ആർഎസ്എസുകാരും ബിജെപിക്കാരും എല്ലാം സിപിഎമ്മിൽ ചേരുകയല്ലേ. വിഎച്ച്പിയുടെ ജില്ലാ പ്രസിഡന്റിനെ വരെ അവർ സ്വീകരിച്ചു. അതിനു വലിയ പ്രചാരണവും കൊടുക്കുന്നു. അപ്പോൾ അവർക്കു ബിജെപിക്കാരെയും വേണം. പാർട്ടികളുടെ അതിർത്തി വരമ്പുകളെല്ലാം ദുർബലപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ അംഗത്വത്തിന് ഇപ്പോൾ കർക്കശമായ മാനദണ്ഡങ്ങളില്ല C. Divakaran Cross Fire

ആർഎസ്എസുകാരും ബിജെപിക്കാരും എല്ലാം സിപിഎമ്മിൽ ചേരുകയല്ലേ. വിഎച്ച്പിയുടെ ജില്ലാ പ്രസിഡന്റിനെ വരെ അവർ സ്വീകരിച്ചു. അതിനു വലിയ പ്രചാരണവും കൊടുക്കുന്നു. അപ്പോൾ അവർക്കു ബിജെപിക്കാരെയും വേണം. പാർട്ടികളുടെ അതിർത്തി വരമ്പുകളെല്ലാം ദുർബലപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ അംഗത്വത്തിന് ഇപ്പോൾ കർക്കശമായ മാനദണ്ഡങ്ങളില്ല C. Divakaran Cross Fire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർഎസ്എസുകാരും ബിജെപിക്കാരും എല്ലാം സിപിഎമ്മിൽ ചേരുകയല്ലേ. വിഎച്ച്പിയുടെ ജില്ലാ പ്രസിഡന്റിനെ വരെ അവർ സ്വീകരിച്ചു. അതിനു വലിയ പ്രചാരണവും കൊടുക്കുന്നു. അപ്പോൾ അവർക്കു ബിജെപിക്കാരെയും വേണം. പാർട്ടികളുടെ അതിർത്തി വരമ്പുകളെല്ലാം ദുർബലപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ അംഗത്വത്തിന് ഇപ്പോൾ കർക്കശമായ മാനദണ്ഡങ്ങളില്ല C. Divakaran Cross Fire

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സി. ദിവാകരന് കേരള രാഷ്ട്രീയത്തിൽ മുഖവുര ആവശ്യമില്ല. മുൻ മന്ത്രിയും സിപിഐയുടെ മുതിർന്ന നേതാവുമായ ദിവാകരൻ സിപിഐയുടെ സംഘടനാ സമ്മേളനങ്ങൾ നടക്കുന്ന നിർണായക സമയത്ത് ‘ക്രോസ് ഫയറി’നോട് സംസാരിക്കാൻ തയാറായി. സിപിഐയുടെ മുൻദേശീയ നിർവാഹകസമിതി അംഗമായിരുന്ന സി. ദിവാകരൻ സഖാക്കൾക്ക് പ്രിയപ്പെട്ട ‘സിഡി’ ആണ്. ഒരിക്കൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം കപ്പിനും ചുണ്ടിനും ഇടയക്കു നഷ്ടപ്പെട്ട ‘സിഡി’ ഇത്തവണ സിപിഐയുടെ ഘടകങ്ങളിൽ നിന്ന് ഒഴിയുകയാണ്. 75 വയസ്സ് എന്ന പരിധി പാർട്ടി ഘടകങ്ങളിൽ അംഗമാകുന്നതിന് സിപിഐ നിർബന്ധമാക്കിയതാണ് ഈ മുതിർന്ന നേതാവിന്റെ പടിയിറക്കത്തിന് കാരണമാകുന്നത്. എന്നാൽ ആ പ്രായപരിധി നിബന്ധന സിപിഐയിൽ ഒരു തർക്ക വിഷയവുമാണ്. കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുന്ന പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയം പുറത്തുവന്നതും ഒരുപിടി രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്കു കാരണമായിരിക്കുന്നു. സർക്കാരിനും സിപിഐ നേതൃത്വത്തിനും എതിരെ സമ്മേളനങ്ങളിൽ സിപിഐ സഖാക്കൾ തുറന്നടിക്കുമ്പോൾ സി. ദിവാകരന് പറയാനുള്ളത് എന്തെല്ലാമാണ്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് അദ്ദേഹം സംസാരിക്കുന്നു. 

∙ താഴെതട്ടിലെ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ലാ സമ്മേളനങ്ങളിലേക്ക് സിപിഐ കടന്നല്ലോ. ഇതുവരെ നടന്ന സമ്മേളനങ്ങളെക്കുറിച്ചു മുതിർന്ന നേതാവായ താങ്കളുടെ വിലയിരുത്തൽ എന്താണ്? 

ADVERTISEMENT

ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങളിൽ ദീർഘനാളായി പങ്കെടുക്കുന്നതിന്റെ അനുഭവം എനിക്കുണ്ട്. ഞാ‍ൻ ആദ്യമായി പങ്കെടുത്ത പാർട്ടി കോൺഗ്രസ് ഭട്ടിൻഡയിലേതായിരുന്നു. എസ്.എ. ഡാങ്കേയാണ് അന്നു ചെയർമാൻ. അന്നു മുതലുള്ള അനുഭവങ്ങൾ പരിശോധിച്ചാൽ ഇപ്പോഴത്തെ സമ്മേളനങ്ങളിൽ ഗൗരവമുള്ള സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർന്നുവരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന ആശയങ്ങൾ, അത് പ്രാവർത്തികമാക്കുന്നതിലെ വീഴ്ച്ചകൾ ഇതൊന്നും കാര്യമായി പരിശോധിക്കപ്പെടുന്നില്ല. മാർക്സിസം –ലെനിനിസത്തിന്റെ ഉള്ളടക്കത്തിലേക്ക് കടന്നുപോകാൻ പ്രതിനിധികൾ പലരും തയാറല്ല. മുഖത്തടിക്കുന്നതു പോലെ ചില പ്രശ്നങ്ങളിൽ പ്രതികരിക്കാറുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അല്ലെങ്കിൽ സിപിഐക്ക് കിട്ടുന്ന സ്ഥാനമാനങ്ങൾ തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ തട്ടിമുട്ടിയാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. 

കാനം രാജേന്ദ്രൻ അടക്കമുള്ള സിപിഐ നേതാക്കൾക്കൊപ്പം സി. ദിവാകരൻ (ഫയൽ ചിത്രം).

∙ സർക്കാരിന്റെ പ്രവർത്തനം പരിശോധിക്കേണ്ടതു തന്നെ അല്ലേ?

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടു സർക്കാരുകളുടെ നടുവിലാണ് ഞങ്ങളുടെ സമ്മേളനങ്ങൾ നടക്കുന്നത്. അതുകൊണ്ട് രണ്ടു സർക്കാരുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ സമീപിക്കുന്ന സഖാക്കളുടെ എണ്ണം കുറവാണ്. 

∙ മതിയായ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണോ ഇതിനു കാരണം? 

