‘സിങ്കം സിങ്കിളാ വരും’ എന്ന രജനീകാന്തിന്റെ ഡയലോഗ് പോലെയായിരുന്നു ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകറിന്റെ നിലപാടുകൾ. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ ചെയ്തത്. അക്ഷരാർഥത്തിൽ മമത ദീദിയെ ‘ക്ഷ’ വരപ്പിച്ചു ധൻകർ...

‘സിങ്കം സിങ്കിളാ വരും’ എന്ന രജനീകാന്തിന്റെ ഡയലോഗ് പോലെയായിരുന്നു ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകറിന്റെ നിലപാടുകൾ. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ ചെയ്തത്. അക്ഷരാർഥത്തിൽ മമത ദീദിയെ ‘ക്ഷ’ വരപ്പിച്ചു ധൻകർ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സിങ്കം സിങ്കിളാ വരും’ എന്ന രജനീകാന്തിന്റെ ഡയലോഗ് പോലെയായിരുന്നു ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകറിന്റെ നിലപാടുകൾ. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ ചെയ്തത്. അക്ഷരാർഥത്തിൽ മമത ദീദിയെ ‘ക്ഷ’ വരപ്പിച്ചു ധൻകർ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സിങ്കം സിങ്കിളാ വരും’ എന്ന രജനീകാന്തിന്റെ ഡയലോഗ് പോലെയായിരുന്നു ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകറിന്റെ നിലപാടുകൾ. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ, ഭരണഘടനയും അതു ഗവർണർക്കു നൽകുന്ന അധികാരങ്ങളും വച്ച് ചെയ്തത്. അക്ഷരാർഥത്തിൽ മമത ദീദിയെ ‘ക്ഷ’ വരപ്പിച്ചു ധൻകർ. സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമപ്രവർത്തകരെ പ്രത്യേകം വിളിപ്പിച്ചുമൊക്കെ ധൻകർ കൃത്യമായ രാഷ്ട്രീയം പറഞ്ഞു. പറഞ്ഞതു പലതും ശരിയായിരുന്നെങ്കിലും പറഞ്ഞ രീതികൾ ശരിയായിരുന്നോ എന്ന് ബിജെപി നേതാക്കൾക്കു പോലും തോന്നത്തക്ക വിധം അദ്ദേഹം രാജ്ഭവനിൽ നിറഞ്ഞു നിന്നു. ഇക്കഴിഞ്ഞ ദേശീയ വോട്ടർദിനത്തിൽ ബംഗാൾ അസംബ്ലിയിൽ അംബേദ്കറുടെ പ്രതിമയിൽ മാലയിട്ട ശേഷം ജഗ്ദീപ് ധൻകർ മാധ്യമങ്ങളെ കണ്ടിരുന്നു. ‘സ്വന്തം ഇഷ്ടത്തിന് വോട്ടു ചെയ്തവർക്ക് ജീവൻ വിലയായി നൽകേണ്ടി വന്ന സംസ്ഥാനമാണ് ബംഗാൾ. ഭീകരവും ഭീതിദവുമാണ് ഇവിടുത്തെ അവസ്ഥ. നിയമവാഴ്ചയല്ല, വാഴുന്നയാളുടെ നിയമമാണ് ബംഗാളിൽ നടക്കുന്നത്’. മമത ബാനർജിക്കെതിരെയുള്ള കൃത്യമായ ആരോപണമായിരുന്നു അത്. ആ പറഞ്ഞതിനും ഒരു മാസം മുൻപ് മമത ബാനർജി രാഷ്ട്രപതിക്കു കത്തെഴുതിയത് ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. അതൊന്നും ധൻകറിനെ കുലുക്കിയില്ല. ഇടയ്ക്കിടെ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തി. അതിന്റെ പടം ട്വിറ്ററിലിട്ട് ‘ബംഗാളിലെ ക്രമസമാധാന തകർച്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു’ എന്ന മട്ടിൽ പോസ്റ്റു ചെയ്ത് ടിഎംസിയെ പ്രകോപിപ്പിക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.

