കടക്കെണി ബോംബിന്റെ മുകളിലാണോ ചൈനയുടെ വിശ്രമം? കാര്യങ്ങൾ നോക്കിയാൽ ചൈനയുടെ പോക്ക് അത്ര രസകരമല്ല. റിയൽ എസ്റ്റേറ്റ് രംഗത്തെ ഗുരുതരാവസ്ഥ, കുമിഞ്ഞു കൂടുന്ന കടക്കെണി, സ്ഥിരം ലോക്ഡൗൺ നയങ്ങൾ.. ചില രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള കയറ്റുമതിക്കും നിക്ഷേപത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് കിട്ടിയത്. ചൈനയുടെ വളർച്ച അത്ര ശോഭനമായിരിക്കില്ലെന്ന മുന്നറിയിപ്പ് ഐഎംഎഫും നൽകിക്കഴിഞ്ഞു..

കടക്കെണി ബോംബിന്റെ മുകളിലാണോ ചൈനയുടെ വിശ്രമം? കാര്യങ്ങൾ നോക്കിയാൽ ചൈനയുടെ പോക്ക് അത്ര രസകരമല്ല. റിയൽ എസ്റ്റേറ്റ് രംഗത്തെ ഗുരുതരാവസ്ഥ, കുമിഞ്ഞു കൂടുന്ന കടക്കെണി, സ്ഥിരം ലോക്ഡൗൺ നയങ്ങൾ.. ചില രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള കയറ്റുമതിക്കും നിക്ഷേപത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് കിട്ടിയത്. ചൈനയുടെ വളർച്ച അത്ര ശോഭനമായിരിക്കില്ലെന്ന മുന്നറിയിപ്പ് ഐഎംഎഫും നൽകിക്കഴിഞ്ഞു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടക്കെണി ബോംബിന്റെ മുകളിലാണോ ചൈനയുടെ വിശ്രമം? കാര്യങ്ങൾ നോക്കിയാൽ ചൈനയുടെ പോക്ക് അത്ര രസകരമല്ല. റിയൽ എസ്റ്റേറ്റ് രംഗത്തെ ഗുരുതരാവസ്ഥ, കുമിഞ്ഞു കൂടുന്ന കടക്കെണി, സ്ഥിരം ലോക്ഡൗൺ നയങ്ങൾ.. ചില രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള കയറ്റുമതിക്കും നിക്ഷേപത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് കിട്ടിയത്. ചൈനയുടെ വളർച്ച അത്ര ശോഭനമായിരിക്കില്ലെന്ന മുന്നറിയിപ്പ് ഐഎംഎഫും നൽകിക്കഴിഞ്ഞു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടക്കെണി ബോംബിന്റെ മുകളിലാണോ ചൈനയുടെ വിശ്രമം? കാര്യങ്ങൾ നോക്കിയാൽ ചൈനയുടെ പോക്ക് അത്ര രസകരമല്ല. റിയൽ എസ്റ്റേറ്റ് രംഗത്തെ ഗുരുതരാവസ്ഥ, കുമിഞ്ഞു കൂടുന്ന കടക്കെണി, കോവിഡിനെ തുടച്ചു നീക്കാൻ നടപ്പാക്കുന്ന സ്ഥിരം ലോക്ഡൗൺ നയങ്ങൾ... ചില രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള കയറ്റുമതിക്കും നിക്ഷേപത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കൂടിയായപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് കിട്ടിയത്. രാജ്യാന്തര നാണ്യ നിധി ചൈനയുടെ വളർച്ച അത്ര ശോഭനമായിരിക്കില്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്. ഈ വർഷം വളർച്ചയിൽ 1.1 ശതമാനവും അടുത്ത വർഷം 1.3 ശതമാനവും കുറവുണ്ടാകുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. ഈ വർഷം 3.3 ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്; കഴിഞ്ഞ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരം. 2023ൽ 4.6 ശതമാനവും കണക്കാക്കുന്നു. ആഗോള വർച്ച ഈ വർഷം കുറയുമെന്ന വിലയിരുത്തലിനു തൊട്ടു പിന്നാലെയാണ് ചൈനയുടെ മുരടിപ്പ് എത്ര ഗുരുതരമാകുമെന്ന മുന്നറിയിപ്പ് ഐഎംഎഫ് നൽകുന്നത്. എങ്ങനെയാണ് ചൈന കടക്കെണിയിലായത്? ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ സഹായിച്ചത് ചൈനയ്ക്കു തിരിച്ചടിയായോ? രാജ്യത്തെ വ്യവസായ മേഖലയിൽ ലോക്ഡൗണ്‍ സൃഷ്ടിച്ച ആഘാതം എത്രമാത്രം ശക്തമാണ്? റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധിക്ക് എന്താണു കാരണം? ഐഎംഎഫ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍, ചൈനയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ വിശകലനം ചെയ്യുകയാണിവിടെ...

