തൊടുപുഴ ∙ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഞായറാഴ്ച രാവിലെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. മൂന്നു ഷട്ടറുകൾ വഴി 100 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഒരു ഷട്ടർ 75 സെന്റീമീറ്ററും മറ്റു രണ്ടെണ്ണം 40 സെന്റീമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഞായറാഴ്ച രാവിലെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. മൂന്നു ഷട്ടറുകൾ വഴി 100 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഒരു ഷട്ടർ 75 സെന്റീമീറ്ററും മറ്റു രണ്ടെണ്ണം 40 സെന്റീമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. പെരിയാർ തീരത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ 2384.46 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്. 

ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടിസ് നൽകുകയും 26 ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 4 തവണ അണക്കെട്ട് തുറന്നിരുന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് കൂടുകയും മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറക്കുകയും ചെയ്തതോടെയാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നത്. 

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തിയപ്പോൾ (ചിത്രം: റെജു അർണോൾഡ് ∙ മനോരമ)

English Summary: Idukki Cheruthoni Dam Opening Updates