കൊച്ചി∙ വിദേശ ഫണ്ടുകളുടെ വാങ്ങലിന്റെയും, മികച്ച റിസൾട്ടുകളുടെയും, രാജ്യാന്തര വിപണിയുടെയും പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്‍ചയിലുംAbhilash Puravanthuruthil, Market review, Market analysis, world market, Indian Market, Ukraine, Ukraine War, China-Taiwan, China-Taiwan Tension, business,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

കൊച്ചി∙ വിദേശ ഫണ്ടുകളുടെ വാങ്ങലിന്റെയും, മികച്ച റിസൾട്ടുകളുടെയും, രാജ്യാന്തര വിപണിയുടെയും പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്‍ചയിലുംAbhilash Puravanthuruthil, Market review, Market analysis, world market, Indian Market, Ukraine, Ukraine War, China-Taiwan, China-Taiwan Tension, business,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വിദേശ ഫണ്ടുകളുടെ വാങ്ങലിന്റെയും, മികച്ച റിസൾട്ടുകളുടെയും, രാജ്യാന്തര വിപണിയുടെയും പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്‍ചയിലുംAbhilash Puravanthuruthil, Market review, Market analysis, world market, Indian Market, Ukraine, Ukraine War, China-Taiwan, China-Taiwan Tension, business,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വിദേശ ഫണ്ടുകളുടെ വാങ്ങലിന്റെയും, മികച്ച റിസൽട്ടുകളുടെയും രാജ്യാന്തര വിപണിയുടെയും പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്‍ചയും മുന്നേറ്റം ഉറപ്പിച്ചു. ഐടി, മെറ്റൽ, ഓട്ടോ സെക്ടറുകൾക്കൊപ്പം മിഡ്ക്യാപ് സെക്ടറും രണ്ടു ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ ബാങ്കിങ്, ഇൻഫ്രാ, എനർജി, എഫ്എംസിജി സെക്ടറുകൾക്കൊപ്പം സ്മോൾ ക്യാപ് സെക്ടറും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം കുറിച്ചു. 

ആർബിഐയുടെ നിരക്ക് വർധന പ്രതീക്ഷിച്ചിരുന്ന ബാങ്കിങ് സെക്ടർ എസ്ബിഐയുടെ റിസൽട്ട് പ്രതീക്ഷയിലും എച്ച്‌ഡിഎഫ്‌സി  ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ വിദേശ ഫണ്ടുകളുടെ വാങ്ങലിന്റെ പിൻബലത്തിലും വീഴാതെനിന്നതും, അമേരിക്കൻ ടെക് ഓഹരികളുടെ മുന്നേറ്റം ഇന്ത്യൻ ഐടിഓഹരികൾക്ക് പ്രിയമേറ്റിയതും റീറ്റെയ്ൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. 

ADVERTISEMENT

കഴിഞ്ഞ ആഴ്ചയിലുട നീളം 17200 പോയിന്റിൽ ശക്തമായ പിന്തുണ ഉറപ്പാക്കിയ നിഫ്റ്റി അടുത്ത ആഴ്ചയിൽ 17000 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 17660 പോയിന്റിലാണ് നിഫ്റ്റിയുടെ ഏറ്റവും പ്രധാന കടമ്പ. വിപണിയുടെ പുതിയ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്സിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺൽട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ രൂപയെ താങ്ങി നിർത്താൻ ആർബിഐ

രാജ്യന്തര വിപണിയിൽ, ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ വിലക്കയറ്റം സ്വാഭാവിക നിയന്ത്രണം നേടുമെന്ന പ്രതീക്ഷയിൽ  റിസർവ് ബാങ്ക് നിരക്കുയർത്തൽ നടത്തിയേക്കില്ല എന്നും വിപണി പ്രത്യാശിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് ഗവർണർ റിപ്പോ നിരക്ക് അര ശതമാനം ഉയർത്തി കോവിഡിന് മുൻപുള്ള 5.40%ൽ എത്തിച്ചു. 

ന്യുയോർക്ക് സ്റ്റോക്ക് എക്സേഞ്ചിലെ ദൃശ്യം: (Photo by ANGELA WEISS / AFP)

അമേരിക്കൻ ഫെഡിന്റെ തുടർച്ചയായ നിരക്കുയർത്തലിലൂടെ ശക്തിപ്പെടുന്ന ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുറയാതിരിക്കാൻ ആർബിഐയുടെ പലിശ നിരക്കുയർത്തൽ ഗുണം ചെയ്തേക്കാം. പണപ്പെരുപ്പം 6%ൽ എത്തിക്കുന്നതിനൊപ്പം 80 രൂപയിലെത്തിയ ഡോളർ വില 78 ഡോളറിലേക്കെത്തിക്കാനും ആർബിഐ ലക്ഷ്യമിടുന്നു. 

ADVERTISEMENT

∙ വിദേശ ഫണ്ടുകളുടെ വാങ്ങൽ 

ഓഗസ്റ്റിലെ ആദ്യ അഞ്ചു ദിനങ്ങളിലും വാങ്ങലുകാരായ  വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ ഏഴായിരം കോടിക്കടുത്ത് രൂപയുടെ അധിക വാങ്ങൽ നടത്തിയതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് അടിസ്ഥാനം. അടുത്ത ആഴ്ചകളിലും വിദേശ ഫണ്ടുകളുടെ നടപടികൾക്കനുസരിച്ചായിരിക്കും ഇന്ത്യൻ വിപണി ചലനങ്ങൾ.ഉയർന്ന വിലകളിൽ ഫണ്ടുകൾ ലാഭമെടുക്കാനുള്ള സാധ്യതയും നിക്ഷേപകർ പരിഗണിക്കണം. 