ചൈനീസ് കറൻസിയായ യുവാന്‍. ഫയൽ ചിത്രം: BANARAS KHAN / AFP

∙ ചൈനയെ കുരുക്കിലാക്കിയത് എന്ത്?

ADVERTISEMENT

ചൈനയ്ക്ക് അവകാശപ്പെടാൻ നേട്ടങ്ങൾ ഏറെയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി. മൂന്നാമത്തെ വൻകിട ഇറക്കുമതിക്കാർ, എണ്ണ, ഉരുക്ക്, സിമന്റ്, ഇരുമ്പ് എന്നിവയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. പക്ഷേ കഴിഞ്ഞ ഒരു വർഷമായി ചൈനയുടെ സാമ്പത്തിക മേഖല ആടിത്തുടങ്ങിയിട്ട്. ഓഹരി വിപണി കൂപ്പുകുത്തി, റിയൽ എസ്റ്റേറ്റ് രംഗവും പ്രശ്നത്തിലായി.

∙ ചൈന നേരിടുന്ന 4 പ്രധാന പ്രശ്നങ്ങൾ

1. സാമ്പത്തിക രംഗം പ്രതിവർഷം 10 ശതമാനം വളർച്ച നേടിക്കൊണ്ടിരിക്കെ, വളർച്ചയുടെ ഗതി നിർണയിക്കുന്നതിൽ സർക്കാർ ഇടപെടൽ തുടങ്ങി. അടിസ്ഥാനസൗകര്യ വികസനത്തിന് ഉൗന്നൽ നൽകി വൻകിട പദ്ധതികളുമായി സർക്കാർ വന്നതോടെ ഇതിനായി വൻ തുക കണ്ടെത്തേണ്ടി വന്നു. ഇത് കടക്കെണിയിലേക്കാണു നയിച്ചത്. വർഷങ്ങൾ കടന്നതോടെ കടബാധ്യതയും കുമിഞ്ഞു കൂടി. വളർച്ച കുറയുമെന്ന ചിന്ത വന്നതോടെ നിക്ഷേപത്തിന്റെ തോതിലും കാര്യമായ കുറവ് വന്നു. പദ്ധതികൾ നടപ്പാക്കാൻ ചെലവു കുറഞ്ഞ വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ട ബാധ്യതയിലാണ് സർക്കാരിപ്പോൾ.

ബെയ്ജിങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നുള്ള ദൃശ്യം. ചിത്രം: Jade GAO / AFP

2. നികുതി വരുമാനം കുറഞ്ഞതോടെ ചെലവിനുള്ള മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. കേന്ദ്രീക്രത സാമ്പത്തിക ഘടനയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നതിനാൽ നികുതി വരുമാനം കുറയും, ചെലവ് കൂടുകയും ചെയ്യും. അതിനാൽ ഈ വിടവ് നികത്താൻ മറ്റ് മാർഗങ്ങൾ തേടുകയാണിപ്പോൾ ചൈന. ഇത് സ്ഥിരമായ മാർഗമല്ല. നികുതി വരുമാനം കൂട്ടാൻ വഴികൾ കണ്ടെത്തണം. അല്ലങ്കിൽ ചെലവ് വെട്ടിച്ചുരുക്കണം. ഇത് പദ്ധതികൾ ഇല്ലാതാക്കും.