ADVERTISEMENT

അതും ഒരു കാരണം തന്നെയാണ്. പാർട്ടി അതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഉണ്ണിരാജയെ പോലെയുള്ള മഹാരഥന്മാരുടെ ക്ലാസുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അന്നെല്ലാം ക്ലാസ് എന്നു പറയുന്നത് ഒരു യജ്ഞം തന്നെയാണ്. 15 പേരാണ് പങ്കെടുക്കേണ്ടതെങ്കിൽ 14 ആകാൻ പാടില്ല. നേരത്തെ തന്നെ സിലബസ് തരും. വഴിവിട്ടുള്ള പ്രഭാഷണങ്ങളൊന്നും നടക്കില്ല. ഉണ്ണിരാജ പോലും തയാറാക്കിയ കുറിപ്പുമായാണ് വരുന്നത്. അങ്ങനെ ഉള്ള പാർട്ടി ക്ലാസുകളൊന്നും ഇപ്പോൾ നടക്കുന്നതായി തോന്നുന്നില്ല. സഖാക്കളും അതിനു താൽപര്യം കാട്ടാറില്ല.

∙ ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളിലേക്ക് കാര്യങ്ങൾ ഒതുങ്ങിപ്പോകുന്നുവെന്നാണോ വിമർശനം? 

അതു തന്നെയാണ്.പലപ്പോഴും ഉപരിപ്ലവമായി കാര്യങ്ങൾ മാറുന്നു. ദേശീയ –സാർവദേശീയ പശ്ചാത്തലമോ വ്യവസ്ഥിതി മാറാനുള്ള ചർച്ചകളോ നടക്കുന്നില്ല. കോൺഗ്രസോ ബിജെപിയോ എന്നതിൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ തട്ടിമുട്ടി നിൽക്കുകയാണ്. ഇതു രണ്ടും അല്ലാതെ  മൂന്നാമതൊരു വഴി ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്നു കാണിക്കേണ്ടതും പഠിപ്പിക്കേണ്ടതും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചുമതലയാണ്. സ്വാതന്ത്ര്യസമര കാലത്ത് തന്നെ  വിപ്ലവകാരികൾ അതു  ചെയ്തിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, എം.എൻ. റോയി തുടങ്ങിയവർ വേറിട്ട ആ വഴി കാണിച്ചുകൊടുത്തവരാണ്. കൽക്കത്ത തിസീസിന്റെ കാലത്ത് അത് തീഷ്ണമായി എന്നു പറയാം. അതു പരാജയപ്പെട്ട ആശയമായിരുന്നു. പക്ഷേ അങ്ങനെയും  ഒരു വർഗസമരം ഉണ്ട് എന്ന പ്രഖ്യാപനമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ളടക്കത്തിൽ ഇതും ഉണ്ടെന്നാണ് കൽക്കത്ത തിസീസ് വിളിച്ചോതിയത്. അതൊരു ‘ട്രയൽ റൺ’ ആയിരുന്നു. പരാജയപ്പെട്ടു എന്നതു ശരി. ആ സായുധ സമര രീതി വേണ്ടെന്നു പാർട്ടി തീരുമാനിക്കുകയും ചെയ്തു. പക്ഷേ പരീക്ഷണങ്ങൾക്ക് അവർ മടിച്ചില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ സന്നിഗ്ധാവസ്ഥയിൽ പുതിയ വഴികൾ കണ്ടെത്താനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കേണ്ടത്. ചർച്ചകൾ ആ വഴിക്ക് വരണമെങ്കിൽ പാർട്ടി രേഖകളും ആ വഴിയിൽ ഉള്ളതായിരിക്കണം. 

∙ ഇത്തവണത്തെ രേഖയിൽ ഒരു വ്യതിയാനം പ്രകടമാണല്ലോ. ബിജെപിക്കെതിരെ ദേശീയ ജനാധിപത്യ ചേരി രൂപീകരിക്കുന്നതിൽ കോൺഗ്രസിന് ഒരു പങ്കുണ്ടെന്ന് കരുതിയിരുന്ന സിപിഐ ഇത്തവണ കരട് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസിനതിരെ രൂക്ഷ വിമർശനമാണല്ലോ ഉന്നയിക്കുന്നത്? 

ADVERTISEMENT

മോദിക്കെതിരെയുള്ള വിശാല ഐക്യം എന്നാൽ കോൺഗ്രസ് കൂടി ഉൾപ്പെട്ടതാണെന്ന വിലയിരുത്തലാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ആരെയും ഒഴിവാക്കാനാവില്ല എന്നതായിരുന്നു തീരുമാനം. ഇത്തവണത്തെ കരട് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസിനു നേർക്ക് ചില പ്രയോഗങ്ങളുണ്ട്. പക്ഷേ അതു കരടാണ്. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമ്പോൾ അതെല്ലാം ഒഴിവാക്കപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്. കോൺഗ്രസിനെ മാറ്റി നിർത്തി എങ്ങനെയാണ് ദേശീയ തലത്തിൽ ഒരു മുന്നണി ഉണ്ടാക്കാൻ കഴിയുക? പ്രാദേശിക പാർട്ടികളാണോ അവർക്കു പകരക്കാർ? എങ്കിൽ ഒരു ദേശീയ സമീപനം അവർക്കു സാധ്യമാകില്ല. 

രാഹുൽ ഗാന്ധി

∙ കോൺഗ്രസിൽ നേരത്തെ സിപിഐക്ക് ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടെന്നല്ലേ, കരട് പ്രമേയം നൽകുന്ന സൂചന? 

ആ സൂചന ഇപ്പോൾ ചർച്ചയ്ക്കു വച്ചിരിക്കുകയാണല്ലോ. പാർട്ടി കോൺഗ്രസ് ആകെ അക്കാര്യത്തിൽ യോജിക്കുമോ എന്നത് കാണാൻ പോകുന്നതേ ഉള്ളൂ. കോൺഗ്രസിനെ മാറ്റി നിർത്തിയാൽ പിന്നെ നിങ്ങൾ ആരെയാണ് ഉദ്ദേശിക്കുന്നത് എന്നു  പ്രതിനിധികൾക്കു  ചോദിക്കാമല്ലോ. ബിജെപിയെ ഒഴിവാക്കണമെങ്കിൽ എല്ലാവരെയും ചേർത്തു പിടിച്ചേ പറ്റൂ.  ബിജെപിയെ നേരിടാനുള്ള കഴിവ് കോൺഗ്രസിന് ഒറ്റയ്ക്കില്ലെന്ന്  ഞങ്ങളുടെ രേഖയിൽ പറയുന്നത്  വസ്തുതയാണ്. ആ പഴയ കാലം കഴിഞ്ഞു. കോൺഗ്രസിന്റെ ദൗർബല്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിമർശനമുണ്ട്. രാഹുൽഗാന്ധിയുടെ പ്രവർത്തനം പ്രതീക്ഷിച്ചതു പോലെ ഉയരുന്നില്ല. മറ്റൊരു ജനകീയ നേതാവിനെ കോൺഗ്രസിന് ഉയർത്തിക്കാണിക്കാനും സാധിക്കുന്നില്ല. ആപൽ സന്ധി കണക്കിലെടുക്കാതെ അവർ ഗ്രൂപ്പു കളിക്കുന്നുണ്ട്. ഇതിൽ എല്ലാം  വിമർശനം ഉണ്ട് എന്നതിന് അപ്പുറത്ത് കോൺഗ്രസിനെ പൂർണമായും ഒഴിവാക്കി ഒരു ബദൽ മുന്നണിയിലേക്കു കാര്യങ്ങൾ പോകാനിടയില്ല. അതേ സമയം ചൂണ്ടിക്കാട്ടേണ്ട കാര്യങ്ങൾ ‍ഞങ്ങൾ ചൂണ്ടിക്കാട്ടും. തിരുത്തലുകൾക്ക് തയാറായാൽ ഒരു ബദൽ സംവിധാനത്തിൽ  കോൺഗ്രസിനു തന്നെയാണ് വലിയ പങ്കു വഹിക്കാൻ കഴിയുക. ബിജെപിയെ നേരിടാനുള്ള ബദൽ രാജ്യത്ത് രൂപപ്പെടണമെങ്കിൽ കോൺഗ്രസ് അവരുടെ നിലപാടുകൾ കൂടുതൽ കർക്കശമാക്കിയേ തീരൂ. ചില പാർട്ടികളോടുള്ള തൊട്ടുകൂടായ്മ സിപിഎമ്മും ഉപേക്ഷിക്കണം.  

