യുവതലമുറ നാടുവിടുകയാണ്. ഒരു തരം ക്വിറ്റ് കേരള. എങ്ങനെയെങ്കിലും കേരളം വിട്ട് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും അല്ലെങ്കിൽ വിദേശത്തു ചേക്കേറണം. പക്ഷേ അങ്ങനെ വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളിൽ പാതിപ്പേർക്കെങ്കിലും ഭാവിയുണ്ടോ? കേരളം വിടണമെന്ന ആഗ്രഹം സാധിച്ചു, പക്ഷേ അവിടെ ജീവിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാണോ?

യുവതലമുറ നാടുവിടുകയാണ്. ഒരു തരം ക്വിറ്റ് കേരള. എങ്ങനെയെങ്കിലും കേരളം വിട്ട് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും അല്ലെങ്കിൽ വിദേശത്തു ചേക്കേറണം. പക്ഷേ അങ്ങനെ വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളിൽ പാതിപ്പേർക്കെങ്കിലും ഭാവിയുണ്ടോ? കേരളം വിടണമെന്ന ആഗ്രഹം സാധിച്ചു, പക്ഷേ അവിടെ ജീവിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതലമുറ നാടുവിടുകയാണ്. ഒരു തരം ക്വിറ്റ് കേരള. എങ്ങനെയെങ്കിലും കേരളം വിട്ട് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും അല്ലെങ്കിൽ വിദേശത്തു ചേക്കേറണം. പക്ഷേ അങ്ങനെ വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളിൽ പാതിപ്പേർക്കെങ്കിലും ഭാവിയുണ്ടോ? കേരളം വിടണമെന്ന ആഗ്രഹം സാധിച്ചു, പക്ഷേ അവിടെ ജീവിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതലമുറ നാടുവിടുകയാണ്. ഒരു തരം ക്വിറ്റ് കേരള. എങ്ങനെയെങ്കിലും കേരളം വിട്ട് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും അല്ലെങ്കിൽ വിദേശത്തു ചേക്കേറണം. പക്ഷേ അങ്ങനെ വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികളിൽ പാതിപ്പേർക്കെങ്കിലും ഭാവിയുണ്ടോ? കേരളം വിടണമെന്ന ആഗ്രഹം സാധിച്ചു, പക്ഷേ അവിടെ ജീവിക്കാൻ മാർഗമില്ലാത്ത സ്ഥിതിയാണോ? കാന‍ഡയിൽ വിദേശ വിദ്യാർഥികളിൽ 50% പേർക്ക് മാത്രമേ പിആർ (സ്ഥിരതാമസം) ലഭിക്കൂ. യുകെയിൽ പരമാവധി 15%–20% പേർക്ക് കിട്ടും. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും 30% പേർക്കു വരെ മാത്രമേ പഠനവും അതു കഴിഞ്ഞുള്ള സ്റ്റേബാക്ക് കാലാവധിയും കഴിഞ്ഞ് തുടരാൻ പറ്റൂ. ബാക്കിയുള്ളവർ എന്തു ചെയ്യും? നാട്ടിൽ തിരിച്ചെത്തി എന്തെങ്കിലും നോക്കുക. അല്ലെങ്കിൽ ഗൾഫിലോ മറ്റേതെങ്കിലും രാജ്യത്തോ പോവുക. അതാണു സംഭവിക്കുന്നതും. വിദേശ വിദ്യാഭ്യാസത്തിൽ പുറത്തു കാണാത്ത കാര്യങ്ങൾ ഒരുപാടുണ്ട്. കൂട്ടുകാർക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നവരും മാതാപിതാക്കളും ശ്രദ്ധിക്കുക. ഇതൊരു പിക്നിക് അല്ല. പഠിത്തം കഴിഞ്ഞു തിരികെ വന്ന് യാതൊരു ലക്ഷ്യവുമില്ലാതെ കറങ്ങി നടക്കുന്നവരേറെ. എന്നിട്ടും എന്തുകൊണ്ടാണ് കേരളം വിട്ട് വിദ്യാർഥികൾ പുറത്തേക്കു പോകുന്നത്? അവിടെ ജീവിതം സുഖകരമാണോ? എത്ര രൂപ ചെലവിട്ടാൽ വിവിധ രാജ്യങ്ങളിൽ പഠനവും ജീവിതവും സാധ്യമാകും? പാർട്ട് ടൈം ജോലികൾ എളുപ്പത്തിൽ ലഭിക്കുമോ? ഇന്ത്യയിൽനിന്ന് 8.5 ലക്ഷം പേരാണ് പ്രതിവർഷം പുറത്തു പോകുന്നത്.

ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ 15 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വർഷംതോറും ചെലവഴിക്കുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങളിൽ വർഷം 5–7 ലക്ഷം രൂപയാണു ചെലവ്. കേരളത്തിൽ നിന്ന് അരലക്ഷത്തോളം പേർ ഓരോ വർഷവും വിദേശപഠനത്തിനു പോകുന്നു.

ചിത്രം: THOMAS KIENZLE / AFP (Image is only for Representative Purpose)
ADVERTISEMENT

∙ എന്തുകൊണ്ട് നാടുവിടാൻ മോഹം?

യുവതലമുറയ്ക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. അടുത്തിടെ ഒരു ജാഥയ്ക്കു പോകാൻ കുറച്ചു പത്താം ക്ലാസുകാരെ ബിരിയാണി വാങ്ങിത്തരാം എന്ന പ്രലോഭനത്തിൽ കൊണ്ടു പോയ കഥ കേട്ടിരുന്നല്ലോ. മാത്രമല്ല ഇവിടുത്തെ കാര്യങ്ങളിൽ മനംമടുപ്പ് വന്നിരിക്കുന്നു. കുടിയേറ്റ കർഷകരുടെ ഹൈറേഞ്ച് ഭൂമിക്കു വിലയില്ലാതാകുന്ന അവസ്ഥയിൽ അവരുടെ മക്കൾ നാടുവിടണമെന്ന് ഉറച്ചിട്ടുണ്ട്. ഇവിടുത്തെ റോഡുകൾ കാണുമ്പോൾ ആർക്കാണ് ഈ നാടുവിട്ട് മറ്റെവിടെയെങ്കിലും പോകാൻ തോന്നാത്തത്? ഇന്നും ലോറി പോലുള്ള തുരുമ്പിച്ച ബസുകൾ സർക്കാർ–സ്വകാര്യ മേഖലകളിൽ ഓടുമ്പോൾ–അതു തന്നെ കിട്ടാതാകുമ്പോൾ–വിദേശത്തെ സൗകര്യങ്ങൾ അവരെ ആകർഷിക്കുന്നു. കുറ്റം പറയാനൊക്കില്ല.

കേരളത്തിൽ നഗരങ്ങളിൽ നിന്നുള്ളവരേക്കാൾ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് വിദേശത്തു പഠിക്കാൻ പോകുന്നതിൽ കൂടുതൽ. ആരോഗ്യ രംഗത്തുള്ളവർക്കാണ് വിദേശത്ത് ഏറ്റവും ജോലിസാധ്യതയെന്നറിയാമല്ലോ. പക്ഷേ നഴ്സും ഡോക്ടറും ഇവിടുന്നുതന്നെ ഡിഗ്രി എടുത്തിട്ടാണ് അങ്ങോട്ട് പോകുന്നത്. അവർ യോഗ്യത നേടി ജോലിക്കു പോകുന്നു. പകരം അവിടെ ചെന്ന് യോഗ്യത നേടിയിട്ട് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ജീവിതത്തിൽ അനിശ്ചിതത്വങ്ങളേറെയുണ്ട്. (എംബിബിഎസിനു വിദേശത്തു പോകുന്നവരുടെ സ്ഥിതി കൂടുതൽ കടുപ്പമാണ്)

∙ നാടൊട്ടുക്ക് ‘സ്റ്റഡി എബ്രോഡ്’

ADVERTISEMENT

സ്റ്റഡി എബ്രോഡ് ഏജൻസികൾ നാടെമ്പാടുമുണ്ട് സർവ മുക്കിലും മൂലയിലും. ഏതു കുഗ്രാമത്തിലും ഇടവഴികളിലും ഈ ബോർഡുകൾ കാണാം. കുറച്ചു കാലം ഏതെങ്കിലും ഏജൻസിയിൽ ജോലി ചെയ്തവർ സ്വന്തമായി ബോർഡ് വച്ച് കൺസൽട്ടൻസി തുടങ്ങുന്നു. വിദേശ സർവകലാശാലയിലെ ആദ്യ വർഷം ഫീസിന്റെ 15% മുതൽ 20% വരെ ഇവരുടെ കമ്മിഷനാണ്. കേരളമാകെ നാലായിരത്തോളം ഏജൻസികളെങ്കിലുമുണ്ട്. പ്രമുഖ ഏജൻസി കഴിഞ്ഞ വർഷം വിദേശ സർവകലാശാലകളിലേക്കു വിട്ടത് 9000ത്തിലേറെ പേരെ. അവർക്ക് 200 കോടിയോളം കമ്മിഷൻ കിട്ടാം. കൂണുപോലെ ഏജൻസികൾ മുളയ്ക്കുന്നത് ഈ കോളു കണ്ടിട്ടാണ്. പക്ഷേ അതിൽ തട്ടിപ്പും ചതിയും വഞ്ചനയും മറ്റും ഉണ്ടാകാം.