പ്രഖ്യാപനത്തിൽത്തന്നെ ഞെട്ടിക്കൽ

ADVERTISEMENT

രാജസ്ഥാനിലെ പരിമിത സാഹചര്യങ്ങളിൽ നിന്ന് സ്വപ്രയത്നം കൊണ്ടുയർന്നു വന്ന് പ്രഗത്ഭനായ അഭിഭാഷകനായി മാറിയ ജഗ്ദീപ് ധൻകറിന് നിയമവും ഭരണഘടനയും വച്ച് എങ്ങനെ കളിക്കണമെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നു. രാജ്യത്തിന്റെ 14–ാം ഉപരാഷ്ട്രപതിയാരെന്ന ചോദ്യത്തിനുത്തരമായി ബിജെപി അദ്ദേഹത്തിന്റെ പേരു പ്രഖ്യാപിക്കുമ്പോൾ പലരും ഞെട്ടിയിരുന്നു. ഉപരാഷ്ട്രപതിയാകുമെന്ന ചർച്ചകളിൽ നിറഞ്ഞു നിന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയും മന്ത്രിസ്ഥാനത്തു നിന്നു മാറ്റി നിർത്തപ്പെട്ട മുക്താർ അബ്ബാസ് നഖ്‌വിയുടെയും കശ്മീർ ലഫ്. ഗവർണർ മനോ‍ജ് സിൻഹയുടെയും പേരുകൾക്കു മുകളിൽ ധൻകറിന്റെ പേരു വന്നത് കൃത്യമായ ലക്ഷ്യങ്ങളോടെയാണെന്നത് വ്യക്തം.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജനതാദളിലും കോൺഗ്രസിലും പ്രവർത്തിച്ചതിനു ശേഷമാണ് ധൻകർ ബിജെപിയിൽ 2007ൽ ചേരുന്നത്. താവു ദേവിലാലിന്റെ അരുമയായി ജനതാദളിലും വി.പി. സിങ്ങിന്റെയും പ്രിയങ്കരനായിരുന്നു ധൻകർ. 1989ൽ ജനതാദൾ ടിക്കറ്റിൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് ലോക്സഭയിലെത്തി. താവുവിനൊപ്പം വി.പി. സിങ്ങിനോടു പിണങ്ങിയിറങ്ങിയ ധൻകർ തുടർന്നു വന്ന ചന്ദ്രശേഖർ മന്ത്രിസഭയിൽ പാർലമെന്ററികാര്യ സഹമന്ത്രിയായി. പിന്നീട് കോൺഗ്രസിൽ ചേർന്ന് 93ൽ രാജസ്ഥാനിൽ എംഎൽഎയായി. കാലാവധിക്കു ശേഷം അഭിഭാഷക വൃത്തിയിലേക്കു തിരിഞ്ഞ അദ്ദേഹം പിന്നീട് ആ മേഖലയിൽ പ്രഗത്ഭനായി. രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മിടുക്കനായ വക്കീലെന്നു പേരെടുത്തു.

∙ ആർഎസ്എസിന്റെ അനുഗ്രഹാശിസ്സുകളോടെ...

അജ്മീർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട അസീമാനന്ദിനും മറ്റു സംഘ് പരിവാർ പ്രവർത്തകർക്കും വേണ്ടി അണിയറയിൽ നിയമപോരാട്ടത്തിനു കളമൊരുക്കിയതിലൂടെയാണ് ധൻകർ സംഘ നേതൃത്വത്തിനു പ്രിയപ്പെട്ടവനാകുന്നത്. ഭൂപേന്ദർ യാദവാണ് കേസ് കൈകാര്യം ചെയ്തിരുന്നതെങ്കിലും പഴുതടച്ച നിയമ വ്യാഖ്യാനങ്ങൾ ധൻകറിന്റേതായിരുന്നുവത്രേ. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയതിലൂടെ ഗോത്രവിഭാഗങ്ങൾക്കിടയിലും പ്രതിപക്ഷ നിരയിൽപ്പോലും ചലനങ്ങളുണ്ടാക്കിയ ബിജെപി ആർഎസ്എസിന്റെ അനുഗ്രഹാശിസ്സുകളോടെ ധൻകറിനെ ഉപരാഷ്ട്രപതി പദത്തിലേക്കു നിയോഗിച്ചതും ജയമുറപ്പിച്ചു തന്നെയാണ്.

ജഗ്ധീപ് ധൻകർ, നരേന്ദ്ര മോദി.
ADVERTISEMENT

ധൻകർ ഏറ്റവുമധികം പോരടിച്ച മമത ബാനർജിയെ നിശബ്ദയാക്കിക്കൊണ്ടായിരുന്നു ആ പ്രഖ്യാപനം തന്നെ. പരസ്പരം വാളെടുക്കുമായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. പരസ്പരമുള്ള ഫോൺവിളികളെയും സന്ദേശങ്ങളെയും പോരാട്ടം ബാധിച്ചിരുന്നില്ല. ധൻകറുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് ഡാർജിലിങ്ങിൽ അദ്ദേഹവും മമതയും അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ചർച്ചയിൽ എന്താണു വിഷയമായതെന്ന് അവർ മൂന്നു പേർക്കുമേ അറിയൂ. എങ്കിലും വൈകാതെ മമത ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ടിഎംസി വോട്ടു ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു( മമതയെ വിട്ടു പോയ സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരിയും സഹോദരൻ ദിബ്യേന്ദു അധികാരിയും മമതയുടെ വിലക്കു ലംഘിച്ചു വോട്ടു ചെയ്തിരുന്നു).

