ചെന്നൈ ∙ ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) പ്രഥമ വിക്ഷേപണത്തിലെ എല്ലാ ഘട്ടങ്ങളും പൂർത്തിയായി. ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. പ്രഥമ വിക്ഷേപണത്തിൽ എസ്എസ്എൽവി വഹിച്ചിരുന്ന രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) പ്രഥമ വിക്ഷേപണത്തിലെ എല്ലാ ഘട്ടങ്ങളും പൂർത്തിയായി. ഐഎസ്ആർഒയാണ് ഇക്കാര്യം അറിയിച്ചത്. പ്രഥമ വിക്ഷേപണത്തിൽ എസ്എസ്എൽവി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ഉപഗ്രഹങ്ങളും പ്രവർത്തനക്ഷമമാകില്ലെന്നും ഐഎസ്ആർഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ, എസ്എസ്എൽവി വിജയകരമായി വിക്ഷേപിച്ചെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിരുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാത്തതായിരുന്നു പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) സാങ്കേതിക പ്രശ്നം സംഭവിച്ചതായിരുന്നു കാരണം. ഈ പ്രശ്നം പരിഹരിച്ചാണ് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചത്.

ADVERTISEMENT

രാവിലെ 9.18ന് ആണു റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചത്. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവി കുതിച്ചത്. സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിലും എസ്എസ്എൽവി സേവനം ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.

English Summary: Isro SSLV launch live updates