∙ കോൺഗ്രസിന്റെ പ്രവർത്തന രീതികളിൽ എന്തു മാറ്റമാണ് താങ്കൾക്ക് നിർദേശിക്കാനുള്ളത്?

ഗ്രാമങ്ങളിലേക്ക് പോകണം എന്നെല്ലാം ഇടയ്ക്കിടെ അവർ പറയുന്നുണ്ടെങ്കിലും എല്ലാവരും ഡൽഹിയിൽ കിടക്കുകയാണ്. ‘ഡൽഹി പാദുഷ സംസ്കാരം’  ഉപേക്ഷിച്ച് ഇന്ത്യയിലെ കർഷകരുടെ സംസ്കാരത്തിലേക്ക് കോൺഗ്രസ് വരണം. എന്തു വന്നാലും കോൺഗ്രസുകാർക്ക് ഡൽഹി വിട്ടുള്ള കളിയില്ല. ഒരു സംഘടനാ തർക്കം വന്നാലും എല്ലാവരും കൂടി ഡൽഹിക്ക് പോകും. സമരമാണെങ്കിലും ഡൽഹി ചുറ്റിപ്പറ്റിയെ ഉള്ളൂ. ഗ്രാമീണ ജനതയാണ് ദുരിതങ്ങൾ അനുഭവിക്കുന്നത്. അവരിലേക്ക് ഇറങ്ങിച്ചെന്നാണ് മഹാത്മഗാന്ധി ദേശീയ പ്രസ്ഥാനം ഉണ്ടാക്കിയത്. ഇന്നത്തെ കോൺഗ്രസുകാരുടേതു പഞ്ചനക്ഷത്ര രാഷ്ട്രീയമാണ്. അതു മാറ്റിയാലേ അവരും ഗുണം പിടിക്കൂ, രാജ്യവും രക്ഷപ്പെടൂ. അല്ലെങ്കിൽ അതിഭീകരമായ അവസ്ഥ ഇന്ത്യയിൽ ഉണ്ടാകും. അസംതൃപ്തരായ ജനത എന്നാണ് തെരുവിൽ ഇറങ്ങുന്നതെന്ന് പറയാൻ കഴിയില്ല. പൊളിറ്റ്ബ്യൂറോയോ എഐസിസിയോ ചേർന്നിട്ടല്ല ഇന്ത്യയിലെ കർഷകർ സമരരംഗത്തേക്ക് ഇറങ്ങിയത്. മുന്നിട്ടിറങ്ങാൻ ആളുണ്ടോ, ജനം കൂടെ വരും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം കാനം രാജേന്ദ്രൻ (ഫയൽ ചിത്രം).

∙ 75 വയസ് എന്നത് പാർട്ടി കമ്മിറ്റികളിലെ പ്രായപരിധിയായി സിപിഐ ഇത്തവണ  നിശ്ചയിച്ചല്ലോ. ഇത് എല്ലായിടത്തും ബാധകമാക്കുന്നുണ്ടോ?

ജില്ലാ സമ്മേളനം മുതൽ അതു ബാധകമാണ്. ഒരു യുവരക്തം സിപിഐക്ക് ഉണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതു നടപ്പാക്കുന്നത്.സ്ഥാനമാനങ്ങളിൽ എത്തിയാൽ അതിൽ നിന്നു മാറാനുള്ള ബുദ്ധിമുട്ട് മനുഷ്യ സഹജമാണ്. ബൂർഷ്വാപാർട്ടികളിൽ മാത്രമല്ല, വിപ്ലവ പാർട്ടികളിലും ആ രോഗമുണ്ട്. മരണത്തിനു മാത്രമേ പലരെയും മാറ്റാൻ പറ്റൂ എന്ന സ്ഥിതിയി ആയോ എന്ന സംശയം പാർട്ടിയിൽ ഉടലെടുത്തു. സിപിഐയിലേക്കു പോയിട്ടു കാര്യമൊന്നുമില്ല എന്ന ചിന്ത യുവ തലമുറയ്ക്കും ഉണ്ടായി. കുറേ കടൽക്കിഴവന്മാർ ഉണ്ടല്ലോ, പിന്നെ അങ്ങോട്ടു പോയിട്ട് എന്തു കാര്യം എന്ന മനോഭാവം. ഇതു രണ്ടും പാർട്ടിയെ മുരടിപ്പിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 75 വയസ്  പ്രായപരിധിയായി നിശ്ചയിച്ചത്. സിപിഎമ്മിൽ താരതമ്യേന പുതിയ ഒരു തലമുറ വളർന്നു വരുന്നുണ്ട്. സിപിഐയിൽ അങ്ങനെ കാണുന്നില്ല. അതും ഞങ്ങളെ സ്വാധീനിച്ചു.

∙ പ്രായപരിധി എന്നത് യാന്ത്രികമായി നടപ്പാക്കേണ്ട കാര്യമല്ലെന്ന അഭിപ്രായവും പാർട്ടിയിൽ ഉണ്ടല്ലോ? 

അതും ശരിയാണ്. രണ്ടു തരത്തിലുള്ള അഭിപ്രായവുമുണ്ട്. പാർട്ടി കോൺഗ്രസാണ് അക്കാര്യം  ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

∙ പാർട്ടി ഭരണഘടനയിൽ 75 എന്ന പ്രായപരിധി ഇല്ല എന്നതിനാൽ ഈ വ്യവസ്ഥയ്ക്ക് ഭരണഘടനാ സാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടുന്നവരും ഉണ്ടല്ലോ?

