയ്ക്കും ഇവിടെ അദ്ഭുതങ്ങളൊന്നും കാണിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനു കാരണം സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്ത ഏകാന്തതയുടെ തുരുത്തിലാണ് ഇന്ന് ആ രാജ്യം എന്നതാണ്. അവർക്കു രക്ഷപ്പെടാനുള്ള സാധ്യതകൾ പരിമിതമാണ്. Ranil Wickemesinghe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയെന്ന പ്രതിച്ഛായയായിരുന്നു മഹീന്ദ രജപക്‌സെയ്ക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു റാലികളിൽ വൻ ജനക്കൂട്ടമുണ്ടായിരുന്ന ഒരു ഭൂതകാലമുണ്ട്. എൽടിടിഇ ഉയർത്തിയ ഭീഷണികളെ എന്നന്നേക്കുമായി അവസാനിപ്പിച്ച നേതാവിനോടുള്ള ആരാധനയായിരുന്നു അതിനു കാരണം. സിംഹള ദേശീയതയെ ഉത്തേജിപ്പിക്കുന്ന പ്രസംഗങ്ങൾ രജപക്‌സെ കുടുംബത്തിനു ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിലേക്കുള്ള വഴി തുറന്നു കൊടുത്തു. എന്നാൽ അധികാരത്തിന്റെ ഉന്മാദവും ഏകാധിപത്യ പ്രവണതയും ചേർന്നതോടെ ആ ഭരണകൂടം ശ്രീലങ്കയെ എത്തിച്ചത് സാമ്പത്തിക പ്രതിസന്ധിയിലേക്കു മാത്രമല്ല, ഇരുളടഞ്ഞതും അനിശ്ചിതത്വം നിറഞ്ഞതുമായ ഭാവിയിലേക്കു കൂടിയാണ്. വൈകിയെങ്കിലും ശ്രീലങ്കയിലെ ജനത അതു തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് അവിടെ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെന്നാണു വിലയിരുത്തൽ. അതിനു മുന്നിൽ രജപക്‌സെ സഹോദരങ്ങൾക്കു കീഴടങ്ങേണ്ടി വന്നു. മഹീന്ദ രജപക്‌സെയ്ക്കു പിന്നാലെ സഹോദരൻ ഗോട്ടബയ രജപക്‌സെക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു പലായനം ചെയ്യേണ്ടി വന്നു. ഇതൊക്കെ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ആറു തവണ പ്രധാനമന്ത്രിയായിരുന്ന ഭരണ പരിചയവുമായിട്ടാണ് റെനിൽ വിക്രമസിംഗെ രാഷ്ട്രത്തലവനായി നടന്നു കയറിയത്. ശ്രീലങ്കയെന്ന ദ്വീപു രാഷ്ട്രത്തിന്റെ പ്രതിസന്ധികളെ പിടിച്ചു നിർത്താൻ റെനിലിനു കഴിയുമോ? എംജി സർവകലശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ് (ഐഎംപിഎസ്എസ്) അധ്യാപകനും ശ്രീലങ്കൻ ഗവേഷകനുമായ അഖിലേഷ് ഉദയഭാനു മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’നോടു സംവദിക്കുന്നു.

അഖിലേഷ് ഉദയഭാനു.

∙ തുടക്കത്തിലേ ജനപ്രീതി ഇടിഞ്ഞ് വിക്രമസിംഗെ

ADVERTISEMENT

ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ഭരണ പരിചയമുള്ള നേതാക്കളിൽ ഒരാളാണ് റെനിൽ. ആറ് തവണ പ്രധാന മന്ത്രിയായിരുന്നു. മഹീന്ദ രജപക്‌സെക്കെതിരായ ജനവികാരമുണ്ടായപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് സ്വാഭാവികമായി ഉയർന്നു വരികയായിരുന്നു. പിന്നീട് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ ജനകീയ പ്രക്ഷോഭത്തെത്തുടർന്നു പലായനം ചെയ്തപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന റെനിൽ ‘പ്രതിസന്ധിഘട്ടത്തിലെ പ്രസിഡന്റ്’ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. 