ഇപ്പോഴും വികസനം എത്തി നോക്കാത്ത ഗ്രാമങ്ങൾ ഉണ്ട് ചൈനയിൽ. ജീവിത നിലവാരം തന്നെ അവിടെ കുറവാണ്. അടിസ്ഥാന സൗകര്യ വികസനം പോലും ആവശ്യമായ നിലവാരത്തിലെത്താത്ത ഇവിടങ്ങളിൽ വളർച്ച സാധ്യമാക്കിയാലേ രാജ്യം ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച നേടാനാവൂ.

ADVERTISEMENT

3. കയറ്റുമതിയിൽ ചൈനയെ വെല്ലാൻ ആരുമില്ല. യുഎസാണ് പ്രധാന ഇറക്കുമതിക്കാർ. എന്നാൽ യുഎസിൽ പലിശ നിരക്ക് ഉയർന്നു തുടങ്ങിയതോടെ ഉപഭോഗത്തിലും കുറവ് നേരിടുകയാണ്. ഇത് ചൈനയിൽ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചു തുടങ്ങി. ഇതോടെ ഉൽപന്നങ്ങൾ ചൈനക്കുള്ളിൽ തന്നെ വിറ്റഴിക്കണ്ട അവസ്ഥയാണ്. ഇത് അത്ര നിസ്സാര കാര്യമല്ല. ചൈനയ്ക്കുള്ളിൽ വിപണി കണ്ടെത്തണമെങ്കിൽ സാമ്പത്തിക വളർച്ച ഉറപ്പാക്കണം. ഇന്നത്തെ അവസ്ഥയിൽ അത് എത്രമാത്രം വിജയിക്കുമെന്നും കണ്ടറിയണം.

ഇത് സാധ്യമാകണമെങ്കിൽ ചൈനയുടെ ഉൾഗ്രാമങ്ങളിൽ വികസനം എത്തണം. ഇപ്പോഴും വികസനം എത്തി നോക്കാത്ത ഗ്രാമങ്ങൾ ഉണ്ട് അവിടെ. ജീവിത നിലവാരം തന്നെ ഇവിടെ കുറവാണ്. അടിസ്ഥാന സൗകര്യ വികസനം പോലും ആവശ്യമായ നിലവാരത്തിലെത്താത്ത ഇവിടങ്ങളിൽ വളർച്ച സാധ്യമാക്കിയാലേ രാജ്യം ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ച നേടാനാവൂ. അതിന് എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. അതേസമയം, ഇത്തരം ഗ്രമങ്ങളിൽ വളർച്ച സാധ്യമാക്കിയാൽ സാമ്പത്തിക വളർച്ച അതിവേഗം നേടാനും ചൈനയ്ക്ക് കഴിയും.

4. അടിസ്ഥാന സൗകര്യ വികസനം മുന്നിൽക്കണ്ട് കെട്ടിടങ്ങളും മാളുകളും ടൗൺഷിപ്പുകളും പണിതു കൂട്ടിയ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളാണ് അധികവും. ഇതിന് നല്ല തോതിൽ ബാങ്ക് വായ്പ നേടിയവരും ഉണ്ട്. ഇവിടെയാണ് ബാങ്കുകളും പ്രതിസന്ധിയിലാകുന്നത്. കിട്ടാക്കടത്തിന്റെ തോത് ഉയരുകയാണ്. നിലവിൽ ഇത് കൈകാര്യം ചെയ്യുന്നത് സർക്കാരാണ്. എന്നാൽ ബാങ്കുകൾ കനത്ത സമ്മർദത്തിലാണ്. ഇത്തരം പ്രവർത്തകൾ നടത്തിയ കമ്പനികൾക്ക് പ്രതീക്ഷിച്ച നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പല കെട്ടിടങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നു. കിട്ടാക്കടം പെരുകി ബാങ്കുകൾ പ്രതിസന്ധിയിലായാൽ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താകും സ്ഥിതി.