∙ ഇംഗ്ലിഷ് നാടുകളിലേക്ക് ഡിമാൻഡ്

പാശ്ചാത്യ നാടുകളിലേക്ക് പ്രത്യേകിച്ച് ഇംഗ്ലിഷ് സംസാരിക്കുന്ന, കുടിയേറ്റം നിയമവിധേയമായ നാടുകളിലേക്കു പോകാനാണ് ഭൂരിപക്ഷം പേർക്കും താൽപര്യം. കാരണം ഊഹിക്കാമല്ലോ. പഠിത്തം കഴിഞ്ഞ് അവിടെ കുടിയേറുക. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങൾ പ്രധാനം. ഒരു തൊഴിൽ പഠിപ്പിക്കുന്ന ഡിപ്ലോമ കോഴ്സുകളിലേക്കാണു ഭൂരിപക്ഷവും പോകുന്നത്. ബ്ലൂ കോളർ ജോലികൾ, ട്രക്ക് ഡ്രൈവർ, ഹോട്ടൽ ബില്ലിങ്, ലോജിസ്റ്റിക്സ്, വെയ്റ്റർ, ഫാക്ടറി ടെക്നിഷ്യൻ, പ്ളമർ, ഇലക്ട്രീഷ്യൻ... പ്ലസ് ടു കഴിഞ്ഞിട്ടാണ് ഡിപ്ലോമയ്ക്ക് പിള്ളേരുടെ ഒഴുക്ക്. ഡിപ്ലോമയ്ക്ക് 2–3 വർഷം. ഡിഗ്രിക്ക് നാലു വർഷം കാനഡയിൽ. കോളജുകൾ ഡിപ്ലോമയും യൂണിവേഴ്സിറ്റികൾ ഡിഗ്രിയും കൊടുക്കുന്നു.

∙ കാനഡ

ADVERTISEMENT

ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ കാനഡയാണ് ഏറ്റവും ചെലവു കുറഞ്ഞത്. ഡിപ്ലോമ കോഴ്സുകൾക്ക് ശരാശരി ഫീസ് ഒൻപതു ലക്ഷം രൂപ. ജീവിതച്ചെലവ് 6 ലക്ഷം. രണ്ടും ചേർത്തു വാർഷിക ചെലവ് 15–16 ലക്ഷം. ഡിഗ്രി കോഴ്സിന് ഫീസ് ഒന്നരലക്ഷം വരെ കൂടുതൽ വരാം. കാനഡ ഇന്ത്യയുടെ 3 ഇരട്ടി വലുപ്പമുള്ള രാജ്യമാണ്, പക്ഷേ ജനസംഖ്യ കേരളത്തിന്റെയത്ര മാത്രം– 3 കോടി. അതിൽ പ്രായം 60 കഴിഞ്ഞവർ രണ്ടു കോടി പേരുണ്ട്. പഠിത്തം കഴിഞ്ഞാൽ അവിടെ 2–3 വർഷം സ്റ്റേബാക്ക് ലഭിക്കും. ജോലിക്കു കയറാം. പാർട്ട് ടൈം ജോലി വെയ്റ്ററായോ ഡെലിവറി ബോയ് ആയോ ക്ലീനറായിട്ടോ ആകാം. ഏത് രാജ്യത്തും പാർട്ട് ടൈം ജോലികൾ ഇതേ കിട്ടൂ. കുറച്ചു പേർക്ക് 2–3 വർഷം കഴിഞ്ഞ് പിആർ (Permanent Residence) കിട്ടും. വർഷം 5 ലക്ഷത്തിലേറെ പേർ കാനഡയിൽ പഠിക്കാനെത്തുമ്പോൾ അതിന്റെ പാതി പേർക്കു മാത്രമേ പിആർ കിട്ടൂ എന്നതോർക്കുക. മാത്രമല്ല 90% പേർക്കും ബ്ലൂകോളർ ജോലി മാത്രമേ കിട്ടൂ.