ഒരു ദേശീയ സർക്കാരുണ്ടാക്കി ശ്രീലങ്ക നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ റെനിൽ വിക്രമസിംഗെയ്ക്കു കഴിയുമെന്നാണു ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ വൈകാതെതന്നെ അദ്ദേഹം ജനവിരുദ്ധനായി മാറുന്നതിനാണു ശ്രീലങ്കയും ലോക രാഷ്ട്രങ്ങളും സാക്ഷ്യം വഹിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈനിക നടപടി സ്വീകരിക്കുകയും ചെയ്തതിലൂടെയാണിത്. പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ ജനത അവിടെ കാര്യമായ നശീകരണ പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. മാത്രമല്ല അവർ ഒഴിഞ്ഞുപോകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതുമാണ്. എന്നാൽ അതിനു കാത്തു നിൽക്കാതെ സൈനിക നടപടിയിലൂടെ ജനങ്ങളെ നിഷ്ഠൂരമായി നേരിടാനായിരുന്നു ശ്രമം. 

രജപക്‌സെ കുടുംബത്തിന്റെ സ്വാധീനവും അവരുടെ മർദന നടപടികളും അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണിത്. അവരുടെ ഉപകരണമായി വിക്രമസിംഗെ മാറിയിരിക്കുകയാണെന്ന വിശ്വാസവും അവിടത്തെ ജനതയ്ക്കുണ്ട്. തുടക്കത്തിൽ ഉള്ള പ്രതിഛായയല്ല അദ്ദേഹത്തിന് ഇപ്പോഴുള്ളത്. ഇപ്പോഴത്തേത് ഒരു പ്രതിനായകന്റേതാണ്. ഈ സാഹചര്യത്തിൽ ഒരു ദേശീയ സർക്കാർ രൂപപ്പെട്ടാലും അതിന് അധികമൊന്നും ആയുസ്സുണ്ടാകാനുള്ള സാഹചര്യമില്ല. ജനങ്ങൾ അത് അംഗീകരിക്കുമെന്നും തോന്നുന്നില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിക്രമസിംഗെ സൃഷ്ടിച്ചെടുത്ത പ്രതിഛായ ഈ വിധത്തിലാണ്.

റെനിൽ വിക്രമസിംഗെ. Arun Sankar AFP.

∙ വിക്രമസിംഗെയ്ക്കു മുന്നിലെ യഥാർഥ വെല്ലുവിളി 

ADVERTISEMENT

ശ്രീലങ്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വിക്രമസിംഗെയ്ക്കു മുന്നിലുള്ള യഥാർഥ വെല്ലുവിളി. കയറ്റുമതിയുടെ സാധ്യതകൾ എല്ലാം ഏറെക്കുറെ അവർക്കു മുന്നിൽ അടഞ്ഞിരിക്കുന്നു. ജനങ്ങൾ കടുത്ത പട്ടിണിയിലേക്കു നീങ്ങുകയാണ്. ആ ഘട്ടത്തിൽ മാത്രമാണ് അവർ പ്രതിഷേധവുമായി രംഗത്തു വന്നത്. വിക്രമസിംഗെയ്ക്കും ഇവിടെ അദ്ഭുതങ്ങളൊന്നും കാണിക്കാൻ കഴിഞ്ഞെന്നു വരില്ല. അതിനു കാരണം സുഹൃത്തുക്കളും ബന്ധുക്കളുമില്ലാത്ത ഏകാന്തതയുടെ തുരുത്തിലാണ് ഇന്ന് ആ രാജ്യം എന്നതാണ്. അവർക്കു രക്ഷപ്പെടാനുള്ള സാധ്യതകൾ പരിമിതമാണ്. ആ രാജ്യത്തിനെ സഹായിക്കാൻ കഴിയുന്ന രാജ്യാന്തര സാഹചര്യം നിലവിലില്ല. 

ഉഷ്ണക്കാറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ കാർഷികോൽപാദനത്തിൽ വൻ തിരിച്ചടികൾ ‍ഉണ്ടാക്കുകയാണ്. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന യുദ്ധം കാരണം യൂറോപ്യൻ യൂണിയൻ ആടി ഉലയുകയാണ്. ഇതിനിടയിൽ ശ്രീലങ്കയ്ക്കു സഹായഹസ്തം നീട്ടുകയെന്നത് എളുപ്പമല്ല. സമീപകാലത്തു നടന്ന ജി 7 ഉച്ചകോടിയിലുൾപ്പെടെ ശ്രീലങ്കയുടെ പ്രശ്നം അത്രകണ്ട് ഉയർന്നില്ല. അതിനു കാരണം രാജ്യാന്തര രംഗത്തെ മാറിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥയാണ്. ഇപ്പോൾ അതിനെ നിയന്ത്രിക്കുന്നത് റഷ്യ–യുക്രെയ്ൻ യുദ്ധംതന്നെയാണ്. റഷ്യൻ എണ്ണയും ഗ്യാസും ഉപയോഗിക്കരുതെന്ന് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നതാണ്. യൂണിയനിലുൾപ്പെട്ട എല്ലാ രാജ്യങ്ങൾക്കും അതു സ്വീകരിക്കാനാവില്ല. കാരണം പല രാജ്യങ്ങളുടെയും ഓയിൽ റിഫൈനറീസ് റഷ്യൻ കമ്പനികളാണ്. യുക്രെയ്നുള്ള യൂറോപ്യൻ യൂണിയന്റെ പിന്തുണപോലും ധാർമികമായി മാത്രം ചുരുങ്ങുമ്പോൾ താരതമ്യേന അപ്രധാനമാണ് അവർക്കു മുന്നിൽ ശ്രീലങ്ക നേരിടുന്ന പ്രശ്നങ്ങൾ.