ആ വാദഗതിയും ശക്തമായി ചിലർ ഉന്നയിക്കുന്നുണ്ട്. പക്ഷേ ദേശീയ കൗ‍ൺസിൽ തീരുമാനിച്ചാൽ പാർട്ടിക്ക് നടപ്പാക്കാനുള്ളതെ ഉള്ളൂ. ദേശീയ കൗൺസിൽ നിർദേശം പാർട്ടി കോൺഗ്രസ് അംഗീകരിക്കുന്നതാണ് കീഴ് വഴക്കം. അതുകൊണ്ട് ആ തർക്കത്തിൽ കാര്യമില്ല. തലമുറകളുടെ വിടവ് പാർട്ടിക്കു വരാൻ പാടില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തുടങ്ങി വച്ച നടപടികൾ കുറേ ഫലം കാണുമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ജില്ലാ സമ്മേളനം നടന്ന തിരുവനന്തപുരത്ത് പുതിയ കുറേ പേർ ജില്ലാ കൗൺസിലിൽ വന്നു. ഇത്തരം മാറ്റങ്ങളെല്ലാം സംഘടനയ്ക്ക് ഉള്ളിലെ കാര്യമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. 

സി. ദിവാകരന്‍.

∙ പക്ഷേ 75 വയസ്സ് കഴിഞ്ഞ താങ്കളെ പോലെ പ്രമുഖരായ നേതാക്കൾ പാർട്ടി ഘടകങ്ങളിൽ നിന്ന് ഒഴിവാകുമ്പോൾ അതു ജനങ്ങൾ ചർച്ച ചെയ്യുന്ന കാര്യമായി മാറില്ലേ?

അതു ശരിയാണ്. ‘നിങ്ങളെ പോലെ അനുഭവസമ്പത്തുളളവരൊക്കെ പോയാൽ പിന്നെ ആരുണ്ട്, പാർട്ടിയിൽ’ എന്നെല്ലാം ചിലർ എന്നോടു ചോദിക്കാറുണ്ട്. രണ്ടാം തവണ മന്ത്രിസ്ഥാനം എനിക്ക്  നിഷേധിക്കപ്പെട്ടപ്പോഴും സമാനമായ പ്രതികരണം ഉണ്ടായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി  കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തിൽ പറഞ്ഞത് പുറത്തു വന്നില്ലേ? പരിചയക്കുറവാണ് എല്ലാ മന്ത്രിമാർക്കും എന്നല്ലേ അദ്ദേഹം പറഞ്ഞത്. അതെല്ലാം ഇനി പറഞ്ഞിട്ട് എന്തു കാര്യം? 

∙ പുതിയ മന്ത്രിമാർ  എന്ന സിപിഐ തീരുമാനം ഗുണം ചെയ്യുന്നില്ല എന്നാണോ? 

പുതിയ മന്ത്രിമാർ വേണം. ഒപ്പം പഴയവരും വേണം. പഴയതും പുതിയതും എന്നതാണല്ലോ നമ്മുടെ ശക്തി. 

∙ 21 അംഗ മന്ത്രിസഭ രൂപീകരിച്ചപ്പോൾ അതിൽ 17 പേരും പുതുമുഖങ്ങളായിരുന്നു. സിപിഐയുടെ നാലു മന്ത്രിമാരും പുതിയവർ. പരിചയക്കുറവ് മന്ത്രിസഭയുടെ പ്രവർത്തനത്തിൽ  പ്രതിഫലിക്കുന്നുണ്ടെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണല്ലോ നമ്മൾ സംസാരിക്കുന്നത്? 

അതുകൊണ്ടായിരിക്കുമല്ലോ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചെല്ലാം പറയുന്നത്. എല്ലാ പാർട്ടിയിലും പുതിയ ആളുകളാണ് മന്ത്രിമാരായത്. സിപിഎമ്മിന്റെയും അനുഭവ സമ്പത്തുള്ള നേതാക്കളും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതു രാജ്യത്തിനും സംസ്ഥാനത്തിനും നഷ്ടമാണല്ലോ. 

മുഖ്യമന്ത്രി പിണറായി വിജയൻ.

∙ 75 വയസ് കണക്കിലെടുക്കുമ്പോൾ താങ്കളും ഇത്തവണ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിയേണ്ടി വരുമല്ലോ? ദേശീയ, സംസ്ഥാന നേതൃസമിതികളിൽ നിന്ന് സി. ദിവാകരൻ പിന്മാറുകയാണെന്ന് ഉറപ്പാക്കാമോ?

ഞാൻ അതിനോട് നേരത്തെ തന്നെ പൊരുത്തപ്പെട്ടല്ലോ. 15 കൊല്ലം എംഎൽഎ ആയിരുന്നു, മന്ത്രിയായി. പാർട്ടിയുടെ  ഉന്നതമായ എല്ലാ ഘടകങ്ങളിലും അംഗമായിട്ടുണ്ട്. പാർട്ടി പരിപാടി തയാറാക്കാനായി എ.ബി ബർധന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയിൽ അംഗമായി. ഇപ്പോൾ എഴുത്തും വായനയിലേക്കും കൂടുതൽ ശ്രദ്ധിക്കുകയാണ്. ഇന്നു കാണുന്ന രാഷ്ട്രീയ താരങ്ങളെല്ലാം ഒരു ദിവസം അസ്തമിക്കില്ലേ.

∙ പാർട്ടി സംഘടനാ തത്വപ്രകാരം ആദ്യം പാർലമെന്ററി രംഗത്തു നിന്ന് താങ്കൾക്ക് മാറേണ്ടി വന്നു, ഇപ്പോൾ സംഘടനാ രംഗത്തും അതേ വ്യവസ്ഥകൾ താങ്കൾക്ക് തടസ്സമാകുയാണല്ലോ? 

എനിക്ക് എന്റേതായ ഒരു ഇടം ഉണ്ട്. ‘സി.ദിവാകരൻ’ എന്ന പൊതു പ്രവർത്തകനുള്ള ആ സ്പേസ് നിലനിർത്തും. പണ്ട് പാർട്ടി അംഗത്വം ഉണ്ടോ എന്നു തോപ്പിൽ ഭാസിയോട് ആരോ ചോദിച്ചപ്പോൾ ‘ഒറിജിനൽ ബ്രാഹ്മണന് പൂണുലിന്റെ ആവശ്യമില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും മരണം വരെ രാഷ്ട്രീയ പ്രവർത്തകനായി തുടരും. കമ്മിറ്റികളിലെ സ്ഥാനം പ്രധാനമാണ് എന്നതു ശരിയാണ്. അതിന് അപ്പുറം വ്യക്തിപരമായ മേൽക്കൈ അപൂർവം ചിലർക്കു മാത്രമേ  കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാനുണ്ട്. നേതൃത്വം മാറിയാൽ പാർട്ടി ആകെ മാറും എന്ന മാധ്യമങ്ങളുടെ അഭിപ്രായഗതിയോട് എനിക്ക് യോജിപ്പില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മാറിയിട്ട് കോൺഗ്രസിന് എന്തു മാറ്റം ഉണ്ടായി? മുല്ലപ്പള്ളിക്ക് ലഭിച്ച പൊതു അംഗീകാരം അദ്ദേഹത്തിന്റെ പിൻഗാമിക്കുണ്ടോ? നേതൃമാറ്റം എന്നത് വ്യമോഹത്തിൽ അധിഷ്ഠിതമായ ചിന്തയാണ്. സംഘടനാപരമായ പിൻബലം അതിനില്ല.  75 വയസ് കഴി​ഞ്ഞവരെ എല്ലാം മാറ്റി പുതിയ യുവാക്കൾ പകരം വരുമ്പോൾ അതൊരു മാറ്റം ഉണ്ടാക്കും എന്ന പ്രതീക്ഷ ഉണ്ടെങ്കിൽ അതു പരീക്ഷിക്കാം. 