∙ യുകെ

യുകെയിൽ ഫീസ് 13 ലക്ഷം മുതൽ 25 ലക്ഷം വരെ. ജീവിതച്ചെലവ് 10 മുതൽ 13 ലക്ഷം വരെ. ചുരുക്കത്തിൽ 25–35 ലക്ഷം വേണം ഒരു വർഷം. അവിടെ ഡിപ്ലോമയല്ല, ഡിഗ്രിയും പിജിയും മാത്രം. യുകെയിൽ സ്പോൺസർ ഇല്ലാതെ 2 വർഷം സ്റ്റേബാക്ക് കിട്ടും. മിക്ക രാജ്യങ്ങളിലും പാർട്ട് ടൈം ജോലികൾ കിട്ടിയാൽ തന്നെ അതുപയോഗിച്ച് ജീവിതച്ചെലവ് കഷ്ടിച്ച് നേരിടാനേ പറ്റൂ. ഫീസ് കൊടുക്കാൻ തികയില്ല. ചെറിയ കുപ്പി വെള്ളത്തിന് ഒരു യൂറോ (82 രൂപ) ചെലവുണ്ട്. അവിടെ കൂടുന്ന ചൂടിൽ കുറേ വെള്ളം കുടിച്ചേ പറ്റൂ. വെള്ളം ഫ്രീ കിട്ടില്ല. വെള്ളത്തിന്റെ സ്ഥിതി ഇതാണെങ്കിൽ മറ്റ് കാര്യങ്ങൾ ഊഹിക്കാം.

Representative Image: AFP

∙ ഓസ്ട്രേലിയ–ന്യൂസീലൻഡ്

വാർഷിക ഫീസ് 18–20 ലക്ഷം. ജീവിതച്ചെലവ് 10 ലക്ഷം. ഇവിടങ്ങളിൽ ഡിഗ്രി 4 വർഷവും പിജി 2 വർഷവുമാണ്. പക്ഷേ 3–4 വർഷം സ്റ്റേബാക്ക് കിട്ടും. അക്കാലത്ത് ജോലി ചെയ്ത് പിആറിലേക്കുള്ള വഴി തുറക്കാം.

∙ യുഎസ്

35–50 ലക്ഷം ചെലവുണ്ട്. അതിൽ ഫീസ് 20–25 ലക്ഷം. ജീവിതച്ചെലവ് 15 ലക്ഷം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് (STEM) വിഷയങ്ങളോ ബന്ധപ്പെട്ട വിഷയങ്ങളോ പഠിച്ചവർക്കു മാത്രമേ സ്റ്റേ ബാക്ക് കിട്ടൂ.

∙ യൂറോപ്പ്

ജർമനിയും ഫ്രാൻസും മറ്റും 1.5– 2 വർഷം മാത്രമേ സ്റ്റേ ബാക്ക് നൽകൂ. പോളണ്ടിൽ ഫീസ് 2.5–3 ലക്ഷം മാത്രം. ജീവിതച്ചെലവ് ഉൾപ്പടെ വർഷം 6–6.5 ലക്ഷം മതി. ഒരു വർഷം സ്റ്റേബാക്ക്. ഹംഗറിയിൽ 7.5–8 ലക്ഷം ഫീസും ചെലവും. സ്റ്റേബാക്ക് 8 മാസം മാത്രം.

വിദേശപഠനത്തിനു സഹായിക്കുന്ന കൺസൽറ്റൻസികളിലൊന്നിന്റെ ഓഫിസ് കാഴ്ച. ചിത്രം: Reuters

∙ കുട്ടികളുടെ നിർബന്ധം

മിക്ക വീടുകളിലും കുട്ടികളുടെ അലട്ടൽ കാരണമാണ് വിദേശത്തു പഠിക്കാ‍ൻ വിടുന്നത്. വിഷയത്തിൽ കഴിവുണ്ടോ എന്ന കാര്യം പരിഗണിക്കുന്നുണ്ടാവില്ല. ആ വിഷയം പഠിച്ചാൽ അവിടെ തൊഴിൽ സാധ്യത ഉണ്ടോ എന്നു നോക്കുന്നുമില്ല. ആ രാജ്യത്തു പോയി പഠിക്കാനുള്ള പാങ്ങുണ്ടോ എന്നും നോക്കാറില്ല. അതൊന്നും നോക്കാതെ പോയാൽ ദുരന്തമാകും. ആദ്യ വർഷത്തെ ഫീസടച്ച് പഠിക്കാൻ പോയി ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്നവരുണ്ട്. പാർട്ട് ടൈം ജോലി ചെയ്യും. എങ്ങനെയെങ്കിലും അവിടെ കുടിയേറുക മാത്രമാണു ലക്ഷ്യം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് അനേകം പേർ ഇതു ചെയ്യുന്നതിനാൽ ചില രാജ്യങ്ങളിൽ അവിടെ നിന്നുള്ളവരെ എടുക്കാതായിട്ടുണ്ട്.