മമതയോട് ആലോചിക്കാതെ കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷ സ്ഥാനാർഥിയാക്കിയതാണ് മമതയെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. സിപിഎം നേതാവ് സീതാറാം യച്ചൂരിയാണ് അതിനു പിന്നിലെന്നാണ് മമത കരുതുന്നത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയിൽ യച്ചൂരിക്കുള്ള സ്വാധീനത്തെക്കുറിച്ച് നേരത്തേ തന്നെ മമതയ്ക്കു കലിപ്പുണ്ട്. പലരോടും അവർ അതു വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനപ്പുറത്തേക്ക് മറ്റു പലതും മമതയുടെ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമേ സഖ്യങ്ങളെക്കുറിച്ചു ചിന്തിക്കൂവെന്നും മമത പിന്നീടു പറഞ്ഞത് അതിന്റെ സൂചനകളാണെന്ന് വിലയിരുത്തപ്പെടുന്നു.

‘മമതയില്ലാത്ത’ പോരാട്ടം

മമതയും ഗവർണറും തമ്മിലുള്ള പോരാട്ടം അതിരൂക്ഷമായിരുന്നു. ട്വിറ്ററിലെ ധൻകറുടെ തുറന്നു പറച്ചിലുകളെത്തുടർന്ന് മമത അദ്ദേഹത്തെ ട്വിറ്ററിൽ ബ്ലോക്കു ചെയ്യുക പോലും ചെയ്തിരുന്നു. ബംഗാളിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാൻ ബംഗാൾ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് രാജ്ഭവനിലേക്ക് അയച്ചപ്പോൾ ‘അപൂർണ’മാണെന്നു പറഞ്ഞ് ധൻകർ തിരിച്ചയച്ചു. മാത്രമല്ല, സഭയിൽ ഇതു സംബന്ധിച്ചു നടന്ന ചർച്ചകളുടെ ഇംഗ്ലിഷ് പരിഭാഷ നൽകാൻ ആവശ്യപ്പെട്ടു. ആഴ്ചകളായിട്ടും അതു നൽകിയിട്ടില്ല.

ജഗ്ധീപ് ധൻകർ, അമിത് ഷാ
ADVERTISEMENT

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണറെ അറിയിച്ചു. തീരുമാനം അറിയിച്ച ഉദ്യോഗസ്ഥന് അത് അറിയിക്കാനുള്ള അർഹതയെന്താണെന്ന് ഗവർണർ തിരിച്ചു ചോദിച്ചു. എങ്കിലും പിന്നീട് അദ്ദേഹം ചെയ്ത ട്വീറ്റ് മമതയ്ക്ക് അടിയായി. മന്ത്രിസഭാ നിർദേശത്തിൽ ആവശ്യപ്പെട്ടിരുന്നത് പുലർച്ചെ 2 മണിക്ക് സഭ ചേരാനുള്ള അനുമതി ചോദിച്ചായിരുന്നു. ഇത് ചരിത്രം സൃഷ്ടിക്കാനുള്ള നീക്കമാണോ എന്ന് ഗവർണർ ട്വിറ്ററിൽ അദ്ഭുതം കൂറി. 2 പിഎം എന്നെഴുതേണ്ടത് ടൈപ്പിങ് പിഴവു കാരണം 2 എഎം ആയിപ്പോയതായിരുന്നു കാരണം. തെറ്റു മനസ്സിലാക്കിയ സർക്കാർ ചീഫ് സെക്രട്ടറി മുഖേന തിരുത്തു വരുത്താൻ അഭ്യർഥിച്ചു. ഗവർണർ വഴങ്ങിയില്ല. മുഖ്യമന്ത്രി ഗവർണറെ നേരിട്ടു ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അതല്ല അതിന്റെ രീതിയെന്ന് ഭരണഘടനാ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് ധൻകർ മറുപടി നൽകി. ഒടുവിൽ മന്ത്രിസഭ വീണ്ടും ചേർന്ന് 2 പിഎമ്മിനു ചേരാൻ അനുമതി ആവശ്യപ്പെടേണ്ടി വന്നു.

