കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമർശകരുടെ വാദം. അതിനിടെ, സിനിമാ പോസ്റ്ററിലെ വാചകത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.

പോസ്റ്ററിലെ വാചകം ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നവർ ഇതിനെ എതിർക്കുന്നത് എന്തിനാണ്? ഇത്തരം എതിർപ്പുകൾ ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശൻ അഭിപ്രായപ്പെട്ടു. പ്രതികരണത്തിനില്ലെന്ന മറുപടിയിൽ മന്ത്രി മുഹമ്മദ് റിയാസും പ്രതികരണം ഒതുക്കി.

ADVERTISEMENT

കേരളത്തിലെ റോഡിലെ കുഴികൾ സംസ്ഥാന സർക്കാരിന്റേതാണോ അതോ കേന്ദ്ര സർക്കാരിന്റേതാണോ എന്ന ചർച്ച കൊടുമ്പിരി കൊള്ളുമ്പോഴാണ് ഒരു സിനിമാ പോസ്റ്ററിലെ ‘കുഴി പരാമർശം’ വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തിൽ ഒരു സർക്കാരിനെയും പരാമർശിച്ചിട്ടില്ലാത്തതിനാൽ, കുഴിയുടെ കാര്യത്തിലെന്നപോലെ പരസ്യ വാചകത്തിലെ പരാമർശം ഏതു സർക്കാരിനെ ഉദ്ദേശിച്ചാണ് എന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകം.

ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പോസ്റ്ററിൽ ഈ വാചകം ചേർത്തിരിക്കുന്നത്. പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും ട്രോളുകളും കൂടാതെ വഴിയിലെ കുഴികളുടെ ചിത്രങ്ങളടക്കം കമന്റുകളായി വരുകയാണ്.

ADVERTISEMENT

എന്നാൽ, സിപിഎം അനുകൂല സൈബർ പേജുകളിൽ ഈ പോസ്റ്ററിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇന്നു തന്നെ ഈ സിനിമ കാണാൻ തീരുമാനിച്ചിരുന്നുവെന്നും, സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പ്രസിദ്ധീകരിച്ചതിനാൽ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.

അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാത്രം നൽകിയ വാചകമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് കൗതുകത്തിനായി മാത്രം തയാറാക്കിയ പോസ്റ്ററാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ താഹിർ തുടങ്ങിയവർ അഭിനയിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നിവിൻ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’.

English Summary: Political Controversy Erupts Over The Poster Of Kunchacko Boban Starrer Nna Thaan Case Kodu.