വിദ്യാർഥി അല്ലെങ്കിൽ രക്ഷകർത്താവ് എന്താണു ലക്ഷ്യം എന്ന് ആദ്യമേ നിശ്ചയിക്കണം. തനിക്ക് പഠിക്കാൻ കഴിവുള്ള വിഷയമാണോ എന്നു കുട്ടി നോക്കണം. കണക്കിൽ മോശമായ കുട്ടി കണക്ക് ഏറെ പഠിക്കേണ്ട കോഴ്സ് ചെയ്താൽ പരാജയപ്പെടും. കുടിയേറ്റമാണ് ലക്ഷ്യമെങ്കിൽ പോകുന്ന രാജ്യത്തെ ജോലിസാധ്യത നോക്കണം. സ്വന്തം സാമ്പത്തിക സ്ഥിതി പരിഗണിക്കണം. വിദ്യാഭ്യാസ വായ്പ എടുത്താൽ ജോലി കിട്ടിയിട്ടു തിരിച്ചടയ്ക്കാൻ കഴിയുമെങ്കിൽ നല്ലത്, ഇല്ലെങ്കിൽ ബാധ്യതയാണ്.

വേറൊരു വിഭാഗമുണ്ട്. വീട്ടിൽ കാശുള്ളവർ. മിക്കവാറും ഇവിടുത്തെ ബിസിനസ് കുടുംബങ്ങളിൽ നിന്നുള്ളവർ. അവർ മക്കളെ വിദേശത്തേക്കു വിടുന്നത് ഇന്റർനാഷനൽ എക്സ്പോഷറിനു വേണ്ടി മാത്രം. വീട്ടുകാർ പണം അയയ്ക്കുന്നതിനാൽ ഫീസും ചെലവും പ്രശ്മല്ല. അത്തരം കുട്ടികൾക്ക് പാർട്ട് ടൈം ജോലി ചെയ്യേണ്ട. പഠിത്തം കഴിഞ്ഞു സ്റ്റേബാക്ക് വേണമെന്നില്ല. തിരികെ വന്ന് കുടുംബ ബിസിനസിൽ ചേരും. അത്തരം കുട്ടികൾ ഭൂരിപക്ഷവും എംബിഎ കോഴ്സാണു തിരഞ്ഞെടുക്കുന്നത്.

∙ പാർട്ട് ടൈം ജോലി

അതിൽചൂഷണം അനേകമുണ്ട്. ജോലി കിട്ടാൻ തന്നെ കാനഡയിലെ പല സംസ്ഥാനങ്ങളിലും ആറു മാസം കാത്തിരിക്കണം. ഇൻഷുറൻസ് നമ്പർ കിട്ടണം. പലയിടത്തും സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതനം കിട്ടണമെന്നില്ല. യുകെയിൽ മണിക്കൂറിന് 10 പൗണ്ട് കൊടുക്കേണ്ടിടത്ത് കിട്ടുന്നത് 8 പൗണ്ടാകാം. 8 മണിക്കൂർ ജോലി 12 മണിക്കൂറായി നീളാം. പക്ഷേ 12 മണിക്കൂർ വേതനത്തിനു പകരം കിട്ടുന്നത് 8 മണിക്കൂർ വേതനമാകാം.

Image is only for Representative Purpose/ AFP

∙ ഇതു സ്വർഗമല്ല

വിദേശത്തു പോയാൽ ജീവിതം സ്വർഗമാണെന്നു വിചാരിക്കരുത്. ഹോളിവുഡ് സിനിമകളിൽ കാണുന്ന പാശ്ചാത്യ ലോകമല്ല പഠിക്കാൻ ചെല്ലുമ്പോൾ. ഏതു കോഴ്സ്, ഏതു രാജ്യം, എത്ര ചെലവ് എന്നതൊക്കെ ആലോചിച്ച് സ്വയം ബുദ്ധിപൂർവം തിരഞ്ഞെടുത്തില്ലെങ്കിൽ പണി പാളും. കഷ്ടപ്പാടാകും. ലക്ഷ്യമില്ലാതെയാകും. ജീവിതം പാഴാകും.

English Summary: Tough Ride for Kerala Students Migrate Outside