മഹിന്ദ രാജപക്സെ

∙ ഭക്ഷ്യപ്രതിസന്ധി കൂടുതൽ രൂക്ഷമാകും

യുദ്ധം ഇതുപോലെ തുടരുകയാണെങ്കിൽ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. അതു ശ്രീലങ്കയുടെ സ്ഥിതി വീണ്ടും മോശമാക്കും. കയറ്റുമതി മേഖല പൂർണമായി തകരുകയും ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്യുന്ന രാജ്യമായതിനാലാണിത്. പല കാര്യങ്ങളും ശ്രദ്ധിച്ചു മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്ന് ലോകബാങ്ക് ശ്രീലങ്കയ്ക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അവർ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന നിർദേശം കാർഷികോൽപാദനം വർധിപ്പിക്കുകയെന്നതാണ്. അതു നടപ്പിലാക്കണമെങ്കിൽ ഇപ്പോൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ജൈവകൃഷിയിൽ നിന്നു പിൻവാങ്ങുകയും ആധുനിക കൃഷി സമ്പ്രദായം സ്വീകരിക്കുകയും വേണം. എന്നാൽ രാസവളം കിട്ടാനില്ലാത്ത സാഹചര്യത്തിൽ പെട്ടെന്ന് ഒരു ചുവടുമാറ്റം സാധ്യമാകാത്ത സ്ഥിതിയാണ്. മറ്റൊരു മേഖല ടൂറിസം ആണ്. അതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യങ്ങളൊന്നും തകർന്നിട്ടില്ല. പതിയെപ്പതിയെ ശ്വാസമെടുക്കുന്ന ശ്രീലങ്കൻ സമ്പദ്ഘടനയ്ക്ക് ടൂറിസം ഒരു ആശ്രയമായി മാറും.

ADVERTISEMENT

∙ ചൈനയുടെ ചതി

ഏറെക്കാലം വംശീയ യുദ്ധമാണ് ഈ നാടിന്റെ സ്വസ്ഥത കെടുത്തിയിരുന്നതെങ്കിൽ നഗ്നമായ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ അരാജകത്വവുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. രജപക്‌സെ കുടുംബത്തിലെ പ്രധാനികൾ പലായനം ചെയ്തെങ്കിലും അവരുടെ സമ്പത്തിനോ സ്വാധീനത്തിനോ കുറവുണ്ടായിട്ടില്ല.

സുഹൃദ് രാജ്യങ്ങളൊന്നുമില്ലെന്നതാണ് ശ്രീലങ്ക ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധികളിലൊന്ന്. അയൽ രാജ്യമായ ഇന്ത്യയെ അവർ സുഹൃദ് രാജ്യമായിട്ടല്ല കണക്കാക്കുന്നത്. അത് റെനിൽ വിക്രമസിംഗെ തന്നെ പല അഭിമുഖങ്ങളിലും നേരിട്ടല്ലെങ്കിലും പറയുന്നുണ്ട്. ആഭ്യന്തര യുദ്ധ കാലത്തെ മുറിവുകൾ അവിടുത്തെ ഭൂരിഭാഗം ജനതയുടെയും മനസ്സിലുണ്ട്. ആ അസ്വാരസ്യങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ 380 കോടി യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകിക്കഴിഞ്ഞു. എന്നാൽ അവിടുത്തെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താൻ ഇനി ഇന്ത്യൻ ഭരണകൂടം തയാറാകില്ല. സമാധാന സേനയെ നിയോഗിച്ചതിനെത്തുടർന്നുണ്ടായ തിരിച്ചടികളുടെ അലയൊലികൾ ഇപ്പോഴും തുടരുന്നതാണതിനു കാരണം. 