∙ ‘സഹായിച്ച്’ കുടുങ്ങി

ADVERTISEMENT

സർക്കാർ നയങ്ങളിൽ ജനങ്ങൾ അതൃപ്തരാണ്. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ഹെനൻ പ്രവിശ്യയിലെ ബാങ്ക് ഓഫ് ചൈനയ്ക്കു മുൻപിൽ അടുത്തിടെ ജനങ്ങൾ സമരം നടത്തിയിരുന്നു. ഭവന വായ്പ കുടിശിക അടയ്ക്കുന്നതിൽ മുടക്കം വരുത്തിയാണ് മറ്റൊരു വിഭാഗം പ്രതികരിച്ചത്. ഈ വർഷം ജൂൺ വരെ നാലര ലക്ഷം ബിസിനസ് സംരംഭങ്ങൾ പൂട്ടുപ്പോയി. ലിക്വിഡേഷന്റെ നിരക്കിൽ ഉണ്ടായ വർധന 23 ശതമാനം. തൊഴിൽ രഹിതരുടെ എണ്ണം 80 ലക്ഷം കടന്നു. 310 ലക്ഷം കമ്പനികൾ എഴുതിത്തള്ളി.

അടിസ്ഥാന സൗകര്യം ലക്ഷ്യമാക്കി, 1949നു ശേഷം ചൈന നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതിയായിരുന്നു ബിആർഐ (Belt and Road Initiative). അതു താളം തെറ്റിയതാണു ചൈനയ്ക്ക് തിരിച്ചടിയായത്. ഇതിന്റെ കീഴിൽ പല വൻകിട പദ്ധതികളും നടപ്പാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അതേസമയം, വിദേശ രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വാരിക്കോരി വായ്പ നൽകുകയും ചെയ്തു. ഉദാഹരണത്തിന് ശ്രീലങ്കയ്ക്ക് നൽകിയത് നൂറു കോടി ഡോളറാണ്. പലതും തിരികെകിട്ടാതായി. ഇത് ചൈനയ്ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല.

അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം പല വികസ്വര രാജ്യങ്ങൾക്കുമായി കഴിഞ്ഞ വർഷം നൽകിയത് 83,800 കോടി ഡോളറാണ്. ഇതിനു പുറമെ ചൈനയിലെ ബാങ്കുകൾ കഴിഞ്ഞ രണ്ട് വർഷമായി നൽകിയത് 5200 കോടി ഡോളറും. റിയൽ എസ്റ്റേറ്റ് രംഗത്തെ മാത്രം ബാധ്യത 30,000 കോടി ഡോളറാണ്. ഭവന വായ്പ തൽക്കാലം തിരിച്ചടയ്ക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം നിക്ഷേപകരും. വിദേശ വായ്പകളിൽ പലതും രഹസ്യ സ്വഭാവും ഉള്ളതാണ്.

2000-2017 വരെ മറ്റ് രാജ്യങ്ങൾ ചൈനയ്ക്കു നൽകാനുള്ളത് അഞ്ച് ലക്ഷം കോടി ഡോളറാണ്. ലോക ബാങ്ക്, ഐഎംഎഫ് എന്നിവർക്ക് വിവരങ്ങൾ കൈമാറാതെ നൽകുന്ന വായ്പകളെയാണ് രഹസ്യ സ്വഭാവമുള്ളതായി കണക്കാക്കുന്നത്. കിട്ടാക്കടത്തിന്റെ തോത് ചൈന ഉന്നയിക്കുമ്പോൾ ഇത്തരം വായ്പകളെ എങ്ങനെ കണക്കാക്കുമെന്ന് കണ്ടറിയണം. ചൈന ഡവലപ്മെന്റ് ബാങ്ക്, എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന എന്നിവയാണ് വായ്പയുടെ നല്ലപങ്കും കൈകാര്യം ചെയ്യുന്നത്.

∙ മാന്ദ്യസൂചനകളിലേക്ക് ചൈന?