∙ പാർട്ടി പദവികളി‍ൽ നിന്ന് ഒഴിവാക്കുന്നവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള  എന്തെങ്കിലും പദ്ധതി സിപിഐ തയാറാക്കിയിട്ടുണ്ടോ? 

അങ്ങനെയൊന്നും സഖാവിനെ  ഞങ്ങൾ വിടില്ല എന്നെല്ലാം അനൗപചാരികമായി നേതാക്കൾ പറയാറുണ്ട്. അതെല്ലാം ഒരു സന്തോഷത്തിനു പറയുന്നതാകും. സംഘടനയിൽ നിങ്ങൾ ആരാണ് എന്നത് പാർട്ടിക്കാർ നോക്കും. അല്ലാതെ സൗജന്യങ്ങൾക്ക് അതിൽ പ്രസക്തിയില്ല. അനുഭവ സമ്പത്തുള്ള കുറെ പേരെ ഒഴിവാക്കുമ്പോൾ അവരുടെ സേവനം തുടർന്നും ലഭിക്കാനുളള ഒരു പദ്ധതി ദേശീയതലത്തിൽ തന്നെ വേണ്ടിവരും. ആ അനുഭവ സമ്പത്തിന്റെ പിൻബലത്തിലാണ് പാർട്ടി ഇപ്പോഴും നിൽക്കുന്നത്. 75 വയസ് കഴിഞ്ഞതിന്റെ പേരിൽ എം.എൻ. ഗോവിന്ദൻ നായരോടോ സി. അച്യുതമേനോനോടോ ടി.വി. തോമസിനോടോ ആർക്കെങ്കിലും മാറണമെന്നു പറയാൻ കഴിയുമായിരുന്നോ. പാർട്ടിയുടെ അംഗസംഖ്യ ദേശീയതലത്തിൽ കുറേ നാളായി 5–5.50 ലക്ഷത്തിൽ ചുറ്റിപ്പറ്റിയാണ്. വളർച്ച ഉണ്ടാകുന്നില്ല.കുറേ ചെറുപ്പക്കാർ വന്നാൽ അതിൽ  മാറ്റം വരുമെന്ന വിലയിരുത്തൽ ഉണ്ടായി. 75 വയസ്സു കഴിഞ്ഞാൽ ശാരീരികമായ പ്രയാസങ്ങളും വരുമല്ലോ. പണ്ട് ഓടി നടന്നതു പോലെയും ബസിൽ ചാടിക്കയറിയതു പോലെയും ഇപ്പോൾ പറ്റില്ലല്ലോ. അങ്ങനെയാണ് ഞങ്ങളെല്ലാം പാർട്ടി ഉണ്ടാക്കിയത്. ബസിന്റെ ഫുട്ബോർഡിൽ യാത്ര ചെയ്തിട്ടുണ്ട്, റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയിട്ടുണ്ട്,.. ഇനി പുതിയ ആളുകൾ വരട്ടെ. 

കെ.പി.അനിൽ കുമാർ

∙ അങ്ങനെ പാർട്ടിയിലേക്കു വരുന്നവരിൽ സിപിഎമ്മിൽ നിന്നുള്ളവർ ധാരാളം ഉണ്ടെന്നാണല്ലോ മനസ്സിലാക്കുന്നത്? 

സിപിഎമ്മിൽ നിന്നും സിപിഐയേലേക്ക്  ആളുകൾ വരുന്നുണ്ട്. പ്രാദേശികമായ രാഷ്ട്രീയ സംഘടനാ  പ്രശ്നങ്ങളാണ് അതിനു കാരണം. പാർട്ടി മാറി പുതിയ പാർട്ടി സ്വീകരിക്കുന്നത് ഇപ്പോൾ വലിയ കാര്യമൊന്നുമല്ല. ആർഎസ്എസുകാരും ബിജെപിക്കാരും എല്ലാം സിപിഎമ്മിൽ ചേരുകയല്ലേ. വിഎച്ച്പിയുടെ ജില്ലാ പ്രസിഡന്റിനെ വരെ അവർ സ്വീകരിച്ചു. അതിനു വലിയ പ്രചാരണവും കൊടുക്കുന്നു. അപ്പോൾ അവർക്കു ബിജെപിക്കാരെയും വേണം. പാർട്ടികളുടെ അതിർത്തി വരമ്പുകളെല്ലാം ദുർബലപ്പെടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ അംഗത്വത്തിന് ഇപ്പോൾ കർക്കശമായ മാനദണ്ഡങ്ങളില്ല 

∙ സിപിഐ അക്കാര്യങ്ങളിൽ പഴയ കർക്കശ സമീപനത്തിൽ തന്നെയാണോ? 

സിപിഐ കുറച്ചു കൂടി ശ്രദ്ധിച്ചേ ചെയ്യാറുള്ളൂ. വന്നാൽ ഉടനെ സ്ഥാനമാനങ്ങളൊന്നും കൊടുക്കുന്ന രീതി ഞങ്ങൾക്ക് ഇല്ല. ഇപ്പോൾ തന്നെ ചെറിയാൻ ഫിലിപ്പിനെ സിപിഎം കൊണ്ടു നടന്നത് എന്ത് അപഹാസ്യമായി! സെക്രട്ടേറിയറ്റിൽ പിണറായി വിജയന്റെ താഴെ ഓഫീസ് വരെ കൊടുത്തതല്ലേ. കോൺഗ്രസിലേക്ക് തിരിച്ചു പോയ ശേഷം ഉള്ള അനാവശ്യമെല്ലാം പറഞ്ഞു നടക്കുകയല്ലേ. അതൊന്നും ഞങ്ങളുടെ പാർട്ടിയിൽ നടക്കില്ല.

∙ കെപിസിസി ജനറൽസെക്രട്ടറിമാരെ വരെ സമീപകാലത്ത് സിപിഎം വരവേറ്റല്ലോ?  

അതിൽ പെട്ട  കെ.പി. അനിൽകുമാർ അറിയപ്പെടുന്ന  നേതാവായിരുന്നല്ലോ. എനിക്ക് വളരെ ഇഷ്ടമുള്ള ഒരാളായിരുന്നു. അയാളെ ഇപ്പോൾ വെളിയിൽ കാണാനില്ല. കഥ തീർന്നു. കോൺഗ്രസുകാർ സിപിഎമ്മിൽ പോയാൽ രക്ഷപ്പെടില്ല. കോൺഗ്രസിന്റെ സംസ്കാരം തികച്ചും വ്യത്യസ്തമാണ്. 

കാനം രാജേന്ദ്രൻ

∙ സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നതായാണ് വാർത്തകൾ വന്നത്. സർക്കാരിലും മുന്നണിയിലും കാണുന്ന തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പാർട്ടി എന്ന വിശേഷണം അടിയറ വച്ചെന്ന വിമർശനം സഖാക്കൾക്കുണ്ടോ? 

