തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്നതിനാൽ ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം. ഇതോടെ ചെറുതോണി ഡാമിൽ ഉയർത്തിയ ഷട്ടറുകൾ ആകെ അഞ്ചായി. ഇന്നലെ തുറന്ന ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിവരുന്നതിനാൽ ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം. ഘട്ടംഘട്ടമായി സെക്കന്‍ഡില്‍ 300 ഘനമീറ്ററായി തുറന്നുവിടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി തുറന്നുവച്ചിരുന്ന മൂന്നു ഷട്ടറുകള്‍ രണ്ടുമണിയോടെ 100 സെന്റീമീറ്ററായി ഉയര്‍ത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. ചെറുതോണി മുതല്‍ പെരിയാറിന്‍റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു

ഇന്നലെ തുറന്ന മൂന്നു ഷട്ടറുകളും 100 സെന്റിമീറ്റർ വീതം ഉയർത്തി 200 ക്യുമെക്സ് വെള്ളമാണ് (1,50,000 ലീറ്റർ) പുറത്തേക്കൊഴുക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർധിപ്പിച്ചതുമാണ് ജലനിരപ്പ് ഉയർത്താൻ കാരണം. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 138.95 അടിയാണ് ജലനിരപ്പ്. രാവിലെ 10 മണി മുതൽ 10 ഷട്ടറുകളും 60 സെന്റിമാറ്റർ അധികമുയർത്തി. 4957 ഘനയടി വെള്ളമാണ് (1,40,000 ലീറ്റർ) പുറത്തുവിടുന്നത്.

ADVERTISEMENT

പാലക്കാട് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ അധികമുയർത്തി. കോഴിക്കോട് കക്കയം ഡാമും തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. പമ്പ,മാട്ടുപെട്ടി ഡാമുകൾ തുറന്നു. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ മേഖലകളിൽ ജാഗ്രതാ നിർദേശം. ജലനിരപ്പ് റൂൾ കർവ് പരിധി കടന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ എട്ടിനാണ് ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തിയത്. നിലവിൽ 774.20 മീറ്ററാണ് ജലനിരപ്പ്. സെക്കൻഡിൽ 8.50 ഘനമീറ്റർ വെള്ളമാകും പുറത്തേക്ക് ഒഴുക്കുന്നത്.

Top 10

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു തുറക്കും. ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 10നു ഡാം തുറക്കും. സംഭരണികളിലെ ജലനിരപ്പ് റൂൾ കർവ് എത്തിയതിനെ തുടർന്നാണ് കക്കി–ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക. ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകൾ വഴി 100 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുക. പമ്പാ നദിയിൽ പരമാവധി 30 സെന്റിമീറ്ററിൽ അധികം ജല നിരപ്പ് ഉയരില്ല. തുറന്നുവിടുന്ന വെള്ളം ആനത്തോട് കക്കിയാർ വഴി 2 മണിക്കൂറിനുള്ളിൽ പമ്പ ത്രിവേണിയിൽ എത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

ADVERTISEMENT

English Summary: Kerala Rain - Live Updates