ഏറ്റവും വിചിത്രമായ നിലപാട് ചൈനയുടേതാണ്. ശ്രീലങ്കയെ നിർമാണ പ്രവർത്തനങ്ങളിലൂടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിയിട്ട രാഷ്ട്രമാണു ചൈന. ഇപ്പോഴത്തെ സാഹചര്യത്തി‍ൽ ഒട്ടും അനുഭാവപൂർണമായ നിലപാടല്ല അവർ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള കടത്തിന്റെ തിരിച്ചടവിൽ വിട്ടു വീഴ്ച ചെയ്യാനാകില്ലെന്നും ആവശ്യമെങ്കിൽ വീണ്ടും കടം നൽകാമെന്നുമാണ് ചൈനയുടെ നിലപാട്. ശ്രീലങ്കയിലെ ഹംബൻതോട്ട വിമാനത്താവളവും തുറമുഖവുമൊക്കെ ഗുണം ചെയ്യുന്നത് ഇപ്പോൾ ചൈനയ്ക്കാണ്. ശ്രീലങ്കയ്ക്ക് അത്തരം ഒരു തുറമുഖത്തിന്റെ ആവശ്യമില്ല. ആശ്രയിക്കാവുന്ന മറ്റൊരു കേന്ദ്രം രാജ്യാന്തര നാണ്യനിധിയാണ്. സ്ഥിരതയുള്ള ഒരു സർക്കാരിനു മാത്രമേ അവർ കടം കൊടുക്കുകയുള്ളൂ. അതും മറ്റു രാജ്യങ്ങളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം.

ഗോട്ടബയ രാജപക്‌സെ (ചിത്രം: Ishara S. KODIKARA / AFP)

∙ ഇല്ലാതാകുന്ന വംശീയതയും ഇടക്കാല സർക്കാരും

2009ൽ എൽടിടിഇയെ അമർച്ച ചെയ്ത പരിവേഷത്തിലാണ് മഹീന്ദ രജപക്‌സെ അധികാരത്തിൽ വന്നത്. അക്കാലത്ത് ഏറ്റവും ജനകീയനായ നേതാവായിരുന്നു അദ്ദേഹം. അങ്ങനെ ഒരാളെ ജനങ്ങൾ അക്ഷരാർഥത്തിൽ ഓടിച്ചു വിട്ടു വീടിനു തീവയ്ക്കുന്ന സാഹചര്യമാണു പിന്നീടുണ്ടായത്. ഇതിനിടയിൽ യഥാർഥത്തിൽ വംശീയത ഇല്ലാതാവുകയാണുണ്ടായത്. ശ്രീലങ്കയിലെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചാണു സമരത്തിനായി കൊളംബോയിലേക്കെത്തിയത്. ഇടക്കാല സർക്കാർ ഉണ്ടാക്കിയ രീതി ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലായില്ല. റെനിൽ വിക്രമസിംഗെ പ്രസിഡന്റാവുകയും അദ്ദേഹത്തിന്റെ അടുപ്പക്കാരനായ ദിനേശ് ഗുണവർധനെയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു. മഹിന്ദ രജപക്സെയുടെ വിശ്വസ്തനും രജപക്‌സെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയുമാണ് ഗുണവർധനെ. ഗോട്ടബയെ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ഇങ്ങനെയൊക്കെയാണു സമീപനമെങ്കിൽ ജനങ്ങൾ വീണ്ടും പ്രക്ഷോഭത്തിലേക്കുതന്നെ നീങ്ങും.

ഇതിനിടയിൽ ഉയർന്നുവരുന്ന ധാരാളം പുതിയ നേതാക്കളുണ്ട്. ജനകീയ പ്രതിഷേധത്തിൽ നിന്ന് ഉയർന്നുവരുന്ന നേതാക്കളും അവരിൽ പെടും. റെനിൽ വിക്രമസിംഗെയെ ഭീരുവായിട്ടാണ് ജനങ്ങൾ കരുതുന്നത് . എന്നാൽ അദ്ദേഹത്തിനു ജനങ്ങളെ മുഖവിലയ്ക്കെടുക്കാനോ അവരെ അനുഭാവപൂർണമായി കാണാനോ കഴിഞ്ഞില്ല. രജപക്‌സെ കുടുംബത്തിന്റെ പ്രതിനിധിയായിട്ടാണ് അദ്ദേഹത്തെ ജനങ്ങൾ കാണുന്നത്. ഇനി അദ്ദേഹത്തിനു മുന്നോട്ടു പോകൽ എളുപ്പമല്ല. സൈനിക ഭരണം വേണമെങ്കിൽ അദ്ദേഹത്തിനു പ്രഖ്യാപിക്കാം. എന്നാൽ പഴയ പല പട്ടാള മേധാവികളും ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടുണ്ട്. അവർ സൈന്യത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ജനങ്ങളുടെ വിശ്വാസം കൈയിലെടുത്ത് രാജ്യാന്തര സാമ്പത്തിക ഏജൻസികളുടെ സഹായം സ്വീകരിക്കുകയോ കാർഷികോ‍ൽപാദനം വർധിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ശ്രീലങ്ക വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധത്തിലായിക്കൊണ്ടിരിക്കും.