∙ ലോക പണപ്പെരുപ്പം 

മുൻ ആഴ്ച പുറത്തുവന്ന അമേരിക്കൻ പിസിഇ പണപ്പെരുപ്പ കണക്കുകളിലെ വർധനവ് അമേരിക്കൻ ഫെഡിന് ഈ വർഷം ഇനി നടക്കാനിരിക്കുന്ന മൂന്നു നയാവലോകന യോഗങ്ങളിലും നിരക്കുയർത്തലിനു തടസ്സമാകുമെന്ന പ്രതീക്ഷയിൽ  വിപണി  കഴിഞ്ഞ ആഴ്ച മുന്നേറി. മികച്ച റിസൽട്ടുകളും അമേരിക്കൻ വിപണിക്ക് അനുകൂലമായി. എന്നാൽ വെള്ളിയാഴ്ച പുറത്ത് വന്ന നോൺ ഫാം പേ റോൾ കണക്ക് പ്രകാരം കഴിഞ്ഞ മാസത്തിൽ അമേരിക്കയിൽ വിപണി പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം പേർക്ക് പുതിയ തൊഴിലുകൾ ലഭിച്ചത് ഫെഡിന് സെപ്റ്റംബറിലും നിരക്കുയർത്തലിന് അനുകൂലമാകുമെന്ന ചിന്ത വെള്ളിയാഴ്ച അമേരിക്കൻ ടെക്ക് ഓഹരികളിൽ  ലാഭമെടുക്കലിന് കാരണമായി. 

ADVERTISEMENT

അടുത്ത ആഴ്ച പുറത്തുവരാനിരിക്കുന്ന ലോക രാഷ്ട്രങ്ങളുടെ പണപ്പെരുപ്പ കണക്കുകളിലായിരിക്കും ഇനി ലോക വിപണിയുടെ ശ്രദ്ധ. ബുധനാഴ്ച ജാപ്പനീസ്, ചൈനീസ്, ജർമൻ പണപ്പെരുപ്പകണക്കുകൾക്കൊപ്പം പുറത്ത് വരുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ലോക വിപണിക്ക് വളരെ പ്രധാനമാണ്. വെള്ളിയാഴ്ചയാണ് ഇന്ത്യൻ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വരുന്നത്. അമേരിക്കയിൽ പെട്രോളിന്റെ വില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ: (Photo by POOL / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ അടുത്ത യുദ്ധത്തിനും വഴിയൊരുങ്ങുമോ? വിപണിയിൽ ആശങ്ക

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിനു പിന്നാലെ വിപണിയിലും ആശങ്ക. ആഭ്യന്തര-സാമ്പത്തിക പ്രതിസന്ധിയിലായ ചൈനയുടെ ഉത്പന്നങ്ങളുടെ മേലുള്ള അമേരിക്കൻ അധിക നികുതി ഒഴിവാക്കാമെന്ന വാഗ്ദാനം നൽകിയ ശേഷം അമേരിക്ക നടത്തിയ പ്രകോപനം യുക്രെ‌യ്ൻ വിഷയത്തിൽ നഷ്ടപ്പെട്ട അമേരിക്കയുടെ ലോക നേതൃപട്ടം തിരിച്ചുപിടിക്കാനുള്ള വഴിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് ചാർത്തിയ അധിക നികുതികൾ പിൻവലിക്കുന്നത് 9.1%ൽ എത്തിയ  അമേരിക്കൻ പണപ്പെരുപ്പം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്. 

∙ ഇലക്ട്രിസിറ്റി ബിൽ 

ഗ്രീൻ എനർജിയുടെ പ്രാധാന്യം വർധിപ്പിക്കുന്ന, മത്സരക്ഷമത വർധിപ്പിക്കുന്ന ഇലക്ട്രിസിറ്റി അമൻഡ്മെന്റ് ബിൽ 2022 അടുത്ത് തന്നെ പാസായേക്കാവുന്നത് പവർ സെക്ടറിന് പ്രതീക്ഷയാണ്. ഗ്രീൻ എനർജി, ട്രാൻസ്മിഷൻ, എക്സ്ചേഞ്ച് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

ബെംഗളൂരുവിലെ മാർക്കറ്റിലെ തിരക്ക് (Photo by Manjunath Kiran / AFP)

∙ ക്രൂഡ് ഓയിൽ 

അമേരിക്കൻ ഷെയ്ൽ എണ്ണയുടെ ഉത്പാദനം വർധിക്കുന്നതും, എണ്ണ ശേഖരത്തിൽ വർധനവുണ്ടാകുന്നതും, ഒപെക് ഉല്പാദന വർധനവിന് തയാറായതും  ക്രൂഡ് ഓയിലിനു ക്ഷീണമായി. ക്രൂഡ് ഓയിൽ ശേഖര കണക്കുകളും, ഒപെകിന്റെ മിനുട്സും അടുത്ത ആഴ്ച ക്രൂഡിന് പ്രധാനമാണ്. 

∙ സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ചയും, ചൈനീസ്-തയ്‌വാൻ സഘർഷ സാധ്യതകളും മുന്നേറ്റം നൽകിയ സ്വർണം മികച്ച നോൺ ഫാം പേ റോൾ കണക്കുകളുടെ പിന്ബലത്തിൽ അമേരിക്കൻ ബോണ്ട് യീൽഡ് തിരിച്ചു കയറ്റം നടത്തിയതിനെ തുടർന്ന് വീണ്ടും വീണു തുടങ്ങി. 1800 ഡോളർ സ്വർണത്തിന് ഇനി ശക്തമായ കടമ്പയാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ്: WhatsApp 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

English Summary: After Ukraine, volatility hits markets over Taiwan tensions: Abhilash Puravanthuruthil