അങ്ങനെയൊരു പ്രചാരണം നടത്തുന്നുണ്ട്. പഴയതു പോലെ തിരുത്തൽ ശക്തിയല്ല സിപിഐ എന്ന നിലയ്ക്കാണ് അതു നടക്കുന്നത്. കുറച്ചു കൂടി കുത്തണം എന്ന് ആവശ്യപ്പെടുന്നത് പ്രധാനമായും മാധ്യമങ്ങളാണ്. അത് നിങ്ങളുടെ കൗശലമാണ്. ജില്ലാ സമ്മേളനത്തിൽ വിമർശനം വന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെട്ടു. അനുകൂലമായും പ്രതികൂലമായും എല്ലാം പറഞ്ഞവരുണ്ട്. അത് ഇനിയും ഉണ്ടാകും. അതാണ് പാർട്ടിയിലെ രീതി. പണ്ട് സമ്മേളനങ്ങളിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ നടന്നിരുന്നെങ്കിൽ  ഇന്ന് അത് ഏറെക്കുറെ നിലച്ചിട്ടുണ്ട്. അത് ഒരു ഗുണപരമായ മാറ്റമാണ്. 

എന്നോട് പിണറായി വിജയൻ തന്നെ അയാളെ പറ്റി സംസാരിച്ചിരുന്നു. ഇതെല്ലാം വെറുതെ ഉണ്ടാക്കുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബെന്നറ്റ് ഞങ്ങളുടെ പിഎസ്‌സി അംഗമായിരുന്നുവെന്നും മിടുക്കനാണെന്നും പറ‍ഞ്ഞു. അതെല്ലാം വച്ചാണ് ഞങ്ങൾ പരിഗണിച്ചത്.

∙ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉണ്ടായി എന്നാണല്ലോ പക്ഷേ  മനസ്സിലാക്കാൻ കഴിയുന്നത്? 

അത് ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അദ്ദേഹം എടുക്കുന്ന ചില നിലപാടുകൾ എല്ലാ സഖാക്കൾക്കും മനസ്സിലായെന്നു വരില്ല. അങ്ങനെ മനസ്സിലാകാത്തവർ അവരുടെ രോഷം പ്രകടിപ്പിച്ചതാണ്. അല്ലാതെ ബോധപൂർവമായ വിമർശനം ആയിരുന്നില്ല. പണ്ട് സംഘടിത നീക്കം തന്നെ നടക്കുമായിരുന്നു. അത് ഇപ്പോൾ കുറവാണ്. പൂർണമായും ഇല്ല എന്നു ഞാൻ പറയില്ല.

∙ ഇടതുപക്ഷ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിക്കുന്നതായ വിമർശനം സിപിഐയിൽ  ശക്തമാണല്ലോ? 

അത് വളരെ ശക്തമായി പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. അവരുടെ തന്നെ ബുദ്ധിജീവികൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അവർ അക്കാര്യം  പരിശോധിക്കേണ്ടതാണ്. ചില കാര്യങ്ങളിൽ അവർ എടുക്കുന്ന നിലപാടുകൾ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെടുന്നില്ല. ഇടതുമുന്നണി അങ്ങനെ ചെയ്യാൻ പാടില്ല എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ നിലവിലെ വ്യവസ്ഥയിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നടക്കണമെങ്കിൽ ചിലതിനെല്ലാം വിധേയമാകേണ്ടി വരും. ‘ഭരണകൂടവും വിപ്ലവവും’ എന്ന ലെനിനിന്റെ പുസ്തകത്തിൽ പറയുന്നത് നിങ്ങൾ ഭരണം പിടിച്ചെടുത്താൽ പിന്നെ അടിമുടി എല്ലാം മാറ്റണം എന്നാണ്. നേരത്തെ ഉണ്ടായിരുന്ന ഘടന തന്നെ പൊളിച്ചുമാറ്റണം. അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണം എളുപ്പമല്ല. ഇവിടെ ഘടന ഇല്ലാതാക്കാൻ കഴിയില്ലല്ലോ. ഒരു സംസ്ഥാന സർക്കാരിന് അതു സാധിക്കില്ല. ഭരണഘടനയ്ക്കും കേന്ദ്ര നയങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കേണ്ടി വരും. അല്ലാതെ അവരോട്  യുദ്ധം ചെയ്യാൻ പറ്റില്ല. 

സിൽവർലൈന്‍ പദ്ധതിയുടെ സർവേ കല്ലുകൾ.

∙ ഇടതു നയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതായി പറഞ്ഞല്ലോ. സിൽവർ ലൈൻ പദ്ധതി അതിൽ പെടുന്നതാണോ? 

സിൽവർ ലൈനിന്റെ നടത്തിപ്പ് ജനാധിപത്യ സർക്കാരിനു പറ്റിയ രീതിയിൽ ആയിരുന്നില്ല. ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തു വേണം വികസനപ്രവർത്തനം നടപ്പാക്കാൻ. ജനങ്ങളുടെ പങ്കാളിത്തം ഇല്ലെങ്കിൽ ഒരു പദ്ധതിയും വിജയിക്കില്ല. സിൽവർലൈനിന്റെ കാര്യത്തിൽ തുടക്കത്തിൽ തന്നെ ജനങ്ങൾക്ക് വലിയ സംശയങ്ങളായി. കല്ലിടാൻ തുടങ്ങിയപ്പോൾ മുതൽ എതിർപ്പ് കേരളത്തിൽ ഒരു കാലത്തും ഉണ്ടായിട്ടില്ല. എത്രയോ പദ്ധതികൾക്ക് കേരളത്തിൽ കല്ലിട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത എതിർപ്പ് വന്നപ്പോൾ യുഡിഎഫ് അതു രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ നോക്കി. അതോടെ എൽഡിഎഫിന് പിന്നോട്ടു പോകാൻ കഴിയാതെ വന്നു. അങ്ങനെയാണ് അതിൽ കുറച്ച് ബഹളം ഉണ്ടായത്. ആ സ്ഥിതിയിലേക്കു പോകാത്ത സമീപനം വേണ്ടിയിരുന്നു  എന്നാണ് സിപിഐ കരുതുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതി നടപ്പാക്കാൻ പൊലീസിനെയും ഉദ്യോഗസ്ഥരെയും അയച്ചത് ശരിയായില്ല. വിപുലമായ യോഗങ്ങളും മറ്റും നടത്തി ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വലിയ ജനകീയ പദ്ധതിയായി കൊണ്ടുവരുന്നതിന് പകരം സിൽവർ ലൈനിനെ ഒരു ഔദ്യോഗിക സർക്കാർ പദ്ധതിയായി അവതരിപ്പിച്ചു. അതിൽ പറ്റിയ പിശകാണ് ഇതെല്ലാം വരുത്തിവച്ചത്.  

∙ സിൽവർ ലൈൻ ഇനി യാഥാർഥ്യമാകുമോ?