കോവിഡിനോടുള്ള പേടി ചൈനയ്ക്ക് ഇപ്പോഴും മാറിയിട്ടില്ല. പല മേഖലകളും പൂർണമായി തുറന്നിട്ടില്ല. ഇത് ചെറുകിട, വ്യാപാര, വ്യവസായ മേഖലകളുടെ വളർച്ചയെയാണ് ബാധിക്കുന്നത്. ചില മേഖലകൾ ഇപ്പോഴും ലോക്ഡൗണിലാണ്. 1970ന് ശേഷം മാന്ദ്യത്തിന്റെ സൂചനകൾ ചൈന നൽകിയിട്ടില്ല. 2020 ഏപ്രിലിലാണ് ഇത് ആദ്യം കണ്ടത്. ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ ചൈനയുടെ വളർച്ച 2.6 ശതമാനമായി കുറഞ്ഞു. ജനസംഖ്യയിൽ 5.9 ശതമാനത്തിനു മാത്രമാണ് തൊഴിൽ ഉള്ളത്. അഞ്ച് ശതമാനം വളർച്ചാ നിരക്ക് ഈ വർഷം നേടാനുള്ള ശ്രമം എത്രമാത്രം ഫലം കാണുമെന്നും ഉറപ്പില്ല.

ആഗോള ഉൽപാദനത്തിൽ ഈ വർഷം രണ്ടാം പാദത്തിൽ ഗണ്യമായ കുറവാണു രേഖപ്പെടുത്തിയത്. ചൈന, റഷ്യ എന്നിവിടങ്ങളിലെ പ്രതിസന്ധി തന്നെ കാരണം. യുക്രെയ്ൻ– റഷ്യ യുദ്ധം ഇതിന് ആക്കം കൂട്ടി.

അടുത്ത വർഷം ആഗോള സാമ്പത്തിക വളർച്ച 2.9 ശതമാനമാകുമെന്നും പറയുന്നു. കഴിഞ്ഞ വർഷം ആഗോള സമ്പദ്‌വ്യവസ്ഥ 6.1 ശതമാനം വളർച്ചയാണു നേടിയത്. ഏപ്രിലിൽ നടന്ന ലോക സാമ്പത്തിക സമ്മേളനത്തിലും ആഗോള വളർച്ച താഴേക്കു പോകുമെന്ന് ഐഎംഎഫ് പ്രവചിച്ചിരുന്നു. നാണ്യപ്പെരുപ്പം ഉയർത്തുന്ന ഭീഷണിയും ചെറുതല്ല. വികസിത രാജ്യങ്ങളിൽ ഈ വർഷം അത് 6.6 ശതമാനമാകും. വികസ്വര രാജ്യങ്ങളിൽ 9.5 ശതമാനവും. അടുത്ത വർഷം ഇത് 3.3 ശതമാനവും 7.34 ശതമാനവും ആകുമെന്നും കണക്കാക്കുന്നു.

ഭക്ഷ്യഉൽപ്പന്നങ്ങൾ, ഊർജവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ എന്നിവയുടെ വിലകളിൽ ഉണ്ടായ വൻ വിലക്കയറ്റമാണ് നാണ്യപ്പെരുപ്പം ഉയർത്തുന്നത്. നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നയങ്ങൾ പുറത്തിറക്കുന്നതിനാവും അടുത്ത വർഷം രാജ്യങ്ങൾ മുൻഗണന നൽകുകയെന്നും ഐഎംഎഫ് പറയുന്നു. ആഗോള ഉൽപാദനത്തിൽ ഈ വർഷം രണ്ടാം പാദത്തിൽ ഗണ്യമായ കുറവാണു രേഖപ്പെടുത്തിയത്. ചൈന, റഷ്യ എന്നിവിടങ്ങളിലെ പ്രതിസന്ധി തന്നെ കാരണം. യുക്രെയ്ൻ– റഷ്യ യുദ്ധം ഇതിന് ആക്കം കൂട്ടി. യുഎസിൽ ഉപഭോഗത്തിന്റെ തോത് കുറയുകയും ചെയ്യുന്നു. നാണ്യപ്പെരുപ്പം ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങിയതിനാൽ യൂറോപ്യൻ രാജ്യങ്ങൾ കനത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേക്കു പോകാൻ സാധ്യതയുണ്ടെന്നും പറയുന്നു.

English Summary: Chinese Economic Crisis Intensifies amid Real Estate and Debt Problems