മഹിന്ദ രജപക്സയും റെനിൽ വിക്രമസിംഗെയും.

∙ നേതൃത്വത്തിലേക്ക് ഉയരുന്ന പേരുകൾ

ഈ പ്രതിസന്ധിയിൽ സ്പീക്കർ മഹിന്ദ അബെവർധന ആക്ടിങ് പ്രസിഡന്റാകുമെന്നാണു ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത്. അതിനു പകരമാണ് റെനിൽ വിക്രമസിംഗെ പ്രസിഡന്റ് പദത്തിലേക്കു വന്നത്. അദ്ദേഹത്തിനെതിരായ ജനവികാരം ശക്തമായതിനെത്തുടർന്ന് മറ്റു ചില പേരുകൾ കൂടി ഉയർന്നു വരുന്നുണ്ട്. മുഖ്യ പ്രതിപക്ഷമായ സമാഗി ജനബലവേഗയയുടെ (എസ്ജെബി) നേതാവ് സജിത് പ്രേമദാസയാണ് ഒരാൾ. മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ ശരത് ഫൊൻസേകയാണ് മറ്റൊരാൾ. സജിത് പ്രേമദാസയും കുടുംബ വാഴ്ചയുടെ പ്രതിനിധിയാണ്. എൽടിടിഇ ചാവേറാക്രണത്തിൽ കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് റണസിംഗെ പ്രേമദാസയുടെ മകനാണ് സജിത്. 

എൽടിടിഇയെ അടിച്ചമർത്തുന്നതിനു മുന്നിൽ നിന്നയാളാണ് ശരത് ഫൊൻസകെ. മുൻ സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന് ഇപ്പോഴും സൈന്യത്തിൽ ഉറച്ച സ്വാധീനമുണ്ട്. അദ്ദേഹം പ്രക്ഷോഭം നടത്തുന്നവർക്ക് അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്. പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ കൊട്ടാരം ജനങ്ങൾ കയ്യേറിയപ്പോൾ സൈന്യം നിശബ്ദമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. റെനിലിന്റെ മർദന നടപടികൾക്കെതിരെ സൈന്യത്തിനെ മരുക്കിയെടുക്കാൻ ശരത്തിനു കഴിയുമെന്നു കരുതുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. 

∙ രജപക്‌സെ കുടുംബത്തിന്റെ നിഴൽ ഇപ്പോഴും

ഏതു രീതിയിലാവും ശ്രീലങ്ക മുന്നോട്ടു പോകുകയെന്നത് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭരണപരമായ പ്രതിസന്ധികളും രാഷ്ട്രീയ അനിശ്ചിതത്വവും ഈ ദ്വീപു രാഷ്ട്രത്തിന്റെ സ്വസ്ഥത തകർത്തിരിക്കുന്നു. ഏറെക്കാലം വംശീയ യുദ്ധമാണ് ഈ നാടിന്റെ സ്വസ്ഥത കെടുത്തിയിരുന്നതെങ്കിൽ നഗ്നമായ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ അരാജകത്വവുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. രജപക്‌സെ കുടുംബത്തിലെ പ്രധാനികൾ പലായനം ചെയ്തെങ്കിലും അവരുടെ സമ്പത്തിനോ സ്വാധീനത്തിനോ കുറവുണ്ടായിട്ടില്ല. ഗോട്ടബയ മകന്റെ മാലിയിലുള്ള റിസോർട്ടിലേക്കാണ് ആദ്യം കടന്നു കളഞ്ഞത്. അവിടെനിന്ന് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്ന സൗദിയിൽ അഭയം തേടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും രജപക്‌സെ സഹോദരന്മാർ നയിക്കുന്ന പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട് പാർലമെന്റിൽ. അതുകൊണ്ടുതന്നെ എല്ലാ തീരുമാനങ്ങളിലും അവരുടെ നിഴൽ വീണു കിടക്കുമെന്ന് ഉറപ്പാണ്.

 

English Summary: Is the Country Safe in the hands of Ranil Wickremesinghe, the New President of Crisis-hit Sri Lanka?