അക്കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ട്. ഒരുപാട് ആശയക്കുഴപ്പം വന്നു. കേന്ദ്രസർക്കാരിന്റെ പ്രതികരണങ്ങൾ അനുകൂലമല്ല. ബിജെപി നേതാക്കൾ പലതും പറയുന്നുണ്ട്. സർക്കാർ അതിൽ നിന്നു പിന്നോട്ടു പോകുമെന്ന് ഞാൻ കരുതുന്നില്ല. കാർമേഘങ്ങളെല്ലാം മാറി തെളിഞ്ഞ ആകാശത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനു കഴിയട്ടെ. 

അതിരു കടന്ന്: എറണാകുളം കാക്കനാട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേർക്ക് അപ്രതീക്ഷിതമായി കരിങ്കൊടിയുമായി ഓടിയെത്തിയ യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ജന. സെക്രട്ടറി സോണി പനന്താനം. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

∙ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിക്ക് ഇത്രയധികം സുരക്ഷാക്രമീകരണങ്ങൾ എന്തിന് എന്ന ചോദ്യം സിപിഐയുടെ സമ്മേളനങ്ങളിൽ ഉയർന്നല്ലോ? 

അതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരപരാധിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടിയാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകൾ അവർ കണക്കിലെടുക്കാറുണ്ട്. ഇത്രയും വലിയ ബന്തവസ് എന്തിന് എന്ന വർത്തമാനം ഞങ്ങളുടെ സഖാക്കൾക്ക് ഇടയിൽ ഉണ്ട് എന്നതു വസ്തുതയാണ്. പണ്ടത്തെ കാലം അല്ലല്ലോ. ആരെ എന്തു ചെയ്യും എന്ന് ആർക്കും പിടിയില്ല. 

∙ കെ.കെ.രമയുമായി ബന്ധപ്പെട്ട നിയമസഭയിലെ പ്രശ്നത്തിൽ ആനിരാജ സ്ത്രീപക്ഷ നിലപാട് എടുത്തപ്പോൾ സിപിഎം നേതാവ് എംഎം. മണി രൂക്ഷമായി അവരെ അപഹസിച്ചു. താങ്കൾ അടക്കമുളള സിപിഐ നേതാക്കൾ അതിനെതിരെ രംഗത്തു വന്നില്ലല്ലോ?

ദേശീയ നേതൃത്വത്തിന് ഒരു പാട് പരിമിതികൾ ഉണ്ടല്ലോ. ആ പരിമിതികൾ ദേശീയ നേതാക്കളാണ് നോക്കേണ്ടത്. ഇവിടെ പണ്ടേ രാഷ്ട്രീയമായ പ്രയാസങ്ങളാണ് നേരിടുന്നത്. ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം സർക്കാരിൽ തുടക്കം മുതൽ പ്രതിസന്ധികളുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെല്ലാം നിൽക്കുമ്പോഴാണ് ആനി രാജ ആദ്യം സംസ്ഥാന സർക്കാരിനെതിരെ എന്നു തോന്നുന്ന  ഒരു പ്രസ്താവന നടത്തിയത്. അവർ പറഞ്ഞത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചാണ്. അതിൽ പൊലീസ് വെള്ളം ചേർക്കുന്നു എന്നാണ് പറഞ്ഞത്. അക്കാര്യം  അംഗീകരിക്കുന്ന നിലയിൽ ആണല്ലോ പിണറായി വിജയനും അതെക്കുറിച്ച് പ്രതികരിച്ചത്. 

ആനി രാജ (Photo: Rahul R Pattom)

∙ സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്നങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായവർ പ്രതികരിക്കാൻ പാടില്ലെന്ന വ്യവസ്ഥ സിപിഐയിൽ ഉണ്ടോ? 

അങ്ങനെ ഒരു നിബന്ധനയും ഇല്ല. സിപിഐയുടെ ദേശീയ നേതാക്കന്മാർ കേരളത്തിൽ തന്നെ ഉണ്ടല്ലോ. ആനി രാജ അന്യരാജ്യക്കാരി അല്ലല്ലോ. അവർ കണ്ണൂരുകാരി അല്ലേ. അവർ അവരുടെ അഭിപ്രായം പറഞ്ഞു.

∙ പക്ഷേ സംഘടനാ രീതിക്ക് ചേരാത്തതാണ്  അവരുടെ പ്രതികരണങ്ങൾ എന്നാണല്ലോ കാനം രാജേന്ദ്രൻ പറഞ്ഞത്? 

ഓരോരുത്തരും ഓരോ വിഷയങ്ങളിലും പ്രതികരിക്കുന്നത് ഭരണഘടനയും നിഘണ്ടുവും നോക്കി അല്ലല്ലോ. പത്രക്കാർ ചോദിക്കുമ്പോൾ അഭിപ്രായം പറഞ്ഞു. ആനി രാജയ്ക്ക് അങ്ങനെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർ ഒരു സംഘടനയുടെ ദേശീയ നേതാവാണ്. പക്ഷേ അത് ഇവിടെ എങ്ങനെ ബാധിക്കും എന്നു കൂടി അവർ ശ്രദ്ധിക്കേണ്ടിയിരുന്നു. അതേ കാനവും പറഞ്ഞുള്ളൂ. ഞങ്ങളെല്ലാം ഇവിടെ ഉണ്ടല്ലോ, ആലോചിച്ചു ചെയ്യാമായിരുന്നല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ അത് തീർന്നു.  

∙ പ്രായപരിധിയുടെ പേരിൽ ഒഴിവാകുമ്പോൾ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ആകാൻ കഴിഞ്ഞില്ലെന്ന ഇച്ഛാഭംഗം താങ്കൾക്കുണ്ടോ?

ഒരു ഘട്ടത്തിൽ അടുത്ത സെക്രട്ടറി ആര് എന്ന ചോദ്യം  മുൻപ് രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉയർന്നപ്പോൾ എന്റെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു വേണ്ടി എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങൾ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരിക്കൽ എന്നെ സംസ്ഥാന സെക്രട്ടറി ആക്കാൻ തീരുമാനിച്ചതുമാണ്. പക്ഷേ അത് നടപ്പിലായില്ല. അതോടെ അത് അവസാനിപ്പിച്ചു. 

സി.കെ. ചന്ദ്രപ്പൻ (ഫയൽ ചിത്രം).

∙ സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടർന്ന് കേന്ദ്ര നേതൃത്വം താങ്കളെ സെക്രട്ടറിയായി നിർദേശിച്ച കാര്യമല്ലേ ഉദ്ദേശിക്കുന്നത്? 

അതെ. എന്റെ പേര് അവർ നിർദേശിച്ചു. പക്ഷേ ഇവിടുത്തെ പ്രത്യേക സാഹചര്യത്തിൽ  നടക്കാതെ പോയി. പാർട്ടിക്ക് അകത്തെ അഭിപ്രായ വ്യത്യാസങ്ങളായിരിക്കാം കാരണം. എന്റെ ശൈലിയോട് ചിലർക്ക് വിയോജിപ്പ് ഉണ്ടായിരുന്നിരിക്കാം. ഏകാഭിപ്രായമില്ലാതെ ആ പദവിയിലേക്ക് വന്നിട്ടു കാര്യമില്ല. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ എന്റെ പേര് വന്നപ്പോഴും അതുകൊണ്ടാണ് ഇല്ലെന്നു പറഞ്ഞത്.