ഇതുപോലെ സർക്കാരിനെ വെട്ടിലാക്കിയ പല നടപടികളും ഗവർണറുടെ ഭാഗത്തുനിന്നുണ്ടായി. 2021ലെ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിലുണ്ടായ തിര‍ഞ്ഞെടുപ്പ് അതിക്രമങ്ങളെ ധൻകർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സർക്കാരിനെതിരെ കർശന പരാമർശങ്ങളടങ്ങിയ റിപ്പോർട്ടും അദ്ദേഹം കൈമാറിയിരുന്നു. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മമത നടത്തിയ ചില ഇടപെടലുകളാണ് അതിന്റെ മുന വെട്ടിയതെന്നാണ് രാഷ്ട്രീയ പിന്നാമ്പുറങ്ങളിൽ പ്രചരിക്കുന്നത്. ധൻകറെ മാറ്റണമെന്ന് ടിഎംസി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന സമയത്തു തന്നെ അദ്ദേഹത്തെ ഉപരാഷ്ട്രപതിയായി ഡൽഹിയിലേക്കു കൊണ്ടുവരുന്നത് ഒരു തരത്തിൽ ടിഎംസിയും ബിജെപിയും തമ്മിലുളള താൽക്കാലിക വെടിനിർത്തലിനു വഴിയൊരുക്കുമെന്നു കരുതുന്നവരുണ്ട്. ബംഗാൾ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ കോടിക്കണക്കിനു രൂപയുടെ കേസിൽ ഇഡി പിടികൂടിയതും തൃണമൂലിന്റെ മൂർച്ച കുറച്ചിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വളരെ അച്ചടക്കത്തോടെയുള്ള ടിഎംസിയുടെ പെരുമാറ്റം അതിന്റെ ലക്ഷണമായി കണക്കാക്കുന്നവരാണ് ഏറെയും.

ജഗ്ധീപ് ധൻകർ, നരേന്ദ്ര മോദി.

പ്രതിപക്ഷത്തിലും ഇനി ‘അകലം’

മമതയെ പ്രതിപക്ഷ ഐക്യനിരയിൽ നിന്നു മാറ്റി നിർത്താൻ ഈ നീക്കം കാരണമായിട്ടുണ്ട്. മത ബാനർജിയുടെ നടപടിയിൽ കോൺഗ്രസ് കടുത്ത അമർഷത്തിലാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തൃണമൂൽ മുന്നോട്ടുവച്ച യശ്വന്ത് സിൻഹയെ തങ്ങൾ പിന്തുണച്ച കാര്യം മറന്ന മമത, അനാവശ്യ കാരണങ്ങളുന്നയിച്ചാണ് തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. മമതയുമായി ഒരുമിച്ചു പോകുന്നത് ചിന്തിക്കാൻ പോലുമാവാത്ത ഇടതു പക്ഷവും വേറിട്ടു നിൽക്കുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ ഈ അകൽച്ചയ്ക്ക് വലുപ്പം കൂടാനിടയുണ്ട്.

2024ൽ പ്രതിപക്ഷത്ത് ഐക്യത്തിന്റെ നേരിയ സൂചനപോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മമതയുടെ ഈ നിലപാട് ഭാവിയിൽ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങളിലേക്ക് തിരിയുമോ എന്നതും പ്രവചനാതീതമായ വസ്തുതയാണ്. ഉപരാഷ്ട്രപതി ചെയർമാനായ രാജ്യസഭയിൽ ഇപ്പോഴും എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമില്ല. മൃദു സമീപനം സ്വീകരിക്കുന്ന ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ബിഎസ്പി തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സുപ്രധാന ബില്ലുകൾ പാസാക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖരൊക്കെ കൊഴിഞ്ഞുപോയ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസാണ് രാജ്യസഭയിലെ പ്രതിപക്ഷനിരയുടെ കുന്തമുന. ബംഗാളിൽ തൃണമൂലിനെ ഭരണഘടനാപരമായി മെരുക്കിയ ജഗ്ദീപ് ധൻകറിന് രാജ്യസഭയിലും അത് എളുപ്പമാകുമെന്നാണു കണക്കു കൂട്ടൽ.

മമതാ ബാനർജി (ചിത്രം: പിടിഐ)

എം. വെങ്കയ്യ നായിഡു നീതി കാണിക്കുന്നില്ല എന്ന് ടിഎംസി നിരന്തരം പരാതിപ്പെടുമായിരുന്നെങ്കിലും പ്രതിപക്ഷത്തോട് കടുത്ത നിലപാടുകളെടുക്കാൻ വെങ്കയ്യ തയാറായിരുന്നില്ല. രാജ്യസഭയുടെ നടപടി ക്രമങ്ങൾ പുനഃപരിശോധിക്കാൻ വെങ്കയ്യ നായിഡു സമിതിയുണ്ടാക്കിയിരുന്നു. പുതിയ ഉപരാഷ്ട്രപതിയാകും അതു സംബന്ധിച്ച നിർദേശങ്ങളിൽ നടപടിയെടുക്കുക. നിർണായകമായ പല പുതിയ നിയമനിർദേശങ്ങളും 2024നു മുൻപ് വന്നേക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായ സാഹചര്യത്തിൽ ജഗ്ദീപ് ധൻകറിന്റെ സ്ഥാനലബ്ധിക്ക് ഏറെ പ്രാധാന്യമുണ്ട്.

English Summary: Jagdeep Dhankhar, India's New Vice-President: All You Need to Know