ന്യൂഡൽഹി∙ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കു പിഴ ഏർപ്പെടുത്തി ഡൽഹി സർക്കാർ. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽനിന്നു 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കുക... Covid 19 | Mask | New Delhi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കു പിഴ ഏർപ്പെടുത്തി ഡൽഹി സർക്കാർ. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽനിന്നു 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കുക. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽനിന്നു പിഴ ഈടാക്കില്ലെന്നും അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തോടെ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നത്. 

ബുധനാഴ്ച 2,146 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ടു ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 17.83 ശതമാനമായും ഉയർന്നു. എട്ടു കോവിഡ് മരണങ്ങളും റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 180 ദിവസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന മരണമാണിത്. ഈ മാസം ഇതുവരെ 32 കോവിഡ് മരണങ്ങൾ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈയിലെ അവസാന പത്തു ദിവസത്തേക്കാൾ രണ്ടു മടങ്ങാണ് ഈ മാസം ഇതുവരെ റിപ്പോർട്ടു ചെയ്തത്. 

ADVERTISEMENT

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിഎ 2.75 ഡൽഹിയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ നടന്ന പഠനത്തിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതിതീവ്ര വ്യാപനശേഷിയുള്ളതാണു പുതിയ വകഭേദമെന്നാണു വിവരം.

English Summary: As Covid cases surge, Delhi govt reintroduces Rs 500 fine for not wearing masks