∙ മന്ത്രി,സിപിഐ ദേശീയ നിർവാഹകസമിതി അംഗം തുടങ്ങിയ പദവിളിലൂടെ  ഉയരങ്ങളിലായിരുന്ന  താങ്കൾക്കു പെട്ടെന്ന് തിരിച്ചടികൾ നേരിട്ടു. രണ്ടാമതും മന്ത്രിസ്ഥാനം ലഭിച്ചില്ല, നിർവാഹകസമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പാർട്ടിക്ക് അകത്ത് താങ്കളെ ലക്ഷ്യമിട്ട് നീക്കം നടന്നോ?

അങ്ങനെ ഞാൻ കരുതുന്നില്ല. എന്റേത് ഒരു പ്രത്യേക ശൈലിയാണ്. ഒന്നിനും കീഴടങ്ങുന്ന രീതി ഇല്ല. തലക്കനമാണ് എന്നെല്ലാം ചിലർ ആരോപിക്കും. ശരീര ഭാഷ അങ്ങനെയാണ് അത് മറ്റു പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. ഭയങ്കര തലക്കനമായതുകൊണ്ട് ഇയാൾ ജയിക്കില്ല എന്നു പറഞ്ഞു നടന്നവരുണ്ട്. വൻ ഭൂരിപക്ഷത്തിനാണ് പക്ഷേ ജയിച്ചത്. ഇങ്ങനെ ഒക്കെ  ഉള്ള എന്നെ അംഗീകരിക്കാൻ പാർട്ടിയിലെ ചിലർക്കും പ്രയാസം ഉണ്ടായിക്കാണും.

∙ തിരുവനന്തപുരം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട 2014 ലെ പേമെന്റ് സീറ്റ് വിവാദമല്ലേ താങ്കൾക്കുണ്ടായ തിരിച്ചടികൾക്ക് വഴിവച്ചത്? 

അതാണ് പ്രശ്നമെങ്കിൽ അതേ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സിപിഐ എന്നെ പിന്നീട് സ്ഥാനാർഥി ആക്കുമോ? ബെന്നറ്റ് ഏബ്രഹാമിനു ശേഷം ഞാൻ അല്ലേ മത്സരിച്ചത്? അത് ഒരു കഥ ഉണ്ടാക്കിയതാണ്. കാൽക്കാശ് അയാൾ ആർക്കും കൊടുക്കാറില്ല, കൊടുത്തിട്ടുമില്ല. എനിക്ക് ബെന്നറ്റുമായി ഒരു ബന്ധവും ഇല്ല. എല്ലാം തുറന്നു പറയാൻ ആയിട്ടില്ല. എനിക്ക് അക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ല. സിപിഐയുടെ പാർലമെന്റ് സ്ഥാനാർഥിയെ ഞാനാണോ തീരുമാനിക്കുന്നത്? ഞാനാണോ ചിഹ്നം കൊടുക്കുന്നത്? ദേശീയ കൗൺസിൽ ഉൾപ്പെടെ അല്ലേ ആ തീരുമാനം എടുക്കുന്നത്. അല്ലെങ്കിൽ തന്നെ ഇവിടെ സംസ്ഥാന സെക്രട്ടറി ഇല്ലേ? പന്ന്യൻ രവീന്ദ്രൻ ആയിരുന്നില്ലേ സെക്രട്ടറി? ഇവരെ എല്ലാം വിട്ടിട്ട് എന്നെ പിടിക്കേണ്ട കാര്യം എന്താണ്? ഞാൻ തിരുവനന്തപുരത്ത് ചാർജുകാരനായിരുന്നു പോലും. ചാർജുകാരാണോ സ്ഥാനാർഥിയെ തീരുമാനിക്കുന്നത്? ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണമായിരുന്നു അത്. മാധ്യമങ്ങളും എന്നെ പ്രതിക്കൂട്ടിൽ ആക്കാൻ നോക്കി. ഞാൻ അറിയാതെ വന്നുപോയ ഏക അപരാധം, അല്ലെങ്കിൽ എന്റെ പുറത്തു വന്നു വീണ അപവാദം അതായിരുന്നു. അതിനെ ഞാൻ അതിജീവിച്ചു. 

സി. ദിവാകരൻ പന്ന്യൻ രവീന്ദ്രനൊപ്പം (ഫയൽ ചിത്രം).

∙ ബെന്നറ്റ് ഏബ്രാഹം സിപിഐ നേതാക്കൾക്ക് പണം കൊടുത്താണ് ആ സീറ്റ് സംഘടിപ്പിച്ചതെന്ന ആക്ഷേപമാണല്ലോ ഉയർന്നത്. പാർട്ടി അക്കാര്യം അന്വേഷിക്കുകയും ചെയ്തല്ലോ? 

ഒരു വസ്തുതയും ഇല്ല. എന്നോട് പിണറായി വിജയൻ തന്നെ അയാളെ പറ്റി സംസാരിച്ചിരുന്നു. ഇതെല്ലാം  വെറുതെ ഉണ്ടാക്കുന്നതാണെന്നാണ് അദ്ദേഹം  പറഞ്ഞത്. ബെന്നറ്റ് ഞങ്ങളുടെ പിഎസ്‌സി അംഗമായിരുന്നുവെന്നും മിടുക്കനാണെന്നും പറ‍ഞ്ഞു. അതെല്ലാം വച്ചാണ് ഞങ്ങൾ പരിഗണിച്ചത്. സ്ഥാനാർഥി ആയ വഴി വേറെയാണ്. കുറെ കഴിയുമ്പോൾ അതെല്ലാം പുറത്തു വരും. ബെന്നറ്റും പിന്നീട് അതെക്കുറിച്ച് ഒരു വാക്ക് പ്രതികരിച്ചിട്ടില്ലല്ലോ. 

∙ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സിപിഐക്ക് അകത്ത് ഒരു പടയൊരുക്കം നടക്കുന്നുണ്ടോ? അങ്ങനെ ഒരു ചേരിതിരിവ് പാർട്ടിയിൽ ഉണ്ടോ? 

പ്രകടമായി അങ്ങനെ ഒരു ചേരിതിരിവ് ഇല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. നേതൃത്വത്തിനെതിരെ വിമർശനങ്ങളും  ഉണ്ടാകും. അല്ലാതെ അട്ടിമറി നീക്കമോ ഗ്രൂപ്പ് നീക്കമോ ഒന്നുമില്ല.

∙ കാനം രാജേന്ദൻ മൂന്നാമതും സംസ്ഥാന സെക്രട്ടറി ആകുമോ? 

അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ആരോഗ്യസ്ഥിതി നോക്കി അദ്ദേഹം നിശ്ചയിക്കേണ്ട കാര്യമാണ്. തുടരാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കിൽ തടസ്സം ഉണ്ടാകുമെന്നു തോന്നുന്നില്ല. ആരോഗ്യസ്ഥിതി കണക്കിലെടുത്താണല്ലോ സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നു സ്വയം മാറിയതും പകരം ഡി.രാജ വന്നതും.

 

English Summary: C. Divakaran opens up about CPI stands